കോടീശ്വരന്റെ ജഡം
സ്റ്റീവൻ തോമസ് എന്ന യുവ കോടീശ്വരന്റെ ജഡം അമേരിക്കയിലെ ഹോണോലുവിലെ കൂറ്റൻ മലയുടെ താഴ്വാരത്ത് കണ്ടത് 2008 ജൂലൈ നാലിനായിരുന്നു. രണ്ടാഴ്ച നീണ്ട തിരച്ചിലുകൾ അതോടെ അവസാനിച്ചു. അപ്പോഴും അസ്വസ്ഥമായ ചില ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അലഞ്ഞുകൊണ്ടിരുന്നു. എന്തിനായിരുന്നു സ്റ്റീവൻ തോമസ് ആത്മഹത്യ ചെയ്തത്?
ഐ ടി ലോകത്തെ വിസ്മയമായിരുന്നു മുപ്പത്തിയാറുകാരനായ സ്റ്റീവൻ തോമസ്. ലോകമെമ്പാടുമുള്ള കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ആന്റി സ്പൈവയർ, സ്റ്റീവന്റെ നേതൃത്വത്തിലുള്ള വെബ് റൂട്ട് കമ്പനിയുടെതാണ്. കോടികളുടെ ആസ്തിയുണ്ടായിട്ടും ജീവിതം മതിയായെന്ന് സ്റ്റീവന്‍ എന്തുകൊണ്ടാണ് തീരുമാനിക്കേണ്ടിവന്നത്?
നല്ല ജോലിയും ഉയർന്ന ശമ്പളവും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമല്ല. സമ്പാദ്യങ്ങൾ കൊണ്ട് എന്തിനെയും വിലക്കെടുക്കാമെന്നും ജീവിതം മനോഹരമാക്കാമെന്നും കരുതരുത്. മനസ്സമാധാനമാണ് പ്രധാനം. മനസ്സമാധനമുണ്ടെങ്കിൽ ജീവിതത്തിൽ സന്തോഷത്തിന്റെ പൂക്കാലം വിടരും.

👍
ReplyDeleteGood.
ReplyDelete