ഇസ്ലാമും ലൈംഗികതയും
✒️ ഇസ്ലാം സമഗ്രവും സമ്പൂർണ്ണവും ശാസ്ത്രീയവുമാണ് മനുഷ്യന്റെ മാനസികവും ശാരീരികവും അദ്ധ്യാത്മികവുമായ സകല കാര്യങ്ങളും അത് കൈകാര്യം ചെയ്യുന്നുണ്ട് അവയുടെ വിജയത്തിനും വളർച്ചയ്ക്കും വേണ്ട നിർദ്ദേശങ്ങൾ ഇസ്ലാം നമുക്ക് സമർപ്പിച്ചിരിക്കുന്നു മാനവന്റെ ഇഹപരവിജയമാണ് അതിന്റെ ആത്യന്തികലക്ഷ്യം എന്നാൽ ഏതെങ്കിലും ഒന്നിൽ മാത്രം പരിമിതമല്ല അത് മാനസികവും ആത്മീയവുമായ വികാസത്തോടൊപ്പം ശാരീരിക സുഖവും അതിന്റെ മുഖ്യ അജണ്ട തന്നെയാണ് ശാരീരിക സുഖങ്ങളെ പൂർണ്ണമായി ത്യജിച്ച് ആത്മീയതയിൽ മാത്രം തളച്ചിട്ട് പീഡിപ്പിക്കുകയെന്നത് ഇസ്ലാമിന്റെ രീതി ശാസ്ത്രമല്ല മറിച്ച് ശരീരത്തിന്റെ ന്യായമായ ആവശ്യങ്ങളെ പൂർത്തീകരിക്കണം അതോടൊപ്പം തന്നെ അവയെ ആത്മീയതയിലധിഷ്ഠിതമാക്കിത്തീർക്കുകയും വേണം ഇങ്ങനെ വ്യത്യസ്ത കാഴ്ചപ്പാടാണ് ഇസ്ലാമിനുള്ളത് മനുഷ്യന് അനിവാര്യമായ മുഴുവൻ ആവശ്യങ്ങളെയും അത് തിരിച്ചറിഞ്ഞിട്ടുണ്ട് അതുകൊണ്ട് തന്നെ ഇസ്ലാം തികച്ചും ഒരു പ്രകൃതി മതം തന്നെ
ലൈംഗികത മനുഷ്യന്റെ ഒഴിച്ചു കൂടാനാവാത്ത ഒരാവശ്യമാണ് മാനവൻ ഉദയം കൊണ്ടത് മുതൽക്കുള്ളതാണത് ആദ്യപിതാവ് ആദമി (അ) ന്റെ കാര്യം തന്നെ എടുക്കുക സ്വർഗ്ഗീയ ലോകത്ത് ഏകാന്തവാസം നയിക്കുകയായിരുന്നല്ലോ പ്രവാചകൻ (അ) അവിടെ സുഖവാസം നയിച്ചപ്പോഴും എന്തോ ഒന്നിന്റെ കുറവ് ആദമിന് അനുഭവപ്പെട്ടു അത് അദ്ദേഹത്തിൽ വല്ലാത്തൊരു അസ്വസ്ഥത പടർത്തി എന്തായിരുന്നു അസ്വസ്ഥതയുടെ കാരണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അനിർവ്വചനീയമായിരുന്നു അത് പക്ഷേ, എല്ലാം അറിയുന്നവനാണല്ലോ കരുണാമയനായ അല്ലാഹു അവൻ ആദമിന് അദ്ദേഹത്തിന്റെ വാരിയെല്ലിൽ നിന്ന് തന്നെ ഹവ്വ (റ) യെ സൃഷ്ടിച്ചു നൽകി ഹവ്വ (റ) യെ കണ്ടതും പ്രേമപാരവശ്യത്തോടെ ആദം ഹവ്വ ബീവിയെ സ്പർശിക്കാൻ മുന്നോട്ടണഞ്ഞു എന്നാൽ ആദം (അ) നെ അല്ലാഹു തടഞ്ഞു പിന്നീട് മഹർ നൽകി ഹവ്വയെ ആദമിന് ഇണയാക്കിക്കൊടുക്കുകയായിരുന്നു ലൈംഗികത മനുഷ്യന്റെ പ്രകൃതിപരമായ ഒരാവശ്യമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം മനുഷ്യന്ന് ഇണയെ സൃഷ്ടിക്കപ്പെട്ടതിന്റെ സാംഗത്യം വിശദീകരിച്ചുകൊണ്ട് ഖുർആൻ പറയുന്നു: 'നിങ്ങളിൽ നിന്നു തന്നെ നിങ്ങൾക്കവൻ ഇണകളെ സൃഷ്ടിച്ചു തന്നത് അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു നിങ്ങൾ അവരുമായി ഇണങ്ങിച്ചേർന്നു മനസ്സമാധാനം കൈവരിക്കുന്നതിന് അവൻ നിങ്ങൾ തമ്മിൽ സ്നേഹബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു നിശ്ചയമായും ചിന്തിക്കുന്ന ജനതയ്ക്ക് ഇതിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് ' (30:21)
ഇണയോടും ലൈംഗികതയോടുമുള്ള മനുഷ്യന്റെ അഭിനിവേശത്തെ മറ്റൊരു സൂക്തം അടയാളപ്പെടുത്തുന്നത് കാണുക: 'സ്ത്രീകൾ, സന്താനങ്ങൾ, സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കുമ്പാരങ്ങൾ, മേത്തരം കുതിരകൾ, കന്നുകാലികൾ, കൃഷിയിടങ്ങൾ തുടങ്ങിയവയോടുള്ള ഇഷ്ടം മനുഷ്യർക്കും അലങ്കാരമാക്കപ്പെട്ടിരിക്കുന്നു' ആലുഇംറാൻ 14) 'ഒരു സുന്ദരിയോടൊത്ത് രണ്ട് മണിക്കൂർ ഇരുന്നാൽ രണ്ട് മിനിട്ട് ആയിട്ടേ നിങ്ങൾക്ക് തോന്നുകയുള്ളൂ എന്നാൽ ചൂടുള്ള അടുപ്പിൽ രണ്ട് മിനുട്ട് ഇരുന്നാൽ രണ്ട് മണിക്കൂറായി തോന്നും' എന്ന ഐൻസ്റ്റീന്റെ വചനങ്ങളിലും സ്ത്രീയോടുള്ള മനുഷ്യന്റെ ഈ അഭിനിവേശം കാണാം 'മനുഷ്യന്റെ ഉപബോധമനസ്സിന്റെ ഏറ്റവും ശക്തവും നിഗൂഢവുമായ ശക്തിവിശേഷണമാണ് ലൈംഗികോർജ്ജമെന്ന് ' ഫ്രോയിഡ് നിരീക്ഷിച്ചിട്ടുണ്ട്
