അല്ലാഹുവിന്റെ " അർശ് "(സിംഹാസനം) എന്ന് പറഞാല് എന്താണ് ? അല്ലാഹു സിംഹാസനസ്ഥൻ ആയി എന്ന് പറഞാല് എന്താണ് അർഥം



വിശുദ്ധ ഖുർആൻ സാധാരണയായി  സംസാരിക്കുന്നത് അതിന്റെ പ്രൈമറി ഓഡിയൻസിന് മനസ്സില്‍ ആകുന്ന തരത്തില്‍ അതിലെ സങ്കല്‍പ്പങ്ങള്  അവർക് ഗ്രഹിക്കാൻ പറ്റുന്നതും അതിലെ സന്ദേശം ആസ്പദമാകുന്നതുമായ
ഭാഷയിലും ഉപമകളിലും ആണ് ! ഓഡിയൻസിന് മറ്റെന്തെങ്കിലും ആയി  ബന്ധപ്പെടുത്താൻ സാധിക്കുന്ന തരത്തില്‍ ഉള്ള
സാദൃഷ്യങളും ഖുർആൻ പറഞ്ഞ് പോയിട്ട് ഉണ്ട് !

♦രാജാവ് തന്റെ സിംഹാസനത്തില് ഉപവിഷ്ടനായി എന്ന് പറയുമ്പോള്‍  . . . ഏതെങ്കിലും ഒരു കസേര വലിച്ചിട്ട് രാജാവ് ഇരുന്നു എന്നല്ലല്ലോ അർഥം !!
മറിച്ച് അത് പ്രകടിപ്പിക്കുന്നത്
ശക്തി ,
സ്വയം ഭരണാധികാരം,
ഭരണ നിർവഹണം
മേൽകോയ്മ
രാജ്യത്തിന് മേലുള്ള ആധിപത്യം
എന്നിവയെ ആണെന്ന് നമ്മുക്ക് അറിയാം !

♦അല്ലാഹുവിന്റെ അധികാരമണ്ഡലം മുഴുവന്‍ കോസ്മിക് സ്പേസുകളെയും  ആകാശ ഭൂമികളെയും പ്രപഞ്ചത്തെയാകമാനം വലയം ചെയ്തിരിക്കുന്നു !
( Quran 2:107) !!

♦വിശുദ്ധ ഖുർആൻ അല്ലാഹുവിനെ Al-Malik അധവാ രാജാധി രാജൻ എന്നും  സിംഹാസനത്തിന്റെ ( Arsh) നാഥൻ (Rab) എന്നും വിളിക്കുന്നു.
 (Quran 23:116) !!!
അല്ലാഹുവിന്റ സിഫത്കളെ (ഗുണ വിശേഷണങ്ങളെ) പറ്റി അല്ലാഹുപറഞത് എന്തൊ അത് പോലെ തന്നെ വിശ്വസിക്കുകയാണ് വേണ്ടത്! അതില്‍ നിന്ന്  മനുഷ്യന് അറിയല്  ആവശ്യമായത് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്!
എളുപ്പത്തില്‍  മനസ്സില്‍ ആക്കാന്‍ ആയി
അല്ലാഹുവിന്റ സിംഹാസനം അഥവാ അല്ലാഹുവിന്റെ അർശ് ......
അവന്റെ അഖണ്ഡമായ പരമാധികാരത്തെ കുറിക്കുന്നു എന്ന് പറയാം!
( Allahu A'lam) !!

♦അല്ലാഹു സിംഹാസനസ്ഥൻ ആയി ( Istawaa Alal Arsh)
(Quran 7:54) എന്ന് പറയുമ്പോള്‍ ആ വചനത്തിന്റെ കോണ്ടെക്സ്റ്റ് പ്രകാരം  തന്നെ വായിക്കുക :
അത് പ്രകാരം അല്ലാഹു പ്രപഞ്ചവും അതിന്റെ നിയമങ്ങളും സ്ഥാപനം നടത്തിയ ശേഷം അതിന്റെ അധികാരം ഏറ്റെടുത്ത കാര്യം ആണ് പ്രസ്താവ്യം!
ഈ കാര്യം വിശദാംശപൂർവം
വിസ്തരിച്ച മറ്റൊരു  വചനം
ആണ് (Quran 13:2) !
അവിടെ ഖുർആൻ പറയുന്നത്
 "അവൻ കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു :
( Yudabbirul Amra ) എന്ന് ആണ്!!

Comments