ഖുര്‍ആനും ആപേക്ഷികതാസിദ്ധാന്തവും
✍യൂനുസ് യൂസുഫ് മുഹമ്മദ്
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിലവിലുള്ള പ്രപഞ്ച വീക്ഷണം തന്നെ മാറ്റിമറിക്കപ്പെട്ടു. പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തവും ഐന്‍സ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തവുമായിരുന്നു അതിനു വെടിമരുന്നിട്ടത്. ഐന്‍സ്റ്റീന്റെ ഉദ്ധരണി കടംകൊള്ളുകയാണെങ്കില്‍ 'മതമില്ലാത്ത ശാസ്ത്രം മുടന്തനും ശാസ്ത്രമില്ലാത്ത മതം അന്ധനുമാണ്.' ഇവിടെ പ്രസക്തമായ വസ്തുത മതത്തെയും ശാസ്ത്രത്തെയും ഇസ്‌ലാം ഏകോദര സഹോദരങ്ങളായിട്ടാണ് കാണുന്നത് എന്നാണ്. വിശുദ്ധ ഖുര്‍ആനെ സംബന്ധിച്ചേടത്തോളം അത് ഒരു ചരിത്ര ഗ്രന്ഥമോ ശാസ്ത്രഗ്രന്ഥമോ നിയമസംഹിതകളോ മാത്രമല്ല. എല്ലാം ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ഒരു ജീവിതമാര്‍ഗമാണത്. ചില ഖുര്‍ആനിക പരാമര്‍ശങ്ങളെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രയോജനകരമായിത്തീരുന്നുണ്ട്.
എന്തിനെയാണ് നാം ശാസ്ത്രം എന്ന് വിളിക്കുന്നത്? ഒരു ആപ്പിള്‍ വീണപ്പോള്‍ അങ്ങനെ സംഭവിച്ചത് ഗുരുത്വാകര്‍ഷണം മൂലമാണെന്ന് ന്യൂട്ടണ്‍ പറഞ്ഞു. ഇവിടെ പ്രപഞ്ചത്തില്‍ നടക്കുന്ന പ്രതിഭാസങ്ങള്‍ എല്ലാം നാം ശാസ്ത്രതത്ത്വങ്ങള്‍ മൂലം നടക്കുന്നുവെന്നു പ്രസ്താവിക്കുന്നു. ഇത് ഒരു പഴകിപ്പതിഞ്ഞ കാഴ്ചപ്പാടാണ്. പ്രപഞ്ചത്തിനു ചില നിയമങ്ങളും വ്യവസ്ഥകളുമൊക്കെയുണ്ട്. അത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് ശാസത്രം ചെയ്യുന്നത് എന്ന കാഴ്ചപ്പാടുമായി മുമ്പ് പറഞ്ഞ പ്രസ്താവനക്ക് വ്യത്യാസമുണ്ട്. ആദ്യം പറഞ്ഞ രീതിയില്‍ ചിന്തിക്കുന്ന വ്യക്തി കാലഘട്ടത്തിന്റെ പ്രത്യേകതമൂലം അതിഭൗതിക എന്ന് പറയാവുന്ന ഒരു പ്രതിഭാസത്തെ മതം വിശദീകരിക്കുമ്പോള്‍ അതിനെ കേവലം കെട്ടുകഥയെന്നോ ബുദ്ധിശൂന്യതയെന്നോ വിളിച്ചു പരിഹസിക്കും. എന്നാല്‍, രണ്ടാമത്തെ വീക്ഷണം ഉള്ള വ്യക്തി അതിഭൗതികമെന്നു വിളിക്കുന്ന പ്രതിഭാസത്തിനു ശാസ്ത്രീയ വിശദീകരണം നല്‍കാനാകുമോ എന്നാണ് ചിന്തിക്കുക.
വായിക്കാനും അറിവ് കരസ്ഥമാക്കാനും ചിന്തിക്കാനുമാണ് ഖുര്‍ആന്‍ നിരന്തരം ആഹ്വാനം ചെയ്യുന്നത്; വിശിഷ്യ പ്രപഞ്ച വിജ്ഞാനത്തില്‍. ഓരോ പ്രാപഞ്ചിക വ്യവസ്ഥകളെ വിശദീകരിക്കുമ്പോഴും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്നാണ് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത്. ചില കാര്യങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പരാമര്‍ശിക്കുകയും വിശദീകരണങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിന് ഒരുദാഹരണമാണ് 'മആരിജ്.' എന്നാല്‍ 'ആകാശാരോഹണം' എന്ന ഒരു വിവര്‍ത്തനത്തിനപ്പുറം 'മആരിജ്' എന്നാല്‍ എന്ത് എന്ന് നാം ഇതേവരെ മനസ്സിലാക്കിയിട്ടില്ല.
