ബുദ്ധിമാനായ പണ്ഡിതൻ - ബുഖാരി (റ)
അപാരമായ ബുദ്ധിശക്തിക്കുടമയായിരുന്നു ഇമാം ബുഖാരി (റ) ....കേൾക്കുന്നതെന്തും അപ്പടി ഹൃദ്യസ്ഥമാക്കാൻ കഴിഞ്ഞിരുന്ന മഹാനവർകളുടെ അപൂർവ സിദ്ധിയിൽ പലർക്കും അസൂയ തോന്നി
ഒരിക്കൽ ബഗ്ദാദിൽ ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന ചില ഹദീസ് പണ്ഡിതന്മാർ അദ്ദേഹത്തെ ഒന്നു പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു നൂറു ഹദീസുകളെടുത്ത് അവയുടെ സനദുകളും മത്നുകളും തിരിച്ചും മറിച്ചും തലങ്ങും വിലങ്ങും തീരെ തിരിച്ചറിയാൻ കഴിയാത്ത വിധം മാറ്റിത്തിരുത്തലുകൾ നടത്തി ശേഷം പത്ത് ആളുകൾക്ക് പത്ത് ഹദീസുകൾ വീതം ഭാഗിച്ചു കൊടുത്തു ഓരോരുത്തരുടെയും ചുമതല തങ്ങൾക്ക് നൽകപെട്ട ഹദീസുകളിൽ നിന്നും തങ്ങളുടെ ഊഴമെത്തുമ്പോൾ ഓരോന്നിനെ പറ്റിയും ഇമാമിനോട് ചോദിക്കലാണ്....
അങ്ങനെ പരീക്ഷണത്തിന് അവർ വേദിയൊരുക്കി ഇമാമിനെ ക്ഷണിച്ചു വരുത്തി രംഗം കാണാൻ ഖുറാസാനിൽ നിന്നും ബഗ്ദാദിൽ നിന്നുമായി നിരവധി ആളുകൾ തടിച്ചു കൂടിയിട്ടുണ്ട് സദസ്സ് ശാന്തമായപ്പോൾ ഒന്നാമൻ മുന്നോട്ടു വന്നു
ഒന്നാമത്തെ ഹദീസ് ഉദ്ധരിച്ചുകൊണ്ട് അതിന്റെ ആധികാരികതയെ പറ്റി ഇമാമിനോട് ചോദ്യമുന്നയിച്ചു പക്ഷേ മറുപടി അവർ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല ഈ ഹദീസ് തനിക്കു പരിചയമില്ലെന്നു മാത്രം പറഞ്ഞു നിർത്തി ഇമാമവർകൾ..... രണ്ടാമത്തെ ഹദീസ് ചോദിച്ചപ്പോഴും മറുപടി ഇങ്ങനെ തന്നെ മൂന്നാമത്തെ ചോദ്യത്തിനും മറുപടിയിൽ വ്യത്യാസമുണ്ടായിരുന്നില്ല ഇങ്ങനെ നൂറു ഹദീസുകൾക്കും ഒരേ മറുപടി
സദസ്യർ അന്യോന്യം നോട്ടങ്ങളയച്ചു നിന്നു എന്താണീ നടക്കുന്നത്?... വലിയ ഹദീസ് പണ്ഡിതനെന്ന് ഖ്യാതി നേടിയ ഇയാൾക്ക് ചോദിക്കുന്നതൊന്നും കിട്ടുന്നില്ലല്ലോ ചിലർ ഒരു മുറുമുറുപ്പ്....മറ്റുചിലർക്ക് സംഘാടകരുടെ തന്ത്രങ്ങൾ ഇമാം ശരിക്കും മനസ്സിലാക്കിയാണു സംസാരിക്കുന്നതെന്ന് ബോധ്യമായി
ചോദ്യങ്ങളെല്ലാം കഴിഞ്ഞുവെന്ന് കണ്ടപ്പോൾ ഇമാമവർകൾ വിശദീകരിക്കാൻ തുടങ്ങി
ഒന്നാമനോടായി പറഞ്ഞു:
'താങ്കളുദ്ധരിച്ച ഹദീസിൽ ഇന്നയിന്ന തെറ്റുകളുണ്ട് ..... അതിന്റെ ശരിയായ രൂപം ഇങ്ങനെയാണ്.....'
രണ്ടാമന്റെ തെറ്റുകളും ചൂണ്ടിക്കാണിച്ച് തിരുത്തിക്കൊടുത്തു ഇങ്ങനെ മൂന്നാമന്റെയും നാലാമന്റെയും പത്താമന്റെയും ഹദീസുകളിലെ തെറ്റുകൾ തുറന്നുകാട്ടി അവയുടെയെല്ലാം ശരിയായ രൂപം മുറതെറ്റാതെ ഇമാം അവതരിപ്പിച്ചു
സ്തംബ്ദചിത്തരായി പരസ്പരം നോക്കുകയല്ലാതെ സദസ്യർക്ക് പിന്നെ വഴിയുണ്ടായില്ല
✍🏻അലി അഷ്ക്കർ
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9526765555
➖➖➖➖➖➖➖➖➖➖
Comments
Post a Comment