അറബി അക്ഷരം മഖ്‌റജ്
അറബി അക്ഷരം മഖ്‌റജ് അറിഞ്ഞു കൊണ്ട് ഉച്ചരിചിച്ചെങ്കിൽ മാത്രമേ നമ്മുടെ ഖുർആൻ പാരായണം ശരിയാവുകയുള്ളൂ.....
മുഴുവൻ അക്ഷരങ്ങളുടെ മഖ്‌റജുകളും ചുവടെ ........👇🏻
*حروف الحلق*
ء ، ه
തൊണ്ടയുടെ ഏറ്റവും താഴെ അറ്റത്തു നിന്നും പുറപ്പെടുന്നു
ع ، ح
തൊണ്ടയുടെ മധ്യത്തിൽ നിന്ന് പുറപ്പെടുന്നു
غ ، خ
തൊണ്ടയുടെ ഏറ്റവും മുകളിൽ നിന്ന് പുറപ്പെടുന്നു
*حروف اللسان*
ق.
നാവിന്റെ മുരടും അതോട് നേരിടുന്ന അണ്ണാക്കും
ک.
.ق അല്പം താഴെ ന്റെ
ج ش ي
നാവിന്റെ മദ്ധ്യവും അതോട് നേരിടുന്ന അണ്ണാക്കും
ض
നാവിന്റെ രണ്ടിൽ ഒരു അരു നീളത്തിൽ മേലെ അണപ്പല്ലിനോട് ചേർത്ത്
ط د ت
നാവിന്റ തലയും മേലെ മുൻപല്ല്കളുടെ മുരടും
ص ز س
നാവിന്റെ കൂർത്ത അറ്റവും താഴെയും മേലെയുമുള്ള മുൻപല്ലുകളുടെ ഇടയും
ظ ذ ث
നാവിന്റെ തലയും മേലെ മുൻപല്ലുകളുടെ താഴെ അറ്റവും
ل
നാവിന്റെ തലയും മേലെ മുൻപല്ലിന്റെ ഊനും
ن
ന്റെ അല്പം താഴെ "ل
ر
നാവിന്റെ തലയുടെ മുതുകും മേലെ മുൻപല്ലിന്റെ ഊനും
*حروف الشفة*
ف
മേലെ മുൻപല്ലിന്റെ തലയും താഴെ ചുണ്ടിന്റെ പള്ളയും
ب
മേലെ ചുണ്ട് താഴെ ചുണ്ടിന്റെ പള്ളയിൽ അല്പം അമർത്തി തൊടണം
و
രണ്ടു ചുണ്ടിന്റെ രണ്ടു ഭാഗം തൊടുമ്പോൾ തന്നെ നടു ഒഴിവ് വേണം
م
രണ്ടു ചുണ്ടുകളുടെ രണ്ടു ഭാഗവും മുഴുവൻ തൊടണം
ഷെയർ ചെയ്യൂ... എല്ലാവർക്കും ഉപകാരപ്പെടട്ടെ ☺
മനസ്സറിഞ്ഞുള്ള ദുആ മാത്രം പ്രതീക്ഷിക്കുന്നു 🤲🏻
✍ സുഹൈൽ സഖാഫി മഖ്‌ദൂമി പനമരം
Comments
Post a Comment