ഇവിടെ ഈ രചനയില്‍ വിശുദ്ധ ഖുര്‍ആനിലെ ചില വചനങ്ങള്‍ക്ക് ആപേക്ഷികതാസിദ്ധാന്തത്തിന്റെ അംഗീകൃതതത്ത്വങ്ങളെ അടിസ്ഥാനമാക്കി വിശദീകരണം നല്‍കുകയാണ് ചെയ്തിട്ടുള്ളത്. ഈ വിശദീകരണമാണ് കേവലമായ സത്യം എന്ന് ഒരിക്കലും പറയാനാകില്ല. എന്നാല്‍, ആപേക്ഷികമായി നോക്കുമ്പോള്‍ മറ്റു വിശദീകരണങ്ങളെക്കാള്‍ കൂടുതല്‍ ശരി എന്ന് തോന്നുന്നത് ഇതാണ്. യഥാര്‍ഥ സത്യം എന്തെന്ന് അല്ലാഹുവിന് അറിയാം.
ആപേക്ഷികമായ സമയവും പ്രപഞ്ചങ്ങളുടെ സൃഷ്ടിപ്പും
എന്താണ് സമയം? അങ്ങനെ ചോദിച്ചാല്‍ നാം അല്‍പം കുഴങ്ങിപ്പോകുമല്ലേ. എന്നാല്‍ സമയം എത്രയായി എന്നാണ് ചോദ്യമെങ്കില്‍ എല്ലാവര്‍ക്കും മറുപടി പറയാനാകും. സമയം ആപേക്ഷികമാണ് എന്ന് ഇന്ന് നമുക്കറിയാം. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേവലമായ കാലം, കേവലമായ സ്‌പേസ് എന്നൊന്നില്ലെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സമര്‍ഥിച്ചു. അദ്ദേഹത്തിന്റെ ആപേക്ഷികതാസിദ്ധാന്തപ്രകാരം സമയം എന്നത് ആപേക്ഷികമാണ്. സമയം ഗുരുത്വാകര്‍ഷണ(acceleration)ത്തെയും ആശ്രയിച്ച് വ്യതിചലിക്കുന്നുണ്ട്. ആപേക്ഷികതാസിദ്ധാന്തപ്രകാരം ശക്തമായ ഗുരുത്വാകര്‍ഷണ മേഖലയിലോ വര്‍ധിച്ച പ്രവേഗത്തിലോ സഞ്ചരിക്കുന്ന ഒരു വസ്തുവിന് സമയം പതുക്കെയാണ് അനുഭവപ്പെടുക! അതായത്, പ്രകാശവേഗത്തോട് അടുക്കുംതോറും സമയത്തിന്റെ ഇടവേളകള്‍ ദീര്‍ഘിക്കുന്നു. ആറ്റോമിക് ക്ലോക്കുകളോ പെന്‍ഡുലമോ പഴയ മണല്‍ ഘടികാരമോ എന്തുതന്നെ ആയിക്കൊള്ളട്ടെ, അവ ഒരേ പ്രവേഗത്തോടെയാണ് സഞ്ചരിക്കുന്നതെങ്കില്‍ അവക്കുണ്ടാകുന്ന മന്ദതയും ഒരേ അളവിലായിരിക്കും. അതുപോലെ ശക്തമായ ഗുരുത്വാകര്‍ഷണ മേഖലയില്‍ അകപ്പെട്ടിരിക്കുന്ന ഒരു വസ്തുവിനും സമയം മന്ദീഭവിക്കുന്നു. അതായത്, ഗുരുത്വാകര്‍ഷണബലം(gravitational force) കുറവായ/ഇല്ലാത്ത സ്‌പേസിലെ ഒരു ക്ലോക്ക് ചലിക്കുന്നതിലും പതുക്കെയാണ് ഗുരുത്വാകര്‍ഷണബലം ശക്തമായ ഒരു ഗ്രഹത്തിലെ ക്ലോക്ക് ചലിക്കുന്നത്.
ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഏറ്റവും കാതലായ വശം 'കേവലമായ സ്‌പേസ്' 'കേവലമായ സയമം' എന്നീ സങ്കല്‍പങ്ങളെ തകര്‍ത്തതാണ്. എന്നാല്‍, അതോടൊപ്പം ആപേക്ഷികതാസിദ്ധാന്തം സൗകര്യപ്രദമായ ഏത് ആധാരവ്യൂഹം(frame of reference) വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി. ഉദാഹരണമായി ഗ്രഹചലനങ്ങളെപ്പറ്റിയുള്ള പഠനത്തിന് നമുക്ക് ക്ഷീരപഥത്തെയോ സൂര്യനെയോ ഭൂമിയെയോ നമ്മളെത്തന്നെയോ അങ്ങനെ എന്തും ആധാരവ്യൂഹമായിയെടുക്കാം. എന്നാല്‍, കൂടുതല്‍ സൗകര്യപ്രദം സൂര്യനെ ആധാരവ്യൂഹമായി എടുക്കുന്നതാണ്. അല്ലാതെ അതാണ് കൂടുതല്‍ ശരി എന്ന് പറയാനാകില്ല. അങ്ങനെ സ്ഥലത്തെയും കാലത്തെയും സ്വേഛാപ്രകാരം തെരഞ്ഞടുക്കുന്ന ഏതൊരു ആധാരവ്യൂഹത്തിനും ആപേക്ഷികമായി അളക്കാം.
നമ്മുടെ പ്രപഞ്ചത്തിന്റെ പ്രായം ഏകദേശം 1377 കോടി വര്‍ഷമാണ്. എന്നാല്‍, നമ്മുടെ സൗരയൂഥത്തിന്റെ വയസ്സ് ഏകദേശം 456.7 കോടി വര്‍ഷമേയുള്ളൂ. സൂര്യനും ഭൂമിയും മറ്റു കുടുംബാംഗങ്ങളും ഒരേ കാലയളവില്‍ത്തന്നെയാണ് രൂപപ്പെട്ടുവന്നത്. ഇന്ന് നാം കണ്ടെത്തിയ പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും പ്രായം ആധാരവ്യൂഹം(frame of reference) മാറുന്നതിനനുസരിച്ച് വ്യതിചലിക്കാം. എന്നാല്‍, ഏത് ആധാരവ്യൂഹം നാം തെരഞ്ഞെടുത്താലും ഭൂമിയും പ്രപഞ്ചവും തമ്മിലുള്ള പ്രായത്തിന്റെ അനുപാതം ഒന്നു തന്നെയായിരിക്കും. ഇവിടെ ഭൂമിയും പ്രപഞ്ചവും തമ്മിലുള്ള പ്രായത്തിന്റെ അനുപാതം എന്നത് 456.7 കോടി/1377 കോടി = 1/3 ആണ്.
ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നത് അല്ലാഹുവിന്റെ അര്‍ശിന്റെ സമയപ്രകാരം 6 ഘട്ട(ദിവസ)ങ്ങളിലായി ആകാശങ്ങളും ഭൂമിയും അതിനിടയിലുള്ളതും സൃഷ്ടിച്ചു എന്നും 2 ദിവസംകൊണ്ട് ഭൂമിയെ സൃഷ്ടിച്ചു എന്നുമാണ്. വി. ഖുര്‍ആന്‍ 25:59
ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ളതും ആറുദിവസങ്ങളില്‍1(ഘട്ടങ്ങളില്‍) സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട്, അവന്‍ സിംഹാസന2സ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട് തന്നെ ചോദിക്കുക. വി. ഖുര്‍ആന്‍ 41:9
നീ പറയുക: രണ്ടു ദിവസ(ഘട്ട)ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്നു നിങ്ങള്‍ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്.
ഇസ്‌ലാമിക വിശ്വാസപ്രകാരം അല്ലാഹുവിന്റെ പരിധി അവന്റെ അര്‍ശില്‍ ഒതുങ്ങുന്നതല്ല. അവനത് നിര്‍മിക്കുകയും അതിനെ ഒരവലംബം ആക്കുകയും ചെയ്തിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നത്, സ്വര്‍ഗനരകങ്ങള്‍ ഭൂമിയെക്കാള്‍ വലുതും ഭാരമേറിയതുമാണ് എന്നിരിക്കലും അവ അല്ലാഹുവിന്റെ അര്‍ശിനേക്കാളും ചെറുതാണ് എന്നാണ്.
