ആയത്തുൽ കുർസിയ്യ്



1 - മഹാനായ ഇമാം ഖുർത്വുബി رضي اللّٰه عنه പറയുന്നു : ഖുർആനിക സൂക്തങ്ങളുടെ നേതാവ് ആയത്തുൽ കുർസിയ്യ് തന്നെയാണ്

2 - ഇമാം ഖുർത്വുബി رضي اللّٰه عنه ഉദ്ധരിക്കുന്നു , അബൂ അബ്ദില്ലാഹ് رضي اللّٰه عنه പറയുന്നു : ആയത്തുൽ കുർസിയ്യിന്റെ മാഹാത്മ്യം വ്യക്തമാണ് . ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുന്നവന് അതിന്റെ പ്രതിഫലം ദുനിയാവിൽ വെച്ചും ആഖിറത്തിൽ വെച്ചും നൽകപ്പെടുന്നു

3 - അശൈഖ് നൗഫുൽ ബഖാലി رضي اللّٰه عنه പറയുന്നു : ആയത്തുൽ കുർസിയ്യ് ഒതുന്നവനെ ആകാശ ലോകത്ത് *عَزِيزْ* പ്രതാപൻ എന്നാണ് വിളിക്കപ്പെടുന്നത്

4 - ഇമാം ഖുർത്വുബി رضي اللّٰه عنه പറയുന്നു : സ്വഹാബികളിൽ പ്രമുഖകനായ അബ്ദു റഹ്‌മാൻ ബ്നു ഔഫ് رضي اللّٰه عنه തന്റെ വീട്ടിൽ പ്രവേശിച്ചാൽ വീടിന്റെ 4 മൂലയിലും ആയത്തുൽ കുർസിയ്യ് ഓതുമായിരുന്നു

നാല് മൂലയിലും ഇപ്രകാരം ചെയ്യുന്നതിന് കാരണം പ്രസ്തുത വീടിന്റെ 4 ഭാഗത്തും ആയത്തുൽ കുർസിയ്യ് കാവലായി നിലകൊള്ളുമെന്നതാണ് . അതോടൊപ്പം 4 ഭാഗത്ത് നിന്നും പിശാചിനെ അകറ്റപ്പെടുകയും ചെയ്യും

5 - ഒരിക്കൽ സയിദിനാ ഉമർ رضي اللّٰه عنه ഒരു ജിന്നിനോട് പൊരുതുകയും ജിന്നിനെ മഹാനവർകൾ കീഴ്പ്പെടുത്തി വീഴ്ത്തുകയും ചെയ്തു . തദവസരം ഉമർ رضي اللّٰه عنه വിനോട് ജിന്ന് എന്നെ ഒഴിവാക്കി തരൂ എന്നാൽ ഞങ്ങളിൽ നിന്നും നിങ്ങളെ പ്രതിരോധിക്കുന്ന കാര്യം ഞാൻ അറിയിച്ചു തരാം എന്ന വാഗ്ദാനം നൽകി . ജിന്നിനെ ഒഴിവാക്കി വിടാൻ ഉമർ رضي اللّٰه عنه തീരുമാനിച്ചു . ജിന്ന് പ്രത്യുപകാരമായി പറഞ്ഞു : ആയത്തുൽ കുർസിയ്യ് നിങ്ങൾക്ക് ഞങ്ങളിൽ നിന്നും പ്രതിരോധം നൽകും

6 - സയ്യിദിനാ അലി رضي اللّٰه عنه വിൽ നിന്ന് നിവേദനം ഹബീബായ നബി ﷺ പറഞ്ഞു : എല്ലാ നിസ്കാരത്തിന്റെയും പിറകെ ഒരാൾ ആയത്തുൽ കുർസിയ്യ് ഓതിയിൽ സ്വർഗത്തിൽ പ്രവേശിക്കുന്നതിന് മരണമല്ലാതെ മറ്റൊരു തടസ്സവും അവനില്ല

അല്ലാഹുവിന്റെ അടിമകളിൽ സത്യവാന്മാർക്കും ആരാധനയിൽ വ്യാപൃതരായ ആബിദുകൾക്കും മാത്രമാണ് ആയത്തുൽ കുർസിയ്യ് എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും നിർവ്വഹിക്കാനുള്ള മനസ്സുണ്ടാവുകയെന്ന് ഇമാം ഖുർത്വുബി رضي اللّٰه عنه തഫ്സീറിൽ വിവരിച്ചിട്ടുണ്ട്

7 - ഇമാം അബൂ അബ്ദില്ലാഹ് മുഹമ്മദുൽ ഖുർത്വുബി رضي اللّٰه عنه പറയുന്നു : ആയത്തുൽ  കുർസിയ്യ് ഒരു വീട്ടിൽ വെച്ച് പാരായണം ചെയ്താൽ അവിടെ നിന്നും പിശാച് കഴുതയെപ്പോലെ കരഞ്ഞ് നിന്ദ്യനായി പുറത്തുപോകുന്നതാണ്

8 - അനസ് رضي اللّٰه عنه വിൽ നിന്ന് നിവേദനം ഹബീബായ നബി ﷺ പറഞ്ഞു : അല്ലാഹു ﷻ മൂസാ നബി عليه السّلام ലേക്ക് ഇപ്രകാരം ദിവ്യബോധനം നൽകി : ഒരാൾ എല്ലാ നിസ്കാരത്തിന്റെയും പിറകെ ആയത്തുൽ കുർസിയ്യ് നിത്യമാക്കിയാൽ അല്ലാഹുവിന് നന്ദി ചെയ്യുന്നവരുടെയും പ്രവാചകന്മാരുടെയും പ്രതിഫലം നൽകപ്പെടുന്നതാണ്

[تفسير القرطبى]

തുടരും إن شاء اللّٰ

Comments