വുളൂഇലൂടെ പാപം കഴുകുന്നു
ഉസ്മാന്‍ (റ നിവേദനം : അല്ലാഹുവിന്റെ റസൂല്‍ പറയുന്നു. നല്ല നിലയില്‍ വുളൂഅ് ചെയ്യുന്നവരുടെ നഖങ്ങളുടെ താഴ് ഭാഗത്തൂടെ പാപങ്ങള്‍ ഒഴുകിപ്പോകുന്നതാണ്. (മുസ്‌ലിം)
ഉസ്മാന്‍ (റ) വീണ്ടും ഉദ്ദരിക്കുന്നു. ഞാന്‍ ഇപ്പോള്‍ വുളൂഅ് ചെയ്തതുപോലെ അല്ലാഹുവിന്റെ റസൂല്‍ വുളൂഅ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിനു ശേഷം അവിടുന്നു പറഞ്ഞു-ആരെങ്കിലും ഇപ്രകാരം വുളുഅ് ചെയ്താല്‍ അവന്‍ ചെയ്തു പോയ പാപങ്ങള്‍ പൊറുക്കപ്പെടും. അവന്റെ നിസ്‌ക്കാരവും പള്ളിയിലേക്കുള്ള നടത്തവും മിച്ചമായി വരും.
*🍊ആബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും സ്വര്‍ഗത്തില്‍ ഉന്നത പദവി നേടിത്തരുകയും ചെയ്യുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടയോ? എന്നു നബി(സ) ചോദിച്ചു. സ്വഹാബികള്‍ പറഞ്ഞു അതേ പ്രവാചകരെ പറഞ്ഞു തന്നാലും. റസൂല്‍ (സ) പറഞ്ഞു. പ്രതികൂലമായ അവസ്ഥയിലും വുളൂഅ് പൂര്‍ണ്ണമായി ചെയ്യുക പള്ളികളിലേക്കുള്ള ചുവടുകള്‍ അധികരിപ്പിക്കുക, ഒരു നിസ്‌ക്കാരം കഴിഞ്ഞാല്‍ അടുത്ത നിസ്‌ക്കാരംവരേ കാത്തിരിക്കുക. പ്രേരണ നല്‍കുന്ന കാര്യമാണിത്. (മുസ്‌ലിം).*
പാപങ്ങളില്‍ വ്യാപൃതനായി വേവലാതിയോടെ തിരുനബിയുടെ മുമ്പില്‍ വന്നവരോട് അവിടുന്ന് പറഞ്ഞത്ു വുളൂഅ് ചെയ്യുവാനും നിസ്‌ക്കരിക്കുവാനുമായിരുന്നു.
*🍊അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു റസൂല്‍ (സ) പറഞ്ഞു. സത്യവിശ്വാസി വുളൂഅ് ചെയ്യുമ്പോള്‍ മുഖം കഴുകുന്നേരം അവന്റെ നേത്രങ്ങള്‍ ചെയ്ത സര്‍വ്വ തെറ്റുകളും മുഖത്തൂടെ ഒഴുകുന്ന വെള്ളത്തിലൂടെ ഒഴുകിപ്പോകും. കൈ കഴുകമ്പോള്‍ കൈകളാലുണ്ടായ സര്‍വ്വ തെറ്റുകളും വെള്ളത്തോടൊപ്പം അതിന്റെ അവസാന തുള്ളിയോടൊപ്പം ഒഴുകിപ്പോകും. കാല്‍ കഴുകുമ്പോള്‍ കാലിനാലുണ്ടായ സര്‍വ്വ കുറ്റങ്ങളും വെള്ളത്തോടൊപ്പം അതിന്റെ അവസാന തുള്ളിയോടൊപ്പം ഒഴുകിപ്പോകും അങ്ങനെ അവന്‍ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കപ്പെടും ) മുസ്‌ലിം.)*
*🔅മയ്യിത്ത് കുളിപ്പിക്കുന്നവര്‍ പാപരഹിതരാവുന്നു!.*
*🍊അലിയ്യ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറയുന്നു. ആരെങ്കിലും മയ്യിത്ത് കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ഹനൂത്ത് പൂശുകയും മയ്യിത്ത് ചുമക്കുകയും അവന്റെ പേരില്‍ നിസ്‌ക്കരിക്കുകയും ചെയ്താല്‍ പ്രസവിച്ചു വീണ പൈതലിനെപ്പോലെ പാപരഹിതമാവുന്നതാണ്.(ഇബ്‌നുമാജ-1462)*
*🍊റസൂല്‍ (സ)യുടെ മൗല അസ്‌ലമ(റ) നിവേദനം. അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു. മയ്യിത്ത് കുളിപ്പിച്ചവന്‍ അതിന്റെ ന്യൂനതകള്‍ മറിച്ചു വെച്ചാല്‍ അതുകാരണം അവനു നാല്‍പ്പതു പ്രാവശ്യം പാപമോചനം ലഭിക്കുന്നതാണ്. (ഹാകിം)*.
പാരത്രിക ലക്ഷ്യ മാണല്ലോ മനുഷ്യന്റെ യഥാര്‍ത്ഥ സൗഭാഗ്യം. നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കുകയും ചെയ്യുമ്പോഴേ അതു സാധ്യമാവൂ. അതിന് സല്‍ക്കര്‍മ്മങ്ങള്‍ ധാരാളം ചെയ്യണം, കാരണം എല്ലാ സത്കര്‍മ്മങ്ങള്‍ക്ക് പിന്നിലും പരലോക വിജയത്തിന് വിലങ്ങായി നില്‍ക്കുന്ന പാപങ്ങളെ കഴുകിക്കളയുന്ന, വലിയ പ്രതിഫലങ്ങള്‍ അല്ലാഹു തിരുകി വെച്ചത് വിശ്വാസികള്‍ക്ക് അല്ലാഹു ചെയ്യുന്ന അതി മഹത്തായ ഔദാര്യമാണ്.
തൗബ അനിവാര്യമായി വേണ്ട പാപങ്ങള്‍ക്ക് സത്കര്‍മ്മങ്ങള്‍ കൊണ്ട് മതിയാവില്ലെന്ന കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.
Comments
Post a Comment