ശക്തമായ ഗുരുത്വാകര്‍ഷണബലം ഉള്ള ദ്രവ്യ(ാമ)ൈത്തിനടുത്ത് സമയത്തിന്റെ ഇടവേളകള്‍ പതുക്കെയാവുന്നു എന്ന് സാമാന്യ ആപേക്ഷികതാസിദ്ധാന്തം സമര്‍ഥിക്കുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് പറയുമ്പോഴെല്ലാം ആധാരവ്യൂഹം അല്ലാഹുവിന്റെ അര്‍ശ് ആണ്. ഇവിടെ ആധാരവ്യൂഹ(frame of reference)ത്തിനു പ്രത്യക സ്ഥാനമുണ്ട്. നിലവില്‍ നാം തെരഞ്ഞെടുത്ത ആധാരവ്യൂഹപ്രകാരം പ്രപഞ്ചത്തിന്റെ പ്രായം 1376 കോടി വര്‍ഷമാണ്. നാം തെരഞ്ഞെടുത്ത ആധാരവ്യൂഹത്തെക്കാള്‍ വര്‍ധിച്ച ഗുരുത്വാകര്‍ഷണബലമുള്ള ഒരു ആധാരവ്യൂഹം അവലംബമാക്കിയാല്‍ പ്രപഞ്ചത്തിന്റെ പ്രായം നിലവില്‍ കണ്ടെത്തിയതിനെക്കാള്‍ കുറവായാണ് ലഭിക്കുക. വളരെ കുറവ് ഗുരുത്വാകര്‍ഷണബലം ഉള്ളിടത്തുനിന്ന് നിരീക്ഷിക്കുന്ന ഒരാള്‍ക്ക് പ്രപഞ്ചത്തിന്റെ പ്രായം നിലവില്‍ കണ്ടെത്തിയതിനെക്കാളും കൂടുതലായും അനുഭവപ്പെടും. കാരണം, ഗുരുത്വാകര്‍ഷണബലത്തിന് അനുസൃതമായി സമയം ആപേക്ഷികമാണ്. എന്നാല്‍, ഇവിടെയെല്ലാം ഓരോ നിരീക്ഷകനും ഓരോ പ്രപഞ്ചപ്രായം കണക്കാക്കുമ്പോഴും അതനുസരിച്ച് ഭൂമിയുടെ പ്രായവും മാറുന്നുണ്ട്. പക്ഷേ, അവ തമ്മിലുള്ള അനുപാതം, അത് എപ്പോഴും 1:3 ആയിരിക്കും.
ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ളതും ആറു ഘട്ടങ്ങളില്‍(ദിവസങ്ങളില്‍) സൃഷ്ടിക്കുകയും രണ്ടു ഘട്ട(ദിവസം)ങ്ങളിലായി ഭൂമിയെ സൃഷ്ടിക്കുകയും ചെയ്തു എന്ന് അല്ലാഹു പറയുമ്പോള്‍ ഭൂമിയുടെ പ്രായവും പ്രപഞ്ചത്തിന്റെ പ്രായവും തമ്മിലുള്ള അനുപാതം 2/6=1/3 തന്നെയാണ്.
അതിനാലാണ് ബ്രഹ്മാണ്ട പരിപാലകനായ അല്ലാഹു എക്കാലവും പ്രസക്തമായ ഒരു വിശദീകരണം നമുക്ക് നല്‍കുന്നത്. അല്ലാഹുവിന്റെ അര്‍ശിന്റെ സമയപ്രകാരം 6 ദിവസങ്ങളിലായി പ്രപഞ്ചം സൃഷ്ടിച്ചു. എന്നാല്‍, അല്ലാഹുവിന്റെ അര്‍ശില്‍ 6 ദിവസം നീങ്ങുമ്പോള്‍ നമുക്കത് 1370 കോടി വര്‍ഷങ്ങളായി അനുഭവപ്പെട്ടു എന്ന് മാത്രം.
