നബി(സ)യും ആയിഷയും തമ്മിലുള്ളത് ബാലികാ വിവാഹമോ?


 
🤔ബാലികാവിവാഹം ലോക ചരിത്രത്തിൽ🤔

നമ്മുടെ കൊച്ചുകേരളത്തിലും ബാല വിവാഹം വ്യാപകമായിരുന്നു.
 കേരളത്തിലെ ജാതി സമുദായങ്ങൾക്കിടയിൽ നടമാടിയിരുന്ന കെട്ടുബന്ധങ്ങൽ 'വിവാഹം' എന്ന ഉന്നതാവസ്ഥ പ്രാപിക്കാത്ത കേവല ഉദാര ലൈംഗികതയുടെ വകഭേദം മാത്രമായിരുന്നു. ഇവിടെ ബാല വിവാഹങ്ങൾ വ്യാപകമായിരുന്നു. "പെൺകുട്ടികൾ ഋതുമതി കൾ  ആകുന്നതിനു മുമ്പുതന്നെ താലികെട്ടടിയന്തിരം നടത്തണം." എന്ന കേരളത്തിലെ സാമൂഹ്യാവസ്ഥയെക്കുറിച്ച്  ഡോക് ഈ തെഴ്സ്ട്ടണ്  എഴുതിയിട്ടുണ്ട്. ഉന്നത ജാതി യിലെ ബാലന്മാർ മുതൽ വൃദ്ധന്മാർ വരെയാകാം വരന്മാർ.  പ്രധാനമായും താലികെട്ട് ഒരു ചടങ്ങാണ്. താലികെട്ടിയവർ തന്നെയാകണം എന്നില്ല ജീവിതതുണ. 'കൂട്ടിരിക്കാൻ' വരുന്നത്  ആരുമാകാം. സാമുവൽ മെറ്റീർ ' ഞാൻ കണ്ട കേരളം' (പ്രസാ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ) വിവരിക്കവേ, " സ്ത്രീയുടെ ചാരിത്ര്യത്തിന്മേലുള്ള വിശ്വാസമില്ലായ്മയിൽ നിന്നുമാണ് ശൈശവ വിവാഹം എന്ന തലതിരിഞ്ഞതും ക്രൂരവുമായ ആചാരം ഉത്ഭവിച്ചിട്ടുള്ളത്." എന്നെഴുതുന്നു. ഇങ്ങനെ ബാല്യത്തിൽ വിവാഹിതയാവുകയും പൊടുന്നനെ വൈധവ്യത്തിലേക്ക് തള്ളപ്പെടുകയും ചെയ്യപ്പെടുന്ന അവസ്ഥ  ഭീകരമായിരുന്നു. വിധവകൾക്ക്‌ 'അനൗദ്യോഗിക ' ബന്ധങ്ങൾ മാത്രമായിരുന്നു പരിഹാരം. അവളെ സംരക്ഷിക്കാനോ ജീവിതപങ്കാളിയായി ഏറ്റെടുക്കാനോ കേരളത്തിലെ ഹിന്ദു സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിച്ചില്ല.


ഹിന്ദുക്കൾക്കിടയിൽ ഉദാരമായ ലൈംഗിക അരാചകത്ത്വം വ്യാപിക്കുന്നതിൽ 'ഇളം വിധവകൾ' വഹിച്ച പങ്ക് വലുതായിരുന്നു. സാമുവൽ മെറ്റീർ എഴുതുന്നു: " ഹൈന്ദവ വിധവകളുടെ ബാഹുല്യവും പരിതാപകരമായ അവസ്ഥയും മനസ്സിലാക്കാൻ സെൻസെസ് റിപ്പോർതിലൂടെ  കടന്നു പോകുന്നതാണ് എളുപ്പ മാർഗ്ഗം. അതിൽ പത്തു വയസ്സിനു താഴെ പ്രായമുള്ള വിധവകളുടെ എണ്ണം 63000 ത്തിൽ അധികമാണ്. പത്തു വയസ്സിനു മേൽ പ്രായമുള്ള വിധവകൾ അഞ്ചു ലക്ഷമുണ്ട്. ആഭരണങ്ങളും നിറമുള്ള വസ്ത്രങ്ങളും ധരിക്കാനും തലമുടി നീട്ടി വളർത്താനും ചില ജാതിക്കാർ വിധവകളെ അനുവദിക്കുകയില്ല. ഭാഗ്യ ഹീനക ളെന്നു  മുദ്രകുത്തി, ഗാർഹികമായ മതച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും ക്രൂരമായി അകറ്റി നിർത്തുന്ന ഇവരെ ശപിക്കപ്പെട്ടവരായിട്ടാണ് പരിഗണിക്കുന്നത്. .."

