കാലം മാറ്റേണ്ടത്....



    _കാലം നമ്മുടെ കാഴ്ചപ്പാടുകളേയും മുൻഗണനകളേയും മാറ്റിമറിക്കാറുണ്ട് . ഇല്ലേ...ഓരോ പ്രായത്തിനും അതാതിന്റെ ശരികളുംതിരുമാനങ്ങളും  നാം എടുക്കാറുമുണ്ട് . അവ തെറ്റാണെന്ന് ആരു പറഞ്ഞാലും സമ്മതിച്ചു കൊടുക്കുകയുമില്ല ._

    _ശരിയാണെന്ന് ഉറച്ചു വിശ്വസിച്ച് എടുത്ത തീരുമാനം തെറ്റാണെന്ന് തിരിച്ചറിയുമ്പോഴേക്കും തിരിച്ചു പോകാനാകാത്ത വിധം നാം വളരെ ദൂരം മുന്നിലേക്കു പോയിട്ടുണ്ടാകും . എന്നാൽ ,  ചില തീരുമാനങ്ങൾ അനിഷ്ടത്തോടെയാണെങ്കിലും  വരുത്തിയ തിരുത്തലുകൾ  നമ്മുടെ ജീവിതത്തിൽ പ്രകാശം പരത്തിയിട്ടുമുണ്ടാകും._

    _വർത്തമാന കാലത്തിലാണ് നമ്മൾ ജീ വിക്കുന്നതും ജീവിക്കേണ്ടതും . നാളെകളിലോ ഇന്നലെകളിലോ ആർക്കും ജീവിക്കാനാകില്ല . പക്ഷേ... മുൻപേ സഞ്ചരിച്ചിരുന്നവരുടേയും മറഞ്ഞു പോയവരുടേയും ജീവിത പാഠങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം ._

    _സ്വന്തം അനുഭവങ്ങളിൽ നിന്നാണ് നമ്മളോരോരുത്തരും തങ്ങളുടെ ശരികൾക്കു രൂപം നല്കുന്നത് . അനുഭവത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ശരിയുടേയും തെറ്റിന്റേയും വ്യാഖ്യാനത്തിൽ അല്പം വ്യത്യാസമുണ്ടാകും എന്നു മാത്രം._

    _സത്യവും മിഥ്യയും വേർതിരിച്ചറിയാൻ പഠിച്ചിരിക്കണം .  പ്രായവും വളർച്ചയും കൂടുന്നതിനനുസരിച്ച് ശരികളിലെ തെറ്റും   ,  തെറ്റുകളിലെ ശരിയും നമ്മൾ കണ്ടെത്തിയേ തീരൂ . പ്രതീക്ഷകളിലും ധാരണകളിലും നമുക്ക് തിരുത്തൽ ആവശ്യമെങ്കിൽ ഒട്ടും മടികൂടാതെ നടപ്പിലാക്കുക ._

    _തിരിച്ചറിഞ്ഞു തിരുത്തൽ വരുത്തിയുളള ജീവിതത്തിനാണ് കാലാനുസൃതം ഉളള പരിവേഷം ഉണ്ടാകുക ._

    _എത്ര വേഗത്തിലാണോ നമ്മൾ ശരികളിലേക്കും സത്യങ്ങളിലേക്കും എത്തുക അത്രത്തോളം തന്നെ അർത്ഥപൂർണ്ണവും സമൃദ്ധവുമായിരിക്കും നമ്മുടെ ജീവിതം . ആൾക്കൂട്ടത്തിനെ അനുകരിക്കുന്നതിലൂടെയും  അല്ലാതെയുളള നിഷ്പക്ഷമായ സത്യാന്വേഷണങ്ങളാണ് നമ്മുടെ ജീവിതത്തിന് പൊരുളും പ്രശാന്തതയും നൽകുന്നത് . _

    *ഉരസൽ കൂടാതെ വജ്രം മിനുക്കിയെടുക്കാൻ കഴിയില്ല . അതുപോലെ,* *പരീക്ഷണങ്ങൾക്കൂടാതെ മനുഷ്യനു പൂർണ്ണത നേടാനാവില്ല
🌺🌿🌺🌿🌺🌿🌺🌿🌺