''ദൈവം 6 ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു. അവരുടെ ദൈവത്തിന്റെ ഒരു ദിവസം നമ്മുടെ 1000 വര്‍ഷമാണ്. അപ്പോള്‍ അവരുടെ കണക്ക് പ്രകാരം പ്രപഞ്ചത്തിന്റെ പ്രായം 6000 വര്‍ഷമാണ്'' എന്ന് കളിയാക്കുന്ന യുക്തിവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിരീശ്വരവാദികളോട് പറയാനുള്ളത്, അല്ലാഹു അവിടുത്തെ ഒരു ദിവസം ഭൂമിയിലെ 1000 വര്‍ഷങ്ങളോട് തുല്യമെന്ന് പറയുന്നത് frame of reference സ്വര്‍ഗനരകങ്ങള്‍ ആകുമ്പോഴാണ്
*ഐന്‍സ്റ്റീന്‍ റോസെന്‍ ബ്രിഡ്ജ്/വോംഹോള്‍(einstein rosen bridge / wormhole)*
സാമാന്യ ആപേക്ഷികതാസിദ്ധാന്തം ഗുരുത്വാകര്‍ഷണത്തെക്കുറിച്ച് തികച്ചും നൂതനമായ ഒരു കാഴ്ചപ്പാട് മുന്നോട്ടുവെച്ചു. ദ്രവ്യത്തിന്റെ സാന്നിധ്യം സമീപമുള്ള സ്ഥലത്തെ വളയ്ക്കുന്നു. ആ വക്രതയുടെ സ്വഭാവം എത്ര ദ്രവ്യം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. അങ്ങനെ ഒരു സാധ്യത ഉണ്ടെങ്കില്‍ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എളുപ്പമാര്‍ഗം, ഒരു തുരങ്കം ഉണ്ടാകാം. അതിനെയാണ് ഐന്‍സ്റ്റീന്‍ റോസെന്‍ ബ്രിഡ്ജ് അഥവാ വോംഹോള്‍ എന്ന് പറയുന്നത്. ഒരു ഉദാഹരണം എടുക്കാം, 2 ആളുകള്‍ ഒരു ബെഡ്ഷീറ്റ് വലിച്ചു പിടിച്ചിരിക്കുന്നു. അതിലേക്കു ഒരു ക്രിക്കറ്റ്‌ബോള്‍ വെച്ചാല്‍ എന്ത് സംഭവിക്കും? അത് ഉരുണ്ട് ബെഡ്ഷീറ്റിന്റെ നടുവിലേക്ക് ചെന്ന് അവിടെ ഒരു വക്രത സൃഷ്ടിക്കുന്നു. ഇനി ആ ഷീറ്റിന്റെ മൂലയില്‍ ഒരു കല്ല് വെച്ചാലോ? അത് ക്രിക്കറ്റ് ബോള്‍ ഉണ്ടാക്കിയ വക്രത കാരണം ബാളിന്റെ ദിശയിലേക്ക് സഞ്ചരിക്കും. ഇവിടെ നമ്മള്‍ സ്ഥലത്തെ 2ഡി(നീളം, വീതി) ആയിട്ടാണ് എടുത്തത്. യഥാര്‍ഥത്തില്‍ 4ഡി(നീളം, വീതി, ഉയരം, സമയം) ആയിരുന്നു വേണ്ടത്. നാം ഈ ഷീറ്റിനെ മടക്കി എന്ന് കരുതുക. ഷീറ്റുകള്‍ക്കിടയില്‍ സ്ഥലം വിട്ടിട്ടുണ്ട്. ഒന്നില്‍ ഒരു ക്രിക്കറ്റ് ബാള്‍ വെച്ചു. അവിടെ ഒരു വക്രത ഉണ്ടായി. ഷീറ്റ് മറിച്ചുപിടിച്ച് അപ്പുറത്തെ ഷീറ്റിലും അതേ സ്ഥലത്ത് ഒരു ബാള്‍ വെച്ചാല്‍ അവിടെയും ഒരു വക്രത ഉണ്ടാവുകയും അത് രണ്ടും കൂട്ടിമുട്ടുകയും ചെയ്യും. ഇതുപോലെയാണ് വോംഹോള്‍സ് ഉണ്ടാകുന്നത്. പ്രപഞ്ചത്തില്‍ സ്ഥലകാല വക്രീകരണം മൂലം രണ്ട് സ്‌പേസ് തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കങ്ങള്‍(tunnels) ഉണ്ടാവാം. ഇങ്ങനെ വലിയ ദൂരങ്ങളെ ചുരുക്കി ചെറിയ ദൂരങ്ങളാക്കുന്ന പ്രതിഭാസത്തെയാണ് വോംഹോള്‍ എന്ന് പറയുന്നത്.