ഇങ്ങനെയുള്ള ബാല വിവാഹാനുഭവം തിരു- കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവൻ തന്റെ ആത്മ കഥയായ 'ജീവിത സമര' ത്തിൽ വിസ്തരിച്ചു പറയുന്നുണ്ട്. " ആറു വയസ്സിനകം ഞാൻ രണ്ടു പെണ്ണ് കെട്ടി, രണ്ടു തവണയായി. രണ്ടു പെണ്ണും തന്റെ നേരമ്മാവന്റെ മക്കളായിരുന്നു. ആ കെട്ടിന്റെ വളരെ നേരിയ ഒരോർമ്മ എനിക്കുണ്ട്. ഇളയ പെണ്ണ് കുഞ്ഞിക്കുട്ടി മരിച്ചു പോയി. മൂത്ത പെണ്ണ് നാരായണി ജീവിച്ചിരിപ്പുണ്ട്.- മക്കളും മക്കളുടെ മക്കളുമായ ഒരു വിധവ" .കേശവൻ തുടരുന്നു: " ഈ താലികെട്ടിനു എന്തൊരു ചെലവും ചടങ്ങുകളു മായിരുന്നെന്ന് ഓർമ്മിച്ചാൽ മലച്ചുപോകും. പെൺകുട്ടികൾ തിരളും മുമ്പ് , പന്ത്രണ്ടു വയസ്സിനകം കെട്ടിച്ചു കൊള്ളണം. കെട്ടാതെ തിരണ്ടാൽ 'നാണിഭ ക്കെടാണ്‌. അതിനാൽ, കൈക്കുഞ്ഞുകളെ പ്പോലും പിടിച്ചു കെട്ടിക്കാരുണ്ടായിരുന്നു. മച്ചമ്പിക്കാരിൽ നിന്ന് തന്നെ വേണം മാപ്പിള. പൊരുത്തങ്ങൾ ഒത്തിരിക്കണം. മാപ്പിള അറുപതും എഴുപതും ചെന്ന മൂത്ത്‌ മൂപ്പിലായാലും തരക്കേടില്ല...' ഇത് ഒറ്റപ്പെട്ട സംഭവങ്ങൾ ആയിരുന്നില്ല..അദ്ദേഹം തുടരട്ടെ.:" ഒരു പറ്റം പങ്കുട്ടികളെ ഒന്നിച്ചോ ഒരാളെ തനിച്ചോ ഒരു പന്തലിൽ കെട്ടിക്കാം. തനിച്ചുള്ള കെട്ട് അപൂർവമാണ്. ഇരുപത്തൊന്നും നാല്പത്തൊന്നും പെങ്കുട്ടികളെ വരെ ഒരു പന്തലിൽ കെട്ടിച്ചിട്ടുണ്ട്."

തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി ( സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിൽ കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തു, പതിമൂന്നാം വയസ്സിൽ അവൾ രാജ്യാഭാരം എല്ക്കുകയും ചെയ്തു.   പ്രസിദ്ധനായ പെരിയാർ രാമാ സ്വാമി അയ്യർ, മഹാ കവി കുമാരനാശാൻ.. തുടങ്ങി പലരും ബാലികമാരെ കഴിച്ചവരാണ്. അയൽപക്കത്തെ ചേച്ചി പ്രസവിച്ചത് അറിഞ്ഞ്  കുഞ്ഞിനെ കാണാൻ വന്നവരിൽ ഒരാളായിരുന്നു കുമാരനാശാൻ.. പിന്നീട് മടിയിലും ഒക്കത്തുമിരുത്തി ആ കുഞ്ഞിനെ കളിപ്പിച്ചിട്ടുണ്ട്. ആ പെണ്കുട്ടിയെ ആശാൻ തന്‍റെ നാല്പത്തഞ്ചാം വയസ്സില്‍ അവളുടെ ബാല്യത്തിൽ തന്നെ 'വേളി' കഴിച്ചു, ഭാനുമതിയെ. അവര്‍ തമ്മില്‍ ആറു വര്‍ഷത്തെ ദാമ്പത്യം മാത്രം. ഭാനുമതി അമ്മ നീണ്ട വൈധവ്യതില്‍ ബാക്കികാലം ജീവിതം തള്ളിനീക്കി. മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ്‌ നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.