എന്നാൽ മനുഷ്യരിൽ മാത്രമാണോ ലൈംഗികത കുടി കൊള്ളുന്നത്? മനുഷ്യന് മാത്രമാണോ അല്ലാഹു ഇണകളെ സൃഷ്ടിച്ചു നൽകിയിരിക്കുന്നത്? ഒരിക്കലുമല്ല ലൈംഗികത എല്ലാ ജീവജാലങ്ങളിലും നിലനിൽക്കുന്നുണ്ട് ഇതിന് വേണ്ടി എല്ലാറ്റിലും അവൻ ഇണകളെ സൃഷ്ടിച്ചിരിക്കുന്നു ജീവജാലങ്ങളിലും സചേതന വസ്തുക്കളിലും എന്ന് മാത്രമല്ല, അചേതന വസ്തുക്കളിൽ വരെ ഇണകളുണ്ടത്രെ ലോക പ്രശസ്ത പക്ഷിശാസ്ത്രജ്ഞനായ ഡോ: സാലിം അലിയുടെ ഒരു നിരീക്ഷണം ശ്രദ്ധിക്കുക തന്റെ കൊച്ചു നാളുകളിലെ അനുഭവമാണ് വിവരിക്കുന്നത് 'വീട്ടിലെ തൊഴുത്തിൽ കുരുവികളുടെ ഒരു വലിയ കോളനി തന്നെ താമസമാക്കിയിട്ടുണ്ടായിരുന്നു അവയിൽ പലതും സാലിമിന്റെ തോക്കിനിരയായി അങ്ങനെയിരിക്കെ പെൺകുരുവികളിലൊന്ന് ചുവരിലെ ദ്വാരത്തിൽ മുട്ടയിട്ട് അടയിരിക്കുന്നതായി സാലിം നിരീക്ഷിച്ചു പുറത്ത് തന്നെയുള്ള ഒരാണിയിൽ എപ്പോഴും ഒരാൺകുരുവി കാവലിരിപ്പുണ്ടാവും ഒരു ദിവസം സാലിം അതിനെ വെടിവെച്ചിട്ടു എന്നാൽ അധിക സമയം കഴിയും മുമ്പ് പെൺകുരുവി മറ്റൊരാണിനെ സമ്പാദിച്ച് അതേ സ്ഥലത്ത് കാവലിരുത്തി സാലിം അതിനെയും വെടിവെച്ചു കൊന്നു പകരം പുതിയൊരു ആൺകുരുവി ഹാജറായി ഇങ്ങനെ തുടർച്ചയായി എട്ട് ആൺകുരുവികളെ സാലിം കൊന്നുവെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഭർത്താവിനെ സമ്പാദിച്ച് അവനെ കൂട്ടിന് കാവലായി നിർത്തുകയാണുണ്ടായത് (ശാസ്ത്ര കേരളം, ഒക്ടോബർ 1996 പേജ് 7)
നെഗറ്റീവ്- പോസിറ്റീവ് പ്രോട്ടോണുകളുടെ സംയുക്തമായ ആറ്റം (അണു) വരെയുള്ള വസ്തുക്കളും ഇണകളായി നിലകൊള്ളുന്നുവെന്ന് ശാസ്ത്രം പറയുന്നു പരമാണുവിനുള്ളിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ട മുപ്പതിലധികം കണികകളും ഇങ്ങനെ ജോഡികളാണത്രെ പ്രപഞ്ച പദാർത്ഥങ്ങളിലഖിലവും ഉണ്ടായത് നൂറിൽ പരം വരുന്ന മൂല വസ്തുക്കളുടെ (പരമാണുക്കളുടെ) സംയോജനഫലമായിട്ടാണ് 'പരാഗണം വഹിക്കുന്ന കാറ്റുകളെ നാം അയച്ചു ' (ഹിജ്ർ 22) എന്ന് ഖുർആൻ പറയുന്നുണ്ട് കാറ്റ് വൃക്ഷങ്ങളിലും ഫലങ്ങളിലും പരാഗണം നടത്തുന്നുവെന്ന് ശാസ്ത്രം ഈ സൂക്തം പഠിച്ച ഓറിയന്റ ലിസ്റ്റ് പറഞ്ഞു: 'കാറ്റ് ഫലങ്ങളിലും വൃക്ഷങ്ങളിലും പരാഗണം നടത്തുന്നുവെന്ന യാഥാർത്ഥ്യം യൂറോപ്യൻ മനസ്സിലാക്കുന്നതിന് പതിമൂന്ന് നൂറ്റാണ്ട് മുമ്പേ ഒട്ടകക്കാർ (അറബികൾ) മനസ്സിലാക്കിയിരുന്നു നമുക്ക് അത്ഭുതം തോന്നിയേക്കാം നമ്മുടെ ലളിതമായ ബുദ്ധിവിചാരങ്ങളിൽ അവ ഒതുങ്ങാതിരിക്കുകയും ചെയ്തേക്കാം എന്നാൽ വിശുദ്ധ ഖുർആൻ ഈ സത്യം പലയിടത്തും വിളിച്ചു പറയുന്നുണ്ട് ചില സൂക്തങ്ങൾ കാണുക 'സകല വസ്തുക്കളിൽ നിന്നും നാം ഈ രണ്ടു ഇണകളെ സൃഷ്ടിച്ചിരിക്കുന്നു നിങ്ങൾ ആലോചിച്ചു ഗ്രഹിക്കുന്നതിനുവേണ്ടി ' (51:49) 'എല്ലാ പഴങ്ങളിൽ നിന്നും ഇണകളായി ഓരോ ജോഡിയെ അവൻ ഉണ്ടാക്കി ' (13:13) 'ഭൂമി ഉത്പാദിപ്പിക്കുന്നതിൽ നിന്നും അവരുടെ സ്വന്തം വർഗ്ഗത്തിൽ നിന്നും അവർക്കറിയാത്തതിൽ നിന്നും എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ പരിദ്ധൻ' (36:36) 'അവൻ തന്നെയാണ് ആൺ പെൺ എന്നീ രണ്ട് ഇണകളെ സൃഷ്ടിച്ചത് ഒരു ശുക്ലാണുവിൽ നിന്ന് അത് സ്രവിക്കപ്പെടുമ്പോൾ ' (53:45) 'അങ്ങനെ അവൻ അതിൽ നിന്ന് ആൺ, പെൺ എന്നീ ഇണകളെ ഉണ്ടാക്കി' (75:39) 'എല്ലാറ്റിലും അവൻ ഇണകളെ സൃഷ്ടിച്ചു ' (43:12)
