മിനറൽ വാട്ടർ
ചെറു കഥ
ട്രയിനിലെ എസിയുടെ കുളിരിൽ നിന്നും പുരാതനമായ ആ റെയിൽവേ സ്റ്റേഷന്റെ പൊട്ടിപ്പൊളിഞ്ഞ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയപ്പോൾ തന്നെ വരണ്ട ചുടു കാറ്റ് ദേഹത്തേക്ക് അടിച്ചു കയറി.
മൊബൈലെടുത്ത് ഞാൻ സമയം നോക്കി. നേരം 12 മണി കഴിഞ്ഞിരിക്കുന്നു. ഇറങ്ങുമ്പോൾ തന്നെ ഉമ്മാക്ക് വിളിക്കാം എന്ന വാക്ക് പാലിക്കാൻ വേണ്ടി നോക്കുമ്പോൾ റേഞ്ച് ഒട്ടുമില്ല.
ട്രെയിൻ പോയിക്കഴിഞ്ഞു ഞാൻ ചുറ്റും നോക്കി. കാലപ്പഴക്കം കൊണ്ട് പൊട്ടി പൊളിഞ്ഞ റെയിൽവേ സ്റ്റേഷനിൽ ആകെ ഉള്ളത് തുരുമ്പെടുത്ത ഒന്ന് രണ്ട് ഇരുമ്പ് കസേരയും രണ്ട് കോൺക്രീറ്റ് സ്ലാബും. ഓട്ട വീണ ഷെഡിനു താഴെ തണലിൽ കുറെ ചാവാലി പശുക്കൾ ആരെയോ കാത്തിരിക്കുന്ന പോലെ അലസമായി കിടക്കുന്നു.
ചുറ്റും മൂത്രത്തിന്റെയും മൃഗങ്ങളുടെ വിസർജനത്തിന്റെയും രൂക്ഷ ഗന്ധം. ഒരു ചെറിയ കട ഉള്ളത് അടച്ചിട്ടിരിക്കുന്നു.
ചെറിയ ബാഗുമെടുത്ത് ഞാൻ സ്റ്റേഷന്റെ പുറത്തേക്ക് നടന്നു. നഗരത്തിൽ നിന്നും ഏറെ മാറിയാണ് റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിലേക്കുള്ള പൊട്ടിത്തകർന്ന പൊടി പറക്കുന്ന മൺപാതക്ക് ഇരുവശവും വയലുകളാണ്. വേനലിന്റെ കാഠിന്യം മൂലം അവയെല്ലാം പൊട്ടി പൊളിഞ്ഞിരിക്കുന്നു.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മാത്രം കണ്ടു വരുന്ന ഒരു വരണ്ട കാറ്റുണ്ട്. ആകാശത്തോളം പൊടി ഉയർത്തി പാഞ്ഞു വരുന്ന മുഖം പൊള്ളിക്കുന്ന ഒരു പ്രത്യേക പൊടിക്കാറ്റ്. ഒരൊറ്റ നിമിഷം കൊണ്ടു വെന്തുരുകി വിയർത്തു കുളിച്ചു ചെളി പരുവമാക്കി കളയും നമ്മളെ.
കുറെ സമയം കാത്തിരുന്നതിനു ശേഷമാണ് ഒരു ഓട്ടോ സ്റ്റേഷനിലേക്ക് വന്നത്. ആളെ ഇറക്കി പോവുന്ന ഓട്ടോയിൽ കയറുന്നതിനു മുൻപേ ടൗണിലേക്ക് എത്രയാണെന്ന് തിരക്കി.
പാൻ പരാഗ് ചവച്ചു കൊണ്ടു അയാൾ എന്നെ സാകൂതം നോക്കി. പിന്നെ ചിറിയിലൂടെ ഒലിച്ചിറങ്ങിയ ചുവപ്പ് ചാർ കൈ കൊണ്ടു തുടച്ചു കളഞ്ഞു.
