കുഞ്ഞുങ്ങളുടെ കയ്യില്‍ മൊബൈല്‍ കൊടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക💥


കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്തിയൊരു വിദ്യയാണ് കയ്യില്‍ മൊബൈല്‍ ഫോണ്‍ നല്‍കുക എന്നത്.
എന്നാൽ ഇപ്പോൾ എന്തിനും ഏതിനും കുട്ടികൾക്ക് മൊബൈൽ ഫോണും ടാബ്ലറ്റുമൊക്കെ ആവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോളും പഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട് പല കുട്ടികൾ‌ക്കും. വളരെ സാധാരണ അയി കൊണ്ടിരിക്കുന്ന ഈ സ്വാഭാവത്തിന്റെ ദൂഷ്യവശങ്ങൾ എന്തൊക്കെ ?

 *1.ആദ്യമായി കുഞ്ഞുങ്ങളുടെ തലയോട്ടിക്കു കട്ടി കുറവായതു കൊണ്ട് മൊബൈലിൽ നിന്നു വരുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷൻ മുതിർന്നവരെക്കാൾ 60 ശതമാനം കുട്ടികളെ ദോഷകരമായി ബാധിക്കുന്നു.*

 *2.ഹൈപ്പർ ആക്റ്റിവിറ്റി (ഒരിടത്തും അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ) പ്രശ്നങ്ങൾ കുട്ടികളിൽ കൂടിവരുന്നതിന് പിന്നിലും മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് പങ്കുണ്ട്.*

 *3.മൊബൈലിലും കംപ്യൂട്ടറിലുമൊക്കെ കളിക്കുന്നത് കാരണം പുറത്തിറങ്ങിയുള്ള കളികളില്‍ താത്പര്യം കുറയുന്നു. ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവും കുട്ടികളില്‍ വേണമെങ്കില്‍ ദേഹം അനങ്ങിയുള്ള കളികള്‍ ആവശ്യമാണ്. കുട്ടിയുടെ പ്രാഥമികമായ സാമൂഹിക ഇടപെടലാണ് കൂട്ടം ചേർന്നുള്ള കളി. അത് പോലെ തന്നെ കുട്ടിയുടെ ബുദ്ധിപരമായ പൂർണവികാസത്തിന് വ്യത്യസ്തമായ കളികൾ ആവശ്യമാണ്.*

 *4.പതിവായി ദീർഘസമയം വിഡിയോഗെയിം ഉൾ‍പ്പെടെയുള്ളവ കളിക്കുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണത, ആത്മാരാധന (നാർസിസം) എന്നിവ കാണുന്നതായി പഠനങ്ങളുണ്ട്. ഇവർക്ക് ഭാവനാപരമായ ശേഷികൾ കുറവായിരിക്കും.*

 *5.പതിവായി രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം ചെലവിടുന്ന 1000 കുട്ടികളിൽ നടത്തിയ പഠനത്തിൽ മനശാഃശാസ്ത്രപരമായ പ്രയാസങ്ങൾ വ്യാപകമാണെന്ന് കണ്ടിരുന്നു. വിഷാദം, ഉത്കണ്ഠ. ശ്രദ്ധക്കുറവ്, പെരുമാറ്റ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഇവരിൽ കണ്ടത്.*

 *6.പിടിവാശി, അമിതമായ ദേഷ്യം, ഇരിപ്പുറയ്ക്കാതെ ഉഴറി നടക്കുക. ചെറിയ കാര്യങ്ങൾക്കു പോലും വയലന്റാവുക, കൊച്ചുകുറ്റപ്പെടുത്തലുകൾക്കു പോലും സ്വയം മുറിവേൽപ്പിച്ചു ശിക്ഷിക്കുക എന്നിവയൊക്കെ ഇങ്ങനെയുള്ള കുട്ടികളിൽ കാണാറുണ്ട്.*

 *7.ആളുകളെ കൊല്ലുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നതിനായി ചിത്രീകരിക്കുന്ന വീഡിയോ ഗെയിമുകൾ കുട്ടികളെ ദേഷ്യക്കാരും അക്രമണപ്രവണതയുള്ളവരുമായി രൂപപ്പെടുത്താം. വൈകാരികമായ മരവിപ്പുമുണ്ടാക്കാം.‌ ‌സ്ക്രീനിൽ ‌‌കാണുന്നത് അനുകരിക്കാനുള്ള പ്രവണതയും കുട്ടികളിൽ കൂടുതലാണ്. കാർ റെയ്സ് ഗെയിം കളിക്കുന്ന കുട്ടി റോഡിലിറങ്ങുമ്പോഴും ‘പോയി ഇടിക്ക്, ഇടിച്ചു തകർക്ക്’ എന്നാവേശം കൊണ്ടാൽ അദ്ഭുതപ്പെടേണ്ടതില്ല.*

 *8.മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളിലെ ദീർഘനേര ഗാഡ്ജറ്റ് ഉപയോഗം ‌ശ്രദ്ധക്കുറവ് പഠനത്തകരാറുകൾ, ഗ്രഹണശേഷി സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മറ്റൊരു പഠനം പറയുന്നു.*

 *9.നെറ്റ് ഉപയോഗം ലൈംഗികമായ ചൂക്ഷണങ്ങള്‍ക്കിരയാകാൻ കാരണമാകാം. ‌പല കുട്ടികളും ലൈംഗികമായ പീഡിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണം ഇന്റർനെറ്റ് ദുരുപയോഗം ആണ്.*

*10.അനുഭവങ്ങളുടെ ലോകം ചെറുതായിരുന്നതിനാൽ അവർ ലോകത്തെ കാണുന്നതും ആ ചുരുങ്ങിയ അറിവനുസരിച്ചാകും. പ്രശ്നങ്ങൾ പരിഹരിക്കുക ഉൾപ്പെടെയുള്ള സാമൂഹികശേഷികൾ, ഭാവിയിൽ അവരിൽ പരിമിതമായിരിക്കും.*
 *———————————-*

Comments