മറ്റുള്ളവർ ചിരിക്കുമ്പോൾ....


സ്വന്തം ഭാര്യയെ നാലാള് കൂടുന്നിടത്ത് വെച്ച് കളിയാക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് "ചില" ഭർത്താക്കന്മാരുടെ ഒരു സ്ഥിരം ഏർപ്പാടാണ്. പ്രത്യേകിച്ച് കുടുംബത്തിലെയോ അയൽവീട്ടിലേയോ എന്തെങ്കിലും ഒരു ഫങ്ഷനോ മറ്റോ നാലാള് കൂടുമ്പോൾ, ആ കൂട്ടത്തിൽ സുന്ദരികളായ സ്ത്രീകൾ ഉണ്ടെങ്കിൽ പരിഹാസത്തിന്റെ കാഠിന്യം കൂടുകയും ചെയ്യും. ഇയാളുടെ പരിഹാരം കേട്ട് ആ സ്ത്രീകൾ ചിരിക്കേം കൂടി ചെയ്താൽ പിന്നെ പറയേം വേണ്ടാ.

ആ ഒരു അവസരത്തിൽ അയാളുടെ ഭാര്യയുടെ ഉള്ള് പിടയുന്നത് ആ പാവത്തിന് മാത്രേ കേൾക്കാനും അനുഭവിക്കാനും പറ്റുള്ളൂ.

പല രീതിയിൽ ആയിരിക്കും ഇങ്ങനെയുള്ള ഭർത്താക്കന്മാർ മറ്റുള്ളവരുടെ മുന്നിൽ താനെന്തോ വല്യ തമാശക്കാരാണെന്നും, ഹീറോ ആണെന്നും ഒക്കെ കാണിക്കാൻ വേണ്ടി സ്വന്തം ഭാര്യയെ കരുവാക്കുന്നത്. അത് ചിലപ്പോൾ മുഖത്തിട്ട പൗഡർ കൂടിപ്പോയി എന്ന് പറഞ്ഞാവാം. അല്ലേൽ കണ്മഷി പരന്നു കിടക്കേണ് എന്ന് പറഞ്ഞാവാം. അതുമല്ലേൽ തടി കൂടുതലാണെന്നോ കുറവാണെന്നോ പറഞ്ഞാവാം. സംസാര ശൈലിയെ കുറിച്ച് പറഞ്ഞ് കളിയാക്കാം. ഭക്ഷണം കഴിക്കുന്ന രീതിയെ കുറിച്ച് പറഞ്ഞ് പരിസരം നോക്കാതെ പരിഹസിക്കാം. ഡ്രസ്സ്‌ സെൻസ് ഇല്ലാന്ന് പറഞ്ഞ് പരിഹസിക്കാം. അങ്ങനെ കളിയാക്കാൻ പല കാരണങ്ങൾ ഉണ്ടാവും ഇങ്ങനെയുള്ള കോമഡി ഭർത്താക്കന്മാർക്ക്.

ഞാൻ ഇത് ഇപ്പോ ഇവിടെ എഴുതാൻ കാരണം. എന്റെ ഒരു സുഹൃത്ത് മുകളിൽ പറഞ്ഞപോലത്തെ സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഒരു ദയയും കൂടാതെ പരിഹസിക്കുന്ന ഒരു കോമഡി ഹീറോ ഭർത്താവ് ആയിരുന്നു. അയാൾക്ക് ഭാര്യയുടെ അപ്പോഴത്തെ മാനസികാവസ്ഥ ഒന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. ഇത് കേട്ടോണ്ടിരിക്കുന്നവർ ചിരിക്കണം അത് മാത്രം മതിയായിരുന്നു അയാൾക്ക്. ആളുകളുടെ ചിരിയുടെ ശക്തി കൂട്ടാൻ വേണ്ടി അയാൾ തന്റെ ഭാര്യയെ ഒരു ദയയും കാണിക്കാതെ പരിഹസിക്കാറുണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളോടെ മുഖത്ത് പുഞ്ചിരി അഭിനയിച്ച് അവൾ ഇതെല്ലാം ആസ്വദിക്കുന്ന പോലെ അങ്ങനെ നിക്കും.