ബൈട്ടോ ഭായ് സാബ്.
കിതനാ പൈസ?.
മുൻപ് ബിഹാറിൽ വന്ന പരിചയം ഉള്ളത് കൊണ്ടു ഞാൻ വീണ്ടും തിരക്കി.
തീൻ സൗ ദോ.
രണ്ട് കിലോമീറ്റർ മാത്രമുള്ള ടൗണിലേക്ക് മുന്നൂറ് രൂപ. ബിഹാറിയല്ല ഞാൻ എന്നതിന് പത്തിരട്ടിയിലധികം ഈടാക്കുകയാണ് ഓട്ടോ വാല.
സൗ റുപ്യാ ചലേഗാ ഭയ്യാ.?
ചലോ ദോ സൗ.
ഒറ്റയടിക്ക് നൂറു രൂപ കുറച്ചു അയാൾ.
അപ്പോഴാണ് പിന്നിലൂടെ ഒരാൾ വന്നു ഓട്ടോയിലേക്ക് കയറിയത്. കപ്പടാ മീശയുള്ള ഒരു അസ്സൽ ബീഹാറി.
ചലോ.
ആാാ ഹോ ഭയ്യാ.
അയാൾ പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കി. അപ്പോഴാണ് ഞാൻ അയാളെ നോക്കിയത്. എന്റെ കമ്പനിയുടെ പേരുള്ള ഷർട് ആണ് അയാളുടെ വേഷം.
മേം ഉമേഷ് കുമാർ. മേം ആപ്കോ കംറാ ദിഖായേഗാ.
എനിക്കെന്തോ അയാളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നി. ഓട്ടോ കുത്തിക്കുലുങ്ങി ഞങ്ങളെയും കൊണ്ടു ടൗണിലെ ഒരു ലോഡ്ജിന്റെ മുൻപിൽ കൊണ്ട് നിർത്തി.
പൈസ കൊടുത്തു അയാൾ എന്നെയും കൊണ്ടു ലോഡ്ജിന്റെ പടികൾ കയറി.
അത്യാവശ്യം വൃത്തിയുള്ള ലോഡ്ജ് ആണ്. മൂന്ന് നിലയുള്ള ലോഡ്ജിന്റെ രണ്ടാമത്തെ നിലയിലാണ് എന്റെ മുറി. നല്ല വൃത്തിയുള്ള മുറിയാണ്. വീതി കുറഞ്ഞ കട്ടിലിൽ വെളുത്ത വിരിയിട്ടിരിക്കുന്നു. ഒരു ചെറിയ എഴുത്ത് മേശയും ഒരു കസേരയും. അതിനോട് ചാരി ഒരു ചെറിയ കണ്ണാടി. ഒരു ഭാഗത്ത് പുറത്തേക്ക് തുറക്കുന്ന ഇരട്ട പാളികളുള്ള ജനവാതിൽ.
ഞാൻ പതിയെ ഫാനിന്റെ സ്വിച്ച് അമർത്തി.
ബിജ്‌ലി നഹി ഹേ ഭായ് സാബ്. രാത് മേം ആയേഗാ.
പഷ്ട്. മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഉമേഷിനെ നോക്കി.
ഇവിടെ അങ്ങനെയാണ് സാർ. രാവിലെയും രാത്രിയും മാത്രമേ കറന്റ് ഉണ്ടാവൂ.
ഞാൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും കേരളം വിട്ടു ഉത്തരേന്ത്യൻ ഉൾഗ്രാമങ്ങളിൽ ചെന്നാൽ കറന്റ് എന്നത് ദിവസത്തിൽ നാലോ അഞ്ചോ മണിക്കൂർ മാത്രം കിട്ടുന്ന ഒരു അനുഗ്രഹമാണ്.
വെള്ളം ശ്രദ്ധിച്ചു ഉപയോഗിക്കണം സാർ. ഇവിടെ വെള്ളവും കുറവാണ്.