അപ്പോൾ ലൈംഗികത നിഷേധിക്കപ്പെടാനാവാത്ത ഒന്ന് തന്നെയാണ് എന്നാൽ ഈ ലൈംഗികാഭിനിവേശം എങ്ങനെയെങ്കിലും ശമിപ്പിക്കുന്നത് പ്രകൃതിക്ക് അനുയോജ്യവുമല്ല അത് അപകടകരമാണ് ഇസ്ലാം ഉദ്ദേശിക്കുന്ന ലൈംഗികതയ്ക്ക് മഹത്തായ ചില ലക്ഷ്യങ്ങളുണ്ട് അത്തരം ലക്ഷ്യങ്ങളില്ലാത്തവയെ ഇസ്ലാം അംഗീകരിക്കുന്നുമില്ല അതുകൊണ്ടുതന്നെ അതു വിശുദ്ധമാവണമെന്നതിൽ ഇസ്ലാമിന് നിർബന്ധമുണ്ട് മനുഷ്യന്റെ വികാര വിക്ഷുബ്ധതയ്ക്ക് ശമനം വരുത്തുക എന്നത് തന്നെയാണതിന്റെ പ്രഥമലക്ഷ്യം നടേ പറഞ്ഞ ആദം നബി (അ) യുടെ സംഭവത്തിൽ നിന്ന് ഈ പരിശുദ്ധി നമുക്ക് ബോധ്യപ്പെടും ഭൂമിയിൽ മനുഷ്യന്റെ ആയുസ്സ് വളരെ പരിമിതമാണ് അവൻ വിടപറയുന്നതോടെ മനുഷ്യവംശം ഇല്ലാതായിക്കൂടാ അപ്പോൾ സന്താനോദ്പാദനം വഴി മനുഷ്യപരമ്പര നിലനിർത്തുക എന്നതും അതിന്റെ ഒരു ലക്ഷ്യമാണ് ഖുർആൻ ഇതിന് അടിവരയിടുന്നുണ്ട്: 'മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്ന് തന്നെ അതിന്റെ ഇണയേയും സൃഷ്ടിക്കുകയും അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുക '
(നിസാഅ് 1)
🌳2🌳
ഹൈന്ദവ വിശ്വാസ പ്രകാരം കുടുംബജീവിതത്തിന്റെ മൂന്നാമത്തെ ലക്ഷ്യമാണ് രതി മനുസ്മൃതിയുടെ ഉപജ്ഞാതാവ് മനുവും, വത്സ്യായനനും കുടുംബത്തിന്റെ പ്രധാധലക്ഷ്യങ്ങളിലൊന്നായി ലൈംഗിക സംതൃപ്തിയെ കണ്ടിട്ടുണ്ട്
കുടുംബത്തിന്റെ ധർമ്മങ്ങളെക്കുറിച്ച് സാമൂഹിക ശാസ്ത്രജ്ഞർക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത് എങ്കിലും രതിയും പ്രത്യുൽപാദനവും അനിവാര്യമാണെന്ന് എല്ലാവരും അംഗീകരിച്ചിട്ടുണ്ട് പ്രത്യുൽപാദനം, പരിപാലനം, സ്ഥാനമേകൽ, സാമൂഹികരണം എന്നിങ്ങനെയാണ് കിങ്ങ്സ് ലി ഡേവിസ് ( Kingsley Davis) പ്രധാന കുടുംബ ധർമ്മമായി വിവരിക്കുന്നത് മാക് ഐവർ (Mac Iver) ഈ ധർമ്മങ്ങളെ 'ആവശ്യവും ആവേശ്യേതരവും' എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട് ലൈംഗിക സംതൃപ്തി, കുട്ടികളുടെ ഉദ്പാദനം എന്നിവയാണ് ആവശ്യമായ ചുമതലകൾ എന്നാണദ്ദേഹത്തിന്റെ പക്ഷം
മനുഷ്യനെ സംസ്ക്കരിക്കുക, സാമൂഹിക ക്രമത്തിന് താളഭംഗം സംഭവിക്കാതെ നോക്കുക എന്നിവയും ലൈംഗികതയുടെ ഉദാത്ത ലക്ഷ്യങ്ങളാണ് വികാര ശമനത്തിന് ആർക്കും ഇണകളില്ലെന്ന് കരുതുക നമ്മുടെ സാമൂഹികാന്തരീക്ഷം അപ്പോൾ എങ്ങനെയായിരിക്കും? ഇണകളുള്ളവർക്ക് തന്നെ മാർഗ്ഗഭ്രംശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത് അങ്ങനെ വന്നാൽ ഇവിടെ യാതൊരു നിയന്ത്രണവുമുണ്ടാവില്ല ആർക്കും ആരെയും കയറിപ്പിടിക്കാം ബലാൽക്കാരം നടത്താം കുറ്റകൃത്യങ്ങളും കൊലപാതകങ്ങളുമൊക്കെ വർദ്ധിച്ച ഒരു വേതാള നഗരം അതായിരിക്കും അനന്തര ദുരന്തം ലൈംഗിക പരിശുദ്ധി നിലനിർത്തേണ്ടത് അനിവാര്യമാകുന്നുണ്ടിവിടെ
സ്വന്തം ഇണയുമായുള്ള ലൈംഗിക ബന്ധത്തെ ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട് അതിന് പ്രതിഫലവും ഇസ്ലാം വാഗ്ദാനം ചെയ്തു പുണ്യകരമായ ഒരു പ്രവൃത്തിയായിട്ടാണ് ഇസ്ലാം അതിനെ കാണുന്നത് മേൽസ്ഥിതി ഇവിടെ ഉണ്ടായിക്കൂടാ അതാണ് ഇസ്ലാമിന്റെ ഉത്തമ താത്പര്യം ഒരിക്കൽ ഒരു സംഘം ആളുകൾ നബി തങ്ങളുടെ സന്നിധിയിൽ വന്നു നിത്യവൃത്തിക്കുപോലും വകയില്ലാത്ത പാവങ്ങളായിരുന്നു അവർ 'അല്ലാഹുവിന്റെ തിരുദൂതരേ, സമ്പന്നർ പ്രതിഫലങ്ങളുമായി കടന്നു കളയുന്നു അവർ ഞങ്ങളെപ്പോലെ നിസ്കരിക്കുന്നു നോമ്പനുഷ്ഠിക്കുന്നു പുറമെ മിച്ചം വരുന്ന ധനത്തിൽ നിന്ന് ദാനം നൽകുന്നു ' അവർ പരാതിപ്പെട്ടു പ്രവാചകൻ പ്രതികരിച്ചു: 'അതിനെന്താണ്? നിങ്ങൾക്കും ദാനധർമ്മത്തിന് ധാരാളം അവസരങ്ങൾ അല്ലാഹു തന്നിട്ടുണ്ടല്ലോ? ഓരോ തസ്ബീഹും ദാനമല്ലേ? ഓരോ തഹ് ലീലും ധർമ്മം തന്നെയല്ലേ? തിന്മ വിരോധിക്കലും നന്മ കല്പിക്കലും സ്വദഖയാകുന്നു നിങ്ങൾ ഭാര്യയുമായി ഇണചേരുന്നതു പോലും സ്വദഖയാകുന്നു'
