ഹദീസിലെ പ്രാർത്ഥനകൾ

01🔘~~~~~◼ ﷽ ◼~~~~~🔘

📍حَدَّثَنَا إِبْرَاهِيمُ بْنُ دِينَارٍ، حَدَّثَنَا أَبُو قَطَنٍ، عَمْرُو بْنُ الْهَيْثَمِ الْقُطَعِيُّ عَنْ عَبْدِ الْعَزِيزِ، بْنِ عَبْدِ اللَّهِ بْنِ أَبِي سَلَمَةَ الْمَاجِشُونِ عَنْ قُدَامَةَ بْنِ مُوسَى، عَنْ أَبِي صَالِحٍ السَّمَّانِ، عَنْ أَبِي هُرَيْرَةَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ ‏

‏ اللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي وَأَصْلِحْ لِي دُنْيَاىَ الَّتِي فِيهَا مَعَاشِي وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ ‏"


▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അബൂഹുറൈറ(റ)വിൽനിന്ന് നിവേദനം: റസൂൽ ﷺ പാർത്ഥിക്കാറുണ്ട് :

اللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي وَأَصْلِحْ لِي دُنْيَاىَ الَّتِي فِيهَا مَعَاشِي وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ

അല്ലാഹുവേ എന്റെ പ്രശ്‌നങ്ങൾക്ക് ഏകാവലംബമായ എന്റെ ദീനിനെ എനിക്ക് നീ നന്നാക്കി തരണേമേ.., എന്റെ ജീവിതം നിലകൊള്ളുന്ന ദുനിയാവ് എനിക്ക് നീ ശരിപ്പെടുത്തി തരേണമേ.., ഞാൻ മടങ്ങി ചെല്ലുന്ന പരലോകത്തെ നീ നന്നാക്കി തീർക്കണമേ.., എന്റെ  ജീവിതത്തെ മുഴുവൻ നല്ല കാര്യവും വർദ്ധിപ്പിക്കാനുതകുന്നതാക്കേണമേ.., ചീത്തകാര്യങ്ങളിൽനിന്ന് മരണം എനിക്ക് ഒരു വിശ്രമവുമാക്കണേ...
   【മുസ്‌ലിം: 2720】


02🔘~~~~~◼ ﷽ ◼~~~~~🔘

📍حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا لَيْثٌ، ح وَحَدَّثَنَا مُحَمَّدُ بْنُ رُمْحٍ، أَخْبَرَنَا اللَّيْثُ، عَنْ يَزِيدَ بْنِ أَبِي حَبِيبٍ، عَنْ أَبِي الْخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنْ أَبِي بَكْرٍ، أَنَّهُ قَالَ لِرَسُولِ اللَّهِ صلى الله عليه وسلم عَلِّمْنِي دُعَاءً أَدْعُو بِهِ فِي صَلاَتِي قَالَ ‏‏ قُلِ اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَبِيرًا - وَقَالَ قُتَيْبَةُ كَثِيرًا - وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അബൂബക്കർ(റ)വിൽ നിന്ന് നിവേദനം: ഞാൻ ഒരിക്കൽ നബിﷺയോട് ആവശ്യപ്പെട്ടു. എന്റെ നമസ്‌കാരത്തിൽ ഞാൻ പ്രാർത്ഥിക്കാൻവേണ്ടി എനിക്ക് അവിടുന്ന് ഒരു പ്രാർത്ഥന പഠിപ്പിച്ച്തരിക. നബി ﷺ പറഞ്ഞു: നീ പ്രാർത്ഥിക്കൂ...

*اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ*

(അല്ലാഹുവേ ഞാൻ എന്നോട് തന്നെ ധാരാളം അതിക്രമം പ്രവർത്തിച്ച്‌ പോയി നീ അല്ലാത്ത ആരും പാപങ്ങൾ പൊറുക്കുകയില്ല. അതുകൊണ്ട് നിന്റെ  പക്കൽ നിന്നുള്ള പാപമോചനം എനിക്ക് തരണമേ. എന്നോടു നീ കരുണ ചെയ്യണമേ. നിശ്ചയം പൊറുക്കുന്നവനും കരുണാനിധിയും നീ തന്നെയാണ്...)
   【മുസ്ലിം: 2705】


03🔘~~~~~◼ ﷽ ◼~~~~~🔘

📍حَدَّثَنَا يَحْيَى بْنُ أَيُّوبَ، حَدَّثَنَا ابْنُ عُلَيَّةَ، قَالَ وَأَخْبَرَنَا سُلَيْمَانُ التَّيْمِيُّ، حَدَّثَنَا أَنَسُ، بْنُ مَالِكٍ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ‏ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْهَرَمِ وَالْبُخْلِ وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അനസ്(റ)വിൽ നിന്ന് നിവേദനം: നബി ﷺ പ്രാർത്ഥിച്ചിരുന്നു: അല്ലാഹുവേ, അശക്തിയിൽ നിന്നും ഉദാസീനതയിൽ നിന്നും ഭീതിൽനിന്നും വാർദ്ധക്യത്തിൽ നിന്നും പിശുക്കിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു. ഖബർ ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണത്തിലും നേരിടുന്ന കുഴപ്പങ്ങളിൽ നിന്നും ഞാൻ രക്ഷതേടുന്നു.
   【മുസ്‌ലിം: 2706】

04🔘~~~~~◼ ﷽ ◼~~~~~🔘

📍وَحَدَّثَنِي عَبْدُ اللَّهِ بْنُ هَاشِمٍ، حَدَّثَنَا وَكِيعٌ، عَنِ الأَوْزَاعِيِّ، عَنْ عَبْدَةَ بْنِ أَبِي لُبَابَةَ، عَنْ هِلاَلِ بْنِ يَسَافٍ، عَنْ فَرْوَةَ بْنِ نَوْفَلٍ، عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ فِي دُعَائِهِ  اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَشَرِّ مَا لَمْ أَعْمَلْ ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍ആയിശാ(റ)വിൽനിന്ന് നിവേദനം: നബി ﷺ പ്രാർത്ഥിക്കുമ്പോൾ
പറയാറുണ്ട്:

*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَشَرِّ مَا لَمْ أَعْمَلْ*

(അല്ലാഹുവേ എന്റെ പ്രവർത്തി മൂലമുണ്ടാകുന്ന നാശത്തിൽനിന്നും ഞാൻ പ്രവർത്തിക്കാത്തത് കൊണ്ട് ഭവിക്കുന്ന നാശത്തിൽനിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.)
   【മുസ്‌ലിം: 2716】

05🔘~~~~~◼ ﷽ ◼~~~~~🔘

📍حَدَّثَنَا عُبَيْدُ اللَّهِ بْنُ مُعَاذٍ الْعَنْبَرِيُّ، حَدَّثَنَا أَبِي، حَدَّثَنَا شُعْبَةُ، عَنْ أَبِي إِسْحَاقَ، عَنْ أَبِي بُرْدَةَ بْنِ أَبِي مُوسَى الأَشْعَرِيِّ، عَنْ أَبِيهِ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ كَانَ يَدْعُو بِهَذَا الدُّعَاءِ‏ اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي وَمَا أَنْتَ أَعْلَمُ بِهِ مِنِّي اللَّهُمَّ اغْفِرْ لِي جِدِّي وَهَزْلِي وَخَطَئِي وَعَمْدِي وَكُلُّ ذَلِكَ عِنْدِي اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَىْءٍ قَدِيرٌ ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അബൂമൂസാ(റ)വിൽനിന്ന് നിവേദനം: റസൂൽ ﷺ ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു:

اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي وَمَا أَنْتَ أَعْلَمُ بِهِ مِنِّي اللَّهُمَّ اغْفِرْ لِي جِدِّي وَهَزْلِي وَخَطَئِي وَعَمْدِي وَكُلُّ ذَلِكَ عِنْدِي اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَىْءٍ قَدِيرٌ

