അബ്ദു.


ബാപ്പാന്റെ പ്രിയപ്പെട്ട മോനായിരുന്നു അബ്ദു..
കച്ചവടവും, ചങ്ങായി മാരും അല്ലറ ചില്ലറ തലയണ മന്ത്രവും എല്ലാം ആയപ്പോൾ അബ്ദുവും ഒന്നു മറന്നു..
ബാപ്പാനെ പണ്ടത്തെപ്പോലെ പോയിക്കാണാനും നല്ല വാക്കുകൾ കേൾക്കാനും സമയമില്ലാതായി, വീട്ടിൽ വിളിക്കുമ്പോളൊക്കെ ഉമ്മ പറയും
ബാപ്പ നിന്നെ തിരക്കിയിരുന്നു എന്ന്. ദിവസങ്ങൾ കൂടിയപ്പോൾ വാപ്പാന്റെ മുന്നിൽ പോകാൻ തന്നെ പേടിയായി,

അങ്ങിനെ ഒരു ദിവസം വാപ്പാക്ക് സുഖമില്ല
എന്നറിഞ്ഞാണ് അബ്ദു വീട്ടിൽ എത്തിയത് , അബ്ദുവിനെ കണ്ട മാത്രയിൽ വാപ്പ മുഖം തിരിച്ചു ആരോടെന്നില്ലാതെ പറഞ്ഞു
എന്നെ കാണാൻ ഒരുത്തനും ഈ പടി ചവുട്ടണ്ട..
മയ്യത്താവുമ്മം വാതുക്കലെ അകത്ത് കിടത്തും അപ്പൊ കണ്ടോട്ടെ.

അബ്ദു ഒന്നും മിണ്ടിയില്ല , അടുക്കള ഭാഗത്ത് പോയി
ഉമ്മാനോട് പറഞ്ഞു വേഗം റെഡിയാവു നമുക്ക് ആശുപത്രി വരെ ഒന്നു പോകാം

അയിന് ഇന്റെ ഉപ്പ കൂട്ടാകീറ്റ് മാണ്ടെ രണ്ട് ദെവസായി താലേട്ടുരുട്ടുന്നു ഞാൻ പറഞ്ഞു നോക്കാ,
ഉമ്മ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ,
അബ്ദു ഇങ്ങളെ കാണിക്കുവാൻ മന്നതാലോ

കേൾക്കേണ്ട താമസം മെല്ലെ കിടപ്പിൽ നിന്നും നേരെ ഇരുന്നു കുപ്പായം ചൂണ്ടി കാണിച്ചു , പതിയെ എഴുനേറ്റ് ചുമരിൽ പിടിച്ചു നടക്കാൻ തുടങ്ങി. ഉമ്മ താങ്ങിപ്പിടിച്ചു , മുറ്റത്ത് ഇറങ്ങാൻ നേരത്ത് അബ്ദു പോയി ഒന്നു താങ്ങി, ഉടനെ വന്നു ശാസന
ഇഞ്ഞി എന്നെ തൊട്ട് പോകറ് ...

അയാൾ വണ്ടിയിലേക്ക് കയറി അബ്ദു ഡ്രൈവിങ് സീറ്റിൽ ഇരുന്നു പിന്നിൽ ഉമ്മയും ഭാര്യയും. ആശുപത്രിയിൽ ഇറങ്ങാൻ നേരത്ത് വീണ്ടും അബ്ദു സഹായത്തിനു ചെന്നു അയാൾ അബ്ദുവിന്റെ കൈ തെറിപ്പിച്ചു മുന്നോട്ടു നടന്നു
വീണ്ടും കുറച്ച അകലെ എത്തിയപ്പോൾ അബ്ദു കൈ പിടിക്കാൻ നോക്കി അയാൾ നാവു കടിച്ചു കൊണ്ടു അവനെ തല്ലാൻ നോക്കി എല്ലാരും നോക്കി നിൽക്കേ അബ്ദുവിനെ വഴക്ക് പറഞ്ഞു കൊണ്ടിരുന്നു ,
വീണ്ടും കൈ താങ്ങാൻ പോകുന്ന അബ്ദുവിനെ പിന്നോട്ട് വലിച്ചു ഭാര്യ ചോദിച്ചു

എല്ലാ ഇങ്ങള് കാണുന്നില്ലേ ആൾക്കാർ നോക്കുന്നെ ഈ തെറിപ്പിക്കുന്ന ഉപ്പാനെ പിടിക്കുവാൻ ഇങ്ങേള് പിന്നെ പിന്നെ എന്തിനാ പൊന്നേ .......... ?

