സുൽത്താൻ കാബൂസിനെ ഓർമ്മിക്കുമ്പോൾ
ഒത്തിരി കൊല്ലങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്, ഇന്ത്യൻ പ്രസിഡണ്ട് ഡോക്ടർ. ശങ്കർ ദയാൽ ശർമ്മ ഒമാൻ സന്ദർശിക്കുന്നു. ഒമാനിലെ സുൽത്താൻ കാബൂസ് ആരെയും എയർപോർട്ടിൽ പോയി സ്വികരിക്കാറില്ല. അമേരിക്കൻ പ്രസിഡന്റ് വന്നാൽ പോലും തന്റെ വസതിയിൽ വെച്ചു മാത്രമേ കാണുക ഉള്ളു. ഇന്ത്യൻ പ്രസിഡണ്ട് എയർപോർട്ടിൽ എത്തിയപ്പോൾ അന്ന് പതിവില്ലാതെ , ഒമാൻ രാജാവ് സുൽത്താൻ കാബൂസ് നേരിട്ട് എയർപോർട്ടിൽ വന്നു ശങ്കർ ദയാൽ ശർമ്മയ്ക്കായി കാത്തു നിന്നു. ആരെയും അമ്പരപ്പിച്ചു കൊണ്ട് ഫ്ലൈറ്റ് നിർത്തിയ ഉടൻ തന്നെ സുൽത്താൻ വിമാനത്തിന്റെ പടികളേറി ഇന്ത്യൻ പ്രസിഡണ്ട് ഇരിക്കുന്ന സീറ്റിൽ പോയി കൈയിൽ പിടിച്ചു സ്വീകരിച്ചു കൊണ്ട് പുറത്തേക്ക് വന്നു. വിമാനത്തിന് അടുത്തു നിറുത്തിയിരുന്ന ഇന്ത്യൻ പ്രസിഡന്റ് യാത്ര ചെയ്യാനുള്ള കാറിന്റെ ഡ്രൈവറെ മാറാൻ കണ്ണു കൊണ്ട് ആംഗ്യം കാട്ടി, ഒമാൻ രാജാവ് തന്നെ ഡോർ തുറന്ന് ഇന്ത്യൻ പ്രസിഡൻറിനെ മുൻ സീറ്റിൽ കയറ്റി സ്വയം ഡ്രൈവ് ചെയ്ത് ശങ്കർ ദയാൽ ശർമ്മയെ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ എത്തിച്ചു. ഒട്ടേറെ ചർച്ചകൾക്ക് ഇടയാക്കിയ ഈ സംഭവത്തെ കുറിച്ച് പിന്നീട് ഒമാൻ സുൽത്താൻ കാബൂസ് ബിൻ സയ്യിദ് പറഞ്ഞത് ഇങ്ങനെയാണ്. " ഞാൻ അദ്ദേഹത്തെ സ്വികരിച്ചത് ഇന്ത്യൻ പ്രസിഡന്റ് ആയിട്ടല്ല, പണ്ട് ഞാൻ പൂനയിൽ പഠിക്കുമ്പോൾ എന്നെ കോളേജിൽ പഠിപ്പിച്ച എന്റെ പ്രിയ പ്രൊഫസ്സറായിട്ടാണ്, ഗുരുവിനെ ഇങ്ങനെ സ്വീകരിക്കേണ്ടത് എന്റെ കടമയാണ് "
അതാണ് അധ്യാപകന്റെ ശക്തി !!!
ഹൃദയം ഹൃദയത്തോടു സംവദിക്കുന്ന സ്‌നേഹത്തിന്റെ മന്ത്രസ്വരം അധ്യാപകരില്‍ നിന്ന് കുട്ടികൾക്ക് ലഭിക്കണം. അധ്യാപകന്‍ തലമുറകളെ വാർത്തെടുക്കുന്ന ശില്‍പ്പിയാണ്.. തലമുറകളെ നന്മയിലേയ്ക്കും ശരിയിലേയ്ക്കും നയിക്കുന്ന കെടാവിളക്കുകള്‍
അതാണ് അധ്യാപകന്‍. അതായിരിക്കണം അധ്യാപകൻ..
അതാണ് ഗുരു ശിഷ്യബന്ധം.
അതാണ് അധ്യാപകന്റെ ശക്തി !!!
ഹൃദയം ഹൃദയത്തോടു സംവദിക്കുന്ന സ്‌നേഹത്തിന്റെ മന്ത്രസ്വരം അധ്യാപകരില്‍ നിന്ന് കുട്ടികൾക്ക് ലഭിക്കണം. അധ്യാപകന്‍ തലമുറകളെ വാർത്തെടുക്കുന്ന ശില്‍പ്പിയാണ്.. തലമുറകളെ നന്മയിലേയ്ക്കും ശരിയിലേയ്ക്കും നയിക്കുന്ന കെടാവിളക്കുകള്‍
അതാണ് അധ്യാപകന്‍. അതായിരിക്കണം അധ്യാപകൻ..
അതാണ് ഗുരു ശിഷ്യബന്ധം.
Comments
Post a Comment