പ്രതിരോധ മരുന്ന് സുലഭമാണിവിടെ


കൊണ്ടോട്ടി എടവണ്ണപ്പാറക്കടുത്തുള്ള ആക്കോട് ഭാഗങ്ങളിൽ കോളറ പടർന്നു പിടിച്ച കാലം 
ഒരു വൈദ്യത്തിനും പ്രതിവിധിയില്ലായിരുന്നു,

ഓരോ ദിവസവും നിരവധിപേരാണ് മരണപ്പെട്ടു കൊണ്ടിരുന്നത്,
പഴമക്കാരുടെ ഭാഷയിൽ ഒരു മയ്യിത്ത് മറവ് ചെയ്ത് പൂർത്തിയാക്കുമ്പോയേക്ക് അടുത്ത ഒന്നോ രണ്ടോ മയ്യിത്ത് എത്തിയിട്ടുണ്ടാകും!

നീറുന്ന മനസ്സോടെ നിറഞ്ഞ കണ്ണുകളോടെ അവർ ആക്കോട് അന്ത്യ വിശ്രമം കൊള്ളുന്ന #അസ്സയ്യിദ്‌__അബ്ദുൽ_ഖാലിഖ്_ജീലാനി(ഖുദ്ദിസ സിറഹു) തങ്ങളുടെ സവിധത്തിൽ എത്തി.

"തങ്ങളുപ്പാപ്പാ....
ഈ അതിഭീകരമായ അവസ്ഥയിൽ നിന്ന് ഞങ്ങൾക്ക് മോചനം വേണം
എല്ലാവരും കൈമലർത്തിയിരിക്കുകയാണ്. "
അവർ ആവലാതി ബോധിപ്പിച്ചു
ഒരു നിമിഷം ആലോജിച്ച ശേഷം തങ്ങള് പറഞ്ഞു:
"എല്ലാ വർഷവും  റജബിലെ തലേ (ആദ്യ) വെള്ളിയാഴ്ച പള്ളിയിലേക്ക് എല്ലാരും ചക്കരച്ചോർ കൊടുത്തയക്കണം,
ജുമുഅക്ക് ശേഷം യാസീൻ ഓതി ദുആ ചെയ്യണം.

ഈ റജബ് വരെ വളരെ വിപുലമായി #ചക്കരച്ചോർ__വെള്ളിയാഴ്ച" നടന്നിട്ടുണ്ട്.
സയ്യിദവറുകൾ യാസീൻ ഓതി ദുആ ചെയ്ത് ചക്കരച്ചോർ പരസ്പരം കൈമാറി കഴിക്കാൻ പറഞ്ഞത് മുതൽ പിന്നീട് ആ പ്രദേശത്തെ ഇത്തരം പ്രയാസം നിറഞ്ഞ രോഗം കൊണ്ട് പരീക്ഷിക്കപ്പെട്ടിട്ടില്ലന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ഇടയിൽ ഒരല്പം ബറകത്തിന് വേണ്ടി #അസ്സയ്യിദ്‌_അബ്ദുൽ_ഖാലിഖ് (റഹിമഹുല്ലാഹ്) തങ്ങളെക്കുറിച്ച്  പറയട്ടെ:

ബഗ്ദാദിൽ നിന്ന് കടൽ വഴിയാണ് സയ്യിദ് ഇങ്ങോട്ട് വരുന്നത്,
സ്രാവിന്റെ പുറത്താണ് സയ്യിദ് വന്നത് എന്ന് അവിടുത്തെ പേരമക്കളും നാട്ടുകാരും പറയുന്നു,
ജിന്നുകളിൽ പെട്ട സ്വാലിഹീങ്ങളുടെ അഭയ കേന്ദ്രമാണ് ആക്കോട് മഖാമെന്ന് നിരവധി സ്വിഖത്തിന്റെ അഹ്ലുകാർ പറഞ്ഞിട്ടുണ്ട്,
തങ്ങളുടെ വരവോടെ ആക്കോടും പരിസര പ്രദേശങ്ങളും സാദാത്തീ സാന്നിദ്യം കൊണ്ട് ധാന്യമായി.

പ്രമുഖ സൂഫി വര്യനായിരുന്ന #കിഴിശ്ശേരി__മുഹമ്മദ്__മുസ്‌ലിയാർ (ന:മ) ദൈനം ദിനം ഇരുനൂർ ജിന്നുകൾ അവിടെ സിയാറത്തിന്ന്  വരുന്നുണ്ടന്ന് നേരിട്ട് പല നാട്ടുകാരോടും പറഞ്ഞിട്ടുമുണ്ട്.

മഖാമിനോട് ചാരി നിൽക്കുന്ന പള്ളിയുടെ മുകൾ ഭാഗത്ത് ജിന്നുകളാൽ എഴുതപ്പെട്ടു എന്ന് പറയപ്പെടുന്ന ചില ലിഖിതങ്ങൾ ഇന്നും വ്യക്തമായി  കാണാൻ സാധിക്കും,
ആത്മാർത്ഥമായി സിയാറത്ത് ചെയ്തവർക്ക് വലിയ ഫലം ലഭിച്ചത് ഈ വിനീതനോട് പലരും പങ്കുവെച്ചതോർക്കുകയാണ്.

അള്ളാഹു അവരുടെ ദറജ ഉയർത്തി നമുക്ക് ഓറുടെ പൊരുത്തവും മദദും നൽകി അനുഗ്രഹിക്കട്ടെ...

ഇതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു ചരിത്രമാണ്
ഫത്ഹുൽ മുഈനിന്റെ രചൈതാവ് #അല്ലാമാ__സൈനുദ്ദീൻ_മഖ്ദൂമിൽ_സ്വഗീരിൽ കുഞ്ഞിപ്പള്ളിയും
രിഹ്ലത്തുൽ  മുലൂക് എന്ന കേരളീയ ചരിത്രത്തിലെ ആധികാരിക ചരിത്ര ഗ്രന്ഥത്തിന്റെ ഉടമ #ഹസ്സൻ__സുഹറ__വർദിയ്യ് (റ) അടക്കം നിരവധി പണ്ഡിതന്മാരും സാദാത്തീങ്ങളും അന്തിയുറങ്ങുന്ന ചോമ്പാല കുഞ്ഞിപ്പള്ളി പ്രദേശത്തുകാർക്ക് വിട്ടുമാറാത്ത വയറിളക്കവും ഛർദിയും അസ്വസ്ഥതതകളും വന്ന ഘട്ടത്തിൽ അവിടെയുള്ള മഹാന്മാർ വസ്വീലയായി കിട്ടിയ സന്തോഷം.

 എല്ലാ ചികത്സ മുറകളും പരാജയപ്പെട്ട ഘട്ടത്തിൽ
മുഹമ്മദ്ക്ക എന്ന് പേരുള്ള ഒരുത്തർ മഖാമിൽ പോയി  സങ്കടം ബോധിപ്പിച്ചു.നിറഞ്ഞൊലിക്കുന്ന നയനങ്ങളോടെ ഈ നാട്ടുകാർക്ക് പരിഹാരം വേണമെന്ന് അവരെ മുൻ നിർത്തി ദുആ ചെയ്തു.

അന്ന് രാത്രി തന്നെ പരിഹാരം കിട്ടി:
പഴമക്കാർ ഓർക്കുന്നത് ഇങ്ങനെ;
"തമ്മന്തോട് ഉമർക്കയുടെ അമ്മോഷൻ മൊയ്‌തുക്കക്ക് മഖാമിന്റെ അടുത്തായി ഒരു ചെറിയ കടയുണ്ടായിരുന്നു:
രാത്രി അവിടെത്തന്നെയാണ് മൊയ്തുക്ക കിടക്കാറുള്ളത്.
പാതിരാ സമയം കഴിഞ്ഞപ്പോൾ ചില ശബ്ദങ്ങൾ കേട്ട് ഞെട്ടിയുണർന്ന മൊയ്തുക്ക കണ്ടത് കുതിരപ്പുറത്ത് വന്ന് ഒരാൾ എന്തോ ചില വസ്തുക്കളെ ഇവിടെ ഇനി വേണ്ട , ഇവിടുന്ന് പോയിക്കോ എന്നെല്ലാം പറഞ്ഞ് അറബിക്കടലിന്റെ ഭാഗത്തേക്ക് അട്ടിയോടിക്കുന്നതാണ് കണ്ടത്,"
പിറ്റേ ദിവസം മുതൽ ചോമ്പാല നാട്ടിൽ നിന്നും ആ മാരി മാറിപ്പോയി എന്നതാണ്  അനുഭവം,

