സ്ത്രീകളുടെ ഔറത്ത്


സ്ത്രീകളുടെ ഔറത്ത് പ്രധാനമായും മൂന്ന് തരമാണ്:

1)  നിസ്കാരത്തിൽ, അത് മുഖവും മുൻകയ്യും ഒഴിച്ച് ബാക്കിയുള്ള ഭാഗമാണ്.

2) വിവാഹ ബന്ധം ഹറാമായവർക്കിടയിൽ, അത് കാൽമുട്ടും പൊക്കിളും അവയ്ക്കിടയിലുള്ള ഭാഗവുമാണ്.

3) അന്യ പുരുഷന്മാർക്കിടയിൽ, അത് അവളുടെ ശരീരം മുഴുവനുമാണ്. (തുഹ്ഫ)

സ്ത്രീയുടെ മുഖവും മുൻകയ്യും മറക്കൽ നിർബ്ബന്ധമാണ് എന്ന് പറയുന്നത് അവ രണ്ടും അവളുടെ മറ്റു ശരീരഭാഗങ്ങളെപ്പോലെ ഔറത്താണ് എന്ന അർത്ഥത്തിലല്ല മറിച്ച് അന്യ പുരുഷൻ അവളുടെ കയ്യും മുഖവും കാണൽ ഫിത്നയാണ് എന്നതിനാലാണ്
 (ശർവാനി, ഇബ്നു ഖാസിം)

ഇനി മുഖം നിഖാബ് കൊണ്ട് മറച്ച് കണ്ണ് മാത്രം പുറത്തു കാണുന്ന സ്ത്രീയാണെങ്കിലും അവളെ അന്യ പുരുഷൻ നോക്കൽ -അവൾ സുന്ദരിയാണെങ്കിൽ പ്രത്യേകിച്ചും ഹറാമാണ്
(ഫത്ഹുൽ അല്ലാം, മുഗ്നി).

അന്യ സ്ത്രീയുടെ ഏത് ഭാഗത്തേക്ക് നോക്കലും ഹറാമാണ്, അത് അവളുടെ മുഖമാണെങ്കിലും മുടിയാണെങ്കിലും നഖമാണെങ്കിലും നോക്കൽ ഹറാമാണ്, അത് വികാരത്തോടെ അല്ലെങ്കിലും ഹറാമാണ്, അവളുടെ ഏതെങ്കിലും ഭാഗം സ്പർശിക്കലും അവളുമായി ഒരിടത്ത് തനിച്ചാകലും ഹറാമാണ്
 (അൻവാറുൽ മസാലിക്).

സ്ത്രീ ഇഹ്റാം ചെയ്തവളാണെങ്കിൽ അവൾ മുഖം മറക്കാതിരിക്കൽ നിർബ്ബന്ധമാണ്. എന്നാൽ അന്യപുരുഷന്മാരിൽ നിന്ന് ഫിത്ന (അന്യ സ്ത്രീയെ ഒരു പുരുഷൻ നോക്കാൻ ധൈര്യപ്പെടുന്നത് തന്നെ ഫിത്നയാണ്) ഭയപ്പെട്ടാൽ അവൾ മുഖത്തിന്റെ ചർമ്മത്തിൽ തട്ടാത്ത വിധം മുഖവിരി താഴ്തിയിടണം. ഇനി ഫിത്ന ഭയപ്പെടുകയും ചർമ്മത്തിൽ തട്ടാതെ അവൾക്ക് മുഖവിരി താഴ്ത്തിയിടാൻ കഴിയാതെ വരികയും ചെയ്താൽ മുഖത്തിൽ തട്ടും വിധം അത് താഴ്തിയിടുകയും
ഫിദ് യ കൊടുക്കുകയും ചെയ്യണം
(നിഹായ, ബുജൈരിമി)

അല്ലാഹു നമ്മേയും നമ്മുടെ മാതാപിതാക്കളെയും, സഹോദരീ സഹോദരന്മാരെയും, മക്കളെയും എല്ലാ ഫിത്നയിൽ നിന്നും കാത്തു രക്ഷിക്കട്ടെ... ആമീൻ

Comments