മരണം രാജകീയമാക്കണം
സുഫ്‌യാനു സൗരി പറയുന്നു:
'എന്നെ മര്യാദ പഠിപ്പിച്ചതും വിശുദ്ധ ഖുര്‍ആനും ദീനും പഠിപ്പിച്ചതും അംറുബ്‌നു ഖൈസ് എന്നവരാണ്. ഞാനദ്ദേഹത്തെ അന്വേഷിച്ചു കൊണ്ട് അങ്ങാടിയില്‍ ചൊല്ലാറുണ്ട് അവിടെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ലെങ്കില്‍ അദ്ദേഹം വീട്ടിലുണ്ടോയെന്ന് അന്വേഷിച്ച് ചെല്ലും. വീട്ടില്‍ അദ്ദേഹം ഉണ്ടാവുകയാണെങ്കില്‍ അദ്ദേഹത്തെ നിസ്‌കരത്തിലായിട്ടോ വിശുദ്ധ ഖുര്‍ആന്‍ പാരയണത്തിലായിട്ടോ ആയിരിക്കും എത്തിക്കുക. കൂടാതെ നഷ്ടപ്പെട്ടതന്തോ തിരയുന്ന ഒരു വെപ്രാളം അദ്ദേഹത്തിന്റെ മുഖത്ത് നമുക്ക് നിഴലിട്ട് കാണാം.'
ഇനി ഞാന്‍ അദ്ദേഹത്തെ വീട്ടിലും എത്തിച്ചിട്ടില്ലെങ്കില്‍ കൂഫയുടെ ഏതെങ്കിലും പള്ളിയിലൂടെ ഞാന്‍ അന്വേഷിച്ചു നടക്കും. ഏതെങ്കിലും പള്ളിയില്‍ അദ്ദേഹമുണ്ടാകും. പള്ളിയുടെ ഏതെങ്കിലും മൂലയില്‍ കൂനികൂടിയിരിക്കുന്ന അദ്ദേഹത്തെ കണ്ടാല്‍ കള്ളനാണെന്ന് തെറ്റിദ്ധരിച്ചു പോകും. അല്ലാഹുവിന്റെ സ്മരണയിലായി ആരും കാണാതെ ഒരു മൂലയിലിരുന്ന് കരയുകയാണ് മഹാനനെന്ന് ശ്രദ്ധിച്ചു വീക്ഷിച്ചാല്‍ മനസ്സിലാവും.
ഇനിയദ്ദേഹത്തെ പള്ളിയിലും എത്തിച്ചില്ലെങ്കില്‍ ഞാന്‍ മഖ്ബറയിലേക്ക് ചെന്ന് നോക്കും. അപ്പോള്‍ അദ്ദേഹമുണ്ടാവും സ്വ ശരീരത്തിന്റെ വീഴ്ചകളാലോചിച്ച് അവിടെ പൊട്ടികരയുന്നു.
ഈ അംറുബ്‌നു ഖൈസ് മരണപ്പെട്ടപ്പോള്‍ ഖൂഫയിലുള്ള എല്ലാ ജനങ്ങളും മഹാന്റെ ജനാസയില്‍ പങ്കെടുക്കാന്‍ വേണ്ടി പുറപ്പെട്ടു. ജനാസ മഖ്ബറയിലെത്തി. 'എന്റെ ജനാസ നിസ്‌കരിക്കേണ്ടത് അബൂ ഹയ്യാനു തൈമിയെന്ന മഹാനാണെന്ന്' അംറുബ്‌നു ഖൈസ് വസിയ്യത്ത് ചെയ്തിരുന്നു. അങ്ങനെ അദ്ദേഹം നിസ്‌കാരത്തിന് നേതൃത്വം നല്‍കാനായി മുന്നിട്ടു വന്നു. പിറകില്‍ നിന്നാരോ അട്ടഹസിച്ചു വിളിച്ചു പറഞ്ഞു:
'മുഹ്സിന്‍ (നന്മ പ്രവര്‍ത്തിക്കുന്നവന്‍)വന്നു.., മുഹ്‌സിന്‍ വന്നു.'
