മരിച്ചാലും മുറിയാത്ത കര്‍മ്മങ്ങള്‍


     മനുഷ്യന്‍ മരിച്ചുകഴിഞ്ഞാല്‍ അവന്റെ സര്‍വ്വ പ്രവര്‍ത്തനങ്ങളും നിലച്ചു പോവുമെങ്കിലും ഭൂമി ലോകത്ത് ജീവിത കാലത്ത് അവന്‍ ചെയ്തു വച്ച ചില പ്രവര്‍ത്തനങ്ങളുടെ ഫലമായുള്ള കര്‍മ്മ ഫലങ്ങള്‍ അവിരാമം അവന്റെ പ്രതിഫലമായിട്ടോ ദുഷ്ഫലമായിട്ടോ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ്.

         *ഖുര്‍ ആന്‍ പറയുന്നു നാം മരിച്ചവരെ ജീവിപ്പിക്കും അവരുടെ കര്‍മ്മ ഫലങ്ങളും അന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാം നാം ഒരു ഗ്രന്ഥത്തില്‍ കൃത്യപ്പെടുത്തിയിട്ടുണ്ട്.( സൂറത്തുയാസില്‍-12)*.

        ഈ ആയത്തിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇബ്‌നുകസീര്‍ വിശദീകരിക്കുന്നു. നബി(സ) പറഞ്ഞു. ഇസ്‌ലാമില്‍ ആരെങ്കിലും ഒരു നല്ലകാര്യം നടപ്പില്‍ വരുത്തിയാല്‍ അവന് അതിന്റെ പ്രതിഫലവും ആചാരയനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവും ഉണ്ട്. അവരുടെ പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറയാതെ തന്നെ. *നീചമായ ചര്യയാണ് നടപ്പില്‍ വരുത്തുന്നതെങ്കില്‍ അതിന്റെ കുറ്റവും, അതുകണ്ട് പ്രവര്‍ത്തിക്കുന്നവരുടെ കുററവും അവന്‍ വഹിക്കേണ്ടി വരും. അവരുടെ കുറ്റത്തില്‍ നിന്ന് ഒന്നും കുറഞ്ഞ് പോകാതെ തന്നെ.*

        *🍊മറ്റൊരു ഹദീസു കാണുക: അബൂഹുറൈറ(റ) വില്‍ നിവേദനം നബി(സ) പറയുന്നു. മനുഷ്യന്‍ മരിച്ചാല്‍ അവന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകും. മൂന്നെണ്ണം ഒഴികെ. ഉപകാരപ്രദമായ അറിവ്, അവന്റെ ശേഷം പ്രതിഫലം നിലനില്‍ക്കുന്ന ദാനം, അവനു വേണ്ടി ദുആ ചെയ്യുന്ന സന്താനം.(ഇബ്‌നുകസീര്‍).*

     മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ അനന്തരഫലങ്ങള്‍ എന്താണെന്ന് റാസി ഇമാം പറയുന്നതു കാണുക. അവര്‍ ലോകത്തു ഉണ്ടാക്കിവെച്ച നല്ല ചര്യകള്‍ , മതപരമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍, മനുഷ്യനുപകരിക്കുന്ന പാലങ്ങള്‍ തുടങ്ങിയവയെല്ലാം അനന്തര ഫലങ്ങള്‍ പ്രതിഫലമായി ലഭിക്കുന്ന ചര്യകളാണ്. *സംഗീതോപകരണങ്ങളും മോശമായ എഴുത്തു കുത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളും തിന്മയുടെ വരവില്‍ അണമുറിയാതെ പ്രവഹിക്കുന്ന ദുഷിച്ച ചര്യയ്ക്ക് ഉദാഹരണമാണ്.(തഫ് സീര്‍ റാസി ).*

         ജീവിതകാലത്ത് ഏതെങ്കിലും വിശ്വാസിയുടെ മനസ്സുകളിലേക്ക് നന്മയുടെ ഇത്തിരി വെട്ടം കത്തിച്ചു നല്‍കിയവരുടെ നന്മകളില്‍ നിന്ന് ഖബറാളികളുടെ പ്രതിഫലങ്ങളിലേക്ക് അനസ്യൂതം അനവരതം അതു വന്നു കൊണ്ടിരിക്കുന്നതാണ്.

       *🍊അബൂഹുറൈറ(റ) വില്‍നിന്ന് നിവേദനം. നബി(സ) പറയുന്നു-സന്മാര്‍ഗത്തിലേക്ക് നയിക്കുന്നവന് അവനെ പിന്തുടര്‍ന്നവര്‍ക്കു ലഭിക്കുന്നതിനു തുല്ല്യമായ പ്രതിഫലമുണ്ട്. അവരുടെ പ്രതിഫലത്തില്‍ ഒരു കുറവും വരികയില്ല.* ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിനു അവരെ പിന്തുടരുന്നവരുടേതിനു തുല്ല്യമായ കുറ്റമുണ്ട്. അവരുടെ പാപത്തില്‍ ഒരു കുറവും വരികയില്ല. (മുസ്‌ലിം).

         *🍊ജീവിത കാലത്ത് തിരുനബി(സ)യുടെ ചര്യയുടെ നിലനില്‍പിനു വേണ്ടി ആരു പ്രവര്‍ത്തിച്ചാലും അതിന്റെ അന്തര ഫലങ്ങള്‍ അവന്റെ മരണശേഷവും വന്നു കൊണ്ടിരിക്കും.* അതേ സമയം തിന്‍മകള്‍ക്കും തിരുനബി ചര്യകള്‍ക്കുമെതിരാണ് പ്രവര്‍ത്തിച്ചതെങ്കില്‍ അതു വഴി ആരൊക്കെ വഴികേടിലായിട്ടുണ്ടോ അതിന്റെ മുഴുവന്‍ നാശങ്ങളും അവന്‍ അനുഭവിക്കേണ്ടി വരും.

       *ഖിയാമത്ത് നാളുവരെ വരാനുള്ള മാനവ സമൂഹത്തില്‍, നമ്മുടെ കര്‍മ്മ ഫലമായി ഭൂമിയില്‍ വല്ല അനുരണനവും നടന്നിട്ടുണ്ടെങ്കില്‍ അത് നമ്മുടെ വരവിലേക്ക് കടന്നു കയറും തീര്‍ച്ച.


Comments