റജബ് 11- ചെമ്പ്ര പോക്കർ മുസ്ലിയാർ ആണ്ടു ദിനം


ഉദ്ദേശം  ഏഴര പതിറ്റാണ്ടുകൾക്ക് മുമ്പ് ഭൗതിക പ്രശസ്തിയും സുഖാഡംബരങ്ങളും പൂർണമായും അവഗണിച് പൊതുരംഗങ്ങളിൽ തീരെ പ്രത്യക്ഷപ്പെടാതെ പതിറ്റാണ്ടുകളോളം അല്ലാഹുവിൻറെ ഭവനത്തിൽ അറിവ് പകർന്നും ഇബാദത്തിലുമായി കഴിഞ് കൂടിയ മഹാപണ്ഡിതനും ആരിഫും വലിയുമായിരുന്നു മർഹൂം ചെമ്പ്ര പോക്കർ മുസ്‌ലിയാർ ഉപ്പാപ്പ (ഖ.സി) വൈലത്തൂരിൽ നിന്നാണ് അദ്ദേഹം ചെമ്പ്രയിലെത്തിയത്  പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ത്തിലുമായി ജീവിച്ച് പണ്ഡിത ലോകത്തിന് അഭിമാനമായി ജൊലിച്ച് നിന്ന മഹാ പണ്ഡിതനും മുഫ്തിയു മായിരുന്ന പൊന്നാനി  മഖ്ദൂം  കുഞ്ഞമ്പാവ മുസ്ലിയാരുടെ ശിഷ്യരിൽ പ്രധാനിയായിരുന്ന പോക്കർ മുസ്ലിയാർ പൊന്നാനിയിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം നിർമിച്ച   മഖ്ദൂമിയ അകത്തെപ്പള്ളിയിൽ ദർസ് നടത്തീട്ടുണ്ട് മഹാ പണ്ഡിതനും അനേകം പ്രകൽപരായ ആലിമീങ്ങളുടെ ഗുരുവുമായിരുന്ന ഇരുമ്പാലശേരി വലിയ കുഞ്ഞിമുഹമ്മദ് മുസ് ലിയാർ (ന.മ ) സൂഫിവര്യനായിരുന്ന ചിലവിൽ യാഫിഈ സൈതാലി മുസ്ലിയാർ (ന. മ )  തുടങ്ങിയവർ പൊന്നാനിയിൽ
അദ്ദേഹതിന്റെ സഹപാഠികളായിരുന്നു  നീറുന്ന നൊമ്പരങ്ങളും വ്യതകളും വേദനകളുമായി  കഴിഞ്ഞിരുന്നവർക്ക് അദ്ദേഹത്തിൻറെ സാന്നിധ്യം വലിയ ആശ്വാസമായിരുന്നു സങ്കടങ്ങൾ പറയാനും പ്രയാസങ്ങളുടെ കെട്ടഴിക്കാനും ദിനംപ്രതി നിരവധി പേർ ആ സന്നിധിയിൽ എത്തിയിരുന്നു വൈദ്യശാസ്ത്രം അത്രമേൽ വളർന്നിട്ടില്ലാത്ത ആ കാലത്ത് മാറാവ്യാധി പിടിപെട്ടവർക്ക്പോലും പോക്കർ മുസ്ലിയാർ ഒരു അത്താണിയായിരുന്നു അറിവിൻറെ എല്ലാ മേഖലകളിലും അപാരപാണ്ഡിത്യം നേടിയ മഹാനവുകളുടെ ദർസ് ആ കാലത്ത് ഏറെ പ്രശസ്തി നിറഞ്ഞതായിരുന്നു പ്രഗൽഭരായ ഉലമാക്കളുടെ അടുത്തുനിന്ന് ഓതിപഠിച്ചിരുന്ന മുതഅല്ലിമീങ്ങൾ അവരുടെ ഉസ്താദുമാരുടെ നിർദേശപ്രകാരവും  വലിയ ദർസിന് നേതൃത്വം നൽകിയിരുന്ന മഹാപണ്ഡിതന്മാർ  ഒഴിവു സമയങ്ങളിലും പോക്കർ  മുസ്‌ലിയാരിൽ നിന്നും തബറുക്കിന് വേണ്ടി കിതാബ് ഓതിയിരുന്നു   ഒട്ടേറെ കറാമത്തുകൾ  അദ്ദേഹത്തിൽ നിന്നും പ്രകടമായിട്ടുണ്ട്  ഏകദേശം ഹിജ്റ 1284 മുതൽ- 1363 വരെയാണ്  അദ്ദേഹത്തിന്റെ കാലഘട്ടം ( കൃത്യമല്ല) എന്നാണ് അന്യേഷണങ്ങളിൽ നിന്നും വ്യക്തമായത്
കേരള മുസ്ലിം നവോത്ഥാന നായകനും  മഹാപണ്ഡിതനുമായിരുന്ന മർഹും പാങ്ങിൽ ഉസ്താദ് അടക്കമുള്ള അക്കാലത്തെ വലിയ ആലി മീങ്ങൾ  ചെമ്പ്രയിലെത്തി പോക്കർ മുസ്ലിയാരെ സന്ദർഷിയ്ക്കാറുണ്ടായിരുന്നു 