എല്ലാവരും പിറകിലേക്ക് തിരിഞ്ഞു നോക്കി. അത്ഭുതം! ആകാശത്തും പരിസര പ്രദേശങ്ങളിലുമെല്ലാം പ്രഭാമയമാക്കിക്കൊണ്ട് വെളുത്ത നിറത്തിലുള്ള, അതുവരെ കണ്ടതില്‍ ഏറ്റവും ഭംഗിയുള്ള പക്ഷികള്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരും അത്ഭുതപ്പെട്ടു കൊണ്ട് ആ പക്ഷികളെ നോക്കിയിരിക്കുകയാണ്. ഇതുകണ്ട അബൂ ഹയ്യാനു തൈമി മുന്നോട്ട് വന്നു കൊണ്ട് ജനങ്ങളോടായി ചോദിച്ചു:
'നിങ്ങളെന്തു കണ്ടിട്ടാണ് അത്ഭുത പരതന്ത്രരായി നില്‍ക്കുന്നത്? ഈ പക്ഷികളെ കണ്ടിട്ടാണോ?! എന്നാല്‍ ഈ പക്ഷികള്‍ അംറുബ്‌നു ഖൈസിന്റെ ജനാസയില്‍ പങ്കെടുക്കാനെത്തിയ മലക്കുകളാണ്!.'
- قال المُحَارِبِيُّ: قال لي سفيان – الثَّوْرِيّ - : عمرو بن قيس هو الذي أدّبني، علّمني قراءة القرآن وعلّمني الفرائض، وكنت أطلبه في سوقه فإن لم أجده في سوقه وجدته في بيته إما يصلي وإما يقرأ في المصحف، كأنه يبادر أموراً تفوته، فإن لم أجده في بيته وجدته في بعض مساجد الكوفة في زاوية من زوايا المسجد كأنه سارق قاعداً يبكي. فإن لم أجده وجدته في المقبرة قاعداً ينوح على نفسه. فلما مات عمرو بن قيس أغلق أهل الكوفة أبوابهم وخرجوا بجنازته. فلما خرجوا إلى الجبان وبرزوا بسريره، وكان أوصى أن يصلي عليه أبو حيان التيمي، تقدم أبو حيان وكبر عليه أربعاً، وسمعوا صائحاً يصيح: قَدْ جَاءَ المُحْسِنُ. وَإِذَا البَرِّيَّةُ مَمْلُوْءةٌ مِنْ طَيْرٍ أَبْيَضَ لَمْ يُرَ عَلَى خِلقَتِهَا وَحُسنِهَا. فجعل الناس يعجبون من حسنها وكثرتها. فقال أبو حيان: من أي شيء تعجبون؟ هذه الملائكة جاءت فَشَهِدتْ عَمْراً. (صفة الصفوة : 2 / 73/ ابن الجوزي )
*✨ഗുണപാഠം:*
വളരെ ആര്‍ഭാടമായി ആഘോഷിച്ച് ജീവിക്കേണ്ടതൊന്നുമില്ല. നിശബ്ദമായി റബ്ബിന്റെ സ്മരണയിലായി ജീവിച്ചാല്‍ തന്നെ ആര്‍ഭാടമായി മരിക്കാം. മരിക്കുമ്പോള്‍ രാജാവായി മരിക്കുകയെന്നതാണ് ജീവിക്കുമ്പോള്‍ രാജകീയമാവുക എന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത്.
*Note :*
( പംക്തിയിൽ പറയപ്പെടുന്ന എല്ലാ ചരിത്രങ്ങളും മൂലഭാഷയുടെ പദാനുപദ വിവർത്തനമാകണമെന്നില്ല. മറിച്ച്, ചിലത് ആഖ്യായിക രൂപേണ; വായനക്കുതകും രീതിയിലാണ് അവതരിപ്പിക്കുക)
✍ അബൂബക്കര്‍ അഹ്‌സനി പറപ്പൂർ.
➖➖➖
©Copy Right:
*URAVA PUBLICATIONS*
Swalath Nagar, Malappuram,
*----------------------------*
_
Comments
Post a Comment