കടം വീടാൻ


*അബൂസഈദുൽ ഖുദ്രി(റ) പറയുന്നു :* ഒരു ദിവസം നബിﷺ പള്ളിയിലേക്ക് വന്നപ്പോൾ അവിടെ അൻസാറുകളിൽ പെട്ട അബൂ ഉമാമ(റ) എന്ന സ്വഹാബി ഇരിക്കുന്നുണ്ടായിരുന്നു. നബി ﷺചോദിച്ചു: യാ അബാഉമാമ ! നിങ്ങളെ നിസ്കാരത്തിന്റെ സമയത്തല്ലാതെ പള്ളിയിൽ ഇരിക്കുന്നത് കാണാറില്ലല്ലോ! അബു ഉമാമ(റ) പറഞ്ഞു :യാ റസൂലള്ളാ! മനപ്രയാസങ്ങളും കടകങ്ങളും എന്നെ പിടികൂടിയിരിക്കുന്നു

 നബി ﷺപറഞ്ഞു: ഞാൻ നിങ്ങൾക്ക് ഒരു പ്രാർത്ഥന പഠിപ്പിച്ചുതരട്ടെ!  ആ പ്രാർത്ഥന നിങ്ങൾ നടത്തിയാൽ  നിങ്ങളുടെ  കടങ്ങളും മനപ്രയാസങ്ങളും അല്ലാഹു തീർത്ത് തരും. അബുഉമാമ(റ):  പഠിപ്പിച്ചു തന്നാലും യാ റസുലല്ലാഹ് !.
നബിﷺ പറഞ്ഞു:നിങ്ങൾ രാവിലേയും വൈകുന്നേരവും ഈ പ്രാർത്ഥന നടത്തുക:
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ، وَأَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ، وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَقَهْرِ الرِّجَالِ*
അബുഉമാമ(റ) പറയുന്നു: ഞാൻ അപ്രകാരം ചെയ്യുകയും എന്റെ കടങ്ങളും മനപ്രയാസങ്ങളും അല്ലാഹു തീർത്ത് തരുകയും ചെയ്തു
(അബുദാവൂദ്)

🌸🌸🌸🌸🌸🌸🌸🌸
✍മുഹമ്മദ് ശാഹിദ് സഖാഫി
▪▪▪▪▪▪▪▪▪▪
🌺🌿🌺🌿🌺🌿🌺🌿🌺🌿