ഒരു പുരുഷന്‍ ഒരേ സമയത്ത് ഒന്നിലധികം 'അനൗദ്യോഗിക ഇണകളെ' വെച്ചിരിക്കുന്ന സമ്പ്രദായം കേരളത്തില്‍ ഉണ്ടായിരുന്നു. ഇതിന് അധിവേദനം' എന്നാണു പേര്‍. കന്യകാദാനത്തിനായി അമ്പതും അറുപതും വയസ്സായ വൃദ്ധന്നു പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളെ , അതുതന്നെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഇണയായിട്ട് കൊടുക്കുന്ന സമ്പ്രദായത്തെ കുറിച്ച്, പ്രസിദ്ധ ഹിന്ദു മത പണ്ഡിതന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: "പണ്ട് ഉടന്തടിചാട്ടം ഉണ്ടായിരുന്നുവെന്നും, സമ്മതമില്ലാതെ വിധവന്മാരെ ബലം പ്രയോഗിച്ചു ഭര്‍തൃ ശവത്തോട് കൂട്ടിക്കെട്ടി ചുട്ടിരുന്നുവെന്നും ചരിത്രത്തില്‍ കണ്ടാല്‍ക്കൂടി ഇന്ന് പലരും വിശ്വസിക്കാതായിട്ടുണ്ടല്ലോ! എന്നാല്‍, നമ്പൂതിരിയുമായി അടുത്തുപെരുമാറി അവരുടെ വിവാഹ സമ്പ്രദായം സൂക്ഷ്മമായി അറിഞ്ഞിട്ടുള്ള ദുര്‍ല്ലഭം ചില മലയാളികള്‍ മാത്രമല്ലാതെ, *ഈ ഇരുപതാം നൂറ്റാണ്ടില്‍ ഇങ്ങനെ ഒരു നടപടി ഒരു സമുദായം സര്‍വ്വ സാമാന്യമായി സ്വീകരിച്ച് അനുവര്‍ത്തിച്ചു വരുന്നുണ്ടെന്ന് മറ്റേതൊരു സമുദായക്കാരും രാജ്യക്കാരും പറഞ്ഞാല്‍ക്കൂടി വിശ്വസിക്കുകയില്ല"*.(ലേഖന സമാഹാരം/ 1930 
ലെഴുതിയ ലേഖനം).

കാണിപ്പയ്യൂര്‍ തുടരുന്നു: " നമ്പൂതിരി ഇല്ലങ്ങളില്‍ എല്ലാറ്റിലും പ്രായം തികഞ്ഞ കന്യകമാര്‍ അനവധി ഇരിപ്പുള്ളതുകൊന്ദ് ഒരാള്‍ കന്യകാദാനത്തിന്നായി വരനെ അന്വേഷിച്ചാല്‍, അവിടത്തെ കന്യകയെ മാറ്റമായി ഇങ്ങോട്ടും എടുക്കണമെന്നാണാ വശ്യപ്പെടുക. അതിനാല്‍, ഇങ്ങനെ മാറ്റമായിട്ടല്ലാതെ നമ്പൂതിരി സമുദായത്തില്‍ കന്യകാദാനം എത്രയും അപൂര്‍വ്വ മായിരിക്കുന്നു. അതുകാരണം, രണ്ടു അച്ചന്‍ നമ്പൂതിരിമാര്‍ തങ്ങളുടെ മക്കളെ അങ്ങോട്ടും ഇങ്ങോട്ടും കൊടുത്ത് മാറ്റമായി വേലി കഴിക്കുന്നതും അപൂര്‍വ്വമല്ല. അപ്പോള്‍ തന്‍റെ ഭര്‍ത്താവായി വരുന്ന പുരുഷന്‍ തന്‍റെ അച്ഛനാവത്തക്ക പ്രായമുണ്ടെന്നു പറയേണ്ടതില്ലല്ലോ. അതുമാത്രമല്ല, *മുത്തച്ചനാവത്തക്ക പ്രായമുള്ള പുരുഷന്‍റെ ഭാര്യയായിരിക്കേണ്ടി വന്നിട്ടുള്ളതും, ഇപ്പോഴും അങ്ങനെ ജീവിക്കുന്ന നിര്ഭാഗ്യവതികളും നമ്പൂതിരി സമുദായത്തില്‍ അനവധിയാണ്".*

