കുടുംബ ബന്ധം
✪►◄►◄<﷽>►◄►◄✪
ﻋَﻦْ ﻋَﺎﺻِﻢِ ﺑْﻦِ ﺿَﻤْﺮَﺓَ، ﻋَﻦْ ﻋَﻠِﻲٍّ رضي الله عنه ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: " ﻣَﻦْ ﺳَﺮَّﻩُ ﺃَﻥْ ﻳُﻤَﺪَّ ﻟَﻪُ ﻓِﻲ ﻋُﻤْﺮِﻩِ، ﻭَﻳُﻮَﺳَّﻊَ ﻟَﻪُ ﻓِﻲ ﺭِﺯْﻗِﻪِ، ﻭَﻳُﺪْﻓَﻊَ ﻋَﻨْﻪُ ﻣِﻴﺘَﺔُ اﻟﺴُّﻮءِ، ﻓَﻠْﻴَﺘَّﻖِ اﻟﻠﻪَ ﻭَﻟْﻴَﺼِﻞْ ﺭَﺣِﻤَﻪُ.
(مسند أحمد :١٢١٣)
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
അലി(റ) ഉദ്ധരിക്കുന്നു: തിരുനബിﷺപറഞ്ഞു: "ആർക്കെങ്കിലും തന്റെ ആയുസ്സിൽ വർദ്ധനവും, രിസ്ഖിൽ വിശാലതയും, മോശമായ മരണത്തിൽ നിന്ന് കാവലും ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അവൻ അല്ലാഹുവിന് തഖ്‌വ ചെയ്ത് ജീവിക്കുകയും, കുടുംബ ബന്ധം ചേർക്കുകയും ചെയ്യട്ടെ.
_(മുസ്നദ് അഹ്‌മദ്:1213)_
✍മുഹമ്മദ് ശാഹിദ് സഖാഫി_
🔰പുനഃസ്ഥാപിക്കുന്ന ബന്ധം🔰
ويروى أن ملك الموت أخبر داود عليه السلام بقبض روح رجل بعد سبعة أيام. فلما كان بعد مدة طويلة وجد داود عليه السلام ذلك الرجل حيا. فسأل ملك الموت عنه فقال: إنّه لمّا خرج من عندك وصل رحما قد كان قطعها، فمدّ الله تعالى عمره عشرين سنة أخرى.
(البركة في فضل السعي والحركة :٩٣)
〰️〰️〰️〰️〰️〰️〰️〰️〰️〰️
ഒരിക്കൽ മലക്കുല്‍ മൗത്ത് അസ്‌റാഈല്‍(അ)
ദാവൂദ് നബി(അ)നെ സമീപിച്ചപ്പോൾ പറഞ്ഞു: ഇന്നാലിന്ന മനുഷ്യന്റെ റൂഹ് ഏഴ് ദിവസം കഴിഞ്ഞാല്‍ പിടിക്കപ്പെടും. പിന്നീട് ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ആ മനുഷ്യൻ ജീവിച്ചിരിക്കുന്നത് കാണാനിടയായപ്പോള്‍ ദാവൂദ് നബി(അ) മലക്കുല്‍ മൗത്തിനോട് കാരണം തിരക്കി. അസ്റാഈൽ(അ) പറഞ്ഞു: ആ മനുഷ്യന്‍ നിങ്ങളുടെ സമീപത്ത് നിന്ന് പോയ ശേഷം
തന്റെ കുടുംബത്തില്‍ നിന്നും ബന്ധം മുറിഞ്ഞുപോയവരെ സമീപിച്ച് ആ ബന്ധം പുനഃസ്ഥാപിച്ചു. അതുകാരണം അല്ലാഹു തആല ഇരുപത് വര്‍ഷം കൂടി അദ്ദേഹത്തിനു ആയുസ്സ് നീട്ടിക്കൊടുത്തു.
(അൽബറകത്:93)
📗കുടുംബക്കാരെ അറിയുക📗
✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: " ﺗَﻌَﻠَّﻤُﻮا ﻣِﻦْ ﺃَﻧْﺴَﺎﺑِﻜُﻢْ ﻣَﺎ ﺗَﺼِﻠُﻮﻥَ ﺑِﻪِ ﺃَﺭْﺣَﺎﻣَﻜُﻢْ، ﻓَﺈِﻥَّ ﺻِﻠَﺔَ اﻟﺮَّﺣِﻢِ ﻣَﺤَﺒَّﺔٌ ﻓِﻲ ﺃﻫْﻠﻪِ، ﻣَﺜْﺮَاﺓٌ ﻓِﻲ ﻣَﺎﻟِﻪ، ﻣَﻨْﺴَﺄَﺓٌ ﻓِﻲ ﺃَﺛَﺮِﻩِ"
(مسند أحمد :٨٨٦٨)
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺപറഞ്ഞു: "കുടുംബ ബന്ധം ചേർക്കാനാവശ്യമായ നിങ്ങളുടെ വംശാവലിയെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾ പഠിക്കുക. തീർച്ചയായും കുടുംബ ബന്ധം ചേർക്കൽ കുടുംബത്തിൽ സ്നേഹമുണ്ടാക്കും സമ്പത്ത് വർദ്ധിപ്പിക്കും, അവന്റെ അവധിയെ (മരണം) വൈകിപ്പിക്കും.
_(മുസ്നദ് അഹ്‌മദ് :8868)_
👉 നമ്മുടെ ഉമ്മയുടെയും ഉപ്പയുടേയും കുടുംബങ്ങളെക്കുറിച്ച് നാം പഠിച്ചിരിക്കണം. അവരാരാണെന്നും അവരുമായുള്ള ബന്ധം എന്താണെന്നുമൊക്കെ അറിയണം. കുടുംബ ബന്ധം ചേർക്കൽ സ്നേഹം വർദ്ധിക്കാനും, സാമ്പത്തിക വളർച്ചക്കും, ആയുസ്സിന്റെ വർദ്ധനവിനും കാരണമാണ്.
✍മുഹമ്മദ് ശാഹിദ് സഖാഫി
*☘അടുക്കുംതോറും അകലുന്നവരറിയാൻ☘*
*✦•┈┈•✿❁ ﷽ ❁✿•┈┈┈•✦*
https://chat.whatsapp.com
عَنْ أَبِي، هُرَيْرَةَ رضي الله عنه أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ إِنَّ لِي قَرَابَةً أَصِلُهُمْ وَيَقْطَعُونِي وَأُحْسِنُ إِلَيْهِمْ وَيُسِيئُونَ إِلَىَّ وَأَحْلُمُ عَنْهُمْ وَيَجْهَلُونَ عَلَىَّ . فَقَالَ " لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ الْمَلَّ وَلاَ يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ " .
(صحيح مسلم :٢٥٨٨)
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: ഒരാൾ തിരുനബിﷺയോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ചില കുടുംബ ബന്ധുക്കളുണ്ട്. ഞാൻ അവരോട് ബന്ധം ചേർക്കുന്നു. അവർ ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്നു. അവരെന്നോട് മോശമായി പെരുമാറുന്നു. ഞാനവർക്കുവേണ്ടി ക്ഷമിക്കുന്നു. അവർ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: നീ ഇപ്പറയുന്നതുപോലെ തന്നെയാണ് നിന്റെ സ്ഥിതിയെങ്കിൽ ചൂടുള്ള വെണ്ണീർ നീ അവരെ തീറ്റിയതു പോലെയാണ്. ഈ നില നീ കൈക്കൊള്ളുമ്പോഴെല്ലാം അല്ലാഹുവിങ്കൽ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും...
(സ്വഹീഹ് മുസ്‌ലിം : 2558)
👉🏼 "ചൂടുള്ള വെണ്ണീർ തീറ്റിയതു പോലെയാണ് " എന്ന് പറഞ്ഞത് ഒരു ഉപമയാണ്. അതായത് നല്ല ചൂടുള്ള വെണ്ണീർ ഭക്ഷിക്കുന്നവന് ഉണ്ടാകുന്ന പ്രയാസവും വിഷമവും പോലെ അയാളും അനുഭവിക്കും. ബന്ധം ചേർക്കുന്നവൻക്ക് ഒരു ശിക്ഷയും അനുഭവിക്കേണ്ടിവരില്ല. മറിച്ച് ബന്ധം മുറിച്ചവൻ ചേർത്തവനെ വേദനിപ്പിച്ച കാരണത്താലും, ബന്ധം മുറിച്ച കാരണത്താലും വലിയ ശിക്ഷ തന്നെ ഏൽക്കേണ്ടിവരും...
(ശറഹു മുസ്‌ലിം)
✍🏼മുഹമ്മദ് ശാഹിദ് സഖാഫി
Comments
Post a Comment