ഒരിക്കൽ ഒരു ബൈക്ക് ആക്സിഡന്റിൽ അവന്റെ കാലിനും കയ്യിനും സാരമായി പരിക്കേറ്റു. ബാത്‌റൂമിൽ പോവുന്നതിന് വരെ ഭാര്യയുടെ സഹായം വേണ്ട ഒരു അവസ്ഥയിലൂടെ കുറച്ചു നാൾ അവന്റെ ജീവിതം കടന്നുപോയി. ഒരു മടിയും കൂടാതെ അവൾ അവന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി നിർവഹിച്ചു. അവന്റെ അസുഖങ്ങൾ എല്ലാം മാറി വീണ്ടും പഴയത് പോലെ ആവുന്നത് വരെ അവൾ നിഴലായി കൂടെ നിന്നു.

അസുഖമെല്ലാം ബേധമായി ഒരിക്കൽ ഒരു കല്യാണത്തിന് പോയി തിരിച്ചു വരുമ്പോൾ ഭാര്യക്ക് ഭയങ്കര അത്ഭുതം

"അതെന്താ ഇക്കാ, ഇന്ന് എന്നെ ആരുടെ മുന്നിലും കൊച്ചാക്കാഞ്ഞേ"

തന്റെ ഭാര്യയെ അവൻ ചേർത്ത് പിടിച്ചു, എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മവെച്ചു

*”നിന്നെ കളിയാകുമ്പോൾ മറ്റുള്ളവർ ചിരിക്കുമ്പോൾ അന്ന് നീ അനുഭവിച്ചിരുന്ന ആ വിങ്ങൽ ഇനി മുതൽ എനിക്കും ഉണ്ടാവും. ചിരിക്കുന്നവർ വെറും അതിഥികൾ മാത്രമാണ്, അവരെ ചിരിപ്പിച്ച ഞാൻ വെറും കോമാളിയും ആയിരുന്നു. നീ നിരന്തരവും...
_________________________

ഭക്ഷണം കഴിക്കുമ്പൊഴൊക്കെ അവളുടെ നോട്ടം  എന്റെ മുഖത്തെക്കാരുന്നു ..

പാതിയായപ്പോ കുറച്ചൂടെന്നുള്ള ചോദ്യ ഭാവത്തോടെ മിഴിയിണകൾ ചലിച്ചു ...

വളകളുടെ താളാത്മകമായ കിലുക്കത്തോടൊപ്പം കൈവിരലുകൾ നീട്ടി...

വേണ്ടെന്നുള്ള ഭാവേന ഞാൻ കൈ ഉയർത്തി ആംഗ്യം കാണിച്ചു....

എഴുന്നേറ്റു ചെന്നു കൈകഴുകി ...

അപ്പൊഴൊക്കെം എന്തോ കേൾക്കാൻ കൊതിച്ചു കൊണ്ടു ആ രണ്ടു മിഴികളും എന്നെ പിന്തുടരുന്നുണ്ടാരുന്നു....

ടവ്വലെടുത്ത് കൈ തുടച്ചു ഞാനവളുടെ അരികിലേക്കു ചെന്നു...

"ആ കൈകളൊന്നു നീട്ടിയെ ..."

എന്തിനാന്നുള്ള ചോദ്യഭാവത്തിൽ അവളെന്നെ നോക്കി ...

പിന്നെ പതിയെ രണ്ടു കൈകളും എനിക്കു നേരെ നീട്ടി ....

"ഇത്രയും രുചികരമായ ഭക്ഷണം ഉണ്ടാക്കി തരുന്ന എന്റെ ബീവിയുടെ  ഈ കൈകളെ ഞാനൊന്നു ചുംബിച്ചോട്ടേ ..."?
എന്നു ചോദിച്ചോണ്ട് അവളുടെ അനുവാദത്തിനു കാത്തു നിക്കാതെ ആ കൈകളെ ഞാനെന്റെ മുഖത്തോടു ചേർത്തു വെച്ചു..

എന്തിനെന്നറിയാതെ ആ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടാരുന്നു അപ്പോൾ .

♥♥

ഫുഡ് കഴിച്ചു ഏമ്പക്കവും വിട്ടു ഉണ്ടാക്കിയതു ആരായാലും അവരോടു നല്ലൊരു വാക്കു പറയാൻ പിശുക്ക് കാണിക്കുന്നവരെ ...
ഒന്നോർക്കുക ...!!

നിങ്ങൾക്ക് വയറു നിറക്കാൻ മണിക്കൂറുകളോളം കഷ്ടപ്പെടുന്നവർക്ക് മനസ്സു നിറക്കാൻ സ്നേഹത്തോടെയുള്ള ഒന്നൊ രണ്ടോ  വാക്കുകൾ മതിയാവും.

അതെങ്കിലും കൊടുത്തൂടെ നമുക്ക് .
----------------------------
🌿🌺