നിസ്കാരം 28, 29, 30
നിസ്‌കാരം- 📩28
📨അത്തഹിയ്യാത്ത്..
രണ്ടില്‍ കൂടുതല്‍ റകഅത്തുള്ള നിസ്കാരമാണെങ്കില്‍ രണ്ടാം റകഅത്തിനു ശേഷം ആദ്യത്തെ അത്തഹിയ്യാത്ത് ഓതുകയും അതിന്നായി ഇരിക്കുകയും വേണം. നേരത്തെ പറഞ്ഞത് പോലെയുള്ള ഇഫ്‌തിറാശിന്‍റെ ഇരുത്തമാണ് ഇരിക്കേണ്ടത്.
അത്തഹിയ്യാത്ത് :
اَلتَّحِيَّاتُ الْمُبَارَكَاتُ الصَّلَوٰاتُ الطَّيِّبَاتُ ِلله اَلسَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ اَلسَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ أَشْهَدُ أَنْ لاَ إِلـٰهَ إِلاَّ اللهُ وَأَشْهَدُ أَنَّ مُحَمَّداً رَّسُولُ الله:اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ
[അര്‍ത്ഥം: ‘ എല്ലാ ഉപചാരങ്ങളും ,ബർക്കത്തുള്ള കാര്യങ്ങളും ,നിസ്കാരങ്ങളും മറ്റ് സൽകർമ്മങ്ങളും അല്ലാഹുവിനാകുന്നു. നബിയേ ,അങ്ങേക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹുവിന്റെ കരുണയും ഗുണസമൃദ്ധിയും ഞങ്ങൾക്കും അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ. അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ) അവന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു’. അല്ലാഹുവേ, മുഹമ്മദ് നബിയുടെ മേല്‍ നീ കാരുണ്യം വര്‍ഷിക്കേണമേ!]
രണ്ടില്‍ കൂടുതല്‍ റകഅത്തുള്ള നിസ്കാരമാണെങ്കില്‍ ഈ അത്തഹിയ്യാത്തും സ്വലാത്തും ഓതിയതിനു ശേഷം തക്ബീർ ചൊല്ലി മൂന്നാമത്തെ റക്‌അത്തിലേക്ക് എഴുന്നേൽക്കണം. ഈ തക്ബീറിൽ രണ്ട് കൈകളും ചുമലിനു നേര ഉയർത്തൽ സുന്നത്താണ്.
എല്ലാ റകഅത്തുകളും പൂര്‍ത്തിയായാല്‍ അവസാനത്തെ അത്തഹിയ്യാത്ത് ഓതുകയും അതിന്നായി ഇരിക്കുകയും വേണം. തവര്‍റുക്കിന്‍റെ ഇരുത്തമാണ് ഇവിടെ ഇരിക്കേണ്ടത്, സുജൂദിൽ വെച്ചപോലെ വലത്തെ കാൽ നാട്ടി നിറുത്തി അതിന്റെ താഴ്ഭാഗത്തിലൂടെ ഇടത്തെ കാൽ പുറത്തേക്ക് തള്ളിവെക്കണം.
(എന്നാല്‍ സലാം വീട്ടുന്നതിനു മുമ്പ് സുജൂദുസ്സഹ്വി (മറവിയുടെ സുജൂദ്) ചെയ്യാനുണ്ടെങ്കില്‍ ഇഫ്തിറാശിന്‍റെ ഇരുത്തമാണ് ഇരിക്കേണ്ടത്.)
അവസാനത്തെ അത്തഹിയ്യാത്തിനു ശേഷം നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലണം. അതിനു ശേഷം ദുആ ചെയ്യലും സുന്നത്താണ്.
