ശൈഖ് അലാവുദ്ദീൻ ഹിംസി കാലിക്കൂത്തി
ദൂരെ നിന്നു തന്നെ #മഖാം കണ്ടു തുടങ്ങി .തന്റെ പാദങ്ങളിലെ ചെരിപ്പുകൾ ഊരി കൈയിൽ പിടിച്ചു കൊണ്ടാണ് മഖാമിലേക്ക് ഇനിയുള്ള നടത്തം .
മഹത്തുക്കളെ മഹത്തുക്കളല്ലേ കൂടുതൽ തിരിച്ചറിയുക.
കോഴിക്കോട് ഇടിയങ്ങര ശൈഖിന്റെ പള്ളി മഖാമിലേക്ക് നടന്നടുക്കുന്ന
*ഖുതുബ് സമാൻ*
*മമ്പുറം തങ്ങൾ ( റ )* ളെ പറ്റിയാണ് മുകളിൽ പ്രതിപാദിച്ചത്.
460 പരം വർഷങ്ങൾക്ക് മുമ്പ് വഫാത്തായ *അശൈഖ് മുഹമ്മദ് ബ്നു അലാഹുദ്ദീനുൽ ഹിമ്മസി (റ)* ആണ്
അവിടെ അന്ത്യ വിശ്രമം കൊള്ളുന്നത്. 💕
മഖാമിലേക്കെത്തിയ മമ്പുറം തങ്ങളെ അവിടുത്തെ ഖാളി സ്വീകരിക്കുന്നു. മമ്പുറം തങ്ങൾ ( റ ) തന്റെ മേൽ വിരിച്ചിരുന്ന ഷാൾ ഊരി ഖാളിയുടെ തലയിൽ
കെട്ടി കൊടുക്കുന്നു. ആദരിക്കുന്നു. ഷാൾ ഇന്നും മഖാമിൽ സൂക്ഷിപ്പുണ്ടെന്ന് പറയുന്നു. അടുത്ത മഖാം ആണ്ട് നേർച്ചക്ക് ഞാൻ നേരത്തെ വരുമെന്ന് പറഞ്ഞ് കുറച്ച് പൈസയും കൊടുത്തിട്ടാണ് മമ്പുറം തങ്ങൾ യാത്രയാവുന്നത്.
ഇമാം ശാലിയത്തി (റ) യുടെ പിതാമഹന്മാർ വഴി പറയുന്നു' ഏതു വിഷയങ്ങൾക്കും ശൈഖിന്റെ മഖാമിൽ ഫാതിഹയും മറ്റും ഓതി സിയാറത്ത് ചെയ്താൽ ഫലങ്ങൾ ലഭിക്കുക എന്നത് സർവ്വ സാധാരണമാണ്.
ഒത്തിരി ആത്മജ്ഞാനികളാൽ അനുഗ്രഹീതമായ
നമ്മുടെ നാട്ടിലെ പ്രോജ്വല താരകമാണ് അശൈഖ്
അബുൾ വഫ ശംസുദ്ദീൻ മുഹമ്മദുൽ കാലിക്കൂത്തി (റ) . കച്ചവടാവശ്യാർത്ഥം അറേബ്യയിൽ നിന്നും കേരളത്തിലെത്തിയ അശൈഖ് അലാഹുദ്ദീനുൽ ഹിമ്മസി (റ) എന്ന മഹാന്റെ മകനാണ്. ഹി : 930 ലാണ് ജനനം.
തന്റെ ജീവിതത്തിന് കൂടുതൽ അർത്ഥ തലങ്ങൾ ഉണ്ടാക്കുന്നതിനായി മാതാവിന്റെ സമ്മതത്തോടെ
യാത്ര ആരംഭിച്ചു.
അശ്ശി എന്ന സ്ഥലത്തെത്തുകയും ആത്മീയ ഗുരുവിനെ കണ്ടെത്തുകയും ചെയ്തു. അവിടുത്തെ മുരീദന്മാരുടെ തലവനാകുകയും ചെയ്തു.
വീണ്ടും ലോകത്തിന്റെ പല ഭാഗങ്ങളും ചുറ്റി , ഒട്ടേറെ മഹത്തുക്കളുമായി സഹവസിച്ചു. ഹി :974 ൽ യമനിൽ നിന്നും തന്റെ കേരളത്തിലേക്ക് മടങ്ങി.
ഫ്രഞ്ചുകാർക്കെതിരെ പട നയിച്ച കുഞ്ഞാലി മരക്കാർമാർക്ക് വേണ്ട ആത്മീയ നിർദ്ദേശങ്ങൾ നൽകിയത് മഹാനായിരുന്നു. കുഞ്ഞാലി മരക്കാർ രണ്ടാമനും , മൂന്നാമനും
ശൈഖിന്റെ മുരീദുമാരായിരുന്നു.
കേരളത്തിലേക്ക് വീണ്ടും എത്തിച്ചേർന്ന
ശൈഖിനെ ജനങ്ങൾ സ്വീകരിച്ചാനയിച്ചു. പാവങ്ങൾ ശൈഖിന് ചുറ്റും കൂടിയിരിക്കൽ പതിവാണ്. അവർക്ക് വേണ്ട ജീവിത വിഭവങ്ങൾ അവിടെ നിന്നും കിട്ടിയിരുന്നു. ശൈഖിന്റെ ഖ്യാതി നാട്ടെങ്ങും പരന്നു.
*പൊന്നാനി മഖ്ദും ശൈഖ് അബ്ദുൽ അസീസ് മഖ്ദും (റ)* ശൈഖിനെ കാണാൻ ആഗ്രഹിച്ച് കത്ത് കൊടുത്തയച്ചു. ക്ഷണം സ്വീകരിച്ച് ശൈഖ് പൊന്നാനിയിലെത്തി. പൊന്നാനിയെ ഫ്രഞ്ചുകാർ
ആക്രമിക്കാൻ കപ്പലുമായി എത്തിയ സമയമായിരുന്നു അത്. ശൈഖിന്റെ
ആത്മീയ നേതൃത്വം ശക്തി പകർന്നു .
അവിടുത്തെ മുരീദന്മാരായിരുന്നു യുദ്ധത്തിന്റെ മുൻനിരയിൽ. ഫ്രഞ്ചുകാർ തുരത്തിയോടിക്കപ്പെട്ടു.
പൊന്നാനിയിലെ താമസക്കാലത്ത് ശൈഖിന്റെ നേതൃത്വത്തിലായിരുന്നു മഖ്ദൂമുമാരുടെ ദീനി പ്രവർത്തനങ്ങൾ .
റജബ് 15 നായിരുന്നു
ശൈഖവർകളുടെ വഫാത്ത്.
സംഭവബഹുലമായ ആ അത്ഭുത ജീവിതത്തെ ഒപ്പിയെടുത്ത് ഹി : 1350 ൽ *മുസ്നിദ് മലൈബാർ ഇമാം ശാലിയാത്തി (റ)* സുദീർഘമായ മൗലിദ് രചിച്ചിട്ടുണ്ട്.
അതിന്റെ സ്വതന്ത്ര പരിഭാഷയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
സജ്ജന പാതയിൽ ചേർന്ന് നിൽക്കാൻ റബ്ബ് തൗഫീഖ്
നൽകട്ടെ ! ആമീൻ.
Comments
Post a Comment