പ്രകൽപ പണ്ഡിതനും വലിയ്യുമായിരുന്ന കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ (ന. മ )മഹാ പണ്ഡിതനും നിരവധി ത്വരീഖത്തുകളുടെ ശൈഖും സൂഫിയുമായിരുന്ന ചെറിയമുണ്ടം കുഞ്ഞിപ്പോക്കർ മുസ്ലിയാർ ( ന.മ)മർഹൂം സ്വദഖത്തുള്ള മുസ്ലിയാരുടെ പിതാവ് പുതിയങ്ങാടി ടൗൺ മുസ്ജിദിന് മുന്നിൽ അന്തി ഉറങ്ങുന്ന  കരിമ്പനക്കൽ പോക്കർ മുസ്ലിയാർ (ന. മ ) ചെറിയമുണ്ടംകുഞ്ഞീദു മുസ്ലിയാർ (ന 'മ)പൊട്ടച്ചോല സൈതാലി മുസ്ലിയാർ (ന, മ ) സൂഫിവര്യനും ഖിലാഫത് പ്രവർത്തകനുമായിരുന്ന മർഹും നടുവിലങ്ങാടി പോക്കരുട്ടി മുസ്ലിയാർ (ന 'മ) തുടങ്ങിയ മഹത്തുക്കളും ചെമ്പ്രയിൽ എത്തിപോക്കർ മുസ്ലിയാരെ സന്ദർഷിച്ചിരുന്നവരാണ്
 കുഞ്ഞിപോക്കർ മുസ്ലിയാർ രചിച്ച (ഹിദായത്തുൽ മുത്വലത്തഖ് ബി ഗയാ വത്തിൽ മുതശയ്യഖ്)  എന്ന പ്രശസ്തമായ  ഗ്രന്തത്തിന്റെ തുടക്കത്തിൽ ഈ കിതാബ് പ്രസിദ്ധീകരിക്കാൻ സമ്മതം നൽകിയവർ എന്ന പേജിൽ ചെമ്പ്ര മുദരിസ് പോക്കർ മുസ്ലിയാർ എന്ന് കാണാം കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ രചിച്ച തവസ്സുൽ ബൈ തിലും പോക്കർ മുസ്ലിയാർ ഇടം പിടിച്ചിട്ടുണ്ട് [വ അലൽ വലിയ്യിൽ വൈലത്തുരി ഔറഅ ഫീ ചെമ്പ്ര ലഹു
മസാറു ഔസഅ] എന്ന് കാണാം
സമസ്ത മുശാവറ മെമ്പറും മുഫ്തിയും സൂഫിയുമായിരുന്ന മർഹൂം നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാരുടെ (ന.മ ) പ്രധാന ഉസ്താദാണ്  അദ്ദേഹം7 വർഷം ബീരാൻ കുട്ടി മുസ്ലിയാർ പോക്കർ മുസ്ലിയാരിൽ നിന്നും കിതാബ് ഓതിയിട്ടുണ്ട്  വൈലത്തൂർ ചിലവിൽ ജുമാ മസ്ജിദിന്റെ അകത്ത് അന്ത്യവിശ്രമം കൊള്ളുന്ന മർഹും കാവുംപുറം അവറു മുസ്ലിയാർ (ന 'മ) ഓമച്ചപ്പുഴ പുത്തമ്പള്ളി മഖാമിൽ അന്തിയുറങ്ങുന്ന മർഹും ഹാഫിള് അബൂബക്കർക്കുട്ടി മുസ്ലിയാർ (ന 'മ) നടുവിലങ്ങാടി ഖതീബായിരുന്ന മീനടത്തൂർ സ്വദേശി മർഹൂം മoത്തിപ്പറമ്പിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ   സൂഫിവര്യനായിരുന്ന കൽപകഞ്ചേരി കൊച്ചുണ്ണി മൂപ്പൻ മർഹൂം
അരീക്കാട് അബ്ദുറഹിമാൻ മുസ്ലിയാർ തുടങ്ങി ധാരാളം പ്രകൽപരായ ശിഷ്യഗണങ്ങൾ അദ്ദേഹത്തിനുണ്ട് 
പോക്കർ മുസ്ലിയാരെ സംബന്ദിച്ച് കേട്ടറിഞ് പ്രമുഖ ഇസ്ലാമിക ചരിത്രകാരൻ മർഹൂം നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ ചെമ്പ്രയിൽ വരികയും പിലാക്കൽ അബ്ദുള്ള ഫൈസി ചെമ്പ്ര ദർസ് നടത്തിയിരുന്ന കാലത്ത് ഒരാഴ്ച അദ്ദേഹത്തോടൊപ്പം ചെമ്പ്ര പള്ളിയിൽ താമസിച്ച് ചരിത്ര ശേഖരണം നടത്തുകയും ചൈതിരുന്നു അദ്ദേഹത്തിന്റെ ചരിത്ര ശേഖരത്തിൽ പോക്കർ മുസ്ലിയാരുടെ സമഗ്ര ചരിത്രം ഉണ്ടാകും എന്ന് അനുമാനിക്കുന്നു ഹിജ്റ 1363 റജബ് 11 ന് ആ മഹാമനീഷി  ഈ ലോകത്തോട് വിട പറഞ്ഞു
 മൺമറഞ്ഞിട്ടും അനേകം ആളുകൾക്ക് ഇപ്പോഴും ആശ്വാസമായി തിരുർ ചെമ്പ്ര ജുമാ മസ്ജിദിന്റെചാരത്ത് അവർ അന്ത്യവിശ്രമം കൊള്ളുന്നു
അള്ളാഹു മഹാനവറുകളുടെ ദറജകൾ ഉയർത്തട്ടെ ആമീൻ

✍️MA റഊഫ് കണ്ണന്തളി

Comments