അല്ലാഹുവേ എന്റെ  തെറ്റുകുറ്റങ്ങളും എന്റെ  അറിവുകേടും എന്റെ  നടപടികളിൽ എന്നിൽ നിന്ന് വന്നുപോയ അതിരുകവിയലും എന്നേക്കാൾ നിനക്കറിവുള്ള മറ്റുതെറ്റുകളും എനിക്ക് പൊറുത്തുതരണമേ... അല്ലാഹുവേ എന്റെ കാര്യത്തിലും കളിയിലും പറയുന്ന വാക്കുകളും മനപ്പൂർവ്വവും അല്ലാതെയും ഞാൻ ചെയ്ത തെറ്റുകളും നീ എനിക്ക് പൊറുത്തുതരേണമേ...അതെല്ലാം എന്നിൽനിന്ന് വന്നുഭവിച്ചിട്ടുണ്ട്. അല്ലാഹുവേ ഞാൻ മുൻകൂട്ടി ചെയ്തതും ഇനി ചെയ്യാനിരിക്കുന്നതും രഹസ്യമായ് ചെയ്തതും പരസ്യമായി ചെയ്തതും എന്നേക്കാൾ കൂടുതലായി നിനക്കറിയാവുന്നതുമായ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തു തരേണമേ.. നീയാണ് ചിലരെ സ്ഥാനം കൊണ്ട് മുന്തിക്കുന്നവൻ മറ്റു ചിലരെ പിന്തിക്കുന്നവനും നീ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനുമാണ്.
   【ബുഖാരി: 6398】
   【മുസ്ലിം: 2719】


06🔘~~~~~◼ ﷽ ◼~~~~~🔘

📍حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، وَإِسْحَاقُ بْنُ إِبْرَاهِيمَ، وَمُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ، - وَاللَّفْظُ لاِبْنِ نُمَيْرٍ - قَالَ إِسْحَاقُ أَخْبَرَنَا وَقَالَ الآَخَرَانِ، حَدَّثَنَا أَبُو مُعَاوِيَةَ، عَنْ عَاصِمٍ، عَنْ عَبْدِ اللَّهِ بْنِ الْحَارِثِ، وَعَنْ أَبِي عُثْمَانَ النَّهْدِيِّ، عَنْ زَيْدِ بْنِ أَرْقَمَ، قَالَ لاَ أَقُولُ لَكُمْ إِلاَّ كَمَا كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ كَانَ يَقُولُ ‏‏ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلاَهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ وَمِنْ قَلْبٍ لاَ يَخْشَعُ وَمِنْ نَفْسٍ لاَ تَشْبَعُ وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍സൈദുബ്‌നു അർഖം (റ) വിൽനിന്ന് നിവേദനം: നബി ﷺ ഇങ്ങനെ പ്രർത്ഥിക്കാറുണ്ട് :

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلاَهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ وَمِنْ قَلْبٍ لاَ يَخْشَعُ وَمِنْ نَفْسٍ لاَ تَشْبَعُ وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا

 അല്ലാഹുവേ ബലഹീനതയിൽ നിന്നും ഉദാസീനതയിൽ നിന്നും പിശുക്കിൽ നിന്നും ശേഷിയറ്റ വാർദ്ധക്യ രോഗത്തിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നീ എന്റെ മനസ്സിന് ഭക്തി പ്രദാനം ചെയ്യുകയും അതിനെ സംസ്‌കരിക്കുകയും ചെയ്യണമേ. മനസ്സിനെ ശുദ്ധമാക്കുന്നതിൽ നീയാണുത്തമൻ, നീയാണതിന്റെ  ഉടമസ്ഥനും രക്ഷാധികാരിയും അല്ലാഹുവേ പ്രയോജനമില്ലാത്ത വിദ്യയിൽനിന്നും ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും വയർ നിറയാത്ത ശരീരത്തിൽ നിന്നും ഉത്തരം ലഭിക്കാത്ത പ്രർത്ഥനയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു...
   【മുസ്‌ലിം: 2722】