അബ്ദുവിന്റെ കണ്ണു നിറഞ്ഞങ്കിലും അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു
ഇനിക്കറിയോ എന്നെ ഉപ്പ അങ്ങാടി കൊണ്ടു പൊകുമ്മം എത്ര ഞാൻ തെറിപ്പിച്ചു ഓടിയാതാ എന്നിട്ടും പിന്നാലെ പിന്നാലെ വന്നു പിടിക്കും , അന്ന് എന്റെ ഉപ്പാക്ക് തോന്നാത്ത എന്ത് കൊറച്ചിലാ എനക്ക് ഇപ്പൊ ഉള്ളത് ..?

അബ്ദുവിന്റെ വിങ്ങലോടെ ഉള്ള വാക്ക് കേട്ട് അവളും വിതുമ്പി കാണും. അവൻ കണ്ണു തുടച്ചു വാപ്പയുടെ പിന്നാലെ നടന്നു , വേച്ചു പോകുമ്പോൾ താങ്ങാൻ മറന്നില്ല . വാപ്പയുടെ തീ പാറുന്ന നോട്ടം അവൻ നനഞ്ഞ കണ്ണു കൊണ്ടു തണുപ്പിക്കാൻ ശ്രമിക്കുകയായിരുന്നു .

വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാപ്പയുടെ മുറിയിൽ കൊണ്ടുപോയി കിടത്തി അബ്ദു പുറത്തിറങ്ങി. അപ്പോൾ അയാളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അത് കണ്ടു ഉമ്മ ചോദിച്ചു.

ഇങ്ങള് എന്തിനാ ആൾക്കാരെ മുന്നില് വെച്ചു ന്റെ മോനെ വഴക്ക് പറഞ്ഞേ ..

അയാള് ഒന്നു അമർത്തി മൂളി... മ്മ്മ്മ്മ്മ്മ്മ്മ്
വഴക്ക് പറഞ്ഞതോ . ..? ഞാനോ ..?
എനക് ബേഷമം ഇല്ലാന്നാ ഇഞ്ഞി ബിജാരിച്ചേ ,
ഓരോ ബാക്ക് പറയുമ്പോ... എന്റെ ചങ്ക് പൊട്ടുവാ , പക്കേങ്കില്...
ഓൻ ഇങ്ങനെ പോയാ ......................

*ഞാൻ ഓനെ സ്വര്ഗ്ഗത്തിലേക്ക് മടക്കി വിളിച്ചതാ, വാപ്പാനെ മറന്ന മക്കള് നരഗത്തിലാ പോവുക അറിയോ ഇനിക്ക്.* എന്റെ മോന്റെ ക്ഷമ കണ്ടില്ലേ ഇഞ്ഞി, ഓൻ ഉപ്പാന്റെ മോനാ. അല്ലാഹു ഓനിക്ക് സ്വർഗം കൊടുക്കട്ടെ അയാള് വിതുമ്പുകയായിരുന്നു

എല്ലാം കേട്ട് പടിക്ക് അപ്പുറത്ത് നിന്നിരുന്ന അബ്ദു മുറിയിൽ കടന്നു വാപ്പാനെ കെട്ടിപ്പിടിച്ചു കരഞ്ഞു
ഇല്ലുപ്പാ ഇനി എന്ത് തിരക്ക് ഉണ്ടെങ്കിലും ഞാൻ എന്നും വാപ്പാനെ വന്നു കണ്ടോളാ .. ആ മുറിക്കുള്ളിൽ രണ്ടു നൊമ്പരങ്ങൾ ഇല്ലാതാവുകയായിരുന്നു..?

*മാതാ പിതാക്കളുടെ പൊരുത്തത്തിൽ ആയി ജീവിച്ചു മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ ..*
_________________________