നമ്പൂതിരി സമുദായത്തിലെ വിവാഹ- ലൈംഗിക സമ്പ്രദായത്തെ ക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുന്ന കൃതിയാണ്, പ്രസിദ്ധ നമ്പൂതിരി തറവാടായ കാട്ടുമാടത്തെ നാരായണന്‍ നമ്പൂതിരി എഴുതിയ ആത്മകഥ, 'മന്ത്ര പൈതൃകം'
"എന്‍റെ മുത്തശ്ശി കൂട്ടുകാരോടൊത്ത് (അന്ന് പ്രായം പന്ത്രണ്ട്) കൊത്തങ്കല്ല് കളിച്ചു കൊണ്ടിരിക്കുമ്പോഴാണത്രെ ആരോ പറഞ്ഞത്, നാളെ അവരുടെ വിവാഹമാണെന്ന്". 

ബാലികമാരെ വിവാഹം ചെയ്ത പ്രമുഖർ കുറച്ചൊന്നുമല്ല. ആത്മകഥ എഴുതിയവർ അവരിൽ കുറച്ചായിരിക്കാം എന്ന് മാത്രം. അതായത്, ഒരു നൂറു വർഷം മുമ്പ് ഭാരതത്തിൽ ജനിച്ച ഒരു മഹാ മനുഷ്യൻ അയാളുടെ ആത്മകഥ സത്യസന്ധമായി എഴുതിയിട്ടുണ്ടെങ്കിൽ അദ്ദേഹവും ബാലികയെ വിവാഹം ചെയ്ത കാര്യം അതിലുണ്ടാകും. സത്യസന്ധമായി തന്‍റെ ആത്മ കഥ എഴുതുകയായിരുന്നു എകെജി.


👉(കേരളത്തിൽ മുസ്ലിംകൾക്കിടയിൽ അക്ഷന്തവ്യമായ ഇത്തരം താലികെട്ട് മഹാമഹങ്ങളോ വിധവാ അവഗണനയോ ഉണ്ടായിരുന്നില്ല. ചെറിയ പ്രായത്തിലുള്ള വിവാഹങ്ങൾ നടന്നിരുന്നു, പ്രായമേറിയവർ വിവാഹം ചെയ്ത ചെറുപ്പക്കാരികൾ വിധവകൾ ആയിട്ടുണ്ട്, എന്നാൽ ബഹുഭാര്യത്ത്വം വിധവകൾ സംരക്ഷിക്കപ്പെടാൻ വലിയ സഹായമാ യിരുന്നു മുസ്ലിംകള്‍ ക്കിടയില്‍. മുസ്ലിംകള്‍ക്കിടയില്‍ പല മേഖലയില്‍ ‘പരിഷ്കരണ’ മുറവിളികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും , ബാലികാ വിവാഹം അതിലൊരു വിഷയമായിരുന്നില്ല. . വിഴിഞ്ഞത്തെ മുസ്ലിംകൾക്കിടയിൽ കണ്ട കാഴ്ചകൾ സാമുവൽ മെറ്റീർ കുറിക്കുന്നു: " മത്സ്യ ബന്ധനം നടത്തുന്ന ഈ ആളുകൾ ചെറുപ്രായത്തിൽ തന്നെ വിവാഹിതരാകുന്നു. ആൺകുട്ടികളുടെ വിവാഹ പ്രായം പത്തും പന്ത്രണ്ടിനുമിടയിലാണെങ്കിൽ , പെൺകുട്ടികൾ ഏഴും പത്തും വയസ്സിനിടയിൽ വിവാഹിതരാകുന്നു. .")👈


ഇനിയും മുത്ത് നബിതങ്ങളെ  വിമർഷിക്കുന്നവരോട്  ഒന്നേ പറയാനുള്ളു   പോയി ചരിത്രം പടിക്ക്‌



Comments