07🔘~~~~~◼ ﷽ ◼~~~~~🔘*

📍حَدَّثَنَا سُفْيَانُ بْنُ وَكِيعٍ، حَدَّثَنَا أَحْمَدُ بْنُ بَشِيرٍ، وَأَبُو أُسَامَةَ عَنْ مِسْعَرٍ، عَنْ زِيَادِ بْنِ عِلاَقَةَ، عَنْ عَمِّهِ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَقُولُ ‏‏ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلاَقِ وَالأَعْمَالِ وَالأَهْوَاءِ ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍സിയാദ്(റ)വിൽ നിന്ന് നിവേദനം: നബി ﷺ ഇങ്ങനെ പ്രർത്ഥിക്കാറുണ്ട്

*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلاَقِ وَالأَعْمَالِ وَالأَهْوَاءِ*

 ”അല്ലാഹുവേ ദുസ്സ്വഭാവങ്ങളിൽ നിന്നും ദുഷ്‌കൃത്യങ്ങളിൽ നിന്നും ദേഹേഛകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു”
   【തിർമുദി: 3591】


08~~~~~◼ ﷽ ◼~~~~~🔘

📍حَدَّثَنَا عَبْدُ اللَّهِ بْنُ عَبْدِ الرَّحْمَنِ، أَخْبَرَنَا يَحْيَى بْنُ حَسَّانَ، حَدَّثَنَا أَبُو مُعَاوِيَةَ، عَنْ عَبْدِ الرَّحْمَنِ بْنِ إِسْحَاقَ، عَنْ سَيَّارٍ، عَنْ أَبِي وَائِلٍ، عَنْ عَلِيٍّ، رضى الله عنه أَنَّ مُكَاتَبًا، جَاءَهُ فَقَالَ إِنِّي قَدْ عَجَزْتُ عَنْ كِتَابَتِي فَأَعِنِّي ‏.‏ قَالَ أَلاَ أُعَلِّمُكَ كَلِمَاتٍ عَلَّمَنِيهِنَّ رَسُولُ اللَّهِ صلى الله عليه وسلم لَوْ كَانَ عَلَيْكَ مِثْلُ جَبَلِ صِيرٍ دَيْنًا أَدَّاهُ اللَّهُ عَنْكَ قَالَ‏ قُلِ اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അലി(റ)വിൽനിന്ന് നിവേദനം: മോചനപത്രം എഴുതപ്പെട്ട ഒരടിമ എന്റെ  അടുത്ത് വന്നുപറഞ്ഞു ഞാൻ കരാർ പാലിക്കാൻ അശക്തനായിരിക്കുന്നു എന്നെ സഹായിക്കണം, ഞാൻ പറഞ്ഞു: റസൂൽ ﷺ പഠിപ്പിച്ച്തന്ന ചില വാക്കുകൾ നിന്നെ ഞാൻ പഠിപ്പിക്കട്ടെയോ. ആ വാക്കുകൾ പതിവായി ചൊല്ലിവരുന്നപക്ഷം ഒരു പർവ്വതത്തിന്റെ  അത്രയും കടം നിനക്കുണ്ടെങ്കിലും അല്ലാഹു ﷻ നിനക്കത് വീട്ടി തരും. നീ പറയൂ:

اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي  بِفَضْلِكَ عَمَّنْ سِوَاكَ

 അല്ലാഹുവേ അനുവദനീയമായ കാര്യം കൊണ്ട് നിന്റെ  നിഷിദ്ധങ്ങളിൽനിന്ന് എനിക്ക് നീ മതിയാക്കണമേ..! നിന്റെ  ഔദാര്യം കൊണ്ട് നീയല്ലാത്തവരെ ആശ്രയിക്കാൻ എനിക്കിടയാക്കരുതേ...
   【തിർമുദി: 3563】


Comments