'ഞങ്ങൾ കാമം തീർക്കുന്നതിനും പ്രതിഫലമുണ്ടെന്നാണോ പറയുന്നത്?' അവർ അതിശയപ്പെട്ടു നബി തങ്ങൾ ചോദിച്ചു: 'നിങ്ങൾ നിഷിദ്ധമായ രൂപത്തിലാണ് അത് തീർക്കുന്നതെങ്കിൽ നിങ്ങൾക്ക് ശിക്ഷയില്ലേ?' അവർ പറഞ്ഞു: 'അതെ, ഉണ്ടാകും' നബി (സ) പറഞ്ഞു: എങ്കിൽ അനുവദിക്കപ്പെട്ട മാർഗ്ഗത്തിൽ വിനിയോഗിക്കുന്നതിന് പ്രതിഫലവും ലഭിക്കും ' (മുസ്ലിം)
സെക്സ് ഇന്ന് ഏറെ സർവ്വത്രികമായിരിക്കുന്നു അനുവദിക്കപ്പെട്ടതിന്റെ പരിധിയിൽ നിന്നവ പുറത്തു ചാടുന്നു മുസ്ലിംകൾ പോലും ഇസ്ലാമിന്റെ നിർദ്ദേശങ്ങളെ നിശ്ശേഷം നിരാകരിക്കുന്നു അത്കൊണ്ട് തന്നെ ഇസ്ലാം നിർദ്ദേശിച്ച ശുദ്ധലൈംഗികബന്ധം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് സ്വന്തം ഇണയുമായുള്ള ലൈംഗിക ബന്ധത്തിലാണ് മനുഷ്യൻ സംതൃപ്തി കണ്ടെത്തേണ്ടത് എന്നാൽ അതിന് പകരം അവിഹിതമായത് തേടി അലയുകയാണ് പലരും അനന്തരഫലമോ? ബലാത്സംഗങ്ങളും കുറ്റകൃത്യങ്ങളും പെരുകിക്കൊണ്ടിരിക്കുന്നു ഓരോ മണിക്കൂറിലും നമ്മുടെ രാജ്യത്ത് രണ്ടു സ്ത്രീകൾ വീതം ബലാത്സംഗത്തിനിരയാകുന്നുണ്ട് നാഷണൽ ക്രൈം ബ്യൂറോ ആണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത് 2007 ൽ 20,737 ബലാത്സംഗക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു തൊട്ടുമുൻവർഷത്തിന്റെ 7.2 ശതമാനം വർദ്ധനയാണിതെന്ന് റിപ്പോർട്ട് പറയുന്നു ഇന്ത്യയുടെ ബലാത്സംഗ തലസ്ഥാനമെന്ന് വിളിക്കാവുന്ന സംസ്ഥാനമാണ് മധ്യപ്രദേശ് അവിടെ നിന്നത്രെ ഇതിന്റെ 14.5 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതായത് 3010 എണ്ണം മറ്റു സംസ്ഥാനങ്ങളും മോശമല്ലാത്ത സ്ഥിതിയിൽ തൊട്ടുപിറകിലുണ്ട് പതിനെട്ടിനും മുപ്പതിനുമിടയിൽ പ്രായമുള്ള യുവതികളാണ് ഇരകളിൽ ഏറെയും 617 പേർ പത്തുവയസ്സിൽ താഴെയുള്ള പെൺകുട്ടികളാണ്
വളരുന്ന തലമുറയും ഇത്തരം കേസുകളിൽ നിന്ന് മുക്തരല്ല ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് നടത്തിയ പഠനത്തിൽ വിദ്യാർത്ഥികൾ ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ ഞെട്ടലുളവാക്കുന്ന കണക്കാണ് പുറത്ത് വന്നിരിക്കുന്നത് പഠനത്തിന് വിധേയരായവരിൽ 69.8 ശതമാനം പേരും ആദ്യതവണ ലൈംഗികബന്ധത്തിലേർപ്പെട്ടത് പതിനെട്ടു വയസ്സിന് മുമ്പായിരുന്നുവത്രെ അതിൽ തന്നെ 41.35 ശതമാനം പേർ 16 വയസ്സിന് മുമ്പു തന്നെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നുവെന്നാണ് കണക്ക്
മാന്യതയുടെ പ്രതിബിംബങ്ങൾ പോലും ഇത്തരം നാറ്റക്കേസുകളിലകപ്പെട്ട് കൊണ്ടിരിക്കുന്നു താരലോകത്ത് നിന്നുള്ള വാർത്തകളാകട്ടെ ഒട്ടും ശുഭകരമല്ല രാഷ്ട്രീയ സാമൂഹിക മേഖലകളും തഥൈവ ഹോളിവുഡ് ചക്രവർത്തി അമിതാഭ്ബച്ചന്റെ പുത്രൻ അഭിഷേക് ബച്ചനും ഐശ്വര്യറായിയും തമ്മിലുള്ള അവിഹിതബന്ധം ഏറെ വാർത്തയായതാണ് കാണാനറയ്ക്കുന്ന പ്രവൃത്തികളാണ് സമൂഹമദ്ധ്യെ പലരും ചെയ്തു കൊണ്ടിരിക്കുന്നത് അതും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ബ്രിട്ടീഷ് ഹോളിവുഡ് റിച്ചാർഡ് ഗ്രീറും ശിൽപാഷെട്ടിയും പരസ്യമായി ചുംബിച്ചതും പാക്കിസ്ഥാൻ മന്ത്രി നി പാരീസിൽ പരിശീലകനെ ചുംബിച്ചതും പുതുമയില്ലാതെയാണ് ജനം വീക്ഷിച്ചത് അത്പോലെ മുൻ ഫ്രഞ്ച് പ്രസിഡന്റ് സർക്കോസി, അമേരിക്കൻ മുൻപ്രസിഡന്റ് ബിൽ ക്ലിന്റൺ തുടങ്ങിയവരൊക്കെ നടത്തിയ ലൈംഗിക വേഴ്ചകൾ വാർത്തയല്ലാതായി ഒന്നും വാർത്തയല്ലാതാവുമ്പോഴാണ് കൂടുതൽ തിക്ത ഫലങ്ങൾ പുറത്തു വരുന്നത് ലോകത്ത് ജാരസന്തതികൾ വർദ്ധിച്ചുകൊണ്ടിരിക്കയാണിന്ന് തന്തയെ തേടി കുഞ്ഞുങ്ങൾ അലയേണ്ട ഗതികേടാണിന്ന് വന്ന് ചേർന്നിരിക്കുന്നത് 1955- ലെ ബെസ്റ്റ് സെല്ലറായ 'ഫാദർലെസ്സ് അമേരിക്ക ' (അച്ഛനില്ലാത്ത അമേരിക്ക) എന്ന ഗ്രന്ഥത്തിൽ ഡേവിഡ് ബ്ലാങ്കൺ ഹോൺ പറയുന്നത് അമേരിക്കയിൽ പിറക്കുന്ന നാൽപ്പതു ശതമാനം കുട്ടികൾക്കും അച്ഛനില്ലാ എന്നാണ് അഥവാ അവർക്ക് അച്ഛനാരാണെന്നറിയില്ലെന്ന് ബ്ലഡി ബൂസ്റ്റാർഡ് പറയുന്നത് എ.ഡി 2000 മാവുമ്പോഴേക്ക് ഇത് അൻപത് ശതമാനമായി മാറുമെന്നാണ് ഈ ഗ്രന്ഥം വായിച്ച് മുൻ അമേരിക്കൻ ജോർജ്ജ് ബുഷ് പറഞ്ഞുവത്രെ' അമേരിക്കയിൽ ബോംബ് വീണിരിക്കുന്നുവെന്ന് ' (കുരുശുവരയ്ക്കുന്ന ഗ്രാമം)
കേരളീയ സംസ്കാരവും ഇന്ന് ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു അവിശുദ്ധ ലൈംഗികതയുടെ ആഴക്കയത്തിൽ 'ദൈവത്തിന്റെ സ്വന്തം നാടും' മുങ്ങുകയാണ് നമ്മുടെ നാടിന്റെ സംസ്കാരം അത്രമേൽ മലീമസമായിരിക്കുന്നു വിശ്വസാഹിത്യകാരി കമലാ സുരയ്യയുടെ വാക്കുകളിൽ നിന്ന് കേരളീയരുടെ യഥാർത്ഥ സാംസ്കാരിക ജീർണ്ണത നമുക്ക് വായിച്ചെടുക്കാനാവും അത് കാണുക: 'മറ്റുള്ളവരുടെ അമ്മമാർക്ക് തെറിക്കത്തുകൾ എഴുതുന്നത് കേരളീയ സംസ്കാരമാണോ? അർധ രാത്രിക്ക് ഫോൺ വിളിച്ച് വൃദ്ധകൾക്ക് നിദ്രാഭംഗം വരുത്തിവെക്കുന്നത് സംസ്കാരമാണോ? യൂറോപ്യൻ സംസ്കാരത്തെ പറ്റിയും അമേരിക്കൻ സംസ്കാരത്തെപറ്റിയും പരമപുഛത്തോടെ സംസാരിക്കുന്ന കേരളീയർ അജ്ഞതകൊണ്ടു മാത്രം നുണകൾ പറയുകയാണ് അവർ സംസ്കാര മഹിമയിൽ നമ്മെ കവച്ചു വെച്ചിരിക്കുന്നു നാമാണ് സുന്ദരിയായ പെണ്ണിനെ വിൽപ്പനച്ചരക്കാക്കി മാറ്റുന്നത് ബസ്സിലും തിയേറ്ററിലും വെച്ച് അവളുടെ പൃഷ്ഠത്തെ നുള്ളി നോവിക്കുന്നത് നാം തന്നെയാണ് പ്രശസ്തരായ സ്ത്രീകളോട് ലൈംഗികാഭ്യർത്ഥനകൾ നടത്തുന്നത് പെൻഷൻ പറ്റിപിരിഞ്ഞ സർക്കാർ ഉദ്യോഗസ്ഥരാണ് ടീച്ചർമാരായ ഭാര്യമാർ വീടു വിട്ടാൽ വൃദ്ധന്മാർ കസേരകളിൽ കാലുയർത്തി ചുരുണ്ടുകൂടി സെക്സ് സംസാരിച്ചു തുടങ്ങുന്നു ഇതല്ലേ കേരളീയ സംസ്കാരം?' (സസ്നേഹം സുറയ്യ, പേജ് 40)
സുപ്രസിദ്ധ ഫ്രഞ്ചു സാഹിത്യകാരനായ ജാക്കിസ് സ്റ്റേൺ ബർഗ് 1967 ൽ എഴുതിയ 'സെക്സ്വാലിസ്- 95 (Sexualis-95) എന്ന വിഖ്യാത കൃതിയിൽ ഇന്നിന്റെ ലോകത്തെക്കുറിച്ചുള്ള ചില മുന്നറിയിപ്പുകൾ കാണാം 'ലോകം ഒരു വലിയ കിടപ്പറയായി പരിണമിക്കുകയും മനുഷ്യൻ പുകവലിക്കുന്ന ഉദാസീനതയോടെ പരസ്യമായി ലൈംഗിക വേഴ്ചയിലേർപ്പെടുകയും ചെയ്യും' എന്നാണദ്ദേഹം നിരീക്ഷിച്ചത് ഇന്നത്തെ അവസ്ഥ അത് ഏറെക്കുറെ ശരിവെക്കുന്നുണ്ട്
ലോകത്ത് വരാൻ പോകുന്ന പുതിയ ഈ ദുഷ്പ്രവണതകളെ ഇസ്ലാം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട് അതും പതിനാലാം നുറ്റാണ്ടുകൾക്കപ്പുറം മാത്രമല്ല പ്രസ്തുത സാഹചര്യങ്ങളെ നേരിടാനുള്ള യുക്തമായ മാർഗങ്ങളും ഇസ്ലാം നിർദ്ദേശിച്ചു ഇണകൾ തമ്മിലുള്ള വേഴ്ചയെയും പ്രേമസല്ലാപങ്ങളെയും അത് പ്രോത്സാഹിപ്പിച്ചത് ഇതിന്റെ ഭാഗമാണ് ലൈംഗികതൃഷ്ണ തണുപ്പിക്കാൻ ഇസ്ലാം മുന്നോട്ട് വെക്കുന്ന 'പരിശുദ്ധ മാർഗം ' ഉപയോഗപ്പെടുത്തുകയാണ് ആകെയുള്ള പരിഹാരമാർഗം.