ഇനി ഞാൻ എത്ര ദിവസം ഇവിടെ നിൽക്കണം.?.
ഉള്ളിൽ തിളച്ചു പൊങ്ങിയ ദേഷ്യം പുറത്ത് കാണിക്കാതെ ഞാൻ അയാളോട് തിരക്കി.
താങ്കളുടെ രേഖകളും ഫോട്ടോയും ഇപ്പൊ തന്നാൽ നാളെ വൈകുന്നേരം വരെ. അതിനുള്ളിൽ താങ്കൾക്കുള്ള കമ്പനി ഗേറ്റ് പാസ്സ് ലഭിക്കും. കമ്പനി കോമ്പൗണ്ടിൽ 24 മണിക്കൂറും കറന്റും വെള്ളവും ഉണ്ടാകും.
ആവശ്യമുള്ള എല്ലാ രേഖകളും വാങ്ങി ഉമേഷ് യാത്ര പറഞ്ഞു പോയി.
ബഹുരാഷ്ട്ര കുടി വെള്ള കമ്പനിയായ നിക്കോയുടെ ബീഹാറിലെ കുടിവെള്ള പ്ലാന്റിലേക്കുള്ള ജോലിക്കായി വന്നതാണ് ഞാൻ. കമ്പനിയുടെ അധീനതയിലുള്ള സ്ഥലത്തേക്ക് പോവാൻ ഗേറ്റ് പാസ്സ് ഉണ്ടാക്കണം. അതീവ സുരക്ഷയോടെ പ്രവർത്തിക്കുന്ന പ്ലാന്റിലേക്കുള്ള പ്രവേശനം കർശന നിയന്ത്രണത്തോടെ മാത്രമാണ്.
ചെറിയ ഒരു മൂത്രശങ്ക തോന്നിയത് അപ്പോഴാണ്. ടൈൽ വിരിച്ച ബാത്‌റൂമിൽ ഒരു വലിയ പ്ലാസ്റ്റിക് ബക്കറ്റ് വെള്ളം പിടിച്ചിട്ടിരുന്നത് ഞാൻ ആദ്യമേ ക്ലോസറ്റിലേക്ക് ഒഴിച്ച് വൃത്തിയാക്കി.
പിന്നെ മൂത്രമൊഴിച്ചു കഴിഞ്ഞു പൈപ്പ് തിരിച്ചപ്പോഴാണ് ഞാൻ ഞെട്ടിയത്.
പൈപ്പിൽ വെള്ളം പോയിട്ട് കാറ്റ് പോലും വരുന്നില്ല.
മനസ്സില്ലാ മനസ്സോടെ പാന്റ് നേരെയിട്ട് ഞാൻ നേരെ താഴെ റിസപ്‌ഷനിൽ ചെന്നു പരാതി പറഞ്ഞു.
ക്യാ?.
എന്തോ അരുതാത്തത് കേട്ട പോലെ കറുത്ത് തടിച്ച അയാൾ ഉറക്കെ അലറി കൊണ്ടു ചാടി എണീറ്റു.
ഛോട്ടോ....
അയാളുടെ വിളി കേട്ട ഉടനെ മെലിഞ്ഞു നീണ്ട ഒരു പയ്യൻ ഓടി വന്നു.
സാബിന്റെ റൂമിൽ വെള്ളം പിടിച്ചു വെച്ചിരുന്നില്ലേ?.
ഹാ സാബ്. 20 ലിറ്റർ തികച്ചും ഉണ്ടായിരുന്നു.
കേട്ടോ സാബ് ജി. ഞങ്ങൾ സാധാരണ ഒരു കസ്റ്റമർക്ക് ഒരു ദിവസം കൊടുക്കുന്ന വെള്ളം പത്തു ലിറ്ററാണ്. എന്നിട്ടും താങ്കൾക്ക് ഞങ്ങൾ തന്നത് 20 ലിറ്ററാണ്. ഇവിടെ രണ്ട് പേർക്ക് സുഭിക്ഷമായി ഒരു ദിവസം കഴിയാനുള്ള വെള്ളം.
