കൃഷി ടിപ്സ്
🌷പെൺപൂക്കൾ ധാരാളമുണ്ടാകാൻ പാവലിന്റെ തലപ്പ് നുള്ളി വിട്ടാൽ മതി ..
പാവൽ , ചുരക്ക , വെള്ളരി , മത്തൻ തുടങ്ങിയ പച്ചക്കറി വിളകളിൽ ആൺപൂവ് മാത്രമേ ഉണ്ടാകുന്നുള്ളുവെങ്കിൽ ഈ വള്ളികളുടെ ഒന്നോ രണ്ടോ തലപ്പ് നുള്ളി വിടുക കൈ കൊണ്ട് ...... ഇഷ്ടം പോലെ വേറേ തലപ്പുകൾ ഉണ്ടാകും ഇഷ്ടം പോലെ പെൺ പൂക്കൾ ഉണ്ടാകും ...
.ചെടികൾ ഭ്രാന്ത് പിടിച്ച് കായ്ക്കും .... ഇത് ചെയ്യുന്നതോടൊപ്പം കടലപിണ്ണാക്ക് മൂന്ന് ദിവസം വെച്ച് പുളിപ്പിച്ച് രണ്ട് പിടി ചാരം കൂടി ചേർത്ത് 5 or 6 ഇരട്ടി വെള്ളം ചേർത്ത് ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും വേണം ..
🌷പൂ കൊഴിച്ചിലിനൊരു മരുന്ന്
5 MLപാൽ കായവും, 15 ML തൈരും മിക് ചെയ്‌ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 'തളിച്ചു കൊടുത്താൽ എല്ലാ പച്ചക്കറികൾക്കും ഉണ്ടാകുന്ന പൂകൊഴിച്ചിൽ നിൽക്കുകയും, തഴച്ചുവളരുകയും ചെയ്യുന്നു. എനിക്ക് നല്ല അനുഭവമാണ്.
അതിനു് നമ്മൾ അളക്കാനോ തൂക്കാനോ പോകണ്ട. Palkayam 'ഒരു കഷ്ണവും, 2 ടേബിൾ സ്പൂൺ തൈരും മതി. അങ്ങനാണ് ഞാൻ എടുക്കുന്നത്.
പാൽ കായം പച്ചമരുന്നു കടയിൽ കിട്ടും.
Comments
Post a Comment