ലോകത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങള്‍
ഒരിക്കല്‍ ഒരു അദ്ധ്യാപകന്‍ ലോകാത്ഭുതങ്ങളെ പറ്റി കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. അദ്ധ്യാപകന്‍ പഠിപ്പിച്ചത് പഠിച്ചു കൊണ്ട് വരാന്‍ കുട്ടികളോട് നിർദേശിക്കുകയും ചെയ്തു. പിറ്റേന്ന് അദ്ധ്യാപകന്‍ തലേന്ന് പഠിപ്പിച്ചത് ഓരോരുത്തരോടായി ചോദിച്ചു. കുട്ടികള്‍ ഉത്തരം പറഞ്ഞു ഒരാള്‍ പറഞ്ഞു താജ് മഹല്‍. മറ്റൊരാള്‍ പറഞ്ഞു ചെരിഞ്ഞ ഗോപുരം. വേറൊരാള്‍ പറഞ്ഞു ചൈനയുടെ വന്മതില്‍.. ഇങ്ങനെ ഉത്തരം പലതും പറഞ്ഞു.
അങ്ങനെ ഒരുവനോടു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ ഉത്തരം മനുഷ്യന്‍ എന്നായിരുന്നു . അദ്ധ്യാപകന്‍ അവനോടു കയര്‍ത്തുകൊണ്ട് ചോദിച്ചു: ആരാണ് നിനക്കിതു പറഞ്ഞു തന്നത്? അവന്‍ പറഞ്ഞു: സാറു പഠിപ്പിച്ച എല്ലാ അത്ഭുതങ്ങളും മനുഷ്യന്‍ നിര്‍മിച്ചതല്ലേ? ഈ മനുഷ്യന് എല്ലാം ചെയ്യാന്‍ രണ്ടുകൈയല്ലേ ഒള്ളൂ, ഈ ലോകം മുഴുവന്‍ കാണാന്‍ കണ്ണു രണ്ടല്ലേ ഉള്ളൂ, ഈ വലിയ ലോകത്തില്‍ നടക്കാന്‍ കാലുകള്‍ രണ്ടല്ലേ ഉള്ളൂ, അപ്പോള്‍ അതല്ലേ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം? ദൈവസൃഷ്ടിയില്‍ നിന്ന് ഒന്നു കുറഞ്ഞാലും കൂടിയാലും എന്തു മാത്രം ബുദ്ധിമുട്ടുണ്ടാവും? അതുകൊണ്ടു ഞാന്‍ കാണുന്ന അത്ഭുതം ദൈവത്തിന്റെ സൃഷ്ടികള്‍ തന്നെ. ദൈവവും ദൈവ സൃഷ്ടികളും തന്നെ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങള്‍
Comments
Post a Comment