☪️ ഇസ്ലാമും. ☪️
💔 ലൈംഗികതയും 💔
🌳3🌳
✒️ ലൈംഗിക സുഖഭോഗങ്ങൾ മനുഷ്യന്റെ ആഗ്രഹമാണ് അടങ്ങാത്ത ലൈംഗിക വികാരം അടിച്ചൊതുക്കണമെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നില്ല അതിനാൽ തന്നെ അത് ആവോളം ആസ്വദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട് അതിന് ഇസ്ലാം നിശ്ചയിച്ച ഏകമാർഗ്ഗം വിവാഹം മാത്രമാണ് പരിശുദ്ധമായ ലൈംഗികത സാധ്യമാകുന്നത് വിവാഹത്തിലൂടെയാണ് അനുവദനീയമായ രീതിയിൽ ഒരാൾക്ക് തന്റെ ഇണയോട് എങ്ങനെ വേണമെങ്കിലും രതിലീലകളിലേർപ്പെടാം അവളുടെ മാദകത്വം വേണ്ടുവോളം ഊറ്റിക്കുടിക്കാം ഒന്നായ് ചേർന്ന് ഇരുവർക്കും ഒഴികി നടക്കാം പ്രണയലോകത്തെ താരരാജാക്കന്മാരായി വിലസാം അതുകൊണ്ടുതന്നെ വിവാഹത്തെ ഇസ്ലാം നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട് പുണ്യപ്രവാചകൻ (സ) അതിന്റെ മഹത്വം മാനവകുലത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട് 'ഒരാൾ വിവാഹിതനായാൽ അവൻ ഇസ്ലാമിന്റെ പകുതി സ്വന്തമാക്കി മറ്റേ പകുതിയിൽ അല്ലാഹുവിനെ ഭയക്കട്ടെ ' (ഹദീസ്)
മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞു: 'മൂന്നു പേർക്ക് അല്ലാഹുവിന്റെ സഹായം സുനിശ്ചിതമാണ് സ്വതന്ത്ര പത്രം എഴുതി അതു വീട്ടാൻ യത്നിക്കുന്ന അടിമ, ചാരിത്ര്യശുദ്ധി ലക്ഷ്യമാക്കി വിവാഹിതനാകുന്നയാൾ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പടപൊരുതുന്നവൻ' (തുർമുദി, നസാഈ)
ഒരിക്കൽ നബി (സ) യുടെ വീട്ടിലേക്ക് മൂന്ന് പേർ കടന്നുവന്നു തിരുനബി (സ) യുടെ ഭാര്യമാരോട് അവിടുത്തെ ആരാധനാരീതികൾ ആരായുകയായിരുന്നു ഉദ്ദേശ്യം നബി (സ) യുടെ പത്നിമാർ അവിടുത്തെ ആരാധനാരീതികൾ അവർക്ക് വിവരിച്ചു കൊടുത്തു സശ്രദ്ധം അവ ശ്രവിച്ച സംഘം സ്തബ്ധരായി എന്നിട്ടിങ്ങനെ പറഞ്ഞു: 'നബിയെവിടെ നമ്മളെവിടെ? പാപങ്ങളിൽ നിന്ന് പാടെ മുക്തനാണല്ലോ തിരുദൂതർ? എന്നിട്ടും ഇത്രയധികം ആരാധനയിൽ മുഴുകുന്നു' 'ഞാൻ ഇനി രാത്രി മുഴുവൻ നിസ്കരിക്കും' - ഒരാൾ ഉറപ്പിച്ചു രണ്ടാമൻ പറഞ്ഞു: 'ഞാൻ ഇനി എന്നും നോമ്പ് തന്നെ ' 'ഞാൻ സ്ത്രീകളെ വെടിയാൻ പോകുന്നു, ഇനി പെണ്ണ് കെട്ടില്ല' മൂന്നാമന്റെ തീരുമാനം പെട്ടെന്ന് തിരുനബി അവിടെയെത്തി അവിടുന്ന് അവരെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു: 'നിങ്ങൾ എന്തൊക്കെയോ പ്രതിജ്ഞകൾ എടുത്തതായി അറിഞ്ഞു അറിയുക അല്ലാഹുവാണേ, നിങ്ങളുടെ കൂട്ടത്തിൽ കൂടുതൽ ഭയഭക്തി എനിക്കാണ് പക്ഷേ, ഞാൻ നോമ്പു നോൽക്കുന്നു നിസ്കരിക്കുന്നു ഉറങ്ങുന്നു വിവാഹം കഴിക്കുന്നു എന്റെ ഈ ചര്യ ഒഴിവാക്കുന്നവൻ എന്റെ കൂട്ടത്തിൽ പെടില്ല ' (ബുഖാരി)
വിവാഹം പരിശുദ്ധിയാണ് സമ്മാനിക്കുന്നത് അതിനാൽ അതിനെ ഒഴിച്ചു നിർത്തുന്നത് ഭൂഷണമല്ല അത് ബുദ്ധിപരമല്ലെന്നാണ് ഇസ്ലാമിന്റെ പക്ഷം നബി തങ്ങളുടെ ചര്യയാണല്ലോ വിവാഹം അവിടുത്തെ ചര്യപിൻപറ്റൽ വിശ്വാസികളുടെ ബാധ്യതയാണ് ഇബ്നു അബ്ബാസ് (റ) പറഞ്ഞു: 'നിങ്ങൾ വിവാഹിതനാവുക വിവാഹിതനായിരിക്കെ ഒരു ദിവസം തള്ളി നീക്കുന്നത് അവിവാഹിതനായി ഒരു വർഷം ആരാധന ചെയ്യുന്നതിനേക്കാൾ ഉത്തമമാകുന്നു' നമ്മുടെ മുൻഗാമികളുടെ കാര്യം നോക്കൂ വിവാഹത്തിന്റെ മഹത്വം നന്നായി ഉൾക്കൊണ്ടവരായിരുന്നു അവർ അത് പ്രധാനം ചെയ്യുന്ന