രണ്ടു ബിന്ദുക്കള്‍ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എന്നത് അവ തമ്മിലുള്ള നേര്‍രേഖാ ദൂരമാണെന്ന് നാം ഹൈസ്‌കൂളില്‍ വെച്ച് പഠിച്ചിട്ടുണ്ട്. എന്നാല്‍, ആ പേപ്പര്‍ ഒന്ന് മടക്കിയാലോ? അപ്പോള്‍ കിട്ടുന്നതാണ് ഒരു ചതുര്‍മാനത്തിലെ(4Dimension) കുറഞ്ഞ ദൂരം. ഇതു തന്നെയാണ് വോംഹോള്‍ മെക്കാനിസവും.
എന്താണ് വോംഹോളിന്റെ മെച്ചം? നമുക്കൊരു ഉദാഹരണം എടുക്കാം. വലിയൊരു പര്‍വതനിരയുണ്ട്. അതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെ ബന്ധിപ്പിക്കുന്ന ഒരു തുരങ്കവും നിര്‍മിച്ചിട്ടുണ്ട്. ഒരു പര്‍വതാരോഹകന്‍ ദിവസങ്ങല്‍ എടുത്ത് പര്‍വതനിരകളുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് അള്ളിപ്പിടിച്ചു പോകുമ്പോള്‍ നിര്‍മിച്ച് വെച്ചിരിക്കുന്ന തുരങ്കത്തിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ മിനിട്ടുകള്‍ മതിയാകും.
വോംഹോളില്‍ സഞ്ചരിക്കാന്‍ നമുക്ക് പ്രവൃത്തി ചെയ്യേണ്ട കാര്യമില്ല. ഗുരുത്വാകര്‍ഷണബലം നമ്മുടെ ത്വരണത്തെ(acceleration) വര്‍ധിപ്പിക്കുകയും ഗുരുത്വാകര്‍ഷണവലിവ്(gravitational pull) അനുഭവപ്പെടുകയും തുടര്‍ന്ന് വര്‍ധിച്ച പ്രവേഗത്തോടെ വസ്തുവിനെ മറുവശത്തേക്ക് പുറന്തള്ളുകയും ചെയ്യുന്നു. വോംഹോളിലൂടെയുള്ള ഈ യാത്രയില്‍ നമ്മുടെ ക്ലോക്ക് പതുക്കെയായിരിക്കും സഞ്ചരിക്കുക.
അല്ലാഹു അവന്റെ മലക്കുകള്‍ക്ക് ഈ പ്രപഞ്ചത്തില്‍ സഞ്ചരിക്കാനായി ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മആരിജ്3(معارج) എന്നാണ് അറബി പദം. വോംഹോള്‍ എന്നതാണ് അര്‍ഥം. വിശുദ്ധ ഖുര്‍ആനില്‍ വോംഹോളുകള്‍ എന്ന ഒരു അധ്യായം തന്നെയുണ്ട്. ഖുര്‍ആനിലെ പല പദങ്ങളുടെയും യഥാര്‍ഥ അര്‍ഥം ഓരോരോ കാലഘട്ടങ്ങളിലെ കണ്ടെത്തലുകളിലൂടെയാണ് അനാവൃതം ചെയ്യപ്പെടുന്നത്. വി. ഖുര്‍ആന്‍ 70: 1-4
അര്‍ഥിക്കുന്നവന്‍ ശിക്ഷയെ അര്‍ഥിച്ചിരിക്കുന്നു. (ആ ശിക്ഷയോ) തികച്ചും സംഭവിക്കാനുള്ളത് തന്നെയാകുന്നു, സത്യനിഷേധികളുടെ മേല്‍. അതിനെ തടയുന്നവരാരുമില്ല. മആരിജിനുടമയായ അല്ലാഹുവില്‍ നിന്നുള്ളതത്രേ അത്. മലക്കുകളും റൂഹും അവങ്കലേക്ക് കയറിപ്പോകുന്നു. അമ്പത് സഹസ്രാബ്ദം ദൈര്‍ഘ്യമുള്ള ഒരു നാളില്‍.