എനിക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി. ഇരുപത് ലിറ്റർ വെള്ളം കക്കൂസിൽ കമഴ്ത്തി കളഞ്ഞു എന്ന് പറഞ്ഞാൽ ചിലപ്പോൾ ഇവർ തന്നെ ശരിയാക്കി കളയും.
ഒന്നും മിണ്ടാതെ ഞാൻ റൂമിലേക്ക് തന്നെ നടന്നു. വന്നു പെട്ടത് കുടി വെള്ളത്തിനു പോലും മനുഷ്യൻ കഷ്ടപ്പെടുന്ന ഒരു സ്ഥലത്താണെന്നത് എന്നെ വല്ലാതെ നിരാശനാക്കി. എങ്കിലും ഉമേഷ് പറഞ്ഞത് പ്രകാരം കമ്പനിക്കുള്ളിൽ ഇഷ്ടം പോലെ വെള്ളമുണ്ട്. പിന്നെ ചിലപ്പോൾ അവിടെ കറന്റ് ആവശ്യാനുസൃതം ഉണ്ടാക്കുന്ന പവർ പ്ലാന്റുകളും കാണും. കാരണം പല കമ്പനികളും സ്വന്തമായി ഉല്പാദിപ്പിക്കുന്ന കറന്റ് ആണ് ഉപയോഗിക്കുന്നത് എന്ന് താൻ എവിടെയോ വായിച്ചിട്ടുണ്ട്.
പാനി ചാഹിയെ ഭയ്യാ.
പിറകിൽ നിന്നും ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. റൂം ബോയി ആണ്.
തരൂ..
ആർത്തിയോടെ ഞാൻ അവന്റെ നേരെ കൈകൾ നീട്ടി. കുപ്പിയിലെ പാതി വെള്ളം ഞാൻ ആർത്തിയോടെ കുടിച്ചു.
സൗ റുപ്യാ ദോ സാബ്.
അവന്റെ ചോദ്യം കേട്ട് ഞാൻ അമ്പരന്നു. ഇത് എന്തൊരു നാടാണ്. 20 രൂപ വിലയുള്ള കുപ്പി വെള്ളത്തിനു നൂറു രൂപ. അതും താൻ ജോലി ചെയ്യാൻ പോവുന്ന കമ്പനിയുടെ.
20 രൂപയല്ലേ?.
അല്പം മുഷിച്ചിലോടെ ഞാൻ തിരക്കി.
ഇവിടെ വെള്ളത്തിനു വില കൂടുതലാണ് സാബ്. പുറത്ത് പോയാൽ സാറിന് നൂറു രൂപ കൊടുത്താലും ഒരു കുപ്പി വെള്ളം കിട്ടില്ല. കാരണം ഇതിനു ഞങ്ങളുടെ മണ്ണിന്റെ വിലയുണ്ട് സാബ്.
എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. എന്തൊരു ചൂഷണമാണ് ഇവിടെ ഒക്കെ നടക്കുന്നത്. നമ്മുടെ നാട് ഇതെല്ലാം ഓർക്കുമ്പോൾ സ്വർഗമാണ്.
മനസ്സില്ലാ മനസ്സോടെ ഞാൻ അവനു നൂറു രൂപ കൊടുത്തു. അവനതും വാങ്ങി പോവുമ്പോൾ അറിയാതെ എന്റെ വായിൽ നിന്നും ശാപവാക്കുകൾ ഉതിർന്നു വീണു.
എന്റെ വാക്കുകൾ കേട്ടിട്ടാവണം അവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
ഞങ്ങളുടെ ഒക്കെ ശാപം താങ്കൾ വാങ്ങാൻ ഇരിക്കുന്നതെ ഉള്ളൂ.
എന്ത് ശാപം?.