*സ്വലാത്ത്:•*
*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ فِي الْعالَمِينَ إِنَّكَ حَمِيدٌ مَّجِيدْ.*
*[അര്‍ത്ഥം: അല്ലാഹുവേ, ഈ ലോകത്തുള്ളവരില്‍ വെച്ച് ഇബ്രാഹിം നബിയുടെയും കുടുബത്തിന്‍റെയും മേല്‍ നീ കാരുണ്യവും അനുഗ്രഹവും വര്‍ഷിപ്പിച്ചത് പോലെ മുഹമ്മദ് നബി(സ) യുടെയും കുടുബത്തിന്‍റെയും മേല്‍ നീ കാരുണ്യവും അനുഗ്രഹവും വര്‍ഷിക്കേണമേ. തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും പരമോന്നതനുമാണല്ലോ.]*
സ്വലാത്തിനു ശേഷം പ്രത്യേകം ദുആയും സുന്നത്തുണ്ട്.
ദുആ:•
*اللهم اغفر لي ما قدمت وما أخرت، وما أسررت وما أعلنت، وما أسرفت، وما أنت أعلم به مني.إنك أنت المقدم وأنت المؤخر، لا إله إلا أنت للهم إني أعوذ بك من عذاب القبر، ومن عذاب النار، ومن فتنة المحيا والممات، ومن فتنة المسيح الدجال*
*[അര്‍ത്ഥം: അല്ലാഹുവേ! ഞാന്‍ മുമ്പു ചെയ്തതും പിറകെ ചെയ്യുന്നതും രഹസ്യമായും പരസ്യമായും അതിരുവിട്ടു ചെയ്തതുമെല്ലാം എന്നെക്കാള്‍ കൂടുതല്‍ നിനക്കറിയാവുന്നതുമായ എല്ലാ തെറ്റുകളും എനിക്ക് നീ പൊറുത്തു തരേണമേ! തീര്‍ച്ചയായും എല്ലാ കാര്യങ്ങളും അവയുടെ ക്രമപ്രകാരം മുന്തിക്കുകയും പിന്തിക്കുകയും ചെയ്യുന്നവനാണ് നീ. നീയല്ലാതെ ഒരു ആരാധ്യനുമില്ല. അല്ലാഹുവേ! ഖബറിലെ ശിക്ഷയില്‍ നിന്നും നരക ശിക്ഷയില്‍ നിന്നും, ജീവിതത്തിന്‍റെയും മരണത്തിന്‍റെയും പരീക്ഷണങ്ങളില്‍ നിന്നും ശപിക്കപ്പെട്ട ദജ്ജാലിന്‍റെ ഫിത്നയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.]*
*📨സലാം വീട്ടല്‍...*
നിസ്കാരം തക്ബീര്‍ കൊണ്ട് ആരംഭിക്കുന്നു തസ്ലീം കൊണ്ട് അവസാനിക്കുകയും ചെയ്യുന്നു.
അസ്സലാമു അലൈകും വരഹ്മത്തുല്ലാഹ് എന്ന് ചൊല്ലിയാണ് സലാം വീട്ടേണ്ടത്. അല്ലാഹുവിന്‍റെ രക്ഷയും കാരുണ്യവും നിങ്ങളുടെ മേല്‍ ഉണ്ടാവട്ടെ എന്നാണിതിന്‍റെ അര്‍ത്ഥം. അസ്സലാമു അലൈകും എന്ന് പറയലെ നിര്‍ബന്ധമുള്ളൂ. വരഹ്മത്തുല്ലാഹ് എന്ന് കൂട്ടിചേര്‍ക്കലും രണ്ടാമത്തെ സലാം പറയലും സുന്നത്താണ്.
ആദ്യം സലാം പറയുമ്പോള്‍ വലതു ഭാഗത്തേക്കും രണ്ടാമത് സലാം പറയുമ്പോള്‍ ഇടതു ഭാഗത്തേക്കും മുഖം തിരിക്കലും സുന്നത്താണ്. *ആദ്യത്തെ സലാം കൊണ്ട് വലതു ഭാഗത്തും രണ്ടാമത്തെ സലാം കൊണ്ട് ഇടതു ഭാഗത്തുമുള്ള മലക്കുകള്‍, സത്യവിശ്വാസികള്‍ തുടങ്ങിയവര്‍ക്ക് സലാം പറയുകയാണെന്ന് മനസ്സില്‍ കരുതണം. അതും സുന്നത്തു തന്നെ.*
*നിസ്‌കാരത്തില്‍ ചൊല്ലുന്ന മുഴുവന്‍ ദികറുകളും അര്‍ത്ഥം ചിന്തിച്ചുകൊണ്ടായിരിക്കല്‍ പ്രത്യേകം സുന്നത്താണ്*
നിസ്‌കാരം- 📩29
📨ഖുനൂത്ത്..
