മണ്ണുപരിപാലനം


മണ്ണു നല്ലവണ്ണം കിളച്ചു ,കല്ലും കട്ടകളും മാറ്റണം

ആദ്യം ഗ്രൊ ബെഡ്ഡ് തയ്യാറാക്കണം .70 സെന്റീമീറ്റര് വീതിയും 50 സെന്റീമീറ്റര് ഉയരവും , ആവശ്യത്തിനു നീളവും  ഉള്ള മണൽ തിട്ട ഉണ്ടാക്കുക.
ആദ്യം ഈ ഗ്രോ ബെഡ്ഡിൽ   ഒരു സ്ക്വയര്മീറ്റര്  മണ്ണില് 100 ഗ്രാം  ഡോളോമൈററ്  വീതം  വിതറുക
ഒരു സ്ക്വയര് മീറ്റര് മണ്ണില്, അഞ്ചു ലിറ്റര് വെള്ളമെങ്കിലും ഒഴിച്ചു കഴുകണം .കൂടുതായാലും കുഴപ്പമില്ല.
50 മുതല്100 വരെ മൈക്രോണ് ഗ്യേജുള്ള   ട്രാൻസ്പേരൻ്റ്   പ്ലാസ്റ്റിക് ഷീറ്റ് കഴുകിയ മണ്ണിനു മുകളില് വിരിക്കണം .ഷീറ്റ് നല്ലവണ്ണം എയര് ടൈറ്റായി പറ്റിച്ചു വച്ച് നാല് ഭാഗത്തും മണ്ണിടണം..

45 ദിവസം വരെ ഇതു വെയിലു കൊള്ളണം .ഇങ്ങിനെ വെയിലു കൊള്ളുന്നതുകൊണ്ടു ,മണ്ണിന്റെ താപം 8 മുതല് 12 ഡിഗ്രി സെന്റീഗ്രേഡ് വരെ ഉയരുകയും കീടങ്ങള് നശിച്ചു പോകുകയും ചെയ്യുന്നു.
കേരളത്തിലെ വെള്ളപ്പൊക്കത്തിനു ശേഷമാണ് ഇതു ചെയ്യേണ്ടത്
-----------------------
പാകപ്പെടുത്തി എടുത്ത മണ്ണു ഗ്രൊ ബാഗില് നിറക്കുന്നതിനു മുന്പ്  കുറച്ചു കാര്യങ്ങൾ കൂടി  ചെയ്യേണ്ടത്തിയിട്ടുണ്ട്.
ഒരു സ്ക്വയര്മീറ്റര്  മണ്ണിൽ 100 ഗ്രാം വീതം  ഉമി, 200 ഗ്രാം ധൃധരാഷട്രപച്ച, 200 ഗ്രാം കമ്യൂണിസ്റ്റു പച്ചയും( ചെറുതായി കൊത്തിയരിഞ്ഞത്) വിതറുക. മീതെ ഇ.എം. ലായിനി, ആർക്കി ലായിനി ഇവ തളിക്കുക. കൂടെ അടിവളവും ചേർത്ത് മണ്ണ് നന്നായി ഇളക്കി ഇടുക.

അടിവളം ഒരു സ്ക്വയര്മീറ്റര്  മണ്ണിൽ ചേർക്കേണ്ടത് :-
------------------------------------------------
ട്രൈക്കോഡർമായാൽ സമ്പുഷ്ടമാക്കിയ ചാണകം -200 ഗ്രാം
വേപ്പിൻ പിണ്ണാക്ക്  ഒന്നാം തരം                 -50 ഗ്രാം
ആവണക്കിൻ പിണ്ണാക്ക്  ഒന്നാം തരം      -50 ഗ്രാം
പുങ്ങം( കരഞ്ച) പിണ്ണാക്ക്  ഒന്നാം തരം  - 50 ഗ്രാം
കടലപിണ്ണാക്ക്  ഒന്നാം തരം                      - 50 ഗ്രാം
മെഹുവ പിണ്ണാക്ക്  ഒന്നാം തരം                - 50 ഗ്രാം
മുരിഞ്ഞ പിണ്ണാക്ക്(Moringa  Cake)               -50 ഗ്രാം
20 ദിവസത്തിനു ശേഷം കൃഷി ആരംഭിക്കാം. ഗ്രോബാഗിൽ നിറക്കുകയും ചെയ്യാം.
************************************************
മണ്ണിൽ കൃഷി ചെയ്യുന്നവർ താഴെ പറയുന്ന കാര്യങ്ങൾ കൂടി ചെയ്യുക:-
1. ഒരു  സെൻ്റിൽ  3 ചോളമെങ്കിലും നടുക
2. അഞ്ചു സെൻ്റിൽ ഒരു ശതാവരി ചെടി എങ്കിലും നടുക.
3. ഒരു സെൻ്റിൽ 3 നീലശംഖുപുഷ്പ ചെടിയെങ്കിലും നടുക
**********************************
ഈ മണ്ണിൽ എല്ലാത്തരം പച്ചക്കറി ചെടികളും, പഴവർഗ്ഗ ചെടികളും, തെങ്ങ്, കവുങ്ങ്, കുരുമുളക്, ഇഞ്ചി, മഞ്ഞൾ തുടങ്ങി എല്ലാത്തരം സസ്യങ്ങളും നടുവാൻ ഉത്തമമാണ്. നല്ല വിളവ് ലഭിക്കും, അസുഖങ്ങളും കീടശല്ല്യവും വളരെ കുറവായിരിക്കും.
മണ്ണിൽ കൂടി വരുന്ന  രോഗങ്ങളും, കീടങ്ങളും ചെടിയെ ബാധിക്കില്ല. നല്ല ആരോഗ്യത്തോടെ വളരും, കൂടുതൽ വിളവു് ലഭിക്കും

Comments