ഖിള്റ് നബിയും ദീർഗ്ഗായുസ്സും


ആദിമമനുഷ്യനായ ആദം നബി ആദ്യത്തെ പ്രവാചകനും കൂടിയാണ്.
ആദം (അ)തന്റെ സന്തതികൾക്ക് പല മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന പ്രവാചകൻ നൂഹ് നബിയെ കുറിച്ചും നൂഹ് നബിയുടെ കാലത്ത് വരാനിരിക്കുന്ന പ്രളയത്തെക്കുറിച്ചും പറഞ്ഞ ആദം (അ)പ്രളയം വന്നാൽ തന്റെ ശരീരം എടുത്ത് നൂഹ് നബി (അ)യുടെ കപ്പലിൽ കയറ്റി സംരക്ഷിക്കണമെന്നും പ്രളയാനന്തരം തന്റെ ശരീരം താൻ പറഞ്ഞു കൊടുത്ത സ്ഥലത്ത് ഖബറടക്കണമെന്നും തന്റെ സന്താനങ്ങളോട് വസിയ്യത്ത് ചെയ്തിരുന്നു.

പിതാവിന്റെ വസിയ്യത്ത് ആദം സന്തതികൾ പരമ്പരാഗതമായി കൈമാറിവന്നു.

ജനങ്ങൾ ക്രമേണ അന്ധവിശ്വാസികളും അധർമ്മികളുമായി മാറി. തൽസമയം ജനങ്ങളെ തൗഹീദിലേക്കും ധർമ്മത്തിലേക്കും ക്ഷണിക്കുന്നതിനും അല്ലാഹു അവതരിച്ച പ്രവാചകനാണ് നൂഹ് നബി (അ).
ദീർഘായുസ്സ് ഉണ്ടായിരുന്ന നൂഹ് നബി (അ) 950 വർഷം നീണ്ടുനിന്ന നിരന്തര പ്രബോധനം നടത്തി. ധിക്കാരികളായ ജനങ്ങൾ അതെല്ലാം അവഗണിച്ചു തള്ളി.

മനംനൊന്ത നൂഹ് നബി (അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അല്ലാഹു അവരെ ഭൗതിക ശിക്ഷക് വിധേയരാക്കി അതാണ് *ത്വൂഫാൻ*  എന്ന മഹാ ജല പ്രളയം

നൂഹ് നബിയും എൺപതോളം വരുന്ന വിശ്വാസികളായ അനുയായികളും കപ്പലിൽ കയറി രക്ഷപ്പെട്ടു. പ്രളയ സമയത്ത് ആദം നബിയുടെ വിശുദ്ധ ശരീരം കപ്പലിൽ കയറ്റി സംരക്ഷിച്ചു.
അങ്ങനെ പ്രളയം അവസാനിച്ചു. കപ്പൽ കരക്കടിഞ്ഞു. ഇനി വിശുദ്ധ ശരീരം ഖബറടക്കണം. വന്ദ്യ പിതാവ് വസിയ്യത്ത് ചെയ്തിടത്ത് കൊണ്ടുപോയി ഖബറടക്കാൻ നൂഹ് നബി (അ) തന്റെ പുത്രന്മാരോട് പറഞ്ഞു,
പക്ഷേ നൂഹ് നബിയുടെ പുത്രന്മാർ തങ്ങളുടെ നിസ്സഹായത വെളിപ്പെടുത്തുകയാണ് ചെയ്തത്.
നൂഹ് നബി (അ) വീണ്ടും പ്രചോദനം നൽകി. തന്റെ ഭൗതികശരീരം കബറടക്കം എറ്റെടുക്കുന്നവർക്ക് ദീർഘായുസ്സ് നൽകണം എന്ന് ആദം (അ) പ്രാർത്ഥിച്ചിട്ടുണ്ട് എന്ന് പറഞ്ഞു.

പക്ഷേ ഏകാന്തമായി നിൽക്കുന്ന ആ സമയത്ത് അങ്ങോട്ട് പോകാൻ അവർ ഭയപ്പെട്ടു

സഹായത്തിന് ഒരു മനുഷ്യനു പോലുമില്ലാത്ത സന്ദർഭമാണിത്

അവസാനം ഖിള്റ് (അ) ഉത്തരവാദിത്വം ഏറ്റെടുത്തു. അല്ലാഹു വാഗ്ദാനം നിറവേറ്റി. അതുകൊണ്ടു ഖിള്റ് (അ) ദീർഘായുഷ്മാൻ ആയി

സ്വർഗ്ഗീയ ലോകത്ത് നിന്ന് ഭൂമിയിലേക്ക് വന്നപ്പോൾ ആദം(നബി)ആദ്യമായി കാലുകുത്തിയത് ശ്രീലങ്കയിലെ ഒരു പർവതത്തിൽ ആയിരുന്നു. ഈ പർവ്വതം ഇന്ന് *Adam's peack* എന്ന പേരിലറിയപ്പെടുന്നു. ശ്രീലങ്കയുടെ പൂർവ്വനാമം *സിലോൺ* എന്നും അറബിനാമം സറന്ദീപ് എന്നുമായിരുന്നു. ആദംസ്പീക്കിനെ അറബികൾ ഖിമ്മത്തു ആദം എന്ന് വിളിക്കുന്നു.
______

Comments