എന്റെ വാക്കുകളിൽ ക്ഷോഭം കത്തി നിന്നു.
20 രൂപയുടെ ദാഹജലത്തിനു നൂറു രൂപ വാങ്ങിയതിന് ദേഷ്യപ്പെട്ടതിനാണോ ഞാൻ ശാപം ഏറ്റു വാങ്ങേണ്ടത്?.
അല്ല.
അവന്റെ സ്വരം ശാന്തമായിരുന്നു.
ഞങ്ങളുടെ ഗ്രാമത്തെ നശിപ്പിച്ചതിന്. ഞങ്ങളുടെ സ്വപ്‌നങ്ങൾ തല്ലി തകർത്തതിന്.
അവന്റെ വാക്കുകളിൽ ഒളിഞ്ഞു കിടക്കുന്ന കൊടും പകയുടെ അണയാത്ത കനലുകൾ വീണ്ടും ജ്വലിക്കാൻ തുടങ്ങി.
അവൻ റൂമിലെ ജനവാതിൽ പുറത്തേക്ക് തള്ളി തുറന്നു. പുറത്തെ പൊടി നിറഞ്ഞ വരണ്ട ചുടുകാറ്റ് അകത്തേക്ക് വീശി അടിച്ചു.
അവൻ ദൂരേക്ക് ഒരു വലിയ കെട്ടിട സമുച്ചയം ചൂണ്ടിക്കാട്ടി.
അതാണ് സാബ് ജോലി ചെയ്യാൻ പോവുന്ന കമ്പനി.
അവൻ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി.
കൂറ്റൻ മതിൽ കെട്ടിനുള്ളിൽ ഉയർന്നു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കൂറ്റൻ ജലസംഭരണികൾ.
ആ കമ്പനി വരുന്നതിനു മുൻപ് അതിലെ ഒരു വലിയ നദി ഒഴുകിയിരുന്നു.
ഒരു തുള്ളി കണ്ണുനീർ എന്റെ കൈത്തണ്ടയിലേക്ക് ഉറ്റു വീണു. ഒരു നടുക്കത്തോടെ ഞാൻ അവനെ നോക്കി.
കുട്ടിക്കാലത്ത് ഞങ്ങൾ അതിൽ നീന്തി തുടിച്ചിരുന്നു. മീൻ പിടിച്ചിരുന്നു. ചെറിയ ചെറിയ തോണികളിൽ ഞങ്ങൾ അക്കരെ ഇക്കരെ തുഴഞ്ഞു കളിക്കുമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിന്റെ ഐശ്വര്യമായിരുന്നു ആ നദി.
ആ നദി എവിടെ പോയി?.
ആശങ്കയോടെ ഞാൻ തിരക്കി.
എവിടെ പോയി എന്നോ?.
അവന്റെ കണ്ണുകളിൽ വെറുപ്പിന്റെ അഗ്നിനാളങ്ങൾ എരിഞ്ഞു.
നിങ്ങളുടെ കമ്പനി കുപ്പിയിലാക്കി വിറ്റു. അഞ്ചു കൊല്ലം കൊണ്ട് നദി വറ്റി വരണ്ടു. പിന്നെ അവർ പാതാളം വരെ താഴ്ചയുള്ള വലിയ കുഴല്കിണറുകളിലൂടെ ഓരോ തുള്ളിയും ഊറ്റി ഊറ്റി ഞങ്ങളുടെ നാടിനെ മരുഭൂമിയാക്കി.
ഒന്നും മിണ്ടാനാവാതെ ഞാൻ അവനെ കേട്ടു കൊണ്ടിരുന്നു.
ഇന്നിപ്പോ അവർ ഈ ഗ്രാമത്തിൽ ഒരാൾക്ക് ദാനമായി നൽകുന്നതാണ് പത്തു ലിറ്റർ വെള്ളം. കുളിക്കാനും കുടിക്കാനും എല്ലാത്തിനും കൂടെ പത്തു ലിറ്റർ വെള്ളം. ഞങ്ങളുടെ നാട് ഊറ്റിയെടുത്തു നശിപ്പിച്ച കമ്പനി തരുന്ന പ്രായശ്ചിത്തം.
