സിഗ്‌നി ഹാരിസും പത്രപ്രവർത്തകനും
അമേരിക്കൻ പത്രപ്രവർത്തകനായ സിഗ്‌നി ഹാരിസ് പറയുന്ന ഒരു അനുഭവ കഥയുണ്ട്. ഒരിക്കൽ ഹാരിസും അദ്ദേഹത്തിന്റെ സുഹൃത്തും കൂടി അടുത്തുള്ള ഒരു ലൈബ്രറിയിൽ രാവിലെ തന്നെ പത്രം വായനക്കായി എത്തുന്നു.
ലൈബ്രേറിയനായി ഇരിക്കുന്ന മനുഷ്യനോട് ഹാരിസ് വളരെ സന്തോഷത്തോടുകൂടി Good Morning പറയുന്നു. തിരിച്ച് സൗഹാർദ്ദപരമായ ഒരു Good Morning പ്രതീക്ഷിച്ചു നിന്ന അവർക്ക് വളരെ ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ടുള്ള മുഖ ഭാവം ആണ് കാണാൻ സാധിച്ചത്. പത്രവായനയൊക്കെ കയിഞ്ഞ് തിരികെ ഇറങ്ങുമ്പോഴും ഹാരിസ് ഈ ലൈബ്രേറിയനോട് Thank U Sir Have A Nice Day ennu പറഞ്ഞിട്ടാണ് ഇറങ്ങുന്നത്. അപ്പോഴും ലൈബ്രേറിയന്റെ മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ല.
തിരികെ നടക്കുന്നതിനിടയിൽ ഹാരിസിന്റെ സുഹൃത്ത് അദ്ദേഹത്തിനോട് ചോദിക്കുകയാണ് ആ മനുഷ്യൻ എന്താ ഇങ്ങനെ? അയാൾ എപ്പോഴും ഇങ്ങനെ തന്നെയാണോ? അപ്പോൾ ഹാരിസ് പറഞ്ഞു അതെ അയാൾ അങ്ങനെ തന്നെയാണ്. അപ്പോൾ വീണ്ടും സുഹൃത്ത് ചോദിക്കുന്നു നിങ്ങൾക്ക് എങ്ങനെയാണ് അയാളോട് ഇത്രയും ചെയ്തിട്ടും വീണ്ടും സൗഹാർദ്ദപരമായിട്ട് സംസാരിക്കാൻ സാധിക്കുക.
അപ്പോൾ ഹാരിസ് പറയുന്നു ഞാൻ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ അയാളെ ഞാൻ അനുവദിക്കാറില്ല അതുതന്നെ കാര്യം.
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഹാരിസിനെ പോലെ പ്രതികരിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ പലപ്പോഴും നമ്മൾ വേണ്ടതിലധികം നിസ്സാര കാര്യങ്ങൾക്ക് വരെ പ്രതികരിച്ചു പോകുന്നുണ്ട് നമ്മുടെ ചിന്ത, നമ്മുടെ വാക്ക്, നമ്മുടെ പ്രവൃത്തി ഇവ മൂന്നും നമ്മുടെ നിയന്ത്രണത്തിന് വിധേയമായിരിക്കണം. അല്ലെങ്കിൽ നമ്മൾ വല്ലാതെ വികാരവിക്ഷോഭങ്ങൾക്കടിമപ്പെട്ടു പോകും.
അതിൻറെ ഫലമായി നമ്മൾ പറയുന്നതും ചെയ്യുന്നതും ആയ പല കാര്യങ്ങളും പിന്നീട് നമുക്ക് എത്ര ശ്രമിച്ചാലും തിരികെ കിട്ടി എന്ന് വരില്ല അപ്പോൾ പിന്നെ ഈ ചിന്തയെയും വാക്കിനെയും പ്രവൃത്തിയെയും നമ്മുടെ പിടിയിലാക്കുക നിയന്ത്രണവിധേയമാക്കുക അങ്ങനെ ഒരു ജീവിത ശൈലിയിലേക്ക് മാറിക്കൂടെ...?
Comments
Post a Comment