സുബഹ് നിസ്കാരത്തിൽ രണ്ടാമത്തെ റക്അത്തിലെ ഇഅത്തിദാലിലും റമളാൻ മാസം പകുതിക്കു ശേഷമുള്ള വിത്ർ നിസ്കാരത്തിൻറെ അവസാന റകഅത്തിൻറെ ഇഅത്തിദാലിലും ഖുനൂത്ത് ഓതൽ സുന്നത്താണ്. മുസ്ലിംകൾ ഏതെങ്കിലും ആപൽ ഭീഷണി നേരിടുമ്പോൾ എല്ലാ നിസ്കാരങ്ങളിലും ഖുനൂത്ത് ഓതൽ സുന്നത്തുണ്ട്. ഖുനൂത്തിൻറെ വചനങ്ങൾ താഴെ കൊടുക്കുന്നു.
*ഖുനൂത്തും അർത്ഥവും..*
➖➖➖➖➖➖➖
*اَللّهُمَّ اهْدِنِي فِيمَنْ هَدَيْتَ*
അല്ലാഹുവേ നീ സന്മാർഗ്ഗത്തിലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗത്തിലാക്കേണമേ...
*وَعَافِنِي فِيمَنْ عَافَيْتَ*
നീ സൌഖ്യം നൽകിയവരോടൊപ്പം എനിക്കും സൌഖ്യം നൽകേണമേ...
*وَتَوَلَّنِي فِيمَنْ تَوَلَّيْتَ*
നീ സംരക്ഷണം ഏറ്റെടുത്തവരോടൊപ്പം എന്റെ സംരക്ഷണവും നീ ഏറ്റെടുക്കേണമേ...
*وَبَارِكْ لِي فِيمَا أَعْطَيْتَ*
നീ നൽകിയതിൽ എനിക്ക് നീ ബർക്കത്ത് ചെയ്യേണമേ...
*وَقِنِي شَرَّ مَا قَضَيْتَ*
നീ വിധിച്ചതിന്റെ ആപത്തിൽ നിന്ന് എന്നെ നീ രക്ഷിക്കേണമേ...
*فَإِنَّكَ تَقْضِي*
കാരണം നിശ്ചയമായും നീ വിധിക്കുന്നു...
*وَلاَ يُقْضَى عَلَيْكَ*
നിന്റെ മേൽ വിധിക്കപ്പെടുകയില്ല...
*وَإِنَّهُ لاَ يَذِلُّ مَنْ وَالَيْتَ*
നീ സ്നേഹിച്ചവൻ നിന്ദ്യനാവുകയില്ല...
*وَلاَ يَعِزُّ مَنْ عَادَيْتَ*
നീ ശത്രുത കാണിച്ചവൻ പ്രതാപിയാവുകയുമില്ല...
*تَبَارَكْتَ رَبَّنَا وَتَعَالَيْتَ*
ഞങ്ങളുടെ രക്ഷിതാവേ നീ വിശുദ്ധനും ഉന്നതനുമായിരിക്കുന്നു...
*فَلَكَ الْحَمْدُ عَلَى مَا قَضَيْتَ*
നീ വിധിച്ചതിന്റെ പേരിൽ സർവ്വസ്‌തുതിയും നിനക്കാകുന്നു...
*أَسْتَغْفِرُكَ*
നിന്നോട് ഞാൻ പാപമോചനം തേടുന്നു...
*وَأَتُوبُ إِلَيْكَ*
നിന്നിലേക്ക് ഞാൻ ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു...
*وَصَلَّى اللهُ عَلَى خَيْرِ خَلْقِهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ*
ഖുനൂത്ത് ഓതുമ്പോൾ രണ്ടു കൈകളും ഉയരത്തിപ്പിടിക്കണം. മറ്റു പ്രാർത്ഥനകൾക്ക് ശേഷം ചെയ്യാറുള്ളതുപോലെ ഖുനൂത്തിനു ശേഷം നാം മുഖം തടവരുത്. ഖുനൂത്തിൽ മേൽ പറഞ്ഞ പ്രാർത്ഥനയേ ഉപയോഗിക്കാവൂ എന്നില്ല. മറ്റു പ്രാർത്ഥനകളും ഉപയോഗിക്കാം. നബി തിരുമേനി (സ) യിൽ നിന്ന് തന്നെ വേറേയും പ്രാർഥനകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി ഉപയോഗിച്ചു വരുന്നത് മേൽ പറഞ്ഞ പ്രാർത്ഥനയാണെന്ന് മാത്രം.
ഇമാമാണ് ഖുനൂത്ത് ഒതുന്നത് എങ്കിൽ ബഹുവചനശബ്ദം ഉപയോഗിക്കണം. *ഉദാഹരണത്തിന് ഇഹ്ദിനീ എന്ന് പറയുന്നിടത്ത് ഇഹ്ദിനാ എന്ന് പറയണം.* ഇമാമിൻറെ ഖുനൂത്തിനു മഅമും ആമീൻ ചൊല്ലുകയും വേണം. അല്ലാഹുവിനെ സ്തുതിക്കുന്ന വചനങ്ങൾ മഅമും ഇമാമിനോടൊപ്പം ചൊല്ലണം.
നിസ്‌കാരം- 📩30
📨നിസ്കാരത്തിന് ശേഷമുള്ള ദിക് റുകള്‍ ..
أَسْـتَغْفِرُ الله . (ثَلاثاً
.استغفر الله العظيم القديم الكريم الرحيم الذي لا اله الا هو الحي القيوم من كل ذنب و خطيئة و اتوب اليه و اساله التوبة
.اللهم انت السلام و منك السلام و اليك يرجع السلام حينا ربنا برحمتك دار السلام تباركت ربنا و تعاليت يا ذا الجلال و الاكرام
اللهم اعني على ذكرك و شكرك و حسن عبادتك و توفيق طاعتك و ايمانك يا الله، لا نعبد الا إياك لك النعمة و لك الفضل و لك الثناء الحسن، لا اله الا الله مخلصين له الدين، و لو كره الكافرون
*اللّهُ لا إلهَ إلاّ هُـوَ الـحَيُّ القَيّـومُ لا تَأْخُـذُهُ سِنَـةٌ وَلا نَـوْمٌ …..(آية الكرسي *– البقرة:255
سُـبْحانَ اللهِ- 33
الحَمْـدُ لله – 33
اللهُ أكْـبَر- 33
الله اكبر كبيرا، الحمد للله كثيرا، سبحان الله بكرة و اصيلا
لا إلهَ إلاّ اللّهُ وحْـدَهُ لا شريكَ لهُ، لهُ المُلكُ ولهُ الحَمْد، يُحيـي وَيُمـيتُ وهُوَ على كُلّ شيءٍ قدير . (عَشْر مَرّات بَعْدَ المَغْرِب وَالصّـبْح
اللهم لا مانع لما اعطيت و لا معطي لما منعت و لا راد لما قضيت ولا ينفع ذا الجد منك الجد
لا إله إلا الله- 10
മഗ്രിബിനും സുബഹിക്കും സലാം വീട്ടിയതിന് ശേഷം അതേ ഇരുത്തത്തിൽ കൈ ആനക്കുന്നതിന് മുന്നെ
*لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ يُحْيِ وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ*
*(അർത്ഥം: അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ് അവനു കൂട്ടുകാരില്ല. സര്‍വ്വ അധികാരങ്ങളും അവനുമാത്രം സ്തുതികളും അവനുതന്നെ. അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവര്‍ എല്ലാറ്റിനും കഴിവുള്ളവനാണ്.)*
ഈ ദിക്ർ 10 വട്ടവും
*اَللهُمَّ أْجُرْنِيِ مِنَ النَّارِ*
എന്ന ദിക്ർ 7 വട്ടവും ചൊല്ലുക..
ശേഷം മുകളിലെ എല്ലാ ദിക്റുകളും ചൊല്ലുക..
തുടങ്ങി
Comments
Post a Comment