വെള്ളീച്ച.. ഭീകരനാണവൻ കൊടും ഭീകരൻ


മുളക്, തക്കാളി എന്നിവയിലാണ് ഇവന്‍റെ ശല്യം നമ്മള്‍ അനുഭവിക്കുക. ഇവനെ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ കൃഷി തന്നെ മടുത്തു പോയേക്കാം :'( കഷ്ടപെട്ട് വളര്‍ത്തി കൊണ്ടുവരുന്ന മുളക്ചെടികളുടെ അടിയില്‍ ഇവന്‍ പറ്റിക്കൂടുന്നു....നീരൂറ്റി കുടിക്കുന്ന ഇവന്‍ പരത്തുന്ന വൈറസ് ആണ് മുളക്ചെടിയുടെ ഇലകുരുടിപ്പിനു ഒരു കാരണം. ഇലയുടെ അടി ഭാഗത്ത് മുട്ടയിട്ടു ഇവ പെരുകുന്നു. വളരെ വേഗം പെരുകുന്ന ഇവര്‍ ധാരാളമായി കണ്ടുവരുന്നത്‌ നമ്മുടെ മരച്ചീനി ഇലകളിലുമാണ്....
ഒതുക്കാനുള്ള മാർഗ്ഗങ്ങൾ
1)5മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളുടെ അടിയിലും മുകളിലും തണ്ടുകളിലും വീഴും വിധം തളിക്കാം.
(2) വേപ്പിന്‍ പിണ്ണാക്ക് കുതിര്‍ത്ത ലായനി എടുത്തു ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ തളിക്കാം
(3) വേപ്പെണ്ണ 5മില്ലി, ആറല്ലി വെളുത്തുള്ളി ചതച്ചതും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം
(4) മഞ്ഞ കെണി :- മഞ്ഞ നിറത്തോടു വെള്ളീച്ചയ്ക്ക് പ്രത്യേക ആകര്‍ഷണം ഉണ്ട്, മഞ്ഞ കളറുള്ള പ്ലാസ്റ്റിക് കാര്‍ഡോ, മഞ്ഞ പെയിന്റ് നല്‍കിയ ടിന്നോ മറ്റോ ആവണക്ക് എണ്ണ അല്ലെങ്കില്‍ ഗ്രീസ് പുരട്ടി കെട്ടി തൂക്കുക... വെള്ളീച്ച അതില്‍ പറ്റി പിടിച്ചു നശിക്കും
കുരുടിപ്പ് പരത്തുന്ന ഇവയെ തുരത്താന്‍ മുളക് ചെടികളില്‍ ഇലകളില്‍ കുമ്മായം തൂവി കൊടുക്കാം .ചെറിയ അളവിലുള്ള കുമ്മായം നേരിട്ട് ഇലകളില്‍ ഇട്ടാലും കുഴപ്പമില്ല.. 

Comments