പരിശുദ്ധിയിലും സംരക്ഷണത്തിലും അവർ ഉറച്ചു വിശ്വസിച്ചു ഭാര്യ മരിച്ചതിന്റെ രണ്ടാമത്തെ ദിവസം അഹ്മദുബ്നു ഹമ്പൽ (റ) പുതിയ പെണ്ണ് കെട്ടി 'സഹധർമ്മിണിയില്ലാതെ അന്തിയുറങ്ങുന്നത് ഞാൻ വെറുക്കുന്നു' എന്നാണദ്ദേഹം പറഞ്ഞത് പ്രമുഖ സ്വഹാബി ഇബ്നു മസ്ഊദ് (റ) പറഞ്ഞതിങ്ങനെയാണ്: 'എന്റെ ആയുസ്സിൽ നിന്ന് പത്തു ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നതെങ്കിലും ഞാൻ ഒരു പെൺതുണയില്ലാതെ ഒറ്റനാളും ജീവിക്കില്ല അവിവാഹിതനായി പടച്ചവനെ കണ്ടുമുട്ടാൻ എനിക്കൊട്ടും താൽപര്യമില്ല'
മനസ്സിന്റെ സന്തുലിതാവസ്ഥക്ക് വിവാഹം അനിവാര്യമാണ് പിരിമുറുക്കങ്ങളുടെ അസ്വസ്ഥതകൾ ദുരീകരിക്കുന്നതിനും അത്യാവശ്യം തന്നെ അരുതായ്മകളുടെ അരുപറ്റാതിരിക്കാൻ അതേറെ ഗുണം ചെയ്യും ഈ വസ്തുതക്ക് പ്രവാചകൻ (സ) അടിവരയിടുന്നത് കാണുക: 'യുവ സമൂഹമേ, നിങ്ങൾ വിവാഹത്തിന് സാധിക്കുന്നവർ വിവാഹിതരാവുക അത് കണ്ണിനെ താഴ്ത്തിക്കളയുന്നതും ജനനേന്ദ്രിയത്തെ സുരക്ഷിതമാക്കുന്നതുമാണ് വിവാഹത്തിനു കഴിയാത്തവൻ വ്രതമെടുത്തുകൊള്ളട്ടെ നോമ്പ് തികഞ്ഞ കവചമാകുന്നു '
(ബുഖാരി, മുസ്ലിം) '
ഈ ലോകം സർവ്വത്ര സുഖദായകമാകുന്നു ഇവിടുത്തെ ഉത്തമ സുഖോപരി നല്ല ഭാര്യയാണ് ' എന്ന തിരുവചനം പെണ്ണില്ലാത്ത ജീവിതത്തിന്റെ അർത്ഥമില്ലായ്മ ശരിക്ക് ബോധ്യപ്പെടുത്തുന്നുണ്ട് അത് അനുവദനീയവും പരിശുദ്ധവുമായിരിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു ആദം (അ) മുതലുള്ള പഴയ ശരീഅത്തുകളിൽ പെട്ടതാണ് വിവാഹം സ്വർഗത്തിൽ വരെ നിലനിൽക്കുന്നതുമാണത്.
☪️ ഇസ്ലാമും. ☪️
💔 ലൈംഗികതയും 💔
🌳4🌳
✒️ അവിശുദ്ധ ബന്ധങ്ങൾക്ക് തടയിടപ്പെടണം അതിനാണ് ഇസ്ലാം വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നാൽ വിവാഹം ഏതെങ്കിലും നിലയ്ക്കുള്ള കൂട്ടിക്കൊടുപ്പുകളാവരുത് വിവാഹത്തിൽ ചില നിശ്ചിത നിബന്ധനകൾ പാലിച്ചിരിക്കണം എങ്കിലേ അത് ശറഇൽ അംഗീകരിക്കപ്പെട്ട വിവാഹമാവുകയുള്ളൂ പല സമൂഹങ്ങൾക്കിടയിൽ പലവിധത്തിലാണ് വിവാഹം നടത്തപ്പെടുന്നത് എല്ലാറ്റിനും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അകമ്പടികളുണ്ട് യഥാർത്ഥത്തിൽ അവയൊന്നും വിവാഹത്തിന്റെ മഹത്വങ്ങൾ ഉൾക്കൊള്ളുന്നില്ല ചില കാട്ടിക്കൂട്ടലുകൾ എന്നതിനപ്പുറം അംഗീകരിക്കപ്പെടാനാവാത്തതാണവ അവയിൽ മിക്കവയ്ക്കും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിൻബലമാണുള്ളത്
എന്നാൽ ഇസ്ലാമിലെ വിവാഹം ലളിതവും സുദൃഢവുമാണ് ജീവിതാവസാനം വരെ പരസ്പര തൃപ്തിയോടെ ഒന്നിച്ചു ജീവിക്കുമെന്ന കരാറാണത് കേവലം കൂട്ടിക്കൊടുപ്പിന്റെ നിലവാരത്തിലേക്ക് അതൊരിക്കലും തരം താഴുന്നില്ല വധുവരന്മാരുടെ ഇഷ്ടാനിഷ്ടങ്ങളെ തുടക്കം മുതൽ തന്നെ ഇസ്ലാം പരിഗണിക്കുന്നുണ്ട് കാരണം വിവാഹം സന്തോഷപ്രദമാണ് അതൊരിക്കലും സന്താപമായി പരിണമിക്കരുത് വിവാഹത്തിലൂടെ ആരും അടിമത്വവും പേറരുത് സ്വർഗീയാരാങ്ങളിലേക്കുള്ള ഒരു തരം പ്രവേശനമാകണം വിവാഹം അതാരെയും ഒരിക്കലും നരകക്കുണ്ടിൽ തളച്ചിടരുത്
