സൂക്ഷ്മ ജീവിതം



         ജീവിതത്തിൽ സൂക്ഷ്മത പാലിക്കുന്നവരാണ് ഏറ്റവും വലിയ ആദരണീയർ. സ്വന്തം ജീവിതത്തിലേക്ക് എപ്പോഴും തിരിഞ്ഞുനോക്കുകയും തന്റെ ജീവിതത്തെ വിലയിരുത്തുകയും ചെയ്ത് നന്മയിലേക്ക് മുന്നിട്ടുനിൽക്കാൻ കഴിയുന്നവനാണ് യഥാർഥ സൂക്ഷ്മത പാലിക്കുന്നവൻ. *അതാണ് തഖ്‌വ എന്ന് പറയുന്നതും.*
തഖ്‌വയിലധിഷ്ഠിതമാണ് വിശ്വാസിയുടെ ജീവിതത്തിലെ ഓരോ ചലനങ്ങളും.

         ഉണർച്ചയിലും ഉറക്കത്തിലും ജീവിതത്തിന്റെ നിഖില മേഖലകളിലും സൂക്ഷ്മമായ വിലയിരുത്തലുകളും ശ്രദ്ധയും ഉണ്ടാകണമെന്നർഥം.

           ഹജ്ജിനെ കുറിച്ച് പരാമർശിക്കുന്നിടത്ത് അതിനാവശ്യമായ ഭക്ഷണം തയ്യാറാക്കാൻ കൽപിച്ച ശേഷം 'ഏറ്റവും ശ്രേഷ്ഠമായ അന്നം തഖ്‌വയാണെന്ന്' വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നുണ്ട്. ജീവിതത്തിൽ മുഴുവൻ സ്വീകരിക്കേണ്ട അതിസൂക്ഷ്മത കൂടിയാണ് ഖുർആൻ സൂചിപ്പിക്കുന്നത്. വിഭവങ്ങൾ ഏതു യാത്രക്കും കൂടിയേതീരൂ. എന്നാൽ അതിൽ ഏറ്റവും ഉന്നതമായ വിഭവം സൂക്ഷ്മതയാണെന്ന് പറയുമ്പോൾ പരലോകത്തേക്കുള്ള പാഥേയങ്ങളെ ഓർമപ്പെടുത്തുകയാണ്.

        *സൂക്ഷ്മ ജീവിതത്തെ കുറിച്ച് അബൂ യസീദുൽ ബിസ്താമി(റ) പറഞ്ഞതിങ്ങനെ: 'മുത്തഖി സംസാരിക്കുമെങ്കിൽ ചിന്തിച്ചായിരിക്കും. പ്രവർത്തിക്കുന്നത് അല്ലാഹുവിന് വേണ്ടിയുമായിരിക്കും'*. സൂക്ഷ്മ ജീവിതം നയിക്കേണ്ട വിശ്വാസിയുടെ ജീവിതം എന്തായിരിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാടാണ് ഇവിടെ ബിസ്താമി (റ) വരച്ചിടുന്നത്.

       *’ഭൗതികമായ എല്ലാ ഇടപാടുകളിൽ നിന്നും ഹൃദയത്തെ സംരക്ഷിച്ചവനാണ് സൂക്ഷ്മ ജീവിതം നയിക്കുന്നവനെന്നു' അബൂ സുലൈമാനുദ്ദാറാനി(റ) പറയുന്നു.* ഇതിനർഥം ഭൗതിക വിരക്ത ജീവിതം നയിക്കണമെന്നല്ല, മറിച്ച്, ഭൗതികതയുടെ എല്ലാ ചതികളിൽ നിന്നും ന്യൂനതകളിൽ നിന്നും ഹൃദയത്തെ സംരക്ഷിക്കണമെന്നാണ്.

        *ഒരിക്കൽ ഉബയ്യ് (റ) വിനോട് തഖ്‌വയെ കുറിച്ച് ഉമർ (റ) ചോദിച്ചു. അപ്പോൾ ഉബയ്യ് (റ) തിരിച്ചുചോദിച്ചു; 'താങ്കൾ ഏറെ മുൾചെടികൾ നിറഞ്ഞ ഒരു ദുർഘട പാതയിലെത്തിയാൽ എന്തുചെയ്യും?' ഉമർ(റ) പറഞ്ഞു 'അവയേൽക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കുകയും സൂക്ഷ്മതയോടെ നടക്കുകയും ചെയ്യും'. അപ്പോൾ ഉബയ്യ് (റ) വിശദീകരിച്ചു: 'അതാണ് തഖ്വ. എന്നുവെച്ചാൽ, ജീവിതത്തിലുടനീളം ആത്മീയ അപചയത്തിന് കാരണമാകുന്ന ബന്ധങ്ങൾ, ബന്ധനങ്ങൾ, ദുഷ്ചിന്തകളും ദുഷ് വൃത്തികളും, അതിമോഹങ്ങൾ, ഭൗതിക പ്രമത്തത എന്നിവയിൽ നിന്നൊക്കെയും ശ്രദ്ധാപൂർവം മാറി സഞ്ചരിക്കലാണത്. ചെറുതും വലുതുമായ ദോഷങ്ങൾ ഉപേക്ഷിച്ച് മുള്ള് നിറഞ്ഞ ഭൂമിയിലൂടെ നടക്കുന്നവനെ പോലെ ജീവിക്കുക.* ചെറിയവരെയും വലിയവരെയും അപമാനിക്കാതിരിക്കുക'
സൂക്ഷ്മ ജീവിതം എന്താണെന്ന് ഉബയ്യ് (റ)വിന്റെ ഈ വിശദീകരണത്തിലൂടെ വളരെ ലളിതമായി നമുക്ക് മനസ്സിലാകും.

