ഖുര്‍ആന്‍ പാരായണം മഹത്വവും പ്രതിഫലവും



       ഖുര്‍ ആന്‍ പാരായണം അതി മഹത്തായ സദ്കര്‍മ്മമാണ്. കാരണം അത് അല്ലാഹുവിനെകുറിച്ചുള്ള ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ പര്യാപ്തമാണ്.

        അല്ലാഹുവിന്റെ ആജ്ഞകള്‍ ഉള്‍ക്കൊള്ളുന്ന അവന്റെ വചനങ്ങളാണെന്ന ബോധം ഓതുന്നവനു എത്രയുണ്ടോ അത്രകണ്ട് അവന്റെ ഹൃദയത്തില്‍ വിശ്വാസത്തിന്റെ ശക്തി ചൈതന്യം തുടിക്കും.

      *🍊അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നിവേദനം-റസൂല്‍ (സ) പറഞ്ഞു. ആരെങ്കിലും ഖുര്‍ആനില്‍ നിന്ന് ഒരക്ഷരം പാരായണം ചെയ്താല്‍ അതിനൊരു നന്മ ചെയ്ത പ്രതിഫലമുണ്ട്. ഒരു നന്മയ്ക്ക് പത്തു പ്രതിഫലമാണുള്ളത്. അലിഫ്‌ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍ അലീഫ് ഒരക്ഷരമാണ്. ലാമ് മറ്റൊരക്ഷരമാണ്. മീം എന്നത് മറ്റൊരക്ഷരമാണ്. (തുര്‍മുദി 2910).*

        *🍊ഉസ്മാന്‍ബ്‌നു അഫ്ഫാന്‍(റ)നിവേദനം നബി (സ) പറഞ്ഞു. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുന്നവരും അത് പഠിപ്പിക്കുന്നവരാണ്.(ബുഖാരി, മുസ്‌ലിം).*

       *🍊അബൂ ഉമാമ (റ) വില്‍ നിന്ന് നിവേദനം. നബി (സ) പറയുന്നതായി ഞാന്‍ കേട്ടു നിങ്ങള്‍ ഖുര്‍ ആന്‍ പാരായണം ചെയ്യുക. നിശ്ചയം ഖുര്‍ ആന്‍ അതിനെ പാരായണംചെയ്യുന്നവന് ശുപൂര്‍ശ ചെയ്യുന്നതാണ്.(മുസ്‌ലിം) .*

       ```(സാധാരണ ഓതിവരുന്ന ചില സൂറത്തുകളുടെയും ആയത്തുകളുടെയും മഹത്വവും പ്രതിഫലവും എല്ലാം വിശദമായിതന്നെ പിന്നീട് വിവരിക്കാം)```

*🔅അര്‍ശിന്റെ തണല്‍ ലഭിക്കുന്നവര്‍!!.*

       അബൂഹുറൈ(റ)വില്‍ നിന്ന് നിവേദനം റസൂല്‍ (സ) ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടു. അല്ലാഹവിന്റെ അര്‍ശിന്റെ തണലല്ലാതെ വേറെ യാതോരു തണലും ഇല്ലാത്ത ദിവസം ഏഴ് വിഭാഗം ആളുകള്‍ക്ക് അല്ലാഹു തണലു നല്‍കുന്നു.

      *🍊നീതിമാനായ ഭരണാധികാരി, അല്ലാഹുവിന്റെ ഇബാദത്തിലായി വളര്‍ന്ന യുവാവ്, പള്ളിയില്‍ നിന്നു പുറത്തു പോയാല്‍ തിരിച്ചുവരുന്നതുവരെ ഹൃദയം പള്ളിയുമായി ബന്ധപ്പെട്ട പുരുഷന്‍. അല്ലാഹുവിന് വേണ്ടി പരസ്പരം സ്‌നേഹിച്ച് അവന്റെ തൃപ്തിക്കു വേണ്ടി വേര്‍പിരയുകയും ചെയ്ത രണ്ടുപേര്‍, സൗന്ദര്യവും കുലീനതയുമുള്ള സ്ത്രീ അവിഹിത വേഴ്ചക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു എന്നു പറഞ്ഞു ഒഴിഞ്ഞു മാറിയ പുരുഷന്‍, വലം കൈകൊണ്ടു കൊടുക്കുന്നതു ഇടെകൈ പോലും അറിയാത്ത വിധം വളരെ രഹസ്യമായി ദാനധര്‍മ്മങ്ങള്‍ ചെയ്ത വ്യക്തി, ഏകനായിരുന്ന് അല്ലാഹുവിനെ ഭയന്ന് കണ്ണീര്‍ ഒഴുക്കിയ മനുഷ്യന്‍.(ബുഖാരി, മുസ്‌ലിം 1031)*

      ഒരു ചാണ്‍ അകലത്തില്‍ സൂര്യന്‍ ഉദിക്കുന്ന മഹ്ശറിന്റെ ഭയവിഹ്വലതയില്‍ ഏഴ് വിഭാഗത്തിന് ആശ്വാസത്തിന്റെ അര്‍ശിന്റെ തണല്‍ നല്‍കപ്പെടുന്നുണ്ട്. എന്നാല്‍ റസൂല്‍ (സ)യുടെ ബഹുമാനം മുന്‍ നിര്‍ത്തി സ്വലാത്ത് അധികരിപ്പിക്കുന്നവര്‍ക്കും ഈ തണലുണ്ടെന്ന സന്തോഷ വാര്‍ത്ത നബി (സ) പറയുന്നതു കാണുക. അര്‍ശിന്റെ നിഴലല്ലാത്ത മറ്റൊരു തണലു മില്ലാത്ത ദിനത്തില്‍ അര്‍ശിന്റെ നിഴലിനുകീഴെയായി മൂന്ന് വിഭാഗങ്ങള്‍ ഉണ്ടായിരിക്കും അവര്‍ ആരാണു നബിയെ എന്നു ചോദിക്കപ്പെട്ടപ്പോള്‍ *നബി (സ) പറഞ്ഞു. എന്റെ സമുദായത്തിലെ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കിയവര്‍, എന്റെ സുന്നത്തിനെ സജീവമാക്കിയവര്‍, എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുന്നവര്‍ (അദുര്‍റുല്‍ മന്‍സൂര്‍ 181)


Comments