ആഖിബത്ത് ഭയപ്പെടുക!
✪►◄►◄►◄►◄<﷽>►◄►◄►◄►◄✪
ﻭَﻳُﺮْﻭَﻯ ﺃَﻥَّ ﻧَﺒِﻴًّﺎ ﻣِﻦْ اﻷَْﻧْﺒِﻴَﺎءِ ﻋَﻠَﻴْﻬِﻢْ اﻟﺼَّﻼَﺓُ ﻭَاﻟﺴَّﻼَﻡُ ﺷَﻜَﺎ ﺇﻟَﻰ اﻟﻠَّﻪِ ﺗَﻌَﺎﻟَﻰ اﻟْﺠُﻮﻉَ ﻭَاﻟْﻌُﺮْﻱَ، ﻓَﺄَﻭْﺣَﻰ اﻟﻠَّﻪُ ﺗَﻌَﺎﻟَﻰ ﺇﻟَﻴْﻪِ: ﻋَﺒْﺪِﻱ ﺃَﻣَﺎ ﺭَﺿِﻴﺖَ ﺃَﻥْ ﻋَﺼَﻤْﺖُ ﻗَﻠْﺒَﻚ ﻋَﻦْ ﺃَﻥْ ﺗَﻜْﻔُﺮَ ﺑِﻲ ﺣَﺘَّﻰ ﺗَﺴْﺄَﻟَﻨِﻲ اﻟﺪُّﻧْﻴَﺎ، ﻓَﺄَﺧَﺬَ اﻟﺘُّﺮَاﺏَ ﻓَﻮَﺿَﻌَﻪُ ﻋَﻠَﻰ ﺭَﺃْﺳِﻪِ ﻭَﻗَﺎﻝَ: ﺑَﻠَﻰ ﻗَﺪْ ﺭَﺿِﻴﺖُ ﻳَﺎ ﺭَﺏِّ ﻓَﺎﻋْﺼِﻤْﻨِﻲ ﻣِﻦْ اﻟْﻜُﻔْﺮِ، ﻓَﺈِﺫَا ﻛَﺎﻥَ ﻫَﺬَا ﺧَﻮْﻑَ اﻟْﻌَﺎﺭِﻓِﻴﻦَ ﻣِﻦْ ﺳﻮء اﻟﺨﺎﺗﻤﺔ ﻣَﻊَ ﺭُﺳُﻮﺥِ ﺃَﻗْﺪَاﻣِﻬِﻢْ ﻭَﻗُﻮَّﺓِ ﺇﻳﻤَﺎﻧِﻬِﻢْ، ﻓَﻜَﻴْﻒَ ﻻَ ﻳَﺨَﺎﻑُ ﺫَﻟِﻚَ اﻟﻀُّﻌَﻔَﺎءُ؟ .(الزواجر :١/٣٦)
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
നബിമാരിൽ പെട്ട ഒരു മഹാൻ അല്ലാഹുവിനോട് വിശപ്പിനെക്കുറിച്ചും, നഗ്നതയെക്കുറിച്ചും ആവലാതിപ്പെട്ടു. അപ്പോൾ അല്ലാഹു വഹ്‌യ് അറിയിച്ചു: "എന്റെ ദാസാ നിന്റെ ഖൽബിൽ കുഫ്റ് വരുന്നതിനെ തൊട്ട് ഞാൻ സംരക്ഷിക്കുന്നതിനെ നീ തൃപ്തിപ്പെടുന്നില്ലേ! പിന്നെയല്ലേ ദുനിയാവിന്റെ കാര്യം!
ആ പ്രവാചകർ മണ്ണ് തലയിൽ വാരിയിട്ട് പറഞ്ഞു : അതേ, ഞാൻ തൃപ്തിപ്പെടുന്നു. റബ്ബേ! എന്നേ കുഫ്റിൽ നിന്നും സംരക്ഷിക്കേണമേ!
ഈ സംഭവം ഉദ്ധരിച്ച ശേഷം ഇബ്നുഹജർ(റ) പറയുന്നു: ആരിഫീങ്ങൾ ഈമാൻ ശക്തിയുള്ളവരായിരിന്നിട്ടും അവസാനം മോശമാകലിനെ ഭയപ്പെടുന്നുവെങ്കിൽ ഈമാൻ ബലഹീനരായവർ എങ്ങനെ ഭയക്കാതിരിക്കും?
(അസ്സവാജിർ:1/36)
👉ദുനിയാവിലെ പ്രയാസങ്ങളെ ദുരീകരിക്കാൻ റബ്ബിനോട് പ്രാർത്ഥിക്കുന്നതിനെക്കാൾ നാം കൂടുതൽ തേടേണ്ടത് ഈമാനിന്റെ സംരക്ഷണമാണ്.
✍മുഹമ്മദ് ശാഹിദ് സഖാഫി
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
ﻭﺳﺌﻞ اﻻﻣﺎﻡ اﺑﻮ ﺣﻨﻴﻔﺔ ﺭﺿﻰ اﻟﻠﻪ ﻋﻨﻪ اﻯ ﺫﻧﺐ ﺃﺧﻮﻑ ﻋﻠﻰ ﺳﻠﺐ اﻻﻳﻤﺎﻥ ﻗﺎﻝ ﺗﺮﻙ اﻟﺸﻜﺮ ﻋﻠﻰ اﻻﻳﻤﺎﻥ ﻭﺗﺮﻙ ﺧﻮﻑ اﻟﺨﺎﺗﻤﺔ ﻭﻇﻠﻢ اﻟﻌﺒﺎﺩ ﻓﺎﻥ ﻣﻦ ﻛﺎﻥ ﻓﻴﻪ ﻫﺬﻩ اﻟﺨﺼﺎﻝ اﻟﺜﻼﺙ ﻓﺎﻻﻏﻠﺐ اﻥ ﻳﺨﺮﺝ ﻣﻦ اﻟﺪﻧﻴﺎ ﻛﺎﻓﺮا.
(روح البيان :٨/١٧٥)
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
ഇമാം അബൂഹനീഫ(റ) നോട് ഒരാൾ ചോദിച്ചു: ഏത് തെറ്റിനെയാണ് ഈമാൻ ഊരിപ്പോകുന്നതിൽ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത്?
മഹാൻ പറഞ്ഞു: ഈമാൻ കിട്ടിയതിൽ അല്ലാഹുവിന് ശുക്റ് ചെയ്യാതിരിക്കുക, ആഖിബത്ത് മോശമാകലിനെ ഭയപ്പെടാതിരിക്കുക, അല്ലാഹുവിന്റെ അടിമകളെ അക്രമിക്കുക. തീർച്ചയായും ഈ മൂന്നു കാര്യങ്ങൾ ഒരാളിലുണ്ടായാൽ മിക്കവാറും അവൻ ദുന്യാവിൽ നിന്ന് കാഫിറായിട്ടാണ് പുറത്തേക്കുപോവുക.
_(റൂഹുൽ ബയാൻ:8/175)_
✍മുഹമ്മദ് ശാഹിദ് സഖാഫി
Comments
Post a Comment