രോഗത്തിന്റെ നേട്ടങ്ങള്‍; ദുരിതങ്ങളുടെ പ്രതിഫലങ്ങൾ


      ദുരിതങ്ങളും പ്രയാസങ്ങളും പലപ്പോഴും നന്മെ വേട്ടയാടിക്കൊണ്ടിരിക്കും. ചെറിയ ചെറിയ പ്രയാസങ്ങളിലൂടെ വലിയ പ്രതിഫലങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നത് തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം തന്നെയാണ്.

    🍓നബി(സ) പറയുന്നു. ആര്‍ക്കെങ്കിലും അല്ലാഹു വലിയ നന്മചെയ്യണമെന്നുദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവനെ കടുത്ത പരീക്ഷണത്തിനു വിധേയമാക്കും.(ബുഖാരി)

     🍓അനസ് (റ) ഉദ്ദരിക്കുന്നു. നബി (സ) പറഞ്ഞു. പരീക്ഷണങ്ങളും പ്രയാസങ്ങളും എത്ര തീക്ഷണമാവുന്നുവോ അത്രകണ്ട് മഹത്തരമായിരിക്കും അതിന്റെ പ്രതിഫലവും.

        അല്ലാഹു ഒരു വിഭാഗത്തെ സ്‌നേഹിക്കുമ്പോള്‍ അവനരെ പരീക്ഷണത്തില്‍ അകപ്പെടുത്തുന്നു. അവരെ കൂടുതല്‍ ശുദ്ധിചെയ്‌തെടുക്കുന്നതിനു വേണ്ടി. അല്ലാഹുവിന്റെ നിശ്ചയത്തില്‍ ക്ഷമിക്കുന്നവര്‍ അവന്റെ തൃപ്തി നേടുന്നു.*പരീക്ഷണവേളയില്‍ അല്ലാഹുവിനോട് കോപിക്കുന്നവര്‍ അവന്റെ അപ്രീതിക്കു പാത്രമാവുകയും ചെയ്യുന്നു.(തുര്‍മുദി)

      🍓അബൂയഹ്‌യ സ്വുഹൈബ് (റ) ഉദ്ദരിക്കുന്നുനബി (സ) പറഞ്ഞു. സത്യ വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണമാണ്. അത് സത്യ വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. അവനു സന്തോഷകരമായ വല്ലതും ലഭിച്ചാല്‍ നന്ദി കാണിക്കും. അപ്പോള്‍ അവന് അത് ഗുണകരമാണ്. ദുരിതം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും. അപ്പോള്‍ അതും അവനു ഗുണകരമാണ്. (മുസ്‌ലിം)*

        വിശ്വാസികളിടെ മാനസാന്തരങ്ങളില്‍ ഈമാനിന്റെ സ്പന്ദനങ്ങള്‍ നിലനിര്‍ത്തുന്നതിനു വേണ്ടി വിശ്വാസികളില്‍ രണ്ടു രീതികളില്‍ അവന്റെ കാരുണ്യം പ്രകടമാകാറുണ്ട്. അതില്‍ ഒന്നാമത്തെരീതി അല്ലലും അലട്ടലുമില്ലാതെ, ജീവിത സൗഭാഗ്യങ്ങള്‍ നല്‍കി പരീക്ഷിക്കുക, *ഇത്തരം പരീക്ഷണ ഘട്ടത്തില്‍ നിഷ്‌കളങ്കരായ വിശ്വാസികള്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ക്കു നന്ദിയെന്നോണം റബ്ബിന്റെ വിധി വിലക്കുകള്‍ അംഗീകരിച്ചുകൊണ്ട് സ്മരണയില്‍ ജീവിക്കുന്നു. അങ്ങനെ വിശ്വാസി സ്വര്‍ഗലോകത്തേക്ക് ആനയിക്കപ്പെടുന്നു.*

      ഇനി രണ്ടാമത്തേത് ഇത്തരം അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാന്‍ കഴിയാതെ ജീവിക്കുകയും സ്വമേധയാ സ്വര്‍ഗത്തിലേക്ക് വരുവാന്‍ ആര്‍ജ്ജവം കാണിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ആപത്തുകളും ദുരിതങ്ങളും,നല്‍കി, *അതിലൂടെ റബ്ബിന്റെ സ്മരണയിലേക്ക് കടന്നുവരികയും വിശ്വാസത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും വഴിയൊരുക്കുകയും അങ്ങനെ സ്വര്‍ഗത്തിലേക്ക് വിശ്വാസിയെ നിര്‍ബന്ധപൂര്‍വ്വം വഴിനടത്തുകയും ചെയ്യുന്നു. ഇതും അവന്റെ മഹത്തായ ഔദാര്യമാണ്.*

       *🍓ഖുര്‍ആന്‍ ഉണര്‍ത്തുന്നതു കാണുക. കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം ദേഹനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും ക്ഷമിക്കുന്നവര്‍ക്കു സന്തോഷ വാര്‍ത്ത അറീക്കുക, തങ്ങള്‍ക്ക് വല്ല ദുരിതവും വന്നുപെട്ടാല്‍ അവര്‍ പറയുന്നത്: ഞങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണ്. അവങ്കലേക്കു തന്നെ മടങ്ങുന്നവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രേ റബ്ബില്‍ നിന്നുള്ള അനുഗ്രഹവും കാരുണ്യവും. അവരാണ് സന്മാര്‍ഗം പ്രാപിച്ചവര്‍(2-155,157)*

Comments