ഗ്രഹം ഏതു ? നക്ഷത്രം ഏതു ?
🌓?💥
നമ്മുടെ ആകാശത്തു കാണുന്ന നക്ഷത്രങ്ങളിൽ നിന്ന് ഓരോ ഗ്രഹങ്ങളേയും എങ്ങനെ മനസ്സിലാക്കാം ?🤔
ചില എളുപ്പ വഴികൾ ഇതാ..
.
📍മിന്നുന്നതോന്നും ഗ്രഹങ്ങൾ അല്ല 😊
📍സൂര്യനും, ചന്ദ്രനും ' സഞ്ചരിക്കുന്ന ' പാതയിൽ മാത്രമേ ഗ്രഹങ്ങളെ കാണുവാൻ സാധിക്കൂ.👍
📍കുറച്ചു ദിവസം തുടർച്ചയായി നിരീക്ഷിച്ചാൽ നക്ഷത്രങ്ങൾക്കിടയിലൂടെ ഗ്രഹങ്ങൾ നീങ്ങുന്നതായി കാണാം.
ചുരുക്കി പറഞ്ഞാൽ നമ്മുടെ രാശിചക്രത്തിലൂടെ ( zodiac ) മിന്നാതെ ദിവസങ്ങൾകൊണ്ട് സാവകാശം സഞ്ചരിക്കുന്ന തെളിച്ചമുള്ള നക്ഷത്രത്തെപ്പോലെ കാണപ്പെടുന്നത് ഗ്രഹം ആവാം.👍
.
.
💥സൂര്യൻ ഉദിക്കുന്നതും, നട്ടുച്ചയ്ക്കുള്ളതും, അസ്തമിക്കുന്നതും ആയ സ്ഥാനം പകൽ നോക്കി വെക്കുക.
ആ 3 സ്ഥാനങ്ങളിലൂടെയും ഒരു വര വരച്ചാൽ .. ആ പാതയിലൂടെ ആവും സൂര്യനും, ചന്ദ്രനും മറ്റു ഗ്രഹങ്ങളും ഒക്കെ ' സഞ്ചരിക്കുന്നത് '.
ആ വരയിൽ ഉള്ള 'നക്ഷത്രങ്ങളെ' കുറച്ചു ദിവസങ്ങൾ നിരീക്ഷിക്കുക. അത്യാവശ്യം തെളിച്ചമുള്ള ചില 'നക്ഷത്രങ്ങൾ' സ്ഥാനം മാറുന്നത് നമുക്ക് കാണാം. അത് ഒരു ഗ്രഹം ആയിരിക്കാം.👍
💥ഓരോ ഗ്രഹത്തേയും എങ്ങനെ വേർതിരിച്ചു അറിയാം ?
നമുക്ക് നഗ്നനേത്രം കൊണ്ടു തിരിച്ചറിയാൻ കഴിയുന്നത് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം. ശനി എന്നീ ഗ്രഹങ്ങളെ മാത്രം ആണു.☝
.
📍ബുധൻ : ബുധൻ ഗ്രഹം സൂര്യന് വളരെ അടുത്തായതുകൊണ്ട് സൂര്യോദയത്തിനു 45 മിനിറ്റ് മുന്നെയോ, സൂര്യാസ്തമയം കഴിഞ്ഞു 45 മിനിറ്റോ മാത്രമേ ബുദ്ധനെ കാണൂ. ഒരുവിധം തെളിഞ്ഞു മഞ്ഞ നിറത്തിൽ കാണാം.
📍ശുക്രൻ : സൂര്യനും, ചന്ദ്രനും കഴിഞ്ഞാൽ നമ്മുടെ ആകാശത്തു ഏറ്റവും തെളിച്ചമുള്ളതു ശുക്രനാണു. എല്ലാവരും ശുക്രനെ കണ്ടിട്ടുണ്ടാവും. സൂര്യനു അടുത്തായതു കാരണം സൂര്യോദയത്തിനു 2-3 മണിക്കൂറ് മുന്നെയോ, അല്ലെങ്കിൽ സൂര്യാസ്തമയം കഴിഞ്ഞു 2-3 മണിക്കൂറോ മാത്രമേ ശുക്രനെ കാണൂ.
7 - 8 മാസം രാവിലെയും, പിന്നെ 7 - 8 മാസം വൈകീട്ടും മാറിമാറി കാണാം.
.
💥 ഇപ്പോൾ സൂയാസ്തമയം കഴിഞ്ഞു പടിഞ്ഞാറ് ആകാശത്തു നന്നയി തെളിഞ്ഞു കാണുന്നത് ശുക്രൻ ഗ്രഹാം ആണ് 👍
.
📍ചൊവ്വ : ഇളം ചുവപ്പ് / ഓറഞ്ചു നിറത്തിൽ അൽപ്പം തെളിഞ്ഞു ചൊവ്വയെ കാണാം.
📍വ്യാഴം : ശുക്രൻ കഴിഞ്ഞാൽ നന്നായി തെളിഞ്ഞു കാണുന്നതു വ്യാഴത്തെ ആണു. ചൊവ്വയെക്കാളും 'വേഗത' കുറവായിരികും വ്യാഴത്തിനു.
📍ശനി : വെളുത്തു, പക്ഷെ തെളിച്ചം കുറഞ്ഞു ആണ് ശനിയെ കാണുക.
മന്ദ ഗതിയിൽ ആയിരിക്കും ശനിയുടെ സഞ്ചാരം നമുക്ക് ദൃശ്യമാവുക. അതുകൊണ്ടുതന്നെ ശനിക്കു മന്തൻ എന്നൊരു പേരും ഉണ്ട്.
📍യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളെ നമുക്ക് ടെലസ്‌ക്കോപ്പില്ലാതെ നേരിട്ട് കാണുവാൻ സാധിക്കില്ല.☝
✍️ബൈജു രാജ്
📍📍ശാസ്ത്രലോകം ഗ്രൂപ്പിൽ ചേരുവാനുള്ള ലിങ്ക് 👇
https://chat.whatsapp.com/LO9UqZu7LPs3yO5pQ3WxCm

Comments
Post a Comment