       *ഈ പ്രതിസന്ധികാലത്ത് നമ്മുടെ ജീവിതം സൂക്ഷ്മതയിലാക്കാൻ നമുക്ക് കഴിയണം. 'അല്ലാഹുവിലുള്ള തവക്കുലിലും ശരീഅത്ത് പൂർണമായും അനുസരിച്ചുകൊണ്ടുള്ള ജീവിതത്തിനും മാത്രമേ ഏതു പ്രതിസന്ധി ഘട്ടത്തിലും വിജയം വരിക്കാനാകൂ എന്ന് ശൈഖ് ജീലാനി മുന്നറിയിപ്പ് നൽകുന്നുണ്ട്.*
നമ്മുടെ പ്രാർത്ഥനകൾ അല്ലാഹുവിലേക്കെത്തണമെങ്കിൽ നമ്മുടെ ജീവിതം സൂക്ഷ്മമായേ തീരൂ, അതാണ് ശൈഖ് ജീലാനി നമ്മെ ഉണർത്തുന്നത്.

           *ജീലാനി തങ്ങൾ നമ്മോട് പറയുന്നുണ്ട് 'ഹറാമുകളിൽ ജീവിതം അഭിരമിച്ചു നാഥന്റെ മുന്നിൽ കൈനീട്ടുന്നവന്റെ പ്രാർഥന എങ്ങനെയാണ് അല്ലാഹു സ്വീകരിക്കുക?* ഏകാന്തതയിൽ സൂക്ഷ്മത പുലർത്താതെ ദൈവ സ്‌നേഹമുണ്ടെന്ന് അവകാശപ്പെടുന്നവർ കളവ് പറയുന്നവനാകുന്നു. സമ്പത്ത് ചെലവഴിക്കാതെ സ്വർഗേച്ഛയുണ്ടെന്ന് അവകാശപ്പെടുന്നവർ വ്യാജൻമാരാകുന്നു. *ദാരിദ്ര്യത്തെയും ദരിദ്രനെയും സ്‌നേഹിക്കാതെ മുത്ത് നബിയെ സ്‌നേഹിക്കുന്നുവെന്ന് വാദിക്കുന്നവർ കളവുപറയുന്നവനാണ്' (അൽഫത്ഹുർറബ്ബാനി)*.

        ജീവിതത്തെ സമ്പൂർണമായി അല്ലാഹുവിലേക്ക് അടുപ്പിക്കാൻ നമ്മുടെ ശരീരവും മനസ്സും നന്നാക്കിയെടുക്കണം. *’ഏറ്റവും വലിയ സമരം സ്വന്തം ശരീരത്തോട് ചെയ്യുന്ന സമരമാണെന്നു' തിരുനബി (സ) നമ്മെ ഉണർത്തിയിട്ടുണ്ട്.* എല്ലാതരം ശാരീരിക ഇച്ഛകളിൽ നിന്നും മോചനം നേടിയാൽ മാത്രമേ വിശുദ്ധ സമരത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകൂ.

✍ഹുസൈൻ തങ്ങൾ വാടാനപ്പള്ളി

💜🌿


🥀എന്തിനാണ് ജിബ്‌രീല്‍ (അ) കരയുന്നത്?...

✍ അബൂബക്കര്‍  അഹ്‌സനി പറപ്പൂർ.

ജിബ്‌രീലാണ് കരയുന്നത്. മലക്കുകളുടെ കൂട്ടത്തില്‍ അല്ലാഹുവിനോട് ഏറ്റവും കൂടുതല്‍ സാമീപ്യം പുലര്‍ത്തുന്ന മാലാക. ജിബ്‌രീല്‍(അ) കരഞ്ഞു കൊണ്ട് വന്നത് തിരുനബിയുടെ സവിധത്തിലേക്കാണ്. കരയുന്ന ജിബ്‌രീലിനെ കണ്ട തിരുനബി ചോദിച്ചു:

'എന്തേ ജിബ്രീലെ നിങ്ങൾ കരയുന്നത്? '

തിരുനബിയുടെ ചോദ്യത്തിന് ജിബ്‌രീല്‍ മറുചോദ്യരൂപേനയാണ് ഉന്നയിച്ചത്:

'ഓ നബിയെ അങ്ങന്താണ് കരയാത്തത്? '

തുടര്‍ന്ന് ജിബ് രീല്‍ പറഞ്ഞു:

'അല്ലാഹുതആല ജഹന്നമാകുന്ന നരകം പടച്ചതിന് ശേഷം എന്റെ കണ്ണുകള്‍ ഉണങ്ങിയിട്ടില്ല. ഞാനെങ്ങാനും തെറ്റ് ചെയ്യുകയും അല്ലാഹു എന്നെ അതിലിട്ട് ശിക്ഷിക്കുകയും ചെയ്താലോ എന്നതാണ് എന്റെ കണ്ണു കലങ്ങാനുള്ള കാരണം  നബിയെ.'

