പാപമുക്തി സല്‍കര്‍മ്മങ്ങളിലൂടെ
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്നതില്‍ സംശയമില്ല. *എന്നാല്‍ ഇങങനെ തെറ്റുകളില്‍ അകപ്പെട്ടുപോയ വിശ്വാസികള്‍ക്ക് പാപരഹിതനായി ഒരു പൈതല്‍ കുഞ്ഞിനെപോലെ ഒരു തിരിച്ചു വരവു നടത്താന്‍ കരുണാ വാരിധിയായ അല്ലാഹു പലപരിഹാര മാര്‍ഗങ്ങളും ഉദാരപൂര്‍വ്വം നല്‍കുന്നുണ്ട്.*
റബ്ബിന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നതില്‍ യാതോരു വിട്ടു വീഴ്ചയും അനുവദിക്കില്ലെന്നും കല്‍പ്പനകള്‍ക്ക് വിരുദ്ധമായി ചെയ്താല്‍ കഠിനമായി ശിക്ഷിക്കുമെന്നും അല്ലാഹുവെങ്ങാനും നിയമമാക്കപ്പെട്ടിരുന്നെങ്കില്‍ അനുദിനം, യാതോരു ലജ്ജയുമില്ലാതെ തെറ്റുകള്‍ ചെയ്യുന്ന നമുക്ക് റബ്ബിന്റെ സ്വര്‍ഗപ്രവേശം സാധിക്കുമായിരുന്നില്ല.
*🍊സ്വന്തത്തെ അക്രമിച്ച പാപികളെ അല്ലാഹുവിളിക്കുന്നതു കാണുക. നബിയേ താങ്കള്‍ പറയുക. സ്വന്തം ശരീരത്തോട് അതിക്രമം കാണിച്ച എന്റെ അടിമകളെ നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെതൊട്ട് നിരാശശനാവരുത്. നിശ്ചയം അല്ലാഹു സകല പാപങ്ങളും പൊറുക്കുന്നതാണ്.നിശ്ചയമായും അവന്‍ വളരെയധികം മാപ്പു ചെയ്യുന്നവനും അനുഗ്രഹം ചെയ്യുന്നവനുമാണ്. (സൂറത്തുസുമര്‍ 55)*
*🍊ഖുര്‍ആന്‍ പറയുന്നു. അവര്‍ അല്ലാഹുവിനോട് പാശ്ചാത്തപിക്കുകയും പാപമോചനത്തിനായി കേഴുകയും ചെയ്യുന്നില്ലെ അല്ലാഹു അങ്ങേയറ്റം പൊറുക്കുന്നവനാണ്.(വി.ഖു 11/90)*
നാളെ സ്വര്‍ഗത്തില്‍ എത്തിപ്പെടുന്നവരൊക്കെ ഒരു തെറ്റും ചെയ്യാത്തവരാണെന്നാണോ നാം കരുതുന്നത്. ഒരിക്കലും അങ്ങനെയല്ല, അല്ലാഹു പറയുന്നതു കാണുക റബ്ബില്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമിയോളം വിശാലമായ സ്വര്‍ഗീയ ലോകത്തേക്കും-ധൃതിപ്പെട്ടു വരാനുള്ള ആഹ്വാനമാണ് ഖുര്‍ ആന്‍ ഉദ്‌ബോധിപ്പിക്കുന്നത്..
*🍊പശ്ചാത്താപമാണ് പാപമുക്തി നേടാനുള്ള ഒരു മാര്‍ഗം. ഇബ്‌നു മസ്ഈദ് (റ) നിവേദനം. നബി(സ) പറയുന്നു. തെററുകളില്‍ നിന്ന് ഖേദിച്ച് മടങ്ങിയവന്‍ കുറ്റം സംഭവിക്കാത്തവനെപ്പോലെയാണ്. (ഇബ്‌നു മാജ).*
പാപങ്ങളില്‍ കഴിച്ചുകൂട്ടിയ കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് വ്യസനിച്ചും പാപത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയും ഇനി ഒരിക്കലും പാപംചെയ്യില്ലെന്ന് തീര്‍ച്ചപ്പെടുത്തിയും നീ തൗബ ചെയ്യുക. *മനുഷ്യരുമായി ബന്ധപ്പെട്ട വല്ല ബാധ്യതയുമുണ്ടെങ്കില്‍ അതില്‍ നിന്ന് മുക്തനാവുകയുംചെയ്യുക. ചെയ്തുപോയ പാപത്തിന്റെ മേല്‍ ഖേദിക്കുക എന്നത് തൗബയുടെ ഫര്‍ളുകളില്‍ വളരെ പ്രധാനപ്പെട്ടതാണ്. *
*🍊പാപങ്ങള്‍ പരിഹരിക്കാനുള്ള മറ്റൊരു വഴി സദ്കര്‍മ്മങ്ങള്‍ ചെയ്യലാണ്. ഒരുഹദീസ് കാണുക.*
