പരസ്പരം ദുആ ചെയ്യുന്ന ഉമ്മയും മോനും


        ✦•┈┈┈•✿❁ ﷽ ❁✿•┈┈┈•✦

ﻋَﻦْ ﺃَﺑِﻲ ﻣُﺮَّﺓَ، ﺃَﻥَّ ﺃَﺑَﺎ ﻫُﺮَﻳْﺮَﺓَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ " ﻛَﺎﻥَ ﺇِﺫَا ﺃَﺭَاﺩَ ﺃَﻥْ ﻳَﺨْﺮُﺝَ ﻣِﻦْ ﺑَﻴْﺘِﻪِ ﻭَﻗَﻒَ ﻋَﻠَﻰ ﺑَﺎﺏِ ﺃُﻣِّﻪِ، ﻓَﻘَﺎﻝَ: اﻟﺴَّﻼَﻡُ ﻋَﻠَﻴْﻚِ ﻳَﺎ ﺃُﻣَّﺘَﺎﻩُ ﻭَﺭَﺣْﻤَﺔُ اﻟﻠَّﻪِ ﻭَﺑَﺮَﻛَﺎﺗُﻪُ، ﻓَﺘَﻘُﻮﻝُ، ﻭَﻋَﻠَﻴْﻚَ اﻟﺴَّﻼَﻡُ ﻳَﺎ ﺑُﻨَﻲَّ ﻭَﺭَﺣْﻤَﺔُ اﻟﻠَّﻪِ ﻭَﺑَﺮَﻛَﺎﺗُﻪُ.
ﻓَﻴَﻘُﻮﻝُ: ﺭَﺣِﻤَﻚِ اﻟﻠَّﻪُ ﻛَﻤَﺎ ﺭَﺑَّﻴْﺘَﻨِﻲ ﺻَﻐِﻴﺮًا، ﻓَﺘَﻘُﻮﻝُ: ﺭَﺣِﻤَﻚَ اﻟﻠَّﻪُ ﻛَﻤَﺎ ﺑَﺮَﺭْﺗَﻨِﻲ ﻛَﺒِﻴﺮًا، ﻭَﺇِﺫَا ﺃَﺭَاﺩَ ﺃَﻥْ ﻳَﺪْﺧُﻞَ ﺻَﻨَﻊَ ﻣِﺜْﻠَﻪُ "
(البر والصلة لإبن الجوزي :٨٤)

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

 മഹാനായ അബൂഹുറൈറ (റ) വീട്ടിൽ നിന്ന് പുറത്ത് പോകാൻ ഒരുങ്ങുമ്പോൾ വീട്ട് വാതിൽക്കൽ നിന്നുകൊണ്ട് ഉമ്മയെ നോക്കി ഇങ്ങനെ പറയും.
اﻟﺴَّﻼَﻡُ ﻋَﻠَﻴْﻚِ ﻳَﺎ ﺃُﻣَّﺘَﺎﻩُ ﻭَﺭَﺣْﻤَﺔُ اﻟﻠَّﻪِ ﻭَﺑَﺮَﻛَﺎﺗُﻪُ،
അത് കേൾക്കുന്ന ഉമ്മ മറുപടി കൊടുക്കും:
ﻭَﻋَﻠَﻴْﻚَ اﻟﺴَّﻼَﻡُ ﻳَﺎ ﺑُﻨَﻲَّ ﻭَﺭَﺣْﻤَﺔُ اﻟﻠَّﻪِ ﻭَﺑَﺮَﻛَﺎﺗُﻪُ.
ശേഷം മഹാനവർകൾ ഉമ്മയോട് പറയും: ഉമ്മാ.. എന്നെ ചെറുപ്പത്തിൽ അങ്ങ് വളർത്തിയത് പോലെ അല്ലാഹു ﷻ അങ്ങയ്ക്ക് റഹ്‌മത്ത് ചെയ്യട്ടെ...
മാതാവ്: നീ വലുതായിട്ട് എന്നോട് ഗുണം ചെയ്ത് കൊണ്ടിരിക്കുന്നത് പോലെ നിനക്കും അല്ലാഹു ﷻ റഹ്‌മത്ത് ചെയ്യട്ടെ...
വീട്ടിൽ തിരിച്ചെത്തുന്ന സമയത്തും മഹാനവർകൾ ഇപ്രകാരം ചെയ്യാറുണ്ടായിരുന്നു...
  (അൽബിർറു വസ്വില: 84)

✍🏼മുഹമ്മദ് ശാഹിദ് സഖാഫി

       ☝🏼അല്ലാഹു അഅ്ലം☝🏼

Comments