 - حَدَّثَنَا إِسْحَاقُ بْنُ إِبْرَاهِيمُ، قَالَ: حَدَّثَنَا مُعَاذُ بْنُ هِشَامٍ، قَالَ: حَدَّثَنِي أَبِي، عَنْ أَبِي عِمْرَانَ الْجَوْنِيِّ، أَنَّ جِبْرِيلَ عَلَيْهِ السَّلَامُ أَتَى إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ يَبْكِي، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَا يُبْكِيكَ يَا جِبْرِيلُ؟» قَالَ: أَمَا تَبْكِي يَا مُحَمَّدُ؟ مَاجَفَّتْ لِي عَيْنٌ مُنْذُ خَلَقَ اللَّهُ جَهَنَّمَ، مَخَافَةَ أَنْ أَعْصِيَ اللَّهَ فَيَجْعَلَنِي فِي جَهَنَّمَ [صفة النار لابن أبي الدنيا]


🔅🔅🔅
ഗുണപാഠം:
അമ്പിയാക്കളും മലാഇകത്തുകളും മഅ്‌സൂമുകളാണ്(തെറ്റുകളില്‍ നിന്ന് സംരക്ഷണം നല്‍കപ്പെട്ടവര്‍). അവരില്‍ നിന്ന് തെറ്റുകള്‍ സംഭവിക്കില്ലായെന്ന് തീര്‍ച്ച. എന്നിട്ടും അവര്‍ക്ക് ഭയം!.

അല്ലാഹുവില്‍ നിന്ന് തിരുനബിയിലേക്ക് ഇസ്‌ലാമിനെ പകര്‍ന്നു നല്‍കിയ നാവാണ് ജിബ്‌രീലിന്റേത്. ജിബ്‌രീലായിരുന്നു അല്ലാഹുവിന്റെയും തിരുനബിയുടെയും മീഡിയേറ്റര്‍. *ആ ജിബ്‌രീലിനെ ഭയപ്പെടുത്താന്‍ നരകത്തിന് സാധിച്ചിട്ടുണ്ടെങ്കില്‍; എന്നിട്ടും ആ നരകം നമ്മളെ ഭയപ്പെടുത്തുന്നില്ലെങ്കില്‍ നമ്മുടെ ബുദ്ധിക്ക് ഭ്രമം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

➖➖➖





ഒരിക്കൽ ഈസാനബി(അ) ധാരാളം മരങ്ങളും പുഴകളുമുള്ള ഒരു നാട്ടിലൂടെ സഞ്ചരിച്ചു. ആ നാട്ടുകാരുടെ ബഹുമാനവും നല്ല നടപ്പുകളും കണ്ട് മഹാനവർകൾ അത്ഭുതപ്പെട്ടു. മൂന്നു വർഷങ്ങൾക്കു ശേഷം ആ നാട്ടിലൂടെ കടന്നു പോകുമ്പോൾ അവിടത്തെ മരങ്ങൾ ഉണങ്ങി പുഴകൾ വറ്റി ,ആകെ തകർന്നടിഞ്ഞു കിടക്കുന്നതായി കണ്ടു . അത്കണ്ട് ആശ്ചര്യപ്പെട്ടപ്പോൾ അല്ലാഹുവിന്റെ വഹ് യ് വന്നു "ഒരിക്കൽ നിസ്കാരം ഉപേക്ഷിച്ച് ഒരാൾ ഈ നാട്ടിലൂടെ കടന്നുപോയപ്പോൾ ഈ പുഴയിൽ നിന്ന് മുഖം കഴുകി . അത് കാരണം പുഴ വറ്റിപ്പോവുകയും മരങ്ങൾ ഉണങ്ങുകയും നാടുതന്നെ നശിക്കുകയും ചെയ്തു.ഓ ഈസാ നബിയേ ! നിസ്കാരം ഉപേക്ഷിക്കൽ ദീനിനെ പൊളിക്കാനുള്ള  കാരണമാകുന്നതുപോലെ ദുൻയാവ് നശിക്കാനും  കാരണമാകുന്നതാണ് ".
(നുസ്ഹതുൽ മജാലിസ്-1/111)

🌸🌸🌸🌸🌸🌸🌸🌸
✍മുഹമ്മദ് ശാഹിദ് സഖാഫി
▪▪▪▪▪▪▪▪▪▪
🌺🌿🌺🌿🌺🌿🌺🌿🌺🌿