ഹാപ്പി ഫാമിലി



      ഉപ്പയും മകനും ഫെയ്സ് ബുക്ക് നോക്കുന്നതിനിടയിൽ ഉപ്പ അവരുടെ ഒരു ഫാമിലി ഫോട്ടോ പോസ്റ്റ് ചെയ്തു.എന്നിട്ട് ടൈറ്റിലും എഴുതി"ഹാപ്പി ഫാമിലി".

മകൻ ഉപ്പയോട് ചോദിച്ചു,"ഉപ്പുപ്പയും,ഉമ്മുമ്മയും എവിടെ ഉപ്പാ ഈ ഫോട്ടോയിൽ?"

ഉപ്പ പറഞ്ഞു,"ഇത് നമ്മുടെ കുടുംബമല്ലേ,ഇതിൽ എങ്ങിനെയാ ഉപ്പുപ്പാഉം,ഉമ്മുമ്മാഉം ഉണ്ടാകുക?"

മകൻ,"എന്റെ കല്ല്യാണം കഴിഞ്ഞാൽ,ഉപ്പയും,ഉമ്മയും എന്റെ കുടുംബത്തിൽ ഉണ്ടാകില്ലേ?"

ഉപ്പ സ്വയം അറിയാതെ എന്തോ ആലോചിച്ച് പോയി.

മകൻ വീണ്ടും പറഞ്ഞു,"ഞാൻ ഒരിക്കലും കല്ല്യാണമേ കഴിക്കില്ല,എനിക്കെന്റെ കുടുംബത്തിൽ ഉപ്പയും, ഉമ്മയും വേണം ഉപ്പാ..."

ഉപ്പയുടെ കണ്ണുകൾ നിറഞ്ഞു.

*മാതാപിതാക്കൾ ചെയ്യുന്നതും,പറയുന്നതും കണ്ടും കേട്ടുമാണ് മക്കൾ വളരുന്നതെന്ന കാര്യം നാം ഒരിക്കലും മറന്നു പോകരുത്.*

എന്നാൽ നമ്മളിൽ പലർക്കും ഇന്ന് അതൊന്നും ചിന്തിക്കാനോ,മനസ്സിലാക്കാനോ ഉള്ള സമയമേ കിട്ടുന്നില്ല എന്നതാണ് സങ്കടകരമായ സത്യം.