എന്തുകൊണ്ടു യുക്തിവാദം പരമാബദ്ധം..??!!
✍🏼സൃഷ്ടിവാദത്തെ നിരാകരിക്കാൻ യുക്തിവാദികൾ മുന്നോട്ടു വെക്കുന്ന സിദ്ധാന്തമാണ് യാതൊരു അടിസ്ഥാനവും അവകാശപ്പെടാനാകാത്ത പരിണാമവാദം...
ശാസ്ത്രലോകം ഇതിനെ ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞിട്ടും യുക്തിവാദികൾ ഇന്നും പ്രചരിപ്പിക്കുന്നത് ഇതൊരു ആനക്കാര്യമായാണ്...
(അടുത്തകാലത്ത് നമ്മുടെ ഒരു കേന്ദ്രമന്ത്രി ഇത് ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ നിന്നു എടുത്തുകളയണം എന്നു പറയുകയുണ്ടായി. ഒരു പക്ഷെ ചുവടെ ചേർക്കുന്ന ഈ സംശയങ്ങൾ അനാവരണം ചെയ്യാൻ യുക്തിവാദികൾക്ക് സാധ്യമല്ലാത്തതു കൊണ്ടാകാം അദ്ദേഹം ഈ നിരീക്ഷണം നടത്തിയത് എന്നു ന്യായമായും അനുമാനിക്കാം )
എന്താണ് ജീവപരിണാമ വാദം (Theory Of Evolution) എന്നു പരിശോധിക്കാം :
ജീവപരിണാമ വാദം എന്നത് 19 -ആം നൂറ്റാണ്ടിൽ ചാൾസ് ഡാർവിൻ മുന്നോട്ട് വച്ച ഒരു സിദ്ധാന്തമാണ്. ഇതു പ്രകാരം ഇന്നു ഭൂമിയിലുള്ള സസ്യങ്ങളും ജന്തുക്കളും ഒരു ഏകകോശ ജീവിയിൽ (സിംഗിൾ സെൽ) നിന്നും കാലക്രമേണ രൂപാന്തരപ്പെട്ടുണ്ടായതാണു എന്നതാണ്. ഡാർവിൻ ഇങ്ങനെ സിദ്ധാന്തിക്കാൻ ഒരു കാരണമുണ്ട്. അദ്ദേഹം നല്ലൊരു യാത്രികനും നിരീക്ഷകനുമായിരുന്നു. അദ്ദേഹം യാത്ര ചെയ്യുന്ന സന്ദർഭങ്ങളിലെല്ലാം അദ്ദേഹം കണ്ട ഒരു പ്രധാന കാര്യം പല ജീവികൾക്കും വേറെ പല ജീവികളുമായി സാമ്യത കണ്ടു എന്നതായിരുന്നു...
ഉദാ : താറാവ്, അരയന്നം, കൊറ്റി- തുടങ്ങിയവയും അവയിലെ തന്നെ പല വിഭാഗങ്ങളും. അതു പോലെ പൂച്ച - പുലി എന്നിവ, കഴുത - കുതിര എന്നിവ. ഇത് അദ്ദേഹത്തെ ഇങ്ങനെ ചിന്തിപ്പിച്ചു .ഒരു പക്ഷേ അവയിലെ ഒരു വിഭാഗം ജന്തുക്കൾ അതിന്റെ സമാനമായ മറ്റു വിഭാഗങ്ങളിൽ നിന്നു കാലക്രമേണ പരിണമിച്ചു ഉണ്ടായാതാണെങ്കിലോ എന്ന്. ഈ ചിന്തയാണ് പരിണാമവാദം എന്ന മിഥ്യാവാദം കെട്ടിപ്പടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്...
തന്റെ ഇവ്വിഷയകരമായ വിവിധ നിരീക്ഷണങ്ങളും ചിന്തകളുമെല്ലാം ഉൾകൊള്ളിച്ച് കൊണ്ട് 1859-ഇൽ അദ്ദേഹം രചിച്ച പുസ്തകമാണ് on the origin of species (ജാതികളുടെ ഉൽഭവം)എന്നത്...
ജൂത – ക്രൈസ്തവ - ഇസ്ലാം മത വിശ്വാസ പ്രകാരം നിലവിലുണ്ടായിരുന്ന ദൈവസൃഷ്ടി വിശ്വാസത്തെ നിഷേധിച്ചുകൊണ്ടിരിക്കുന്ന നിരീശ്വര- യുക്തിവാദ പ്രസ്ഥാനങ്ങൾ ഈ പുസ്തകം രചിക്കപ്പെട്ട അന്നു മുതൽ ഇന്നു വരെ മതവിശ്വാസികളുടെ നേരെ ഉയർത്തിക്കാണിച്ചു കൊണ്ട് കാര്യമായി പറയുന്ന കാര്യം ഇതാണ്
"എടോ, മനുഷ്യനെ ദൈവം സൃഷ്ടിച്ചതൊന്നുമല്ല. മനുഷ്യൻ കാലക്രമേണ തന്റെ രൂപസാദൃശ്യമുള്ള കുരങ്ങുവർഗ്ഗത്തിൽ പെട്ട മുൻഗാമികളിൽ നിന്നും ക്രമേണ മാറ്റം സംഭവിച്ചുണ്ടായതാണ്. അതിനാൽ ദൈവമൊന്നുമില്ല ” – എന്നതാണ്...
