വീട് നിര്‍മാണത്തിനും വേണം ഇസ്‌ലാമിക അച്ചടക്കം


ഇസ്‌ലാമിക ചിട്ടയോടെ ജീവിക്കാന്‍ സഹായിക്കുന്നതാവണം എന്റെ വീട് എന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍..?
അതിന് എന്തെങ്കിലും ചെയ്തിട്ടുണ്ടോ..?
വീട് നിര്‍മാണ വേളയില്‍ ശ്രദ്ധിച്ചിട്ടുണ്ടോ..?

✪ ആളെണ്ണത്തിനൊപ്പിച്ചു ടോയ്‌ലറ്റ് ഉണ്ടാക്കുമ്പോള്‍ പോലും വീടിനകത്ത് വുളൂഇന് ഒരു സൗകര്യം ചെയ്യാന്‍ ആരും ശ്രദ്ധിക്കാറില്ല...
ഇത് കാരണത്താല്‍ ഒരായുസ്സ് മുഴുവന്‍ വിസര്‍ജനം നടത്തുന്നിടത്ത് (ടോയ്‌ലറ്റില്‍) നിന്ന് വുളൂഅ്‌ ചെയ്യേണ്ടി വരുന്ന എത്ര ഉമ്മമാരുണ്ട് നമുക്കിടയില്‍...

✪ വീട് ഡിസൈനിങ്ങില്‍ നമ്മള്‍ക്ക് വേണ്ടതെന്ത് എന്ന് അന്വേഷിക്കാതെ ആരോ തുടങ്ങിയ രീതികള്‍ പിന്തുടരുകയല്ലേ നാം...

✪ വീട്ടില്‍ മക്കളെ നിസ്‌കാരം ശീലിപ്പിക്കാന്‍ പറ്റുന്ന സ്ഥലം വേണം.

✪ ബെഡ് റൂമിന്റെ ഘടന ഖിബ്ലക്ക് തിരിഞ്ഞു അന്തിയുറങ്ങാന്‍ ആവും വിധം കിട്ടണം.

✪ വീട്ടിനകത്ത് അതിരുവിട്ട ആണ്‍ പെണ്‍ ഇടകലരലുകള്‍ ഒഴിവാക്കണം. അതിനെല്ലാം അനുയോജ്യമാം വിധത്തില്‍ വീട് നിര്‍മ്മിക്കണം. പലരും മനസ്സുകൊണ്ട് അങ്ങനെയുള്ള വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കും. പക്ഷെ, പ്രായോഗിക തലത്തിലെത്തുമ്പോള്‍ അതില്‍നിന്നും വിട്ടുനില്‍ക്കും...

✪ ഒറ്റ നോട്ടത്തില്‍ റോഡില്‍ നിന്ന് അടുക്കളയുടെ അകം വരെ കാണുന്ന തരം വീടുകള്‍ ആണ് പലരും ഇപ്പോഴും നിര്‍മിക്കാറ്. സ്ത്രീകളുടെ സ്വകാര്യത മുസ്ലിമിന്റെ വീട്ടില്‍ എത്ര ഏറെ പ്രധാനമാണ്. അയല്‍പക്ക ബന്ധം, സ്ത്രീകള്‍ക്ക് വേണ്ട പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങി വീട് നിര്‍മാണത്തിലും ഇസ്ലാമികമായി പരിഗണിക്കേണ്ട പലതുമുണ്ട്...

 അതെല്ലാം ഇത്തരം വീട് നിര്‍മാണത്തിലൂടെ നഷ്ടമാവുകയാണ്. കൃത്യമായ പ്ലാനിംഗും ഇസ്ലാമികാന്തരീക്ഷത്തില്‍ വീട് നിര്‍മിക്കാനുള്ള ഉറച്ച തീരുമാനവും തന്നെയാണ് പ്രധാനം. അതിനു തയ്യാറാകുമ്പോഴാണ് നമ്മുടെ വീട്ടിലും ഒരു ഇസ്‌ലാമിക ചുറ്റുപാട് രൂപപ്പെടുന്നത്...
--------------------------------------------

Comments