സമരം നടത്താമായിരുന്നില്ലേ?.
ആത്മവിശ്വാസം ഇല്ലാത്തവന്റെ ചോദ്യം പോലെ തോന്നിയത് കൊണ്ടാവണം അവനൊന്നു ചിരിച്ചു.
സർക്കാരും പോലീസും അധികാരവും ജന്മികളും എല്ലാവരും അവർക്ക് കൂട്ട് നിന്നു. അവർക്കൊക്കെ പോവാൻ മറ്റിടങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ ഗ്രാമത്തിൽ ഞങ്ങൾ ഗതിയില്ലാത്തവർ മാത്രമായി.
എന്ത് പറയണം എന്നറിയാതെ ഞാൻ സ്തംഭിച്ചു നിൽക്കുകയായിരുന്നു.
ഇനി സാബ് പറയൂ. ഇവിടെ നിന്നും ഊറ്റിയെടുക്കുന്ന ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ ജീവനായിരിക്കെ ഞാൻ നിങ്ങളോട് നൂറു രൂപ വാങ്ങിയത് തെറ്റാണോ?.
ഒരിക്കലുമില്ല.
വളരെ പതിയെ ആയിരുന്നു എന്റെ മറുപടി.
അവൻ പതുക്കെ ആ നൂറു രൂപ എന്റെ കയ്യിൽ തിരിച്ചേൽപ്പിച്ചു.
ദാഹിച്ചു വരുന്നവന് വെള്ളം കൊടുക്കണം എന്നാണ് എന്റെ അമ്മ എന്നോട് പറയാറുള്ളത്.
തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ അവൻ പതിയെ നടന്നു മറഞ്ഞു.
ഞാൻ തുറന്നു കിടക്കുന്ന ജനലിലൂടെ വീണ്ടും പുറത്തേക്ക് നോക്കി.
മരുഭൂമി പോലെ കിടക്കുകയാണ് ഭൂമി. ആർത്തി മൂത്ത മനുഷ്യൻ അവളുടെ ഓരോ ഉറവയും ഊറ്റി ഊറ്റി അവളെ മൃതപ്രായയാക്കിയിരിക്കുന്നു. പുൽനാമ്പ് പോലും മുളക്കാത്ത അവിടെ ഒരു നദി ഒഴുകിയിരുന്നു എന്ന സത്യം ഒരു വിറയലോടെ എന്റെ ഉള്ളിൽ തികട്ടി വന്നു.
ഓരോരോ ദിവസവും അവളുടെ ഓരോരോ ഉറവകളെ അവർ കുപ്പിയിലാക്കി വിറ്റിരിക്കണം. പലപ്പോഴും നമ്മളൊക്കെ അത് കുടിച്ചും മുഖം കഴുകിയും നീട്ടി ഒഴിച്ചും ഒക്കെ ഉപയോഗിച്ചിരിക്കണം.
ഒരു പക്ഷെ ആ ഓരോ തുള്ളി വെള്ളത്തിലും ഈ നാടിന്റെ ജീവൻ ഉണ്ടായിരുന്നിരിക്കണം. ഓരോ തുള്ളി വെള്ളത്തിനും കുറെ ജീവന്റെ വിലയും.
(The end ).
വായനക്ക് നന്ദി.
സ്നേഹത്തോടെ
ഹക്കീം മൊറയൂർ.
Nb - വേനലാണ് വരുന്നത്. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ചു ഉപയോഗിക്കുമല്ലോ. ഓരോ തുള്ളി വെള്ളത്തിനും ഒരു ജീവന്റെ വിലയുണ്ടെന്ന് മറക്കാതിരിക്കുക.

Comments
Post a Comment