ആകസ്മിക ദുരിതങ്ങള്‍ക്ക് ശഹിദിന്റെ പ്രതിഫലം



       ദുരിതങ്ങളെയും ദുരന്തങ്ങളെയും മറികടക്കാന്‍ മനുഷ്യന്റെ കയ്യില്‍ വല്ല ഉപായവും ഉണ്ടോ? പ്രകൃതി കോപങ്ങളേയും ആകസ്മിക ദുരന്തങ്ങളേയും നിയന്ത്രിക്കാന്‍ നമുക്കാവുമോ? ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് എന്തു സംഭവിക്കണം എന്നത് അല്ലാഹുവിന്റെ അലംഘനീയമായ വിധിയാണ്. ചിലപ്പോള്‍ അത് വിശ്വാസികള്‍ക്കു നല്‍കുന്ന അപാരമായ അനുഗ്രഹമായിരിക്കാം.

      *🍋അല്ലാഹുവിന് നന്ദിചെയ്ത് സ്വമേധയാ സ്വര്‍ഗത്തിലേക്ക് വരുന്നില്ലെങ്കില്‍ ദുരിതങ്ങളും മാരകമായ രോഗങ്ങളും നല്‍കി നിര്‍ബന്ധപൂര്‍വ്വം സ്വര്‍ഗത്തിലേക്ക് കൊണ്ടു പോകുന്നതും റബ്ബിന്റെ മഹത്തായ ഔദാര്യം തന്നയാണ്.*

        കയ്യും കണക്കുമില്ലാത്ത അനുഗ്രഹങ്ങല്‍ നല്‍കിയിട്ടും വല്ലവനും അല്ലാഹുവിന് നന്ദി ചെയ്യുന്നില്ലെങ്കില്‍ പരീക്ഷണത്തിന്റെ ചങ്ങലകൊണ്ടു അവനതിലേക്ക് നയിക്കപ്പെടും.
*മാരകമായ രോഗങ്ങളില്‍പെട്ട് വേദന തിന്നു ജീവിക്കുന്നവര്‍ക്കും ആകസ്മി ദുരന്തങ്ങളില്‍ വിയോഗം പുല്‍കിയവര്‍ക്കും അല്ലാഹു പരലോകത്ത് ശഹീദിന്റെ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.*

        സത്യ നിഷേധികളോട് യുദ്ധം ചെയ്ത് രക്തസാക്ഷിത്വം വരിച്ച ആളുകള്‍ക്ക് സകല പാപങ്ങളും പൊറുക്കപ്പെടുന്ന നിലയില്‍ സ്വര്‍ഗ ലോകമാണ് അവര്‍ക്ക് സംവിധാനിച്ചു വെച്ചിരിക്കുന്നത്.

     *🍋ആഖിറത്തില്‍ ശഹീദിന്റെ പ്രതിഫലം ലഭിക്കുന്ന വ്യക്തികളെ ചുവടെ വിവരിക്കുന്നു. അബൂദാവൂദ് (റ) ഉദ്ദരിച്ച ഹദീസിലും ചിലത് ബുഖാരിയിലും വന്നതാണ്. പ്ലേഗ് പോലുള്ളു മാരകരോഗം പിടിപെട്ടു മരിച്ചവര്‍, മനപ്പൂര്‍വ്വമല്ലാതെ വിഷം തീണ്ടി മരിച്ചവര്‍, പ്രസവ വേദനയില്‍ മരിച്ചവര്‍, ഉദര രോഗം മൂലം മരിച്ചവര്‍, കെട്ടിടം വീണു അടിയില്‍പെട്ടു മരിച്ചവര്‍, മുങ്ങി മരിച്ചവര്‍,ആകസ്മിക മരണം വരിച്ചവര്‍ വിദേശിയായി മരിച്ചവര്‍ ഇങ്ങനെ ദുരിത വഴിയില്‍ വിയോഗം പ്രാപിച്ചവരെല്ലാം പരലോകത്ത് ശഹീദിന്റെ പ്രതി ഫലം ലങിക്കുന്നവരാണ്.*

       *എന്നാല്‍ ഇത്തരക്കാരെ സാധാരണപോലെ കുളിപ്പിക്കലും നിസ്‌ക്കരിക്കലുമെല്ലാം അനിവാര്യമാണ്. (തുഹ്ഫ)*

Comments