*അബൂദര്‍റി(റ) വില്‍ നിന്ന് ഉദ്ദരിക്കുന്നു. അദ്ദേഹം പറഞ്ഞു നരകത്തില്‍ നിന്ന് എന്നെ അകറ്റുകയും സ്വര്‍ഗത്തില്‍ എന്നെ അടുപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യം അങ്ങ് എനിക്ക് പഠിപ്പിച്ചു തരണം.*
*അല്ലാഹുവിന്റെ റസൂലേ.നബി(സ) പറഞ്ഞു.ഒരു കുറ്റം ചെയ്തുപോയാല്‍ തുടര്‍ന്നു നീ ഒരു നന്മ ചെയ്യുക ഒരു നന്മ അതിന്റെ പത്തിരട്ടി പ്രതിഫലം അര്‍ഹിക്കുന്നതാണ്. ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ ലാഇലാഹ ഇല്ലള്ളാഹ് എന്നത് അത്തരം നന്മകളില്‍ പെട്ടതാണോ? നബി(സ) പറഞ്ഞു- അത് നന്മകളില്‍ വെച്ച് ഏറ്റവും മികച്ചതാണല്ലോ.(അഹ്മദ്).*
ഒരു തിന്മ ചെയ്തുപോയാല്‍ അതിന്റെ തൗബയെന്നോണം ഒരു സല്‍കര്‍മ്മം അനുഷ്ഠിക്കാനാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. പത്തിരട്ടി പ്രതിഫലം അര്‍ഹിക്കുന്ന ഏത് സദ്കര്‍മ്മവും പാപത്തിന്റെ തൗബക്കു പകരം നില്‍ക്കുന്നതാണെന്നതാണ് ഈ തിരുവചനത്തിലെ വിശ്വാസിയെ സന്തോഷിപ്പിക്കുന്ന കാര്യം.
*ലാഇലാഹ ഇല്ലള്ളാഹ്* പോലുള്ള ദിക്‌റുകള്‍ക്ക് എല്ലാ സല്‍കര്‍മ്മങ്ങളേയും അതിജയിക്കുന്ന രൂപത്തില്‍ പ്രതിഫലങ്ങള്‍ അല്ലാഹു വാഗ്ദാനം ചെയ്യുന്നത് എന്തുകൊണ്ടാണ്? ഇത്രയും പവര്‍ അതിനു ലഭിക്കാന്‍ കാരണമെന്താണ്.?
അല്ലാഹുവിനെക്കുറിച്ചുള്ള അറിവും ഓര്‍മ്മയും നഷ്ടപ്പെടുമ്പോഴാണ് സത്യ വിശ്വാസി തെറ്റു ചെയ്യുന്നത്. ചില ദുര്‍ബ്ബല നിമിഷങ്ങളില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ബോധം മനസ്സില്‍ നിന്നു മാഞ്ഞു പോകുന്നേരം ഏത് മഹാ വ്യക്തിയും അബദ്ധങ്ങളില്‍ ചെന്നു ചാടാന്‍ സാദ്ധ്യതയുണ്ട് .
*എന്നാല്‍ ആ തെറ്റിന്റെ പ്രായശ്ചിത്തമെന്താണ്.* അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ്മയും അറിവും മറന്നതിനു അതു രണ്ടാമത് ചെയ്യിപ്പിക്കുക. അതാണല്ലോ അതിന്റെ പ്രായശ്ചിത്തം.
*🍊ഖുര്‍ ആന്‍ പറയുന്നതു കാണുക.അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന വിശ്വസികളെ പൈശാചികമായ ദുര്‍ബോധനങ്ങള്‍ ബാധിച്ചാല്‍ വളരെ വേഗം അവര്‍ അല്ലാഹുവിനെക്കുറിച്ചോര്‍ക്കുകയും അകക്കണ്ണു തുറക്കുകയും ചെയ്യുന്നവരാണ്.*
*അതുകൊണ്ട് ദിക്‌റുകള്‍, പശ്ചാത്താപങ്ങള്‍ തുടങ്ങിയവ തെറ്റുകളെ മായ്ച്ചു കളയാന്‍ വളരെ പര്യാപ്തനാണ്.*
പശ്ചാത്തപിക്കുമ്പോഴും ദിക്‌റ് ചെയ്യുമ്പോഴും പ്രത്യേകമായി മനസ്സില്‍ അല്ലാഹുവിനെക്കുറിച്ച് ആഴത്തിലുള്ള ഓര്‍മ്മകള്‍ തിരതല്ലും.
*🍊മു ആദ് (റ) പറയുന്നു. -അല്ലാഹുവിന്റെ ശിക്ഷ്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ദിക്‌റിനെക്കാള്‍ പര്യാപതമായ മറ്റൊന്നില്ല. (തുര്‍മുദി- 3377).*
Comments
Post a Comment