അലക്സാണ്ടർ പോറസിനോട് ചെയ്തത്



അലക്‌സാണ്ടർ ചക്രവർത്തി ലോകം മുഴുവൻ കീഴടക്കി ഇന്ത്യയിലേക്കു കടന്നു. പോറസ് രാജാവിന് അലക്‌സാണ്ടറുടെ ലോകോത്തര സൈന്യത്തിനു മുന്നിൽ കീഴടങ്ങേണ്ടി വന്നു. വിജയശ്രീലാളിതനായി നിൽക്കുന്ന അലക്‌സാണ്ടറുടെ മുമ്പിലേക്ക് സൈന്യം പോറസിനെ ബന്ധനസ്ഥനാക്കി കൊണ്ടുവന്നു. രാജ്യവും സൈന്യവും സമ്പത്തും എല്ലാം നഷ്ടപ്പെട്ട പോറസ് പക്ഷേ, ശിരസ്സു താഴ്ത്തിയിരുന്നില്ല. വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന അലക്‌സാണ്ടർ പരാജയത്തിന്റെ പടുകുഴിയിൽ കിടക്കുന്ന പോറസിനോട് ചോദിച്ചു. ഞാൻ നിന്നോട് എപ്രകാരമാണ് പെരുമാറേണ്ടത്? പോറസിന്റെ ഗംഭീരമായ മറുപടി ഇതായിരുന്നു: അലക്‌സാണ്ടർ ഒരു രാജാവ് മറ്റൊരു രാജാവിനോട് എങ്ങനെയാണോ പെരുമാറേണ്ടത്, അങ്ങനെ പെരുമാറണം.

ചരിത്രത്തിന്റെ ഏടുകളിൽ  ഈ സംഭവം വായിക്കുന്ന ഏതൊരാളുടെയും മനസ്സിൽ  ഒരുണർവുണ്ടാകും. പരാജയങ്ങൾ ഏറ്റു വാങ്ങി നിൽക്കുമ്പോൾ സാധാരണ മനുഷ്യർ ആത്മവിശ്വാസവും സ്വയം മതിപ്പും നഷ്ടപ്പെട്ടവരെ പോലെയാണ് പെരുമാറുക പതിവ്. അമ്പേ പരാജയപ്പെട്ടു സകലതും നഷ്ടപ്പെട്ടു നിൽക്കുന്ന പോറസ്, അലക്‌സാണ്ടർക്കു കൊടുത്ത ധീരമായ മറുപടിയും അതിനു ശേഷമുണ്ടായ ചരിത്ര സംഭവങ്ങളും നമ്മെ സുപ്രധാനമായ ചില പാഠങ്ങൾ  പഠിപ്പിക്കുന്നു.
ജീവിതത്തിൽ എന്തെല്ലാം നഷ്ടപ്പെട്ടാലും എത്രയൊക്കെ പരാജയപ്പെട്ടാലും മനുഷ്യാ, നിനക്കു നിന്നെ കുറിച്ചുള്ള വിശ്വാസവും നിന്നിൽ തന്നെയുള്ള മതിപ്പും ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല. അവ നഷ്ടമാകാതിരുന്നാൽ മറ്റെന്തെല്ലാം നിനക്കു നഷ്ടപ്പെട്ടിട്ടുണ്ടോ അവയെല്ലാം നിനക്കു  തിരിച്ചു കിട്ടുക തന്നെ ചെയ്യും. പോറസ് പഠിപ്പിക്കുന്ന പാഠമിതാണ്. പോറസ് രാജാവിന് അലക്‌സാണ്ടർ രാജ്യം തിരിച്ചു നൽകിയെന്നാണല്ലോ ചരിത്രം രേഖപ്പെടുത്തുന്നത്.

ജീവിതത്തിൽ  വിജയങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുമ്പോൾ പൊതുവെ മനുഷ്യർക്ക് ആത്മവിശ്വാസവും സ്വയം മതിപ്പും കൂടുതലായിരിക്കും. പക്ഷേ, പരാജയങ്ങളുണ്ടാകുമ്പോഴും നഷ്ടങ്ങൾ സംഭവിക്കുമ്പോഴുമാണ് യഥാർഥത്തിൽ സ്വയം മതിപ്പ് ഉണ്ടാകേണ്ടത്. 

പരാജയങ്ങളെയും നഷ്ടങ്ങളേയും ജീവിതത്തിലെ സാധാരണ സംഭവങ്ങളായി കാണുക

Comments