എടുത്തുചാട്ടം



ഒരിക്കല്‍ പ്രായം ആയ ഒരു ഗുരുവും ശിഷ്യനും കുടി  കടല്‍ കരയില്‍ കുടി യാത്ര ചെയ്യുകയായിരുന്നു ...
കരയില്‍ ഒരു വലിയ ബോര്‍ഡ് ഉണ്ടായിരുന്നു.
ഗുരുവിനു ശരിക്കും കണ്ണ് കാണാത്തത് കൊണ്ട്
ശിഷ്യന്‍ ഗുരുവിനെ ബോര്‍ഡ് വായിച്ചു കേള്‍പ്പിച്ചു.
ഇ കടല്‍ കരയില്‍ മുങ്ങുന്ന ഒരാളെ രക്ഷിച്ചാല്‍ 500 രൂപാ
സമ്മാനം
ഇതു കേട്ടതും ഗുരു ശിഷ്യനോട് പറഞ്ഞു : ഞാന്‍ കടലില്‍ ചാടാം നീ രക്ഷിക്കണം.
ശിഷ്യന്‍ :അതിനു ഗുരുവേ ഞാന്‍ ബോര്‍ഡില്‍ എഴുതിയത് മൊത്തം വായിച്ചു കേള്‍പ്പിക്കാം
ഗുരു : അതിനു സമയം ഇല്ല ഞാന്‍ കടലില്‍ ചാടും
അപ്പൊ 500 രൂപാ കിട്ടും അതില്‍ നിനക്ക് 100 രൂപ.
ശിഷ്യന്‍ : ഗുരുവേ ഞാന്‍ ഒന്ന് പറയട്ടെ
ഗുരു : വേണ്ട നിനക്ക് പകുതി തരാന്‍ അല്ലെ
ബുദ്ധി എന്റെ ആണ് അപ്പൊ കുടുതല്‍ രൂപ ഞാന്‍ എടുക്കും
നിനക്ക് 100 രൂപയില്‍ കുടുതല്‍ തരില്ല.
ശിഷ്യന്‍ : ഞാന്‍ ഒന്ന് പറയട്ടെ ഗുരുവേ,
ഗുരു : വേണ്ട നീ ഇങ്ങോട് ഒന്നും പറയണ്ട
ഞാന്‍ പറയുന്നത് കേട്ടാല്‍ മതി
ഞാന്‍ ചാടാന്‍ പോകുവാ..
ഇതും പറഞ്ഞു ഗുരു കടലില്‍ എടുത്തു ചാടി.
ഗുരു കടല്‍ വെള്ളത്തില്‍ കിടന്നു നിലവിളിച്ചു രക്ഷിക്കണേ
ശിഷ്യന്‍ അത് നോക്കി നിന്നു ...
ഗുരു : ശിഷ്യ നീ നോക്കി നിക്കാതെ എന്നെ രക്ഷിക്കു
എനിക്ക് നിന്താന്‍ അറിയില്ല .............
ശിഷ്യന്‍ : ഗുരുവേ ആ ബോര്‍ഡില്‍ താഴെ എഴുതിയിരിക്കുന്നു ഇ കടലില്‍ നിന്നും മൃതദേഹം എടുക്കുന്ന ആള്‍ക്ക് 5000 രുപയാ സമ്മാനം എന്നാ എനിക്ക് അത് മതി ...........
എനിക്ക് 100 വേണ്ട ഗുരുവേ അതും അങ്ങ് എടുത്തോ എന്റെ ഗുരു ദക്ഷിണ ആയിട്ട്

Comments