ചന്ദ്രനിൽ സ്ട്രോ ഉപയോഗിക്കാമോ?

ചന്ദ്രനിൽ നമുക്ക് ഒരു സ്ട്രോ ഉപയോഗിച്ച് ജൂസ് വലിച്ചു കുടിക്കുവാൻ സാധിക്കുമോ ?

💥ഇല്ല.
ചന്ദ്രനിൽ വായു ഇല്ല. അതുകൊണ്ടുതന്നെ വായുമർദവും ഇല്ല. നമുക്ക് സ്ട്രോ ഉപയോഗിച്ച് പാനീയങ്ങൾ കുടിക്കുവാൻ  വായു മർദം ആവശ്യമാണ്👍

നമ്മൾ സ്ട്രോ വായിൽ വച്ച് കവിൾ ഒട്ടിച്ചു ഉള്ളിലേക്ക് വലിക്കുമ്പോൾ.. നമ്മുടെ വായിലെ വായുമർദം കുറയുന്നു. അപ്പോൾ താരതമ്യേന മർദം കൂടിയ സ്‌ട്രോയ്‌ക്ക്‌ പുറത്തെ വായു ജൂസിനെ വായുമർദം കുറഞ്ഞ സ്‌ട്രോയ്‌ക്ക്‌ ഉള്ളിലേക്ക് തള്ളുന്നു. ആ തള്ളലിൽ ആണ് ജൂസ് നമ്മുടെ വായ്ക്കുള്ളിൽ എത്തുന്നത്. എന്നാൽ ചന്ദ്രനിൽ ജൂസിനെ സ്‌ട്രോയ്ക്ക് ഉള്ളിലേക്ക് തള്ളിവിടുവാൻ വായു ഇല്ല.

മനുഷ്യർക്ക് വായു ഇല്ലാത്ത ഇടത്തു കഴിയുവാൻ സാധിക്കില്ല. ചന്ദ്രനിൽ ആളുകൾ വായു നിറച്ച പേടകത്തിന് അകത്തായിരിക്കും കഴിയുക. ഇനി ചന്ദ്രനിൽ ഇറങ്ങി നടക്കുകയാണെങ്കിൽ സ്‌പേസ് സൂട്ട് ധരിച്ചിട്ടുണ്ടാവും. അതിനു അകത്തും വായു നിറച്ചിട്ടുണ്ടാവും. അതിനാൽ പേടകത്തിന് അകത്തോ,  സ്‌പേസ് സൂട്ടിനകത്തോ ഉള്ള പാനീയം അവർക്കു ഭൂമിയിലെപ്പോലെതന്നെ വലിച്ചു കുടിക്കാം.
അല്ലാതെ സ്‌പേസ് സൂട്ടോ, വായു നിറച്ച മുറിയിലോ അല്ലാതെ ചന്ദ്രനിൽ സ്ട്രോ ഉപയോഗിച്ച് ജൂസ് വലിച്ചു കുടിക്കുവാൻ സാധിക്കില്ല.🙁
.
.
ഇനി ഒരു രസകരമായ കാര്യം😊
ജൂസിൽ ഒരു സ്ട്രോ  ഇട്ടാൽ .. ആ സ്ട്രോയിലൂടെ ജൂസ് അൽപ്പം മുകളിലേക്ക് കയറും. " capillary action " എന്നാണു അതിനെ പറയുക.
വാ വട്ടം കുറഞ്ഞ സ്ട്രോയിൽ കൂടുതൽ ഉയരത്തിലേക്ക് ജൂസ് കയറും.( ചിത്രം നോക്കുക )
എന്നാൽ ചന്ദ്രനിൽ ഗ്രാവിറ്റി കുറഞ്ഞത് കാരണം ജൂസ് ഭൂമിലേതിനേക്കാൾ ഏതാണ്ട് 6 ഇരട്ടി  മുകളിലേക്ക് കയറും. ഒരു സാധാരണ സ്ട്രോയിലൂടെ  ഏതാണ്ട് 5  സെന്റീമീറ്റർറോളം ഉയരത്തിൽ  ജൂസ് തനിയെ ഉയരും. ജൂസിൽ നിന്ന് 5  സെന്റീമീറ്ററിൽ കുറവ്  മാത്രമേ  സ്‌ട്രോയ്ക്ക് ഉയരം ഉള്ളൂ എങ്കിൽ സ്ട്രോയിലൂടെ ജൂസ് താനേ പുറത്തേക്കു കിനിഞ്ഞു ഇറങ്ങിക്കൊണ്ടിരിക്കും. തിരിയിട്ട് കത്തിക്കുന്ന മണ്ണെണ്ണ വിളക്കിലെയും, നിലവിളക്കിലെയും എണ്ണ കിനിഞ്ഞു താഴേയ്ക്ക് ഇറങ്ങുന്നതുപോലെ 😲

📍📍ശാസ്ത്രലോകം വാട്സപ്പ് ഗ്രൂപ്പ്
✍️ബൈജു രാജ്

Comments