ഇവിടെ ഖുര്‍ആന്‍ പറയുന്നത് മആരിജിലൂടെയുള്ള യാത്രക്ക് ഒരു ദിവസം എടുക്കും എന്നല്ല. മറിച്ച് നാം ഇതിലൂടെ യാത്ര ചെയ്യുമ്പോള്‍ നമുക്ക് സമയം 1 ദിവസം: 50000 വര്‍ഷം അനുപാതത്തിലായിരിക്കും അനുഭവപ്പെടുക എന്നാണ്.
ഖുര്‍ആന്‍ പറയുന്നത് വോംഹോള്‍ മലക്കുകള്‍ക്ക് മാത്രം ഉള്ളതല്ല എന്നാണ്. മുഹമ്മദ് നബി(സ) ഒരിക്കല്‍ ഇസ്രാഅ് മിഅ്‌റാജ് രാത്രിയില്‍ വോംഹോളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഇസ്രാഅ് അഥവാ രാപ്രയാണത്തിനു മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവാചകനെ കൊണ്ടുപോകുന്നത് ബുറാഖ് എന്ന വാഹനത്തിലാണ്. നിമിഷനേരംകൊണ്ട് കാഴ്ചയുടെ ദൂരപരിധിയോളം എത്തപ്പെടാനാകുന്ന വാഹനം. അതില്‍ അല്ല പ്രവാചകന്‍ ഏഴ് ആകാശവും കടന്ന് അല്ലാഹുവിന്റെ സന്നിധിയില്‍ എത്തിച്ചേര്‍ന്നത്. മറിച്ച് മിഅ്‌റാജി(wormwhole)ലൂടെയാണ്. ഖുര്‍ആനിക വചനങ്ങള്‍ വിശദീകരിക്കാന്‍ പലരും ഉന്നയിക്കാറുള്ള ഒരു കാഴ്ചപ്പാടുണ്ട്; ബുറാഖ് പ്രകാശത്തിന്റെയും അനേകം ഇരട്ടി വേഗത്തില്‍ സഞ്ചരിച്ചാണ് ഏഴ് ആകാശങ്ങളും കടന്നതെന്ന്. ഇത് തെറ്റാണ്. കാരണം പ്രപഞ്ചനാഥന്‍ തന്നെ വിശദമാക്കിയിട്ടുണ്ട് മിഅ്‌റാജി(wormwhole)ലൂടെയാണെന്ന്.
ഇവിടെ പ്രസക്തമായ മറ്റൊരുകാര്യം എന്തെന്നാല്‍ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുള്ള സമയത്തിന്റെ മന്ദീഭവിക്കല്‍ വോംഹോളിലെ ഒരു ദിവസം =ഭൂമിയിലെ 50,000 വര്‍ഷം എന്നതാണ്. താരതമ്യേന കുറഞ്ഞ സമയത്തിന്റെ ഇടവേളകള്‍ സാധ്യമാണല്ലോ. ഉദാഹരണത്തിന് ഭൂമിയിലെ 100 വര്‍ഷം =വോംഹോളിലെ 1 ദിവസം. അങ്ങനെ ഒരു പ്രസ്താവനപോലും ഖുര്‍ആനിലില്ല. എന്നാല്‍ ഇന്ന് ശാസ്ത്രം പറയുന്നത് അങ്ങനെ കുറഞ്ഞ സമയത്തിന്റെ ഇടവേളകള്‍ ഉള്ള വോംഹോള്‍സ് ഉണ്ടായാല്‍ത്തന്നെ നിമിഷാര്‍ധങ്ങള്‍ക്കുള്ളില്‍ നാമാവശേഷമാകും. സഞ്ചാരയോഗ്യമായ വോംഹോള്‍സ് (traversable wormwhole) ഉണ്ടാകണമെങ്കില്‍ സമയത്തിന്റെ വളരെ ദൈര്‍ഘ്യമേറിയ ഇടവേളകള്‍ സൃഷ്ടിക്കാനുതകുന്നതാവണം അത്. ഇവിടെ ഖുര്‍ആനില്‍ പ്രസ്താവിച്ചിരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യമേറിയ ഇടവേള(വോംഹോളിലെ 1 ദിവസം =ഭൂമിയിലെ 50000 വര്‍ഷം) ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലിനോട് യോജിച്ചുപോകുന്നു.
Comments
Post a Comment