പുണ്യങ്ങള്‍ നേടാനുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍


             പുണ്യങ്ങള്‍ ചെയ്തു ജീവിതത്തില്‍ അല്ലാഹുവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയാത്തതിന്റെ പേരില്‍, പുണ്യങ്ങള്‍ വാരിക്കോരിത്തരുന്ന അവസരങ്ങളില്‍, അത് നേടിയെടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ വല്ലപ്പോഴും നമുക്ക് ദുഖമുണ്ടായിട്ടുണ്ടോ? *ഹൊ; ആ സല്‍കര്‍മ്മം എനിക്ക് നഷ്ടപ്പെട്ടല്ലോ എന്ന് എപ്പോഴെങ്കിലും വ്യസനത്തോടെ പറഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ നമ്മുടെ ഈ മാനിനെ പറ്റി നാം വല്ലാതെ വ്യാകുലപ്പെടേണ്ടിയിരിക്കുന്നു.*

         *പുണ്യങ്ങളെ ലാഘവത്തോടെ കാണുന്ന അവസ്ഥ വിശ്വാസികള്‍ക്ക് വന്നു പെടുന്നത് പരലോകം പരാജയപ്പെടുന്നവരുടെ ലക്ഷണ മാണെന്ന് മഹാരഥന്മാരായ പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു.*
ഭൗതീകമായ നേട്ടങ്ങളും സന്തോഷങ്ങളും അത് ന്ഷടപ്പെട്ടു പോയാലുള്ള ദുഖവുമാണ് നമുക്കുള്ളത്. ഏതെങ്കിലും തരത്തില്‍ ലഭിക്കുന്ന വല്ല ആനുകൂല്യവും നഷ്ടപ്പെട്ടു പോകുമെന്ന് കണ്ടാല്‍ അത് വസൂലാക്കിയെടുക്കാന്‍ നാം എത്ര താല്പര്യം കാണിക്കാറുണ്ട്.

         എന്നാല്‍ ദിനേന ഹജ്ജ് ഉംറകളുടെ പ്രതിഫലം നേടാന്‍ നമുക്ക് കഴിയാറുണ്ടോ? പര്‍വ്വത സമാനമായ പുണ്യങ്ങള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞതിന്റെ പേരില്‍ ദു:ഖമുണ്ടാവാറുണ്ടോ? സ്വര്‍ഗം വിലക്കു വാങ്ങാനുള്ള ചാന്‍സുകള്‍ എത്രയാണ് അശ്രദ്ധ കൊണ്ട് നഷ്ടപ്പെട്ടത്.

        എന്നാല്‍ അല്ലാഹുവിന്റെ ഇഷ്ട ദാസന്‍മാര്‍ അങ്ങനെയായിരുന്നില്ല. ഭൗതിക വിശേഷങ്ങളെ അവര്‍ അശേഷം മുഖവിലക്കെടുത്തില്ല. *മഹാരഥന്‍മാരായ സ്വാലിഹങ്ങള്‍ ജമാഅത്ത് നിസ്‌ക്കാരത്തിനു സംഘടിച്ചാല്‍, അതില്‍ തക്ക്ബീറത്തുല്‍ ഇറാം നഷ്ടപ്പെട്ടു പോയാല്‍ അവരുടെ വിഷമം മൂന്നു ദിവസം വരെ നീണ്ടു നില്‍ക്കു മായിരുന്നു. ഇനി ജമാഅത്ത് നിസ്‌കാരം നഷ്ടപ്പെട്ടു പോവുകയാണെങ്കില്‍ അതവര്‍ക്കു സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഏഴു ദിവസം അതിന്റെ പേരില്‍ ദു:ഖിച്ചിരിക്കും. കൂട്ടുകാര്‍ അവരെ സമാധാനിപ്പിക്കുമായിരുന്നു. (ഇഹ്‌യാഅ്-1-155)*

🔅

Comments