ചുമലിലൂടെ ചാടിക്കടക്കരുത്


        ✪►◄►◄<﷽>►◄◄►◄✪​

ﻋَﻦْ ﺟَﺎﺑِﺮِ ﺑْﻦِ ﻋَﺒْﺪِ اﻟﻠَّﻪِ رضي الله عنه ، ﺃَﻥَّ ﺭَﺟُﻼً ﺩَﺧَﻞَ اﻟْﻤَﺴْﺠِﺪَ ﻳَﻮْﻡَ اﻟْﺠُﻤُﻌَﺔِ، ﻭَﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﺨْﻄُﺐُ، ﻓَﺠَﻌَﻞَ ﻳَﺘَﺨَﻄَّﻰ اﻟﻨَّﺎﺱَ، ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «اﺟْﻠِﺲْ، ﻓَﻘَﺪْ ﺁﺫَﻳْﺖَ ﻭَﺁﻧَﻴْﺖَ»(سنن إبن ماجة :١١١٥)

ﻋَﻦْ ﺳَﻬْﻞِ ﺑْﻦِ ﻣُﻌَﺎﺫِ ﺑْﻦِ ﺃَﻧَﺲٍ رضي الله عنه ، ﻋَﻦْ ﺃَﺑِﻴﻪِ، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻣَﻦْ ﺗَﺨَﻄَّﻰ ﺭِﻗَﺎﺏَ اﻟﻨَّﺎﺱِ ﻳَﻮْﻡَ اﻟْﺠُﻤُﻌَﺔِ اﺗُّﺨِﺬَ ﺟِﺴْﺮًا ﺇِﻟَﻰ ﺟَﻬَﻨَّﻢَ»(سنن إبن ماجة :١١١٦)
*​✪►◄►◄►◄►◄<﷽>►◄►◄►◄►◄✪​*

 ജാബിരിബ്നു അബ്ദില്ല(റ) ഉദ്ധരിക്കുന്നു:  തിരുനബിﷺ വെള്ളിയാഴ്ച ഖുതുബ നിർവ്വഹിച്ചുകൊണ്ടിരിക്കെ  ഒരാൾ  പള്ളിയിൽ പ്രവേശിച്ചു. അയാൾ ജനങ്ങളുടെ  ചുമലിലൂടെ ചാടിക്കടന്നു മുന്നോട്ട് വരാൻ തുടങ്ങി. അപ്പോൾ നബിﷺ പറഞ്ഞു: നീ (മറ്റുള്ളവരെ) ഉപദ്രവിച്ചിരിക്കുന്നു. നീ വൈകിവന്നിരിക്കുന്നു.
(ഇബ്നുമാജ:1115)

സഅ്ലിബ്നു മുആദ്(റ) തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു: തിരുനബിﷺപറഞ്ഞു : "ആരെങ്കിലും വെള്ളിയാഴ്ച ദിവസം ജനങ്ങളുടെ ചുമലിലൂടെ ചാടിക്കടന്നാൽ അവൻ നരകത്തിലേക്ക് ഒരു പാലം പണിതിരിക്കുന്നു. (ഇബ്നുമാജ:1116)

അവന്റെ പ്രവർത്തനം ജനങ്ങളെ ഉപദ്രവിക്കുന്ന പ്രവര്‍ത്തനമായതിനാൽ നരകത്തിലേക്ക് എത്തിക്കുന്നതാണ്.

👉ജനങ്ങളുടെ ചുമലിലൂടെ ചാടിക്കടക്കൽ ഹറാമാണ്. എന്നാൽ തൊട്ടുമുന്നിലെ രണ്ട് സ്വഫ്ഫുകളിൽ ഒഴിവുണ്ടെങ്കിലും, ഇമാമിന്ന് മിഹ്റാബിന്റെ സമീപത്തേക്ക് ചാടിക്കടക്കാതെ പോകാൻ മറ്റു വഴിയില്ലെങ്കിലും ചാടിക്കടക്കൽ അനുവദനീയമാണ്.
(ഫത്ഹുൽ മുഈൻ)
✍മുഹമ്മദ് ശാഹിദ് സഖാഫി

Comments