ഇസ്ലാം ഇന്നു ലോകത്ത് അനുദിനം വളർന്നു കൊണ്ടിരിക്കുന്ന മതമാണ്.



   ലോകത്ത് ഏറ്റവും മതചിട്ടയോടെ പ്രാക്ടീസ് ചെയ്തു ജീവിക്കുന്നവർ ഇസ്ലാം മത വിശ്വസികൾ ആണ്. ഈ ജീവിതത്തിന്റെ ലക്ഷ്യം എന്ത് എന്നത് ഇസ്ലാം വളരെ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. അഞ്ചു
 നേരത്തെ നമസ്കാരത്തിലൂടെ ഈ പ്രപഞ്ചം സിർട്ടിച്ച സിർട്ടാവിനെ ഇസ്ലാം മത വിശ്വാസികൾ ദിനേന സുജൂദ് ചെയ്ത് നമിക്കുന്നുണ്ട്..ജീവിതത്തിന്റെ കൃത്യമായ ഒരു രേഖ ഖുറാനിലൂടെ വരച്ചു കാണിക്കുന്നുണ്ട്.
മനുഷ്യൻ എവിടെ നിന്നു വന്നു..എന്തിനാണ് ജീവിക്കുന്നത്..എവിടേക്ക് പോകേണ്ടവൻ..മരണശേഷം എന്ത് സംമ്പവിക്കുന്നു ഇതിനെല്ലാം വളരെ കൃത്യതയോടെ ഇസ്ലാം മറുപടി നൽകുന്നുണ്ട്.
    പ്രവാചകൻ മുഹമ്മദ് (സ) ജീവിതത്തിലൂടെ ഖുർആനിക സന്ദേശങ്ങളുടെ വെളിച്ചം  മനുഷ്യകുലത്തിനു കൈമാറി..ആ ജീവിത രീതിയിലൂടെ അലക്ഷ്യമായ ജീവിതത്തിനു ഒരു ചിട്ടയും,ഒതുക്കവും ഇസ്ലാം കൈമാറി.
1.  വ്യഭിചാരം നിഷിദ്ധമാക്കി .വിവാഹത്തിലൂടെ മാത്രമേ ലൈംഗിക ബന്ധം പാടോള്ളൂ എന്നു പഠിപ്പിച്ചു.
2. സക്കാത്ത് നിർബന്ധമാക്കി.കയ്യിൽ കാശ് ഉള്ളവൻഒരു  നിക്ചിത പൈസ പാവപെട്ടവന് നിര്ബന്ധമായും കൊടുക്കണം എന്നു കൽപ്പിച്ചു.
അത് പോലെ ദാനധർമം ചെയ്യാൻ പഠിപ്പിച്ചു.
3. പ്രായമായ മാതാപിതാക്കളെ ഛേ എന്ന വാക്യം പോലും പറയരുത് എന്ന് പറഞ്ഞു..അവരുടെ കാൽ കീഴിൽ ആണ് സ്വർഗം എന്ന് പഠിപ്പിച്ചു.
4.  പലിശ നിഷിദ്ധമാക്കി..കൊള്ളലാഭം എടുക്കുന്നവരെ ഇസ്ലാം താക്കീത് ചെയ്തു.
5. അനാഥകരേ,നിലാരമ്പരായ ആളുകളെ സംരക്ഷിക്കാൻ ഇസ്ലാം ആക്ഞാപിച്ചു.
5 അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു കഴിക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് നബി (സ്) പഠിപ്പിച്ചു.
6 കറുത്തനെയും,വെളുത്തവനേയും ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിപ്പിച്ചു വർണ വിവേചനം എടുത്ത് കളഞ്ഞു.
 ഇത് പോലത്ത ആയിരക്കണക്കിന് നന്മകളാണ്
ഇസ്ലാം സമൂഹത്തിനു കൈമാറിയത്.
 ഇസ്ലാം സമ്പൂർണ ജീവിതചിട്ടാ രീതിയാണ്. അത് പിന്തുടർന്നു ജീവിക്കുന്നവരിൽ മനസ്സിന് എന്തൊന്നില്ലാത്ത സമാധാനവും,കുളിർമയും സന്തോഷവും ലഭിക്കുന്നു. ജീവിതത്തിന്റെ ഏതൊരു അവസ്ഥയിലും പുഞ്ചിരിയോടെ സമദാനത്തോടെ ജീവിക്കാൻ അള്ളാഹുവിനെ അനുസരിച്ചു ജീവിക്കുന്ന മുസ്ലിംകൾക്ക് സാധിക്കുന്നു.
കുത്തഴിഞ്ഞ ജീവിതം നയിച്ചു വ്യഭിചാരവും,കള്ളും മറ്റുമെല്ലാം എമ്പാടും നുകർന്നിട്ടും ജീവിതത്തിൽ യഥാര്ഥ സന്തോഷം ലഭിക്കാതെ പല പാശ്ചാത്യരും ഒടുവിൽ ഇസ്ലാം മതത്തിലേക്ക് കടന്നുവരുന്നു.
ദിനേന നിരവധിപേർ ആണ് ഇസ്ലാം മതം ആശ്ലേഷിക്കുന്നത്. അല്ലാഹുവിന്റെയും,മുഹമ്മദ് (സ്) വഴിപ്പെട്ട് ജീവിക്കൽ ആണ് ഇരു ലോകത്തും
വിജയത്തിന്റെ മാനദണ്ഡം എന്ന് അവർ മനസ്സിലാകുന്നു
. വിദ്യാ ്യാസമ്പന്നരായ ഗ്രീക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ദമ്പതികളുടെ ആദ്യസന്താനമായി വാഷിംഗ്ടണില്‍ 1959 ലാണ് മാര്‍ക് ഹാന്‍സണ്‍ (പഴയ പേര്) ജനിക്കുന്നത്. യൂനിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന പിതാവില്‍ നിന്ന് കവിതകളും ഫിലോസഫിയും പഠിച്ച്് മാര്‍ക് ഹാന്‍സണ്‍ ബാല്യം പിന്നിട്ടത് നോര്‍ത്ത് കാലിഫോര്‍ണിയയിലായിരുന്നു. ക്രിസ്ത്യന്‍ തിയോളജിയില്‍ പഠനം നടത്തിക്കൊണ്ടിരിക്കെ, 1977ല്‍ തന്റെ പതിനേഴാം വയസ്സിലാണ് ഇസ്‌ലാമാശ്ലേഷിച്ചത്.

17 വയസ്സിൽ ഇസ്ലാം സ്വീകരിച്ച ഹംസ യൂസുഫ് ഇന്ന് ലോകം അറിയപെട്ട വലിയ പ്രഭാഷകൻ ആണ്. അമേരിക്കക്കാർകിടയിലും,യൂറോപ്ക്കാർക്കിടയിലും സുപരിചിതനായ ഹംസയൂസുഫ് നിരവധി പ്രഭാഷങ്ങ്ൾ ആണ് നടത്തിട്ടുള്ളത്.യൂട്യൂബിൽ ഇദ്ദേഹത്തിന്റെ പേരിൽ നിരവധി വിഡീയോകൾ നമുക്ക് ദർശിക്കാവുന്നതാണ്

Comments