ഇത്തരത്തിലുള്ള നൂറുകൂട്ടം  ചരിത്രശകലങ്ങളിൽ നിന്ന് രണ്ടണ്ണം നടേ പറഞ്ഞു വെച്ചത്  പേടിപ്പെടുത്തുന്ന രോഗങ്ങൾ, പ്രയാസങ്ങൾ വരുമ്പോൾ നമ്മുടെ മുൻഗാമികൾ സ്വീകരിച്ചിരുന്ന സുകൃത പാതയെ തര്യപ്പെടുത്താനാണ്,

സർക്കാറും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ കർശനമായി അനുസരിക്കുന്നതോടൊപ്പം ഭൗതികമായ ചികിത്സകളും മറ്റും ചെയ്യുന്നതോടൊപ്പം പഴമയിലേക്ക്,  പരമ്പര്യങ്ങളിലേക്ക് തെല്ലും മടി കൂടാതെയുള്ള തിരിച്ചു പോക്കിന് സമയമായിട്ടുണ്ട്.

കടകൾ കത്തിപ്പോവുകയും കളവ് പോകൽ നിത്യമാവുകയും ചെയ്തപ്പോഴാണ് വിനീതനറിയുന്ന പല പ്രദേശങ്ങളിലും #ഒമാനൂർ__ശുഹദാക്കളുടെ പെട്ടി സ്ഥാപിച്ച് മത-ജാതി-വർഗ്ഗ വൈജാത്യങ്ങളില്ലാതെ
ആണ്ട് നേർച്ച ആരംഭിച്ചതും ഇന്നും നടന്നു പോരുന്നതും.
അവർക്ക് പരിഹാരങ്ങൾ ലഭിച്ചതും,

മാലകളും മൗലിദുകളും (വിശേഷിച്ചും മൻഖൂസ് മൗലിദ്) റാത്തീബുകളും, മജ്‌ലിസുകളും പുനരാരംഭിക്കേണ്ട, നടക്കുന്നയിടങ്ങളിൽ സജീവമാക്കേണ്ട, വിപുലപ്പെടുത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്,

പരിശുദ്ദ റജബ് #സുൽത്താനുൽ__ഹിന്ദ്__ഖ്വാജാ തങ്ങളുടെ ആണ്ടിന്റെ മാസമാണ് നമ്മിൽ എത്ര പേരുടെ വീടുകളിൽ അത് ചൊല്ലിയിട്ടുണ്ട്,?

പഴമക്കാരുടെ കയ്യിൽ അവർ കവറിലാക്കി സൂക്ഷിച്ചിരുന്ന ഏടുകളിൽ ഒന്ന് #അജ്മീർ__മൗലദിന്റേതായിരുന്നു.
റജബ് ആറിന്റെ അന്ന് മാത്രമല്ല എല്ലാ അറബി മാസവും ആറിന്റെയന്ന് കൃത്യമായി അജ്മീർ മൗലിദും ഖ്വാജാ ഉപ്പാപ്പയുടെ പേരിൽ ആയിരം സൂറത്തുൽ ഇഖ്‌ലാസും (ഖുൽഹുവല്ലാഹു സൂറത്തും)
ഓതിയിരുന്ന പലരെയും എനിക്ക് തന്നെ പരിചയമുണ്ട്,

അവരെല്ലാം വിജയിച്ചത് ,മഹാ മാരികൾക്കെതിരെ പ്രതിരോധം തീർത്തത് ഭൗതിക സംവിധാനങ്ങൾക്കപ്പുറം ആത്മീയ മാർഗങ്ങളിലൂടെയായിരുന്നു,

നമുക്കും ഹദ്ദാദ് പതിവാക്കി വീടുകളിൽ മൻഖൂസ് മൗലിദും അജ്മീർ മൗലിദും മുഹ്യിദീൻ മാലയും സ്വലാത്തുന്നാരിയ്യയും ചൊല്ലി,
ദുആഉൽ കർബ് നിത്യമാക്കി പശ്ചാത്തപ്പിക്കുന്ന മനസ്സുമായി റബ്ബിലേക്കടുത്ത് കോവിഡ് 19 വൈറസിനെ മാത്രമല്ല അതിനേക്കാൾ അതിഭീകരമായ ഫാസിസ്റ്റ് വൈറസിനെയും തുരത്തിയോടിക്കാം.

Comments