വിവാഹം (ഇൻകാഹ്) അല്ലെങ്കിൽ ഇണയാക്കൽ (തസ് വീജ്) എന്ന പദംകൊണ്ട് സംയോഗത്തെ അനുവദനീയമാക്കലിനെ ഉൾക്കൊള്ളുന്ന ഒരു ഉടമ്പടിയാണ് ശറഇൽ നിക്കാഹ് വിവാഹത്തിന് അഞ്ച് ഘടകങ്ങളാണുള്ളത് വരൻ, വധു, വധുവിന്റെ രക്ഷിതാവ് (വലിയ്യ്), പദം (ഈജാബ്, ഖബൂൽ), രണ്ടു സാക്ഷികൾ എന്നിവയാണവ ഇവയിൽ വീഴ്ച വരുന്നത് വിവാഹത്തിന്റെ സാധുതയെ ബാധിക്കും മേൽ പറയപ്പെട്ട ഓരോ ഘടകത്തിനും ചിലയോഗ്യതകൾ ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട് നബി (സ) പറഞ്ഞു: 'ദീനും സ്വഭാവവും സംതൃപ്തനായ ഒരുത്തൻ വിവാഹാന്വേഷണവുമായി വന്നാൽ നിങ്ങൾ അവന് വിവാഹം ചെയ്തു കൊടുക്കുക ' (തുർമുദി) നിശ്ചയിക്കപ്പെട്ട ആളാവുക, അവന് കീഴിൽ പ്രതിശ്രുത വധുവിന് മഹ്റമത്തായ (വിവാഹബന്ധം നിഷിദ്ധമായ) ഭാര്യ ഇല്ലാതിരിക്കുക, പ്രതിശ്രുത വധുവിനെ കൂടാതെ നാലുഭാര്യമാർ നിലവിൽ ഇല്ലാതിരിക്കുക എന്നിവ വരന്റെ കാര്യത്തിൽ പരിഗണിക്കേണ്ട നിബന്ധകളാണ് വിവാഹത്തിന്റെ അർത്ഥ പൂർണ്ണതയ്ക്ക് അനിവാര്യമാണല്ലോ അവ
ഇക്കാര്യത്തിൽ വധുവിനും ചില നിബന്ധകളുണ്ട് മറ്റൊരു നിക്കാഹിൽ നിന്നും ഒഴിവായിരിക്കൽ, നിർണ്ണയിക്കപ്പെട്ടവളാകൽ, വധുവരന്മാർക്കിടയിൽ വിവാഹനിഷിദ്ധത ഇല്ലാതിരിക്കൽ എന്നിവയാണവ അതുപോലെ 'വിവാഹം ചെയ്തു കൊടുത്തു ' എന്ന പദം വധുവിന്റെ വലിയ്യിൽ നിന്നുണ്ടായിരിക്കണം വരൻ പ്രസ്തുത കാര്യത്തെ ഖബൂൽ (സ്വീകരിക്കൽ) ചെയ്യുന്ന വചനവും തഥൈവ ഇത്കൊണ്ടൊന്നും തൃപ്തിപ്പെടാതെ സാക്ഷികൾ കൂടി വേണമെന്ന് ഇസ്ലാം ശഠിക്കുന്നു അതിരുവിട്ടുള്ള പ്രവണതകൾക്ക് സാധ്യതപോലും ഇല്ലാതാക്കുകയാണ് ഇസ്ലാം തികച്ചും സുതാര്യവും സുവ്യക്തവുമാവണം വിവാഹമെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നു
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: 'സാക്ഷികൾ കൂടാതെ സ്വന്തമായി വിവാഹം ചെയ്തു കൊടുക്കുന്ന സ്ത്രീകൾ വ്യഭിചാരികളാണ് ' (തുർമുദി) കച്ചവട ഇടപാട്, ത്വലാഖ് പോലെ വിവാദമുടലെടുത്താൽ സ്വീകരിക്കണം നടത്തൽ വേണ്ടി മാത്രമല്ല നിക്കാഹിന് സാക്ഷികൾ പരസ്യപ്പെടുത്തുകയും അതിന്റെ ലക്ഷ്യമാണ് സാക്ഷികൾ ഉണ്ടാവുക എന്നതല്ല, മറിച്ച് ഖ്യാതിയും വിളംബരപ്പെടുത്തലും ഉണ്ടാക്കലാണ് പ്രധാനമെന്ന് ഇമാം മാലിക് (റ) വിനെ പോലുള്ളവർ പറഞ്ഞിട്ടുണ്ട് സ്ത്രീക്ക് സ്വയം വിവാഹം ചെയ്തുകൊടുക്കാൻ അർഹതയില്ല അങ്ങനെ വരുന്നതിന്റെ ഭവിഷ്യത്ത് വലുതായിരിക്കുമെന്നതിൽ പക്ഷാന്തരമില്ല അതിനാൽ സ്ത്രീയെ വിവാഹം ചെയ്തു കൊടുക്കേണ്ടത് അവളുടെ രക്ഷിതാവാണ് 'നീതിനിഷ്ഠനായ വലിയ്യ് കൂടാതെ വിവാഹമില്ല' എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് അപ്പോൾ ഏതെങ്കിലും വാടകവലിയ്യിനെ വെച്ച് കാര്യം നടത്താമെന്ന കുബുദ്ധി ഉദിക്കുവാൻ സാധ്യതയുണ്ട് അതിനെയും ഇസ്ലാം സമർത്ഥമായി പ്രതിരോധിക്കുന്നു വധുവിന്റെ കൈക്കാരൻ (വലിയ്യ്) നീതി നിഷ്ഠനും സ്വതന്ത്രനും പ്രായപൂർത്തിയും ബുദ്ധിയും ഉള്ളവനായിരിക്കണം നികാഹ് സാധുവാകാനുള്ള സുപ്രധാന നിബന്ധനയാണിതെന്ന് ഇസ്ലാം പറയുന്നു ഇനിയും പഴുതുകളടക്കുന്നുണ്ട് ഇസ്ലാം ഒന്നാമത്തെ വലിയ്യ് സ്വന്തം പിതാവ് തന്നെയാണ് പിന്നെ പിതാമഹൻ പിന്നെ പിതാമഹന്റെ പിതാവ് അങ്ങനെ പോകുന്നു വലിയ്യിന്റെ പട്ടിക പിതാവും പിതാമഹനുമൊന്നുമില്ലാതെ വന്നാൽ പിന്നത്തെ വലിയ്യ് സഹോദരനാണ് ചുരുക്കത്തിൽ ആരുമറിയാതെ ചുളിവിൽ നടത്തപ്പെടേണ്ടതല്ല വിവാഹം ലൈംഗിക പരിശുദ്ധിയാണ് കണിശമായ ഈ നിബന്ധനകളുടെ പിന്നാലെ മുഖ്യ താൽപര്യം.
Comments
Post a Comment