അത് കൊണ്ടു തന്നെ നിരീശ്വരവാദ-യുക്തിവാദ പ്രസ്ഥാനക്കാർ കൊണ്ടുനടക്കാറുള്ള ഒരു സിദ്ധാന്തമാണിത്. ഈ വാദങ്ങൾ എത്രമാത്രം കഴമ്പുണ്ട് എന്നു പരിശോധിക്കാം :
*1)* ഒന്നാമതായി, ഈ സിദ്ധാന്തം മുന്നോട്ട് വച്ച ഡാർവിൻ ഒരിക്കലും നിരീശ്വരവാദിയായിരുന്നില്ല. മറിച്ചു ഒരു ക്രിസ്ത്യാനിയായിരുന്നു.
*2)* ഇത് അന്നു മുതൽ ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല, ഒരു ഊഹം / നിഗമനം / സിദ്ധാന്തം (തിയറി ) മാത്രമാണ്.
*3)* ഒരു ഏക കോശ ജീവിയിൽ (single cell organism) നിന്നാണു മനുഷ്യനടക്കമുള്ള ഇന്നുള്ള ജീവജാലങ്ങൾ ഉണ്ടായത് എന്നു വാദിക്കുന്നവർ തന്നെ ആദ്യത്തെ ജീവിയെ ആരുണ്ടാക്കി, എങ്ങനെ ഉണ്ടായി എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉള്ളവരാണ്.
*4)* ഈ വാദപ്രകാരം കടലിലെ ഏക കോശ ജീവിയിൽ നിന്നും വെള്ളത്തിലെ ചെറുജീവികളും മീനുകളും അവ പിന്നെ ആമകളും തവളകളും ആയി കരയിൽ വന്നു ക്രമേണ അവയിൽ നിന്നും കരയിലെ ജീവികൾ ഉണ്ടായി എന്നുമാണ്.
നമ്മുടെ ചോദ്യം ഇതാണ്. : "അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഇന്നത്തെ മീനുകൾ സമയമെടുത്ത് ആമകളാവുന്നില്ല..? ; അല്ലെങ്കിൽ ഇന്നുള്ള മീനുകൾ ആമയെയോ കുരങ്ങൻ മനുഷ്യനെയോ പ്രസവിക്കുന്നില്ല..!!??"
*5)* ഡാർവിൻ അടക്കമുള്ള പരിണാമവാദികൾ തന്നെ പറയുന്നത് ഒരു ജീവിയിൽ നിന്നും അടുത്ത ജീവി ഉണ്ടായതിന്റെ അവശിഷ്ടങ്ങൾ (ഫോസിൽ) കണ്ടെത്തുന്നത് ഈ സിദ്ധാന്തത്തെ ബലപ്പെടുത്തും എന്നാണ്. ഉദാ : മീനിൽ നിന്നും തവള ഉണ്ടായി എന്നു പറയുമ്പോൾ ഈ രണ്ടു ജീവികൾക്കു മിടയിൽ മാറ്റം സംഭവിക്കുന്ന കണ്ണിയായ ഒരു ജീവി ഭൂമിയിൽ ജീവിച്ചിരിക്കണം. എന്നാൽ അങ്ങനെ ഒരു ജീവി ജീവിച്ചതായി യാതൊരു അവശിഷ്ടങ്ങളും ഇന്നേ വരെ കണ്ടു കിട്ടിയിട്ടില്ല..?!!
*6)* കുരങ്ങു വർഗ്ഗത്തിന്റെയും ആധുനിക മനുഷ്യന്റെയും ഇടയിലുള്ളതായി ഡാർവിനിസ്റ്റുകൾ പരിചയപ്പെടുത്തുന്ന നിയാണ്ടർത്താൽ, ക്രോമഗ്നോൻ, ആസ്റ്റ്രാലോപിത്തികുസ് തുടങ്ങിയ പല വർഗ്ഗങ്ങളുടെയും അവശിഷ്ടങ്ങൾ കണ്ടെടുത്തതായി 1950 കളിൽ ഡാർവിനിസ്റ്റുകൾ അവകാശപ്പെടുകയും പത്രമാധ്യമങ്ങളിൽ കൊട്ടിഘോഷിക്കുകയും ചെയ്തു. ഇത് മനുഷ്യൻ കുരങ്ങിൽ നിന്നുണ്ടായതാണ് എന്നതിനു തെളിവായി അവർ ഉയർത്തിക്കാണിക്കുകയുണ്ടായി. എന്നാൽ 1960-70 കളിലായി അതിന്റെ സത്യാവസ്ഥ പുറത്തുവന്നു. കുരങ്ങന്റെ തലയോടും മനുഷ്യന്റെ അസ്ഥിയും സമർത്ഥമായി കൂട്ടിചേർത്ത് തങ്ങളുടെ വാദത്തിനു ഫോസിൽ തെളിവുണ്ടാക്കാൻ ഡാർവിനിസ്റ്റുകൾ ചെയ്ത പണിയായിരുന്നു അതെന്നു ലോകം തിരിച്ചറിഞ്ഞു..!!
*7)* പരിണാമ വാദികൾ ഉന്നയിക്കാറുള്ള മറ്റൊരു തെളിവ് മനുഷ്യന്റെയും കുരങ്ങുവർഗ്ഗങ്ങളുടെയും ക്രോമൊസോമുകളുടെ എണ്ണം ഏകദേശം തുല്യമാണു (46 ഉം 48ഉം). അത് കൊണ്ടു തന്നെ മനുഷ്യർ കുരങ്ങുകളിൽ നിന്നുണ്ടായി എന്നതിന്റെ തെളിവാണിതെന്നവർ പറയുന്നു. എന്നാൽ കുരങ്ങിനേക്കാൾ ക്രോമൊസോമുകളുടെ സാമ്യത കൊണ്ട് മനുഷ്യനോടടുത്ത് നിൽക്കുന്ന മറ്റൊരു ജീവിയാണു മണിയനീച്ച /പഴയീച്ച (fruit fly) ഇങ്ങനെ നിരീക്ഷിക്കുമ്പോൾ ഉള്ള സംശയം കുരങ്ങിന് പകരം ഈച്ചയിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്നു പറയുന്നതല്ലേ..??!!
*8)* മനുഷ്യൻ സാങ്കേതികപരമായും ജീവിതസൗകര്യങ്ങളുടെ കാര്യത്തിലും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ പരിണാമത്തിൽ മനുഷ്യന്റെ പിന്നിലെന്നു ഡാർവിനിസ്റ്റുകൾ പറയുന്ന കുരങ്ങൻ അന്നു മുതൽ ഇന്നു വരെ പഴയ പടി തന്നെ. മരത്തിലെ ഇലകൾ കൊണ്ട് തന്റെ നാണം മറക്കാൻ ഉള്ള സാങ്കേതികവിദ്യ പോലും കുരങ്ങൻ എന്തുകൊണ്ടു സ്വന്തമാക്കുന്നില്ല..??!!
*9)* വേറെ ഒരു വാദം ഡാർവിനിസ്റ്റുകൾ പറയാറുള്ളത് വ്യത്യസ്ത ജീവികൾ ഇണ ചേരുമ്പോൾ പുതിയ ജീവിവർഗ്ഗം ഉണ്ടാകുന്നു എന്നാണ്. ഇവിടെ മനസിലാകേണ്ട ചില കാര്യങ്ങൾ :
>> മിക്കവാറും ജന്തുക്കൾ തങ്ങളുടെ അതേ ജാതിയിൽ (സ്പീഷീസ് ) പെട്ടവയുമായി മാത്രമേ ഇണ ചേരൂ. അല്ലെങ്കിൽ ആകർഷിക്കപ്പെടും
>> ഇനി അഥവാ ഇണ ചേർന്നാൽ തന്നെ അതിൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് വളരെ കുറവാണ്..!!
>> എന്നാൽ ചില സാഹചര്യങ്ങളിൽ കുതിരയും കഴുതയും ഇണ ചേരാറുണ്ട്. അങ്ങനെയാണു കോവർ കഴുതയുണ്ടാകുന്നത് [Mule]. സിംഹവും കടുവയും ഇണ ചേർന്ന് സിംഹപ്പുലി [ Tigon / Liger ] ഉണ്ടാകുന്നു. എന്നാൽ ഇവിടെ ഏറെ ശ്രദ്ദേയമായ കാര്യം ഈ സന്താനങ്ങളെല്ലാം ജന്മനാ വന്ധ്യത [sterility ] ഉള്ളവയായിരിക്കും എന്നതാണ് (കോവർ കഴുതക്കു കുഞ്ഞുങ്ങളുണ്ടാവില്ല) പിന്നെ എങ്ങനെ ഈ പുതിയ ജീവി വർഗ്ഗം നിലനിൽക്കും..??!!
Comments
Post a Comment