കൊല്ലരുത്
സൈദുബ്നു ഹാരിസ്(റ) ഒരു കപടവിശ്വാസിയോടപ്പം ത്വാഇഫിലേക്ക് പുറപ്പെട്ടു. ഒരു ഗുഹയുടെ അടുത്തെത്തിയപ്പോൾ കപടവിശ്വാസി പറഞ്ഞു: നമുക്ക് ഇതിൽ അൽപ്പം വിശ്രമിക്കാം. രണ്ടുപേരും ഗുഹയിൽ കടന്നു സൈദ്(റ) ഉറങ്ങിപ്പോയി. അന്നേരം മുനാഫിക് സൈദ് (റ) വിനെ കയറിൽ ബന്ധിച്ചു കൊല്ലാൻ ശ്രമിച്ചു എന്തിനാണെണെ കൊല്ലുന്നതെന്ന് സൈദ്(റ) ചോദിച്ചു: "മുനാഫിക്ക് പറഞ്ഞു മുഹമ്മദ് നിന്നെ സ്നേഹിക്കുന്നു ഞാൻ മുഹമ്മദിന വെറുക്കുന്നു. അതുകൊണ്ടാണ് കൊല്ലുന്നത്"
സെയ്ദ് പറഞ്ഞു: "റഹ്മാനെ നീ എന്നെ സഹായിക്കേണമേ"
അപ്പോൾ അവർ ഒരു ശബ്ദം കേട്ടു : "നാശം പിടിച്ചവനെ! അവനെ കൊല്ലരുത് " കപടൻ ഗുഹയിൽ നിന്ന് പുറത്തു കടന്നുനോക്കി. ആരെയും കണ്ടില്ല വീണ്ടുമവൻ കൊല്ലാൻ തുനിഞ്ഞു. പൂർവ്വാധികം ഉച്ചത്തിൽ അവൻ കേട്ടു : "കൊല്ലരുത് " അക്രമി പിന്നെയും പുറത്തിറങ്ങിനോക്കി. ആരെയും കണ്ടില്ല. മൂന്നാം തവണയും അവൻ ഗുഹക്കുള്ളിൽവന്നു അപ്പോൾ ഏറ്റവും അടുത്തു നിന്നാണ് ശബ്ദം കേൾക്കുന്നത്: "കൊല്ലരുത് " അപ്പോഴും അവൻ പുറത്തിറങ്ങി നോക്കി കുന്തം പിടിച്ച കുതിരക്കാരൻ ഗുഹാമുഖത്ത് അദ്ദേഹം മുനാഫിക്കിനെ കുത്തിവീഴ്ത്തി. വീഴ്ചയിൽ മുനാഫിക്ക് മരിച്ചു .
അപരിചിതൻ അകത്തു കടന്നു സയ്ദ്(റ)വിനെ കെട്ടഴിച്ചുവിട്ടു .നീ എന്നെ അറിയുമോ എന്നദ്ദേഹം ചോദിച്ചു . ഇല്ലെന്ന് പറഞ്ഞപ്പോൾ സ്വയം പരിചയപ്പെടുത്തി :
"ഞാൻ ജിബ്രീലാണ്. നീ അല്ലാഹുവിനോട് സഹായം ചോദിക്കുമ്പോൾ ഞാൻ ഏഴാം ആകാശത്തായിരുന്നു. "എന്റെ അടിമയുടെ അടുത്തേക്കു പോകണം" എന്ന് അല്ലാഹു പറഞ്ഞു. രണ്ടാംതവണ അവൻ കൊല്ലാൻ വന്നപ്പോൾ ഞാൻ ഒന്നാനാകാശത്തായിരുന്നു. മൂന്നാം തവണ കൊല്ലാൻ ഉദ്ദേശിച്ചപ്പോൾ ഞാൻ അവന്റെ അടുത്തെത്തി കഴിഞ്ഞിരുന്നു.
(തഫ്സീർ റാസി 1/170)
🌸🌸🌸🌸🌸🌸🌸🌸
✍മുഹമ്മദ് ശാഹിദ് സഖാഫി
▪▪▪▪▪▪▪▪▪▪
🌺🌿🌺🌿🌺🌿🌺🌿🌺🌿