മതനിരാസത്തിലെ യുക്തിരാഹിത്യം
എന്താണ് മതം..?
💥 മതത്തിന്റെ രണ്ടു ഭാഗങ്ങൾ...!!
💥 വിശ്വാസികൾക്ക് തെളിവറിയുമോ..!?
💥 മതനിരാസകർ രണ്ടു തരം..!!
💥 വിശ്വാസിയെ വിമർശിക്കാനുള്ള അർഹതയുണ്ടോ...?
💥 എവിടെയാണ് വിമർശകർക്ക് പിശക് വന്നത്..?
💥 മതനിരാസം ഭീഷണിയാണോ..?
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻
ചിന്താ ശേഷിയുള്ള മനുഷ്യരെ അവരുടെ ഇച്ഛാ സ്വാതന്ത്ര്യ വിധേയമായി യഥാർത്ഥ നന്മയിലേക്കെത്തിക്കാനുള്ള ദൈവീക തത്വസംഹിതയാണ് മതം. രണ്ടു ധാരകളായിട്ടാണ് മതം സംവിധാനിക്കപ്പെട്ടിട്ടുള്ളത്; വിശ്വാസവും അനുഷ്ഠാനവും. ഇസ്ലാം മതത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ - അനുഷ്ഠാന കാര്യങ്ങളിൽ വ്യക്തമായ ബോധവും രൂപരേഖയുമുണ്ട്
വിശ്വാസവും കർമ്മവും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. തെളിവുകളുടെ പിൻബലമില്ലാത്ത വിശ്വാസവും കർമ്മവും സ്വീകാര്യമല്ല. അടിസ്ഥാന വിശ്വാസ കാര്യങ്ങളിൽ ധൈഷണിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്ലാമിക വിജ്ഞാനശാഖകളിൽ സ്ഥാപിച്ചിട്ടുള്ളത്. ഏതൊരു മുസ്ലിമും ധൈഷണിക തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് തന്റെ വിശ്വാസം കെട്ടിപ്പടുക്കുന്നത്. വ്യക്തികളുടെ ബദ്ധിക നിലവാരത്തിലുള്ള വ്യതിയാനമനുസരിച്ച് അവരുടെ തെളിവുകളുടെ ബലാബലത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് മാത്രം. ചിന്താശാസ്ത്രമറിയാത്ത കുഗ്രാമവാസിയോട് ദൈവാസ്തിക്യത്തിന്റെ തെളിവ് ചോദിച്ചപ്പോൾ :
"البعرة تدل على البعير وأثار الأقدام تدل على المسير فسماء ذات أبراج وأرض ذات فجاج والبحر ذات أمواج أفلا تدل على الصانع الخبير"
"ഒട്ടകക്കാഷ്ഠം ഒട്ടകത്തെയറിയിക്കുന്നു, കാലടയാളം സഞ്ചാരിയുടെ സാന്നിധ്യമറിയിച്ചു തരുന്നു. എങ്കിൽ വിവിധ രാശികളുള്ള ആകാശവും, വിശാലമായ പാതകളുള്ള ഭൂമിയും, തിരമാലകളലയടിക്കുന്ന സമുദ്രവും എന്തുകൊണ്ട് സൂക്ഷ്മ ജ്ഞാനിയായ ഒരു സ്രഷ്ടാവിന്റെ ഉൺമ വിളിച്ചോതുന്നില്ല....!?" എന്നാണ് തിരിച്ചു ചോദിച്ചത്.
ഒരു ഇന്റലിജന്റ് ഡിസൈനർ അത്യാവശ്യമാണെന്ന് അപരിഷ്കൃതനായ ഗ്രാമവാസി വളരെ സരളമായ രീതിയിൽ മനസ്സിലാക്കിയതിന്റെ ഉദാഹരണമണിത്. ഇത് തന്നെ ബൗദ്ധികനിലവാരമുയർന്ന വ്യക്തികൾക്ക് കുറച്ചുകൂടി വിശദമായി മനസ്സിലാക്കാൻ സാധിക്കും. #ഏതൊരു_മുസ്ലിമും അവന്റെ ധൈഷണിക നിലവാരമനുസരിച്ചുള്ള തെളിവുകളുടെ പിൻബലത്തിൽ തന്നെയാണ് ദൈവവിശ്വാസം കൊണ്ടുനടക്കുന്നത്. വിശ്വാസകാര്യങ്ങളെന്നപോലെ കർമ്മകാണ്ഡവും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് വിശ്വാസി സ്വീകരിക്കുന്നത്. പക്ഷേ കർമ്മകാണ്ഡം പ്രപഞ്ചനാഥന്റെ നിർദ്ദേശങ്ങളും നിലപാടുകളുമായതിനാൽ ധൈഷണികമായ തെളിവിന്റെ അടിസ്ഥാനത്തിലല്ല , നിവേദന ജ്ഞാനത്തിന്റെ പിൻബലത്തിലാണ് സാധൂകരിക്കപ്പെടുന്നത്. വിശ്വാസം ധൈഷണിക തെളിവുകളുടെയും കർമ്മങ്ങൾ നിവേദനജ്ഞാനപരമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണെന്നതിനാൽ ചിന്തയിലും നിവേദനത്തിലും വരാനിടയുള്ള പിശകുകളെ അകറ്റി നിർത്താനാവശ്യമായ തത്ത്വങ്ങൾ പണ്ഡിതന്മാർ ക്രോഡീകരിക്കുകയും സ്വയം അസ്തിത്വമുള്ള വിജ്ഞാനശാഖകളായി വളർത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതാണ് മത വിശ്വാസികളുടെ അവസ്ഥയെങ്കിൽ മതനിരാസത്തിന്റെയും നിരാസകരുടെയും കഥ തീർത്തും വ്യത്യസ്തമാണ്. മതനിരാസകരെ രണ്ടായി തിരിക്കാം. ഒന്ന്: ഒരു ദൈവത്തിന്റെ ആസ്തിക്യം ബോധ്യപ്പെട്ടിട്ടില്ല ,അതുകൊണ്ട് മതം സ്വീകരിക്കുന്നില്ല എന്ന നിലപാടുള്ളവർ.ഇവർക്ക് യാഥാർത്ഥ്യം ബോധ്യപ്പെടാത്തതിനാൽ തന്നെ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരെ വിമർശിക്കാനവകാശമില്ല. വിശ്വാസികൾ പറയുന്ന തെളിവുകളിലും വാദങ്ങളിലും ചിന്തിച്ച് അതിന്റെ ശരി തെറ്റുകൾ മനസ്സിലാക്കി യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരാനാണ് ഇവർ ശ്രമിക്കേണ്ടത്. വിശ്വാസി പറയുന്ന തെളിവുകളെക്കുറിച്ച് അവനോട് ചർച്ചയുമാകാവുന്നതാണ്. ബോധ്യപ്പെടാത്ത കാര്യങ്ങളെ വിമർശിക്കൽ ബുദ്ധിമാന് ചേർന്നതല്ലല്ലോ.
രണ്ടാം വിഭാഗം: ദൈവമില്ല എന്ന് വാദിക്കുന്നവരും വിശ്വസിക്കുന്നവരും. ഇവർക്ക് "ദൈവമില്ല" എന്ന തങ്ങളുടെ വിശ്വാസത്തിനും വാദത്തിനും തെളിവ് പറയേണ്ട ബാധ്യതയുണ്ട്. കാരണം ദൈവമില്ല എന്നത് വാദമാണെങ്കിൽ അതൊരു പ്രസ്താവനയാണ്. തെളിവ് നിരത്തിയാലേ ഏതൊരു പ്രസ്ഥാവനക്കും നിലനിൽപ്പുള്ളൂ. പ്രമാണങ്ങൾ ഇല്ലാത്ത പ്രസ്താവനകൾ സ്വീകാര്യമല്ല തന്നെ. ഇനി ദൈവമില്ല എന്നത് അവരുടെ വിശ്വാസമാണെങ്കിൽ അതിനു തെളിവ് അത്യാവശ്യമാണ്. തെളിവില്ലാത്ത വിശ്വാസങ്ങൾ അന്ധവിശ്വാസമാണ്. #തെളിവില്ലാത്ത_കാര്യം_വിശ്വസിക്കുന്നതുകൊണ്ട് തന്നെ വിശ്വാസികൾ അന്ധവിശ്വാസികളാണെന്ന് ആരോപിക്കുന്ന മതനിരാസകർ തന്നെ യാതൊരു തെളിവുമില്ലാതെ ദൈവമില്ല എന്ന് വാദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് എത്രമേൽ മണ്ടത്തരമാണ്. "ദൈവമില്ല" എന്ന വാദത്തിനും വിശ്വസത്തിനും തെളിവ് അവതരിപ്പിക്കാതെ വിശ്വാസികളെ വിമർശിക്കുന്നത് അപഹാസ്യമാണ്.
മതവിശ്വാസിയും മതനിരാസകനും ചിന്തിക്കുന്നുണ്ട്. #ചിന്തിച്ചു_എന്നതല്ല, ശരിയായ രീതിയിൽ ചിന്തിച്ചില്ല, ചിന്തയിൽ ഉപയോഗിച്ച വാക്യങ്ങളെ (പ്രിമൈസ് ) വിമർശനാത്മകമായി സമീപിച്ചില്ല എന്നതാണ് മതനിരാസകർക്ക് പറ്റിയ പിശക്. ദൈവം ഇല്ല എന്നതിന് തെളിവായി ഒരു മതനിരാസകൻ പറത്തത്
"ദൈവത്തെ കാണാനോ കേൾക്കാനോ സ്പർശിക്കാനോ സാധിക്കുന്നില്ല" എന്നതാണ്. "പഞ്ചേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കാനാകാത്തതിന് ഉൺമയില്ല ഉണ്മയുള്ളതെല്ലാം ഇന്ദ്രിയഗോചരമാണെന്ന " തെറ്റായ ഒരു വാക്യം (പ്രിമൈസ് ) ഈ സുഹൃത്തിന്റെ ചിന്തയിൽ കയറിക്കൂടിയതാണ് ദൈവമില്ല എന്ന വിധി തീർപ്പിലേക്ക് ഇദ്ദേഹത്തെ കൊണ്ടെത്തിച്ചത്.
മതനിരാസകർക്ക് തങ്ങളുടെ ചിന്തയിൽ വരുന്ന ഇതുപോലുള്ള തെറ്റുകളെ തിരിച്ചറിയാൻ മത പണ്ഡിതന്മാരെ സമീപിക്കാവുന്നതാണ്. മുസ്‌ലിം പണ്ഡിതന്മാരെയും സാധാരണക്കാരെയും സംബന്ധിച്ചിടത്തോളം ഇത്തരം സംശയങ്ങളും വിമർശനങ്ങളുമൊന്നും ഒരു ഭീഷണിയേയല്ല. #ആയിരത്തിനാനൂറിലധികം വർഷമായി ഇത്തരം പലതിനെയും അഭിമുഖീകരിച്ചും വകഞ്ഞു മാറ്റിയും കൊണ്ട് തന്നെയാണ് ഇതുവരെ എത്തിയിട്ടുള്ളത്. എല്ലാവിധ പ്രശ്നങ്ങൾക്കും വിമർശനങ്ങൾക്കും സന്ദേഹങ്ങൾക്കും പരിഹാരമായി അനവധി ഗ്രന്ഥങ്ങൾ രചിച്ചു സൂക്ഷിച്ചു പോന്നിട്ടുണ്ട് നാളിതുവരെയുള്ള പണ്ഡിതന്മാർ. ഈ ഗ്രന്ഥങ്ങൾ ഒരാവർത്തി വായിച്ചാൽ തന്നെ ബോധ്യമാകും; വിമർശകർ പുതുതായൊന്നു മാരോപിക്കുന്നില്ല, നേരത്തെ വന്ന വിമർശനങ്ങളുടെ വ്യത്യസ്ത വേർഷനുകൾ മാത്രമാണ് അവർ എടുത്തുന്നയിക്കുന്നതെന്ന്.
ഇതിനെല്ലാമുള്ള മറുപടികൾ ലിഖിതരൂപത്തിൽ തന്നെയുണ്ട്. അവ പുതിയ സാഹചര്യത്തിൽ അവതരിപ്പിക്കേണ്ട രീതിയിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന ചെറിയൊരു ടാസ്ക് മാത്രമേ മുസ്‌ലിം പണ്ഡിതന്മാർക്കുള്ളൂ .ഇതവർക്ക് വലിയ ആത്മവിശ്വാസം പകരുന്നു. വിമർശകരെ നേരിടുന്നതിനവരെ പ്രാപ്തരാക്കുന്നു. #അതുകൊണ്ടുതന്നെയാണ് ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്ലിം പണ്ഡിതന്മാരെ മുന്നിൽ കാണുന്നത്. തങ്ങളുടെ പഴയ കാല ഗ്രന്ഥങ്ങൾ വായിക്കാനും സജീവമാക്കാനുള്ള അവസരം കൂടെയായിട്ടാണ് അവർ ഇത്തരം വിമർശകരെയും വിമർശനങ്ങളെയും കാണുന്നത്.
✍️: യാസീൻ